2011-04-06

ജമാഅത്തെ ഇസ്ലാമിയുടെ ഭീകരവാദം.!

ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയും അവരുടെ പ്രവര്‍ത്തന ലക്ഷ്യവും,എന്നുമെന്നപോലെ ഇന്നും മലയാള മണ്ണില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമി എന്ന ഇസ്ലാമിക പ്രസ്ഥാനം എന്ത് കൊണ്ടാണ് ഇത്രയും വിമര്‍ശന വിധേയമാകുന്നത്. പത്തുരൂപയുടെ ഇന്ത്യന്‍ നോട്ടു കയ്യിലുള്ള ഈ ഭൂമിയില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏതു മനുഷ്യനും വാങ്ങി വായിക്കുവാന്‍ പ്രവര്‍ത്തന ഭരണഘടന മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന ഏക മുസ്ലിം സംഘടനയായിരുന്നിട്ടുപോലും.!

എന്തുകൊണ്ട്‌ ജമാ-അത്തെ ഇസ്ലാമിയുടെ മേല്‍ തീവ്രവാദത്തിന്റെ ലേബല്‍ ചാര്‍ത്തപ്പെടുന്നതെന്ന്,ആക്ഷേപിക്കപ്പെടുന്നുവെന്നു മനസ്സിലാവുന്നില്ല. ബോംബു പൊട്ടിക്കലിന്റെയും കത്തിക്കുത്തിന്റെയും കൈവെട്ടലിന്റെയും മറ്റുമുള്ള കലാപരിപാടികള്‍ നടത്താത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ സംഘടനയോ ഇന്നു ഇന്ത്യയില്‍ നിലവിലില്ല, ജമാ-അത്തെ ഇസ്ലാമി പോലുള്ള ചില സംഘടനകള്‍ ഒഴിച്ച്. അതാണ്‌ സത്യമെങ്കില്‍ ആ സത്യം അംഗീകരിക്കാന്‍ നാം മടിക്കേണ്ടതുമില്ല.

ഇനി ഇത്തരം രാജ്യ സ്നേഹ കലാപരിപാടികള്‍ നടത്താത്ത കാരണമായിരിക്കുമോ അവര്‍ തീവ്രവാദികളെന്നു മുദ്രകുത്തപ്പെടുന്നതെന്ന്‌ അതിശയിക്കേണ്ടിയിക്കുന്നു. ഉറപ്പായിട്ടും അവരുടെ ധീഷണാപരമായ ഔന്ന്യത്തത്തെ, നന്മയോടുള്ള അഭിനിവേഷത്തെ ഒരുപക്ഷേ മറ്റ്‌ മുസ്ലിം സംഘടനകള്‍ ഭയപ്പെടുന്നത്‌ മനുഷ്യ ജീവിതത്തെയും സമൂഹത്തെയും നേര്‍ക്കുനേര്‍ നോക്കിക്കാണാനുള്ള അവരുടെ മതവ്യാഖ്യാനങ്ങളുടെ ആര്‍ജവം കൊണ്ടുകൂടിയാണ്‌.

ഒരു വിധ ആയുധ പരിശീലനമോ കൈവീശിക്കളിയോ നബിദിനത്തിനു റോഡ്‌ ഉപരോധിച്ചുള്ള പ്രകടനമോ പോലും നടത്താത്ത അവരെ തീവ്രവാദികളെന്നു മുദ്രകുത്തുന്നത്‌, അതിനു മുന്നില്‍ നില്‍ക്കുന്നത് പലവിധ മ്ലേച്ചമായ പ്രവര്‍ത്തികളിലും ഖജനാവുകള്‍ കൊള്ള അടിച്ചതിന്റെയും പേരില്‍ കേസുകളുടെ രാജ്യ സ്നേഹ പട്ടം തലയിലേറ്റിയ കേരളത്തിലെ രാഷ്ട്രീയ നേത്രത്വങ്ങളാണെന്നതാണ് ആശ്ച്ചര്യകരം.!

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന ജമാ-അത്തെ ഇസ്ലാമിയുടെ തീരുമാനത്തോടെ വര്‍ഗീയ കക്ഷിയെന്ന്‌ നിരന്തരം ഇടതു പാര്‍ട്ടികളാല്‍ വേദന തിന്നുന്ന മുസ്ലിം ലീഗിനു പിശാചുബാധയേറ്റപോലുള്ള ബോധക്ഷയം പലപ്പോഴും ഉണ്ടാവുന്നതിന്റെ കാരണമെന്താണ്. പണക്കാരാലും കച്ചവടക്കാരാലും നിയന്ത്രിക്കപ്പെടുന്ന ഈ മുസ്ലിം വായോവൃദ്ധ രാഷ്ട്രീയ പ്രസ്ഥാനത്തിന് അവരുടെ മലപ്പുറം വോട്ട്‌ കോട്ടകളില്‍ വിള്ളല്‍ വീണേക്കുമോ എന്ന ആവലാതിയല്ലാതെ മറ്റൊന്നുമല്ല കാരണം. അതുകൊണ്ടാണ് നാളിതുവരെ ഒരു പെറ്റിക്കേസുപോലും നിലവിലില്ലാത്ത ഒരു സംഘടനയെ തീര്‍ത്തും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ തീവ്രവാദപ്പട്ടം അവരുടെ മേല്‍ ചാര്‍ത്തുന്നത്.

വിശ്വസിക്കുന്ന ദര്‍ശനത്തില്‍ അടിയുറച്ചു നില്‍ക്കുവാനും അത് ഈ രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രബോധനം ചെയ്യുവാനും ആര്‍ക്കാണിവിടെ അവകാശമില്ലാത്തത്.

സ്വന്തം മത വിശ്വാസമനുസരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാന്‍ സഘടനാ തലത്തില്‍ അനുയായികളെ പ്രേരിപ്പിക്കുകയും അതൊരു ലക്ഷ്യമായി കാണുകയും ചെയ്യുന്നതാണോ തീവ്രവാദം.

സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവാന്‍ ആഹ്വാനം ചെയ്യുവാനും ആ കമ്മ്യൂണിസത്തിന്റെ പ്രബോധനത്തിനുമായി ഇന്ത്യാ രാജ്യത്തുള്ളത് നൂറുക്കണക്കിനു പാര്‍ട്ടികളാണ്. അതിന്റെ പ്രബോധനവും അതിലേക്കുള്ള ക്ഷണവും ഭീകരവാദമല്ലങ്കില്‍, യേശുവില്‍ വിശ്വസിക്കുക എന്നാല്‍ നീയും നിന്റെ കുടുബവും രക്ഷ പ്രാപിക്കുമെന്നു ബൈബിളിനെ സാക്ഷി നിര്‍ത്തി അതിന്റെ അനുയായികള്‍ക്ക് വിളിച്ചു പറയുവാന്‍ ഈ മണ്ണില്‍ അവകാശമുണ്ടങ്കില്‍, എങ്ങിനായാണ്‌ കൂട്ടരേ ജമാഅത്തെ ഇസ്ലാമിയുടെ ദൈവത്തിലേക്കുള്ള ക്ഷണം മാത്രം ഇവിടെ ഭീകരതയാകുന്നത്.!

നമുക്കവരോട് വിയോജിക്കാമായിരുന്നു ഇന്ത്യയെ നശിപ്പിക്കാനായി രാജ്യവ്യാപകമായി കലാപങ്ങളും സ്പോടനങ്ങളും നടത്തിയ പങ്കില്‍ അവരുടെ പ്രവര്‍ത്തകര്‍ ജയിലുകളില്‍ ഉണ്ടായിരുന്നുവെങ്കില്‍.!

നമുക്കവരോട് തര്‍ക്കിക്കാമായിരുന്നു പ്രവാചകന്‍ മുഹമ്മദു പ്രബോധനം ചെയ്ത ദൈവീക വ്യവസ്ഥിതിയെ വയറിന്റെ വിശപ്പടക്കാന്‍ തക്ക രീതിയില്‍ മാത്രമായി വ്യാഖ്യാനിച്ചിരുന്നുവെങ്കില്‍.!

നാം അവരാരെയും കണ്ടില്ലല്ലോ മറമാടിയ മനുഷ്യരുടെ പേരില്‍ കെട്ടിപ്പൊക്കിയ ജാറങ്ങളില്‍ രോഗ ശാന്തി സിദ്ധ ഔഷധങ്ങള്‍ വിതരണക്കാരായി.!

മുസ്ലിം മത ഗ്രൂപ്പിസങ്ങളുടെ വിഭാഗീയ, ഖണ്ടന മന്ധന പോര്‍വിളികളുടെ വേദിയില്‍ പൊടിപോലും കാണാത്ത അവരെ, കുടി വെള്ളമില്ലാതെ തൊണ്ട വരളുന്ന ആദിവാസി കോളനികളില്‍പ്പോലും മാലാഖമാരെപ്പോലെ അവരുടെ സാന്നിധ്യം നാം അറിയിന്നുണ്ട്.

അവര്‍ നമ്മുടെ മുന്നില്‍ ഒരിക്കലും വന്നില്ലല്ലോ പ്രവാചകന്റെ പേരിലുള്ള സ്വലാത്ത് മുതല്‍ മുടി വരെ കച്ചവടം ചെയ്യുന്നവരായി.! എന്നിട്ടും നാമവരെ വിളിച്ചതോ ഭീകരരെന്നും തീവ്രവാദികളെന്നും മത വിരുദ്ധരെന്നും.!

സമരങ്ങളുടെ പേരില്‍ തെരിവിലറങ്ങി പൊതു മുതല്‍ അടിച്ചു തകര്‍ക്കുന്ന നമ്മള്‍ അവരെ വിളിച്ചത് സാമൂഹ്യദ്രോഹികളെന്നു.!

നീതിയും നിയമവും നടപ്പിലാക്കാന്‍ കോടതിയും പോലീസും ഇവിടയുള്ളപ്പോള്‍ സ്വയം ആയുധമെടുത്തു മറ്റു സഹോദരരെ വെട്ടി അരിഞ്ഞ നമ്മള്‍, സ്വയം ആയുധങ്ങള്‍ നിര്‍മിക്കുന്നതിനിടയില്‍ ചത്തൊടുങ്ങിയ നമ്മള്‍ അവരെ വിളിച്ചത് തീവ്രവാദികളെന്നും ഭീകരവാദികളെന്നും.!

ഇനി എന്നാണ് നാം ഒരു മാറ്റത്തിന് തയ്യാറാവുക.! സത്യം സത്യമായി അംഗീകരിക്കുന്നവരാവുക.!

33 comments:

Beemapally / ബീമാപള്ളി said... മറുപടി

ഇനി എന്നാണ് നാം ഒരു മാറ്റത്തിന് തയ്യാറാവുക.!


സത്യം സത്യമായി അംഗീകരിക്കുന്നവരാവുക.!

HAFEEZULLAH KV said... മറുപടി

നല്ല വിലയിരുത്തല്‍

സാജിദ് കെ.എ said... മറുപടി

സത്യം സത്യമായി പറഞ്ഞു....

ചിന്തകന്‍ said... മറുപടി

കാര്യങ്ങള്‍ വളരെ നന്നായി പറഞ്ഞിരിക്കുന്നു.

KK Alikoya said... മറുപടി

എന്തെല്ലാം ന്യായങ്ങള്‍ നിരത്തിയിട്ടും പ്രയോജനമില്ല; ജമാഅത്തിനെ എതിര്‍ക്കണമെന്ന് ചിലര്‍ തീരുമാനിച്ചിരിക്കുന്നു. അതിന്നവര്‍ക്ക് കാരണമൊന്നും വേണ്ടാ. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കാന്‍ എന്തിനാ വേറൊരു കാരണം?

ഇതും വായിക്കുമല്ലോ:

ജമാഅത്തെ ഇസ്‌ലാമി, സി.പി.എം, തീവ്രവാദം
ദൈവത്തിന്റെ രാഷ്ട്രീയം
മുനീറിനെതിരെ സുന്നി അഫ്കാര്‍

ആസാദ്‌ said... മറുപടി

ചിലരങ്ങിനെയാണ്.. നിനങ്ങള്‍ ജാഹിലാനെന്നു അവരോടു പറയപ്പെട്ടാല്‍ അവര്‍ പറയും ഞങ്ങള്‍ ജാഹിലുകളില്‍ ഒന്നമാന്മാരാനെന്നു.. ഞാന്ങ്ങള്‍ പരമ്പരാഗതമായി ജാഹിലുകലാനെന്നു.. :)

കല്‍ക്കി said... മറുപടി

ജമാഅത്തെ ഇസ്‌ലാമിയുടെ തീവ്ര വാദം ജമാഅത്ത് നേതാവ് തന്നെ സമ്മതിച്ച കര്യമാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തി വേണോ ബീമാപള്ളീ?

ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ അസിസ്റ്റന്‍റ് അമീറായ ശൈഖ് മുഹമ്മദ് കാരകുന്ന് എഡിറ്ററായി 1992 ല്‍ പ്രസിദ്ധീകരിച്ച 'പ്രബോധനം ജമാഅത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്' 145 - പേജില്‍ എഴുതുന്നു:

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്."

തുടരുന്നു: " വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാആത്തിന്‍റെ പങ്ക് പ്രധാനമാണ്"

വീണ്ടും എഴുതുന്നു: "സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'മുത്തഹിദ ജിഹാദ് കൗണ്‍സി'ലിന്‍റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളത്രേ!"

'കശ്മീര്‍ ജമാഅത്തെ ഇസ്ലാമി'യുടെ വിവരണത്തിലാണ് കേരള ജമാഅത്തെ ഇസ്ലാമി പണ്ഡിതന്‍ അഭിമാന പൂര്‍‌വ്വം ഇങ്ങനെ എഴുതിയിരിക്കുന്നത്.

ഇത് കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയാണ്, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുമായി അതിനു യാതൊരു ബന്ധവുമില്ല എന്നു പറഞ്ഞു ലാഘവത്തോടെ കൈകഴുകാന്‍ കേരളക്കരയിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കു കഴിയുമോ? ഒരു ബന്ധവുമില്ലെങ്കില്‍, കേരളക്കരയിലെ 'പ്രബോധന'ത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ അമ്പതാം വാര്‍ഷികപ്പതിപ്പില്‍ കശ്മീരിലെ തീവ്രവാദ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനപൂര്‍‌വ്വം എന്തിനു ചേര്‍ത്തു? കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നത്? ആണെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ജാമാഅത്തെ ഇസ്ലാമിയില്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടുത്തിയില്ല? സ്വാധീനവും കഴിവും ഉള്ളിടത്ത് നിങ്ങള്‍ ആയുധം കൈയിലേന്തി ഭരണകൂടത്തിനെതിരെ തിരിഞ്ഞു. അതുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ കഴിയുമോ? ജമാഅത്തെ ഇസ്ലാമി എവിടെയെല്ലാമുണ്ടോ അതിന്‍റെ പേരും വേരും ഒന്നാണെന്നു അവര്‍ തന്നെ തുറന്നു പറഞ്ഞതല്ലേ? Contd..

കല്‍ക്കി said... മറുപടി

അതേപുസ്തകത്തില്‍ പത്രാധിപരായ ശൈഖ് മുഹമ്മദ് കാരകുന്ന് തുടക്കത്തില്‍ തന്നെ 'രണ്ട് വാക്ക്' എന്നതില്‍ പറയുന്നു: "

"ജമാഅത്തെ ഇസ്ലാമി കേരളത്തിലോ, ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യാ ഉപഭൂകണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറു സംഘടനകളുണ്ട്"

ആറ് സംഘടനകളുടെയും പേരും വേരും ഒന്നാണെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് (ജമാഅത്തെ ഇസ്ലാമി കേരളയുടെ അസിസ്റ്റെന്‍റ് അമീര്‍) എഴുതിയിരിക്കുന്നു. ഒരേ പേരും വേരുമുള്ള ആറു സംഘടനകളില്‍ ഒന്നായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ സൈന്യത്തിനെതിരെ സായുധ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു എന്നും, ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പ് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ ആണെന്നും കേരള ജമാഅത്തെ ഇസ്ലാമി തന്നെ തുറന്നു സ്മ്മതിച്ചിരിക്കേ, അതേ പേരും വേരുമുള്ള കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും കഴിവും സ്വാധീനവും ലഭിച്ചാല്‍ ആയുധം കയ്യിലേന്തി ഭരണകൂടത്തിനെതിരെ തിരിയുമെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അത് തെറ്റാകില്ലല്ലോ!

CKLatheef said... മറുപടി

ജമാഅത്തെ ഇസ്ലാമിയ ഭീകര സംഘടനയാക്കാന്‍ എന്തൊക്കെ പാട് പെടേണ്ടി വരുന്നു വിമര്‍ശകര്‍ക്ക് എന്നത് ആ വാദത്തിന്റെ ബാലിശത വ്യക്തമാക്കുന്നുണ്ട്.

സമാധാനത്തിന്റെ മതമായ ഇസ്ലാമിനെ ഭീകരതയുടെ മതമായി അവതരിപ്പിക്കപ്പെടുന്നതിന് എന്നെങ്കിലും അറുതി വരുമോ. ഈ ലോകം അവസാനിക്കുന്നത് വരെ അത് തുടരും. എന്ന പോലെ ജമാഅത്തിനെതിരെയുള്ള ഭീകരവാദാരോപണവും തീവ്രവാദാരോപണവും എന്ന് നില്‍ക്കുന്നുവോ അന്ന് അതിന് ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്കുള്ള പ്രസക്തി നഷ്ടപ്പെടും.

ഖുര്‍ആനെ ഭീകരവാദം വളര്‍ത്താന്‍ സഹായിക്കുന്ന ഗ്രന്ഥം എന്ന് പറയാന്‍ അതിന്റെ വിമര്‍ശകര്‍ക്കുള്ള സാധ്യത പോലും സത്യത്തില്‍ ജമാഅത്ത് നല്‍കുന്നില്ല. കാരണം മുസ്ലിംകളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം ഭീകരപ്രവര്‍ത്തനത്തില്‍ അതിന്റെ പേരില്‍ തന്നെ ഏര്‍പ്പെടുന്നു. എന്നിരിക്കെ പുസ്തകത്തില്‍നിന്ന് വെട്ടിമാറ്റിയും വാക്കുകള്‍ കൂട്ടിചേര്‍ത്തും ദുര്‍വ്യാഖ്യാനം വരുത്തിയും ഭീകരത ആരോപിക്കാനുള്ള ശ്രമം പോലും വേണ്ടത്ര ഫലിക്കുന്നില്ല. പ്രവര്‍ത്തന മണ്ഡലത്തിലാകട്ടേ അതിനുള്ള നേരിയ സാധ്യത പോലും കാണുന്നില്ല.

അങ്ങനെയെങ്കില്‍ പിന്നെയെങ്ങനെ ജമാഅത്തെ ഇസ്ലാമിയ ഭീകരസംഘടനയാക്കാം എന്ന കണ്ടുപിടുത്തതിനൊടുവില്‍ എത്തിയ ഗവേഷണ ഫലമാണ് കല്‍കി നല്‍കിയത്. നേരത്തെ യുക്തിവാദിയും കമ്മ്യൂണിസ്റ്റുകാരനമായ സുശീല്‍ കുമാറും ഇതേ ആരോപണവുമായി വന്നിരുന്നു.

ഒരര്‍ഥത്തില്‍ വിമര്‍ശകരുടെ അവസ്ഥയില്‍ സഹതാപം തോന്നുന്നു. സത്യത്തോടുള്ള വിരോധം എത്രവലിയ അധഃപതനത്തിലാണ് വിമര്‍ശകരെ കൊണ്ടെത്തിക്കുന്നത് എന്ന് അവയെക്കുറിച്ച് പഠിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

ശ്രദ്ധേയന്‍ | shradheyan said... മറുപടി

നിങ്ങള്‍ എത്ര തന്നെ വിളിച്ചു പറഞ്ഞാലും, അവയൊക്കെ ഞങ്ങള്‍ക്ക് ബോധ്യം വന്നാലും ഞങ്ങള്‍ നിങ്ങളെ അങ്ങിനെയേ വിളിക്കൂ... അങ്ങനെയൊരു വിളിപ്പേര് നിങ്ങളുടെ നെഞ്ചില്‍ പതിഞ്ഞു കിടന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് നിങ്ങളുടെ മറവില്‍ ബോംബ്‌ പൊട്ടിക്കാനും തലവെട്ടാനും കഴിയുകയുള്ളൂവെന്ന് നിങ്ങളും അറിയണം. :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said... മറുപടി

വളരെ പ്രസക്തമായ ലേഖനം

mujahid conferecen said... മറുപടി

മുസ്ലിംകളാലും, അമുസ്ലിംകളാലും ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ( ജമാഅത്ത് ) !!!

ഫെനില്‍ said... മറുപടി

നന്നായിട്ടുണ്ട് കാലിക പ്രസക്തമായ ലേഖനം

rasheed said... മറുപടി

നന്നായിട്ടുണ്ട്..

azhar ali said... മറുപടി

നന്നായിട്ടുണ്ട്..
best of luck ............

അരസികന്‍ said... മറുപടി

ഇതൊരു ബീമാപള്ളി പുതിയ പ്രഭാതമല്ല, മലയാള സുപ്രഭാതം

sherriff kottarakara said... മറുപടി

കാര്യ മാത്ര പ്രസക്തമായ ലേഖനം.അഭിനന്ദനങ്ങള്‍.

M.A Bakar said... മറുപടി

"ചൂഷണത്തിന്‍റെ ചോരയില്‍ കൊഴുത്ത മൂലധന ഭീകരതയുടെ കടന്നാക്രമണങ്ങള്‍ക്ക്‌ മറയിടാനുള്ള ഒരുന്നാന്തരം തിരശ്ശീലയായിട്ടാണ്‌ 'ഇസ്ളാം ഭീതി' ഇന്ന്‌ നിലനില്‍ക്കുന്നത്‌ (നിലനിര്‍ത്തുന്നത്‌)"
- K.E.N, ഇസ്ളാം ഭീതിയുടെ പ്രത്യശാസ്ത്രം

ജമാ-അത്തെ ഇസ്ളാമി 'ഭീകര' ഇരകളില്‍ ഒന്നുമാത്രം.

കല്‍ക്കി said... മറുപടി

സമാധാനത്തിന്‍റെ മതമായ ഇസ്‌ലാമിനെ ഭീകരതയുടെ മതമായി അവതരിപ്പിക്കുന്നതില്‍ പരിതപിക്കുന്ന ലത്തീഫ്, ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി സ്ഥാപകന്‍ അബുല്‍ അ‌അ്‌ലാ മൗദൂദി സാഹിബ് ചെയ്ത 'സേവന'ങ്ങളെക്കുറിച്ചു കൂടി ഒന്നു പരിചിന്തനം ചെയ്യുക.

'എന്‍റെ അഭിപ്രയത്തില്‍ ഇസ്‌ലാമിനെ യഥാര്‍ഥത്തില്‍ മനസ്സിലാക്കിയ പന്‍ണ്ഡിതന്‍ മൗദൂദിയാണെന്ന്' ബൂലോകത്തെ കുപ്രസിദ്ധനായ ഒരു ഇസ്‌ലാം വിമര്‍ശകനെക്കൊണ്ട് പറയിപ്പിച്ചത് ഇസ്‌ലാമിനോട് അയാള്‍ക്കുള്ള പിരിശം കൊണ്ടല്ലെന്നും, അയാള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഇസ്‌ലാമിനെ വികൃതവും ഭീകരവുമായിക്കാണിക്കാനുള്ള എല്ലാ ചേരുവകളും മൗദൂദി സാഹിബിന്‍റെ വ്യാഖ്യാനങ്ങളില്‍ നിന്ന് അയാള്‍ക്ക് കിട്ടുന്നതു കൊണ്ടാണെന്നും പറയേണ്ടതില്ലല്ലോ.

സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും രാജ്യസ്നേഹത്തിന്‍റെയും അദ്ധ്യാപനങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന ഇസ്‌ലാമിനെ എങ്ങനെ മൗദൂദി സാഹിബ് വികൃതമാക്കുന്നു എന്നറിയാന്‍ ചില സാമ്പിളുക്കള്‍:

മൗദൂദിയുടെ എലിക്കെണി ഇസ്‌ലാം


മൗദൂദിയുടെ സങ്കല്പ്പത്തിലെ ഇന്ത്യന്‍ മുസ്‌ലിം


ജമാഅത്തെ ഇസ്‌ലാമിയും സിമിയും

pulari said... മറുപടി

കൂട്ടത്തിൽ ഇതു വായിക്കാം.
ജമാഅത്തെ ഇസ്ലാമി -രാഷ്ട്രിയ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും

pulari said... മറുപടി

ഇന്നു ജമാ അത്തെ ഇസ്ലാമിക്കെതിരെ വരുന്ന തീവ്രവാദ ആരോപണങ്ങൾ ഒക്കെ തന്നെ തരം കിട്ടുമ്പോൾ ജമാ അത്തെ ഇസ്ലാമി മറ്റു പ്രസ്ഥാനങ്ങൾക്കെതിരെയും നിരത്താറുണ്ട്. അതെ സമയം കേരളത്തിലെ പൊതു ജീവിതത്തിന്ന് ഏറ്റവും ഭീഷണമായ സി.പി.എമ്മിനു കാലാകാലങ്ങളിൽ ഏകപക്ഷീയമായ പിന്തുണയും നൽകുന്നു. ഇതിന്റെ ന്യായമെന്ത്/

ജമാഅത്തിനെതിരെയുള്ള ആരോപണങ്ങളുടെ ന്യായം തിരയുമ്പോൾ തന്നെ മേലെ പരഞ്ഞ നിലക്ക് ജമാഅത്തെ ഇസ്ലാമി സ്വന്തം നിലക്കെങ്കിലും മറ്റു പ്രസ്ഥാനങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നായിക്കാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതല്ലേ?

ഞങ്ങൾ മാത്രം നല്ലത്… എന്ന ചിന്ത ‘ഇസ്ലാമിക പ്രസ്ഥാനമെന്ന്’ സ്വയം അവകാശപ്പെടുന്നവർക്ക് ഭൂഷണമാണോ?

Beemapally / ബീമാപള്ളി said... മറുപടി

സഹോദരന്‍ പുലരി,

ജമാഅത്തെ ഇസ്ലാമി എന്ന പേരില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെക്കുറിച്ചുള്ള ബീമാപള്ളി ബ്ലോഗറുടെ വീക്ഷണമാണീ പോസ്റ്റ്, ഈ ബ്ലോഗര്‍ അതിന്റെ പ്രവര്‍ത്തകനുമല്ല.

ആ സംഘടന, ഭീകരത തീവ്രവാദ വിളിക്ക് അര്‍ഹത നേടുവാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികളും മറ്റു ചില മുസ്ലിം സംഘടനകളും കാരണമാക്കിയ വിഷയങ്ങളില്‍ സത്യമെത്രയുണ്ടെന്നു നാം പഠിക്കേണ്ടതുണ്ട്.

അതല്ല അവരുടെ പ്രവര്‍ത്തനം ഈ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, അവര്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ മുമ്പ് നടത്തിയവരാണെന്നും ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നവരാണെന്നും താങ്കള്‍ക്ക് പറയുവാന്‍ കഴിയുമെങ്കില്‍ അതിവിടെ അവതരിപ്പിക്കുകയുമാവാം.

അത്തരം വാദങ്ങളുടെ കുറവ് ഈ പോസ്റ്റിലെ വരികളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുമെന്ന് തന്നയാണ് ബീമാപള്ളിയുടെ വിശ്വാസം.!

അവര്‍ ഈ രാജ്യത്ത് നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും പലപ്പോഴും വിഭിന്നങ്ങളായ നിലപാടുകളാണ് കൈകൊള്ളുന്നത്‌. അവര്‍ അവരുടെ നിലപാടുകളോട് യോജിക്കുന്നവരുമായി കൈകോര്‍ക്കുന്നു. ഇന്നീ നാട്ടിലെ ഓരോ മത സംഘടനകളും ചെയ്യുന്നതും അത് തന്നെ.

പക്ഷെ ഭൂമി മലയാളം മുഴുവനും ഈ 'ആളില്ലാ' പാര്‍ട്ടിയുടെ തീരുമാനത്തിനായി കാതോര്‍ക്കുകയും അവര്‍ സ്വീകരിക്കുന്ന നിലപാടിന്റെ പേരില്‍ അവരെ മോശപ്പെട്ടവരായി ചിത്രീകരിക്കുകയും ചെയ്യുന്നത് നല്ലതാണോ.!

pulari said... മറുപടി

ജമാഅതെ ഇസ്ലാമിയെന്നല്ല ഒരു സംഘടനക്കെതിരെയും തിവ്രവാദ ആരോപണം ഉന്നയിക്കുക എന്നത് എന്റെ നയമല്ല.

അതേസമയം നിരന്തരം അര്രോപനതിനു വിധേയമാകുന്ന സംഘടന തരാം കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്കെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ സാംഗത്യം???

പിന്നെ മറ്റുള്ളവര്‍ പറയുന്നതിനെ എങ്ങിനെ കുറ്റം പറയും?

സാപ്പി said... മറുപടി

good thot..

CKLatheef said... മറുപടി

ജമാഅത്തെ ഇസ്ലാമിയുടെ ഭീകരവാദത്തിന് തെളിവൊന്നുമില്ല. മൗദൂദിയുടെ വക്രിച്ചു വ്യാഖ്യാനിച്ച ചില ഉദ്ധരണികളല്ലാതെ. അതിലാകട്ടേ മൗദൂദി നിസ്സഹായനാണ് താനും.

ഇസ്ലാം എന്ന സത്യദീനിന്റെ സംസ്ഥാപനത്തിനായി വന്ന പ്രവാചകന്‍മാരിലാര്‍ക്കെങ്കിലും തടസ്സലേശമന്യേ തങ്ങളുടെ ദൗദ്യം നിര്‍വഹിക്കാനായില്ല എങ്കില്‍. ജമാഅത്ത് നേരിടുന്ന ഈ വിളി വളരെ നിസ്സാരം.

CKLatheef said... മറുപടി

>>> അതേസമയം നിരന്തരം അര്രോപനതിനു വിധേയമാകുന്ന സംഘടന തരാം കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്കെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന്റെ സാംഗത്യം???

പിന്നെ മറ്റുള്ളവര്‍ പറയുന്നതിനെ എങ്ങിനെ കുറ്റം പറയും? <<<

ആരെയും ജമാഅത്ത് കുറ്റം പറയുകയല്ല. നിങ്ങള്‍ പറയുന്നതിന് വല്ല തെളിവുമുണ്ടോ എന്നേ ചോദിക്കുന്നുള്ളൂ. കാരണമുണ്ട് ഭീകരതയും തീവ്രതയും തങ്ങളുടെ ആദര്‍ശത്തിന്റെ നിരാകരണമാണ് എന്ന് ധരിക്കുന്ന ജമാഅത്ത് തങ്ങളുടെ ശ്രദ്ധയില്‍ പെടാത്ത വല്ല തീവ്രതയും ഉണ്ടെങ്കില്‍ മനസ്സിലാക്കി തിരുത്തണമെന്ന ഉദ്ദേശ്യത്തിലാണ്. ജമാഅത്ത് ആര്‍ക്കെതിരെയെങ്കിലും അത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായി ഉന്നയിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇനി തെളിവില്ലാതെയാണ് അവര്‍ അത് പറയുന്നതെങ്കില്‍ തീര്‍ചയായും അത് തെറ്റുതന്നെ.

pulari said... മറുപടി

ലത്തീഫ് സാഹിബേ
മറുപടിക്കു നന്ദി.
ഇസ്ലാമിക പ്രസ്ഥാനങ്ങളെ നിരന്തരം തീവ്രവാദ ആരോപണങ്ങളുടെ മുൾമുനയിൽ നിറുത്തുകയെന്ന ബാഹ്യഅജണ്ടയുടെ ഭാഗമായാണ് ഇന്ന് മദനിയെന്ന മനുഷ്യാൻ അഴിയെണ്ണുന്നത്. അതിന്റെ ഭാഗം തന്നെയാണ് പോപ്പുലർ ഫ്രെണ്ടിനെതിരെ ആരോപണം ഉന്നയിക്കുന്നത്. അതിന്റെ ഭാഗം തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ല്ലമിയുടെ തീവ്രവാദ ബാന്ധവവും വലിയ ചർചയായി മാറുന്നത്.

എന്നാൽ ഇവിടെ സ്മരിക്കപ്പെടേണ്ട ഒരു വസ്തുത ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ ആരോപണം ഏറ്റുവാങ്ങുന്നവർ തന്നെ മറ്റുള്ളവർക്കു നേരെ ഇതേ ആരോപണങ്ങൽ ഉന്നയിക്കുന്നു എന്നതാണ്. താങ്കൾ പറയുന്നു”തെളിവില്ലാതെയാണെങ്കിൽ തെറ്റു തന്നെ” എന്ന്.

എന്താണാ തെളിവ്?

പ്രാദേശിക സംഘർഷങ്ങൾ കേരളത്തിന്റെ പൊതുസ്വഭാവമാണ്. കേരളത്തിലെ ഏത് പ്രസ്ഥാനങ്ങളും അതിന്റെ ഗുണദോഷങ്ങൾ അനുഭവിക്കുന്നുമുണ്ട്. ഗാന്ധിയൻ ആദർശം പറയുന്ന കോൺഗ്രസ് മുതൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ വരെ ചെറുതും വലുതുമായ സംഘർഷങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്. എന്നാൽ ചില പാർട്ടികൾ ഇത് പാർട്ടി അജണ്ടയായി കൊണ്ടു നടക്കുന്നു. തിണ്ണമിടുക്ക് കാണിക്കുന്നു, ഭരണകൂടത്തിന്റെ ഒത്താശയോടെ തന്നെ. ഇതിനെതിരെ ഇരയാക്കപ്പെടുന്നവരുടെ ഭഗത്തുനിന്നുള്ള ചെറുത്തുനില്പും സ്വാഭാവികമായും ഉണ്ടാകും. ഇത്തരം തെളിവുകളാണു വേട്ടക്കാരുടെ അതേ ഭാഷ്യത്തിൽ തന്നെ ഇരയാക്കപ്പെടുന്നവരുടെ ഭാഗത്തു നിന്നും വിവിധ സന്ദർഭങ്ങളിൽ ഉണ്ടാകുന്ന ആരോപണങ്ങളുടെ കാതൽ.

CKLatheef said... മറുപടി

അപ്പോള്‍ അതാണ് കാര്യം അല്ലേ. ഊഹിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ ജമാഅത്തെ ഇസ്ലാമി തീവ്രവാദ-ഭീകരവാദ സംഘടന എന്ന് വിളിച്ചു അല്ലേ. എവിടെ എപ്പോള്‍ വല്ല ഉദാഹരണവും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ. (ഇല്ല എന്ന് വാദിക്കാനല്ല. അപ്രകാരം വിളിച്ചിടത്ത് അതിന് തെളിവ് പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാനാ)

പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദം എന്ന പോസ്റ്റിന് കീഴിലാണ് ആ ചര്‍ച നടക്കേണ്ടത്. അത് ഇവിടെ തുടരുന്നത്. ചര്‍ചയെ വഴിതിരിച്ചുവിടാനേ ഉപകരിക്കൂ.

ജമാഅത്തെ ഇസ്ലാമി ഭീകരവാദ ആരോപണം ഏല്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക ഒരു നിലക്കും മറ്റൊരു ഭീകര സംഘടനയെ (പോപ്പുലറിനെ ഉദ്ദേശിച്ചല്ല) ചൂണ്ടിക്കാണിക്കാന്‍ അവകാശമില്ല എന്ന വാദം പുലരിക്ക് ഉണ്ടാവില്ലെന്ന് കരുതട്ടേ.

അതോടൊപ്പം മുസ്ലിംകള്‍ നേതൃത്വം നല്‍കുന്ന ഒരു സംഘടനയും ഭീകരവാദമുദ്രലഭിക്കുന്ന നയനിലപാടുകള്‍ സ്വീകരിക്കുന്നത് അത്യധികം പ്രയാസത്തോടെ കാണുന്നവനാണ് ഇയ്യുള്ളവന്‍. ഏത് മുസ്ലിം സംഘടനയെ ഭീകരമെന്ന് പൊതു സമൂഹത്തില്‍ വിളിച്ചാലും അതിന്റെ ഒരു പങ്ക് ഇസ്ലാമിലേക്ക് മറ്റുള്ളവര്‍ ചേര്‍ത്തുവെക്കും.

മനുഷ്യകുലത്തിന് സേവനം ചെയ്യാന്‍ വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമൂഹമാകുന്നു നിങ്ങള്‍ എന്നാണ് ഖുര്‍ആന്‍ നമ്മെ പരിചയപ്പെടുത്തിയത് എന്നിരിക്കെ. നമ്മുക്കെങ്ങനെ ഭീകരവാദികളാകാന്‍ കഴിയും എന്ന് ഓരോ മുസ്ലിമും ചിന്തിക്കേണ്ടതാണ്.

pulari said... മറുപടി

ഭാഗ്യം, ലത്തീഫ് സാഹിബിനു കാര്യ്ം പിടികിട്ടിയല്ലോ?

ബീമാപള്ളിയുടെ പോസ്റ്റിൽ “തിവ്രവാദ ആരോപണം ഉന്നയിക്കപ്പെടുന്നവർ തന്നെ മറ്റു പ്രസ്ഥാനങ്ങളെ ഇതേ പേരുകൾ ഉപയോഗിച്ച് അഭിസംഭോതന ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ജമാ അത്തിനെതിരെ തിവ്രവാദ ആരോപണം ഉന്നയിക്കുന്നവരെ എന്തിനു കുറ്റം പറയണം” എന്ന എന്റെ കുറിപ്പിനാണല്ലോ ലത്തീഫ് സാഹിബ് മറുപടി പറഞ്ഞത്. അത് പോപ്പുലർ ഫ്രെണ്ട് ആകട്ടെ, മറ്റേത് ഫ്രെണ്ടുമാകട്ടെ. പേരല്ലല്ലോ പ്രശ്നം. സമീപനമാണ്.

അതായത് “തങ്ങൾക്കു നേരെ ചുറ്റുപാടുനിന്നും പാഞ്ഞുവരുന്ന ആരോപണശരങ്ങൾ തരം കിട്ടുമ്പോൾ പ്രസ്ഥാനം ഇതേ ഉദ്ദേശം വെച്ചു തന്നെ മറ്റുള്ളവർക്കെതിരെയും തിരിച്ചുവിടുന്നു”. അതാണ് വിഷയം. അത് ഇവിടെ തന്നെയല്ലേ ചർച്ച ചെയ്യേണ്ടത്. നിശ്കളങ്കരാണ് ഞങ്ങളെന്ന് ഒരു കൂട്ടർ പറയുമ്പോൾ, അത്ര നിശ്കളങ്കമല്ല മറ്റുള്ളവർക്കെതിരെയുള്ള നിങ്ങളുടെയും സമീപനമെന്നോ, അതല്ലെങ്കിൽ ഞങ്ങൾ ഇതാ അക്രമിക്കപ്പെടുന്നേ എന്നു നിലവിളിക്കുമ്പോൾ തരം കിട്ടിയാൽ നിങ്ങൾ മറ്റുള്ളവരെയും ഇതേ രീതിയിൽ ആക്രമിക്കുന്നുണ്ട് എന്ന ഓർമ്മപ്പെടൂത്തൽ മാത്രമാണിത്.

പിന്നെ തെളിവുകൾ.. പ്രബോധനം വാരിക അതിനുവേണ്ടി ഇനി ഞാൻ തന്നെ വായിച്ച് കോപ്പി എടുക്കണോ? ഇതേ നിലക്കുള്ള തെളിവുകൾ തന്നെയല്ലേ മറ്റുള്ളവരും ;ഇസ്ലാമിക പ്രസ്ഥാനത്തിനെ’തിരെ ഉയർത്തുന്നത്.

>>>>ജമാഅത്തെ ഇസ്ലാമി ഭീകരവാദ ആരോപണം ഏല്ക്കുന്നുണ്ടെങ്കില് അവര്ക്ക ഒരു നിലക്കും മറ്റൊരു ഭീകര സംഘടനയെ (പോപ്പുലറിനെ ഉദ്ദേശിച്ചല്ല) ചൂണ്ടിക്കാണിക്കാന് അവകാശമില്ല എന്ന വാദം പുലരിക്ക് ഉണ്ടാവില്ലെന്ന് കരുതട്ടേ.<<<

അങ്ങിനെ ഒരു ഉദ്ദേശവുമില്ല. പോപ്പുലർ ഫ്രെണ്ടിന്റെ കൂടെ എന്തു വിശേഷണങ്ങൾ ചേർത്തു വിളിച്ചാലും പ്രസ്ഥാനത്തിന്നു അതൊരു പ്രശ്നവുമല്ല. അത്തരം വിശേഷനാമങ്ങൾ എതിരാളികൾ വിളിക്കുന്നത് കണ്ടോ, കേട്ടോ പ്രവർത്തക്ര്ക്കോ, നേതാക്കൾക്കോ മുട്ടുവിറക്കുകയുമില്ല. ലത്തീഫ് സാഹിബ് ഇനി പോപ്പുലർ ഫ്രെണ്ടിനെ തന്നെയാണ് ഉദ്ദേശിച്ചതെങ്കിൽ തന്നെ അതിൽ പ്രസ്ഥനത്തിന്നു നീരസമോ. സങ്കടമോ ഇല്ല എന്ന് സന്തോഷപൂർവം അറിയിക്കട്ടെ.

എന്തായാലും ഇതുവായിക്കുന്നവർക്കറിയാം ലത്തീഫ് സാഹിബ് എന്താണ് മുകളിൽ എഴുതിയത് കൊണ്ട് ഉദ്ദേശിച്ചതെന്ന്…

fok4u said... മറുപടി

Truth...

hafeez said... മറുപടി

നിഷ്പക്ഷമായ വിലയിരുത്തല്‍ . കാര്യങ്ങള്‍ മുന്‍വിധി ഇല്ലാതെ നോക്കികാണുന്ന എല്ലാര്ക്കും മനസ്സിലാകുന്ന കാര്യം ആണ്. ഉറക്കം നടിക്കുന്നവരെ എന്ത് ചെയ്യാനാകും !!

UAASLAM said... മറുപടി

നന്മയുടെ ഒരംശം ഉള്ള ആളുകളാണെങ്കില് അവര് സത്യം കണ്ടെത്താന് ശ്രമിക്കും. അല്ലാതെ സത്യം മനസ്സിലാക്കാതെ ആക്ഷേപിക്കുന്നത് ഒരിക്കലും ഒരു നല്ല സ്വഭാവമല്ല.മനുഷ്യനെ ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ചത് അവനെ ആരാധിക്കുവാനും പ്രകീര്ത്തിക്കുവാനും വേണ്ടിയാണെന്നും നന്മ പ്രവര്ത്തിക്കുവാനും തിന്മ വിരോധിക്കുവാനും ആണ് പ്രവാചകന്മാര് നമ്മെ പഠിപ്പിച്ചതെന്നും മനസ്സിലാക്കിയ ഒരു വിശ്വാസിക്ക് ഒരിക്കലും അതിനെതിരില് പ്രവര്ത്തിക്കുവാന് കഴിയുകയില്ല.

PUNNAKAADAN said... മറുപടി

ബീമാപ്പള്ളി,ലതീഫെ,ആലികോയെ,മറ്റു മുസ്ലിം സോദരേ.....നിങ്ങൾ..കൽക്കിയുടെ കമന്റിനു അഭിപ്രായം പറഞ്ഞില്ലല്ലോ.....എന്താ...കൽക്കി...അഹമ്മദീയനായതു കൊണ്ടാണൊ ? പാവം കൽക്കി....സത്ത്യസദ്‌ ധമായ അഭിപ്രായം പറഞ്ഞപ്പോൾ മുഖം തിരിച്ചു നിൽക്കുന്നു....മണ്ണുണ്ണികൾ......