2011-03-01

നാദാപുരം: രാജ്യസ്നേഹത്തിന്റെ ബോംബുകള്‍.??

കണ്ണൂരിന് പിന്നാലെ നാദാപുരവും മനുഷ്യ ജീവനുകള്‍ക്ക് ആയിസ്സു നിര്‍ണ്ണയിക്കുന്ന പാര്‍ട്ടി ഓഫീസുകള്‍ കൊണ്ട് ചരിത്രത്തില്‍ ഇടം നേടുകയാണ്‌. ചേരി തിരിഞ്ഞുള്ള കണക്കു തീര്‍ക്കലുകളിലും രാഷ്ട്രീയ പകയിലും എല്ലാ സ്ഥലത്തുമെന്നപോലെ ഇവിടെയും അമ്മ പെങ്ങന്മാരുടെ വിതുമ്പലുകള്‍ക്ക് അര്‍ത്ഥമില്ലാതാവുന്നു.

നാദാപുരം കൂട്ടക്കൊല ശ്രദ്ധേയമാകുന്നത് തീവ്രവാദത്തിനും മറ്റുമെതിരെ മുസ്ലിം സമുദായത്തില്‍ ഏറ്റവും കൂടുതല്‍ വാചാലരാകുന്ന മുസ്ലിം ലീഗുകാര്‍ അതില്‍ മുഴുവന്‍ പങ്കാളിത്തവും വഹിച്ചിരിക്കുന്നു എന്നതാണ്.

കേരളത്തിലെ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും തങ്ങള്‍ നടത്തുന്ന കൊലകള്‍ വിശുദ്ധവും മറ്റുള്ളവരുടെത് തീവ്രവാദവും ഭീകരവാദവുമായി മാറുന്നതെന്തുകൊണ്ടാണ്. തങ്ങളുടെ പാര്‍ട്ടിക്കായി മരിച്ചവരെയും(അവരുടെ ഭാഷയില്‍ രക്തസാക്ഷിത്വം) പരിക്കേറ്റവരെയും തള്ളിപ്പറഞ്ഞ് ആളുകളുടെ മുമ്പില്‍ ഏന്തിനിവര്‍ സ്വയം പരിഹാസ്യരാവുന്നു. ഇത്തരം കൂട്ടരെ എന്താണ് വിളിക്കുക മതേതര ഭീകരന്മാരെന്നോ.?

എല്ലാരും രാജ്യസ്നേഹികളും സഹജീവി അനുതാപമുള്ളവരുമാണെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ മത്സരിക്കാരുണ്ട്‌. രാഷ്ട്രീയപ്പാര്‍ട്ടികളാണ്‌ ഇതിന്റെ മൊത്തക്കച്ചവടക്കാരും തുടിതൊട്ടുകാരും. പക്ഷെ ബോംബുകള്‍ ഉണ്ടാക്കുന്നതെന്തിനു വേണ്ടി എന്നു ഇടതന്മാരോടോ വലതന്മാരോടോ ആരും ചോദിക്കരുത്‌.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്ന രാജ്യസേവനമെന്ന്‌ പറയുന്നത്‌ തിരി മാറ്റിനല്‍കിയോ രാസമിശ്രിതം തോന്നിയതുപോലെ എടുത്തൊഴിച്ച്‌ സ്വയം പൊട്ടി മരിക്കുന്നതു മാത്രമാണ്. ബാക്കിയുള്ള ജനതയ്ക്കെങ്കിലും സമാധാനമായി ജീവിക്കാമല്ലോ.

ഏതോ മൂന്നുവയസ്സുകാരിയുടെയോ അഞ്ചു വയസ്സുകാരെന്റെയോ നിഷ്ക്കളങ്കമായ ചിരിയെ ഈ ഭൂമുഖത്തുനിന്നു തുടച്ചുമാറ്റാനുതകുന്ന ഈ ബോംബുകള്‍ നിര്‍മ്മിക്കുന്നവര്‍തന്നെ ചത്തൊഴിയുന്ന സാഹചര്യത്തില്‍ അവര്‍ക്ക്‌ നാം നല്‍കേണ്ടത്‌ മരണാന്തര ബഹുമതിയും വീരചക്ര പട്ടവുമാണ്‌.!

രാഷ്ട്രീയം ഗുണ്ടാരാഷ്ട്രീയമായി നിലപതിക്കുമ്പോല്‍ വോട്ട്‌ ചെയ്യാതിരിക്കുക എന്ന നിലപാടുപോലും എടുക്കാന്‍ സാധാരണക്കാരനു കഴിയാതെവരുന്നു. തമ്മില്‍ ഭേദം തൊമ്മനെപോലും കണ്ടുകിട്ടാനില്ലാത്ത കാലമായി ആധുനിക കേരളം മാറിയിരിക്കുന്നു. ആദര്‍ശത്തിന്റെ ആള്‍രൂപങ്ങള്‍ക്കും കാലത്തിന്റെ അഴുക്കുകളില്‍ ആണ്ടുപോകാതെ നിവര്‍ത്തിയില്ലെന്നു വന്നിരിക്കുന്നു. അല്ലെങ്കില്‍ അച്യുതാനന്ദനിലും ജസ്റ്റിസ്‌ ബാലകൃഷ്ണനിലും ഉണ്ടായിരുന്ന നമ്മുടെ പ്രതീക്ഷകളുടെ തുരുത്തുകള്‍ ഇപ്പോള്‍ കടെലെടുത്തുപോകുന്നു.

കേരളത്തിന്റെ മണ്ണില്‍ കൊല്ലാനും ചാകാനും സ്വന്തമായി സൈന്യങ്ങളെ വളര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മത സംഘടനകളെ വിളിക്കുന്നത്‌ തീവ്രവാദം വളര്‍ത്തുന്നവര്‍ എന്നാണ്. പക്ഷെ മലയാള മണ്ണിന്റെ ഇന്നേവരെയുള്ള അനുഭവം നാടിനും നാട്ടുകാര്‍ക്കും ഭീഷണിയായിട്ടുള്ളത് ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൊണ്ട് മാത്രമാണ്. കേരള മണ്ണില്‍ ഉണ്ടായിട്ടുള്ള കൊലപാതകങ്ങള്‍ ഏറ്റവുമധികം രാഷ്ട്രീയക്കാരാണ് നടത്തിയത്. പൊതു മുതല്‍ നശിപ്പിക്കപ്പെടുന്നതും അവരാല്‍ തന്നെ. എന്നിട്ടുമവര്‍ വിളിച്ചുകൂവും മതം മനുഷ്യനു ദ്രോഹമെന്നും ഹൃദയങ്ങളെ മയക്കുന്ന കറുപ്പെന്നും.!

മതത്തെയും രാഷ്ട്രീയത്തെയും പരിഹാസ്യരാക്കി അതിന്റെ വക്താക്കള്‍ ചമഞ്ഞു ജീവിക്കുന്ന കപടന്മാരില്‍ നിന്നു മൂല്യങ്ങള്‍ക്ക് സ്വ ജീവനക്കാളേറെ വില കല്‍പ്പിക്കുന്ന പുതിയ ഒരു രാഷ്ട്രീയ യുവത്വത്തിനായി മലയാള മണ്ണ് കൊതിക്കുന്നുണ്ട്.

നാദാപുരത്തെ ലീഗുകാര്‍ ഉണ്ടാക്കിയ ബോംബുകള്‍ ഏത് മൌദൂദി കൃതി വായിച്ചിട്ടാണെന്ന് പോലീസ് അന്വേഷിക്കേണ്ടതുണ്ട്. അതെല്ലാം പിടിച്ചെടുക്കാന്‍ അവര്‍ കയറി പരിശോധിക്കാത്ത മത ഗ്രന്ഥാലയങ്ങള്‍ ഇനിയിമുണ്ട് കോഴിക്കോടിന്റെ മണ്ണിലെന്നര്‍ത്ഥം.!

പാലുവാങ്ങാന്‍ പുറത്തിറങ്ങുമ്പോഴോ ജോലിക്കായി സ്കൂട്ടറില്‍ വിയര്‍ത്തൊലിച്ച്‌ യാത്രചെയ്യുമ്പോഴോ ആശുപത്രിയില്‍ നിന്ന്‌ വാതത്തിന്റെയോ വലിവിന്റെയോ ഗുളിക വാങ്ങി വീട്ടില്‍ പോകുമ്പോഴോ അപ്രതീക്ഷിതമായി ഒരുനാടന്‍ ബോംബ്‌ തലയില്‍ വന്ന്‌ വീണ്‌ ചിതറി തെറിച്ച്‌ വിവസ്ത്രനായി അലങ്കോലപെട്ട്‌ നടുറോഡില്‍ കിടക്കാനുള്ള വിധിയുണ്ടാവാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കേണ്ട അവസ്ഥയിലാണ് ഓരോ മലയാളിയും.!

നിരപരാധികളെ തീവ്രവാദ പട്ടം അണിയിച്ചു സ്വയം നല്ല പിള്ള ചമയുന്നവരുടെ മുഖം കൂടുതല്‍ വികൃതമാണെന്നു കേരള സമൂഹം മനസ്സിലാക്കിത്തുടങ്ങിയതെ ഉള്ളൂ. പ്രവാചകന്റെതെന്നു പറയപ്പെടുന്ന മുടി സൂക്ഷിക്കുവാന്‍ നാല്‍പ്പതു കോടിയുടെ 'വ്യാവസായിക' സമുച്ചയം പണിയുന്നതിനെതിരെ ലേഖനത്തിലൂടെ പ്രതികരിച്ച ഒ.അബ്ദുല്ലയെന്ന എഴുത്ത്കാരനെ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയതും തീവ്രവാദ/ഭീകരക്കെതിരെ വളരെ ഉച്ചത്തില്‍ സംസാരിക്കുന്ന മറ്റു ചില മുസ്ലിം സംഘടനക്കാര്‍ തന്നയാണെന്നതോര്‍ക്കുക.!

ഇല്ലാത്ത ബോംബിന്റെ നായകനെത്തേടി അനുവാറുശ്ശേരി വളഞ്ഞ പോലീസ്സ്പ്പട എവിടെ. ഇപ്പോഴും നിന്ന് കത്തുന്ന കളമശ്ശേരി ബസ്സിന്റെ സീറ്റില്‍ സൂഫിയ മഅദനിക്കും ഇരിപ്പിടം ഒരുക്കിയവരുമെവിടെ.!

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നായകന്മാര്‍ ചമഞ്ഞു ആശയപ്രതിയോഗികള്‍ക്കെതിരെ ഇല്ലാത്ത തീവ്രവാദവും ഭീകരതയും ആരോപിച്ച് കേരളത്തില്‍ തീവ്രവാദ/ഭീകര വിരുദ്ധയുദ്ധത്തിന്റെ അന്താരാഷ്ട്ര ഉച്ചകോടി മലപ്പുറത്ത് വിളിച്ചുകൂട്ടിയ മുസ്ലിം സംഘടന നേതൃത്വങ്ങള്‍ എവിടെ.

നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെന്നെങ്കിലും പറയാന്‍ അവര്‍ വായ തുറക്കുമെന്ന് പ്രതീക്ഷിക്കുക.!

62 comments:

Beemapally / ബീമാപള്ളി said... മറുപടി

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്ന രാജ്യസേവനമെന്ന്‌ പറയുന്നത്‌ തിരി മാറ്റിനല്‍കിയോ രാസമിശ്രിതം തോന്നിയതുപോലെ എടുത്തൊഴിച്ച്‌ സ്വയം പൊട്ടി മരിക്കുന്നതു മാത്രമാണ്.

ബാക്കിയുള്ള ജനതയ്ക്കെങ്കിലും സമാധാനമായി ജീവിക്കാമല്ലോ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said... മറുപടി

വളരെ വളരെ പ്രസക്തമാണ് താങ്കളുടെ വരികള്‍.
രാഷ്ട്രീയ നേതാക്കളുടെ മനസ്സിലുള്ള ബോംബുകള്‍ പക്ഷെ ഇതിനെക്കാള്‍ ഭീകരമാണ്!. കഴിഞ്ഞദിവസങ്ങളില്‍ ചര്‍ദ്ദിച്ച തികച്ചും അപഹാസ്യമായ പ്രസ്താവനകള്‍ കേട്ടാല്‍ കാണ്ടാമൃഗത്തിന് വരെ ബോധക്ഷയമുണ്ടാകും!
പൊട്ടാത്ത ബോംബുകള്‍ അന്‍വാര്‍ശേരിയിലും ജമാഅത്തിന്റെ ഓഫീസിലും ഒക്കെ കാണും. പക്ഷെ പൊട്ടിത്തെറിക്കുന്ന ബോംബുകള്‍ ശരിക്കും എവിടെയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങി.
"എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്ന രാജ്യസേവനമെന്ന്‌ പറയുന്നത്‌ തിരി മാറ്റിനല്‍കിയോ രാസമിശ്രിതം തോന്നിയതുപോലെ എടുത്തൊഴിച്ച്‌ സ്വയം പൊട്ടി മരിക്കുന്നതു മാത്രമാണ്. ബാക്കിയുള്ള ജനതയ്ക്കെങ്കിലും സമാധാനമായി ജീവിക്കാമല്ലോ."
ഒരു പക്ഷെ ഇത് 'രാജ്യസേവനം' തന്നെ പക്ഷെ ഇവരുടെ ആശ്രിതരുടെ ഭാവി എങ്ങനെ എന്നത് ആലോചിക്കേണ്ടതാണ്.

സുഹൈറലി said... മറുപടി

നല്ല ലേഖനം...യൂത്ത് ലീഗ് നേതാവ് ജമാഅത്തിനെ തീവ്രാവദിയാക്കി ലേഖനമെഴുതി കൊടുക്കുമ്പോഴാണ് സ്വന്തം അണികള് ബോംബ് പൊട്ടി മരിച്ച പത്രക്കുറിപ്പും ചന്ദ്രികയുടെ ഡസ്കിലെത്തുന്നത്...

ചിന്തകന്‍ said... മറുപടി
This comment has been removed by the author.
ചിന്തകന്‍ said... മറുപടി

"നാദാപുരത്തെ ലീഗുകാര്‍ ഉണ്ടാക്കിയ ബോംബുകള്‍ ഏത് മൌദൂദി കൃതി വായിച്ചിട്ടാണെന്ന് പോലീസ് അന്വേഷിക്കേണ്ടതുണ്ട്. അതെല്ലാം പിടിച്ചെടുക്കാന്‍ അവര്‍ കയറി പരിശോധിക്കാത്ത മത ഗ്രന്ഥാലയങ്ങള്‍ ഇനിയിമുണ്ട് കോഴിക്കോടിന്റെ മണ്ണിലെന്നര്‍ത്ഥം."

Strong Words...

ശ്രദ്ധേയന്‍ | shradheyan said... മറുപടി

അഴകൊഴമ്പന്‍ പ്രസ്താവനകളുമായി പ്രതികരിക്കാന്‍ സമുദായ സംഘടനകള്‍ ഹോംവര്‍ക്ക് നടത്തുകയാവും. ഇതിനെ തീവ്രവാദമെന്നു വിളിക്കരുതെന്നു ഗ്രൂപ്പ് മെയിലുകളില്‍ ചര്ച്ചിച്ചു കൊണ്ടിരിക്കുകയാണ് 'നേതൃത്വത്തെ'അംഗീകരിക്കാത്ത കുഞ്ഞാട്ടിന്‍ പറ്റം!!

Shukoor said... മറുപടി

ചര്‍ച്ച നടക്കട്ടെ.

Rafeeque said... മറുപടി

നിരപരാധികളെ തീവ്രവാദ പട്ടം അണിയിച്ചു സ്വയം നല്ല പിള്ള ചമയുന്നവരുടെ മുഖം കൂടുതല് വികൃതമാണെന്നു കേരള സമൂഹം മനസ്സിലാക്കിത്തുടങ്ങിയതെ ഉള്ളൂ. ഇല്ലാത്ത ബോംബിന്റെ നായകനെത്തേടി അനുവാറുശ്ശേരി വളഞ്ഞ പോലീസ്സ്പ്പട എവിടെ. ഇപ്പോഴും നിന്ന് കത്തുന്ന കളമശ്ശേരി ബസ്സിന്റെ സീറ്റില് സൂഫിയ മഅദനിക്കും ഇരിപ്പിടം ഒരുക്കിയവരുമെവിടെ.! ഇല്ലാത്ത തീവ്രവാദവും ഭീകരതയും ആരോപിച്ച് കേരളത്തില് തീവ്രവാദ/ഭീകര വിരുദ്ധയുദ്ധത്തിന്റെ അന്താരാഷ്ട്ര ഉച്ചകോടി മലപ്പുറത്ത് വിളിച്ചുകൂട്ടിയ മുസ്ലിം സംഘടന നേതൃത്വങ്ങള് എവിടെനിയമം നിയമത്തിന്റെ വഴിക്ക് പോട്ടെന്നെങ്കിലും പറയാന് അവര് വായ തുറക്കുമെന്ന് പ്രതീക്ഷിക്കുക.!

ചിന്തകന്‍ said... മറുപടി

ണ്ടാഴ്ച മുമ്പുവരെ മുസ്‌ലിംലീഗ് കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കാലത്തിലൂടെ ആര്‍ത്തുല്ലസിച്ച് ആമോദപൂര്‍വ്വം കടന്നു പോവുകയായിരുന്നു. കേരളത്തിന്റെ പൊളിറ്റിക്കല്‍ സൈക്കനുസരിച്ച് നിയമസഭയില്‍ അടുത്ത ഊഴം യു.ഡി.എഫിന്റേതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം അതിന്റെ പ്രഖ്യാപനമായിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം അതിന് അടിവരയിട്ടു. ലീഗിതര മുസ്‌ലിം രാഷ്ട്രീയ ഗ്രൂപ്പുകളെ തകര്‍ത്ത് കയ്യില്‍ കൊടുക്കുന്നതില്‍ ലീഗ് അസാമാന്യ മിടുക്ക് കാട്ടി. ലീഗിതര മുസ്‌ലിം രാഷ്ട്രീയ മഖ്ബറയിലെ പുതിയ മീസാന്‍ കല്ലുകളെ ചൂണ്ടി ലീഗിതര മുസ്‌ലിം രാഷ്ട്രീയം അസാധ്യതയുടെ രാഷ്ട്രീയ നാമമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ട സമയത്ത് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അതിനു പറഞ്ഞ ഒരു പൂര്‍ണ്ണ നാമമുണ്ടായിരുന്നു. 'ഇന്നല്ലെങ്കില്‍ നാളെ ലീഗിലേക്ക്' അത് ഒരു പകുതി മുക്കാല്‍ ശരിയെന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ കുടുംബത്തെ തന്നെ അണിനിരത്തി തെളിയിക്കാന്‍ ലീഗിനു കഴിഞ്ഞു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഭരണം വിടാതിരുന്ന ലീഗ് വലിയ പ്രതിരോധത്തിലായിരുന്നു. 1992 ല്‍ നിന്ന് 2008 ഉം 10ഉം ആകുമ്പോഴേക്ക് ആ നിലപാടായിരുന്നു ശരിയെന്ന് ചളപ്പില്ലാതെ പറയാനുള്ള ആത്മധൈര്യം ലീഗിന് തിരിച്ചു കിട്ടി. കുറേ വലതുപക്ഷ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ ലീഗിന്റെ 'മിതവാദ'ത്തെ പാടിപ്പുകഴ്ത്താന്‍തുടങ്ങി. ലീഗിനറിയില്ലെങ്കിലും ലീഗ് മഹാസംഭവമാണെന്നവര്‍ ഉപന്യസിച്ചു. ലീഗിന്റെ ആദര്‍ശമില്ലായ്മ അത്യുജ്വലമായ ആദര്‍ശമാണെന്നവര്‍ പ്രബന്ധിച്ചു. ലീഗിന്റെ നിലപാടില്ലായ്മ എന്ന ഏറ്റവും മതേതരവും ജനാധിപത്യപരവുമായ നിലപാടുകാരണമാണ് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ തടുത്തുനിര്‍ത്തപ്പെടുന്നവര്‍ നിരീക്ഷിച്ചു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടപ്പോള്‍ തങ്ങളുള്ളതു കൊണ്ടാണ് കേരളം കത്താതെ പോയതെന്ന് കേരളീയ പൊതുബോധം അനുശോചന പ്രമേയം പാസാക്കി.
ഒരു പാര്‍ട്ടിക്ക് ആനന്ദതുന്ദിലരാവാന്‍ ഇതിനപ്പുറമൊക്കെ എന്താണ് വേണ്ടത്. .....

ഇത് നിലപാടില്ലായ്മയുടെ അനിവാര്യ ദുരന്തം

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said... മറുപടി

പോസ്റ്റ്‌ വായിച്ചു, രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും മതത്തിന്റെ പേരില്‍ ആയാലും എവിടെയും ബോംബുകള്‍ പോട്ടാതിരിക്കട്ടെ...

ശശി said... മറുപടി

രസൂലിന്റെ മുടിയെപറ്റി ...
. പക്ഷെ ഒരു മുടിയുടെ പേരില്‍ ഇത്തരം തെമ്മാടിത്തരം അനുവദിച്ചു കൂടാ....

മുത്ത്‌/muthu said... മറുപടി

//മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നായകന്മാര്‍ ചമഞ്ഞു ആശയപ്രതിയോഗികള്‍ക്കെതിരെ ഇല്ലാത്ത തീവ്രവാദവും ഭീകരതയും ആരോപിച്ച് കേരളത്തില്‍ തീവ്രവാദ/ഭീകര വിരുദ്ധയുദ്ധത്തിന്റെ അന്താരാഷ്ട്ര ഉച്ചകോടി മലപ്പുറത്ത് വിളിച്ചുകൂട്ടിയ മുസ്ലിം സംഘടന നേതൃത്വങ്ങള്‍ എവിടെ.??? //

തിടുക്കം കൂട്ടാതെ ബീമാപ്പള്ളീ..
ഒരല്‍പം കൂടി ക്ഷമി..
അവരിപ്പോള്‍ അണ്ണാക്കില്‍ ബോംബു കുടുങ്ങി
"ഒറ്റക്കും" "കൂട്ടായും" കഷായം സേവിച്ചോണ്ടിരിക്കുകയാ.മിണ്ടാന്‍ ഇച്ചിരീം കൂടി കഴിയും.

പറയേണ്ടത് പറയേണ്ട പോലെ താന്കള്‍ വെട്ടിത്തുറന്നു പറഞ്ഞു. അഭിനന്ദനങ്ങള്‍

ആചാര്യന്‍ said... മറുപടി

ഒരാളുടെയും മുഖം നോക്കാതെ ഇങ്ങനെ ഇനിയും പറയണം എന്നാലേ..ഈ നാട് നന്നാവാന്‍ നോക്കൂ..ആരായാലു, എവിടെ ആയാലും ഇനിയും ഇങ്ങനെ പൊട്ടി നശിക്കരുതെയ്‌..എന്നെ പ്രാര്തനയുള്ളൂ...നേതാകന്മാര്‍ പണിയും കഴിഞ്ഞു മുണ്ടും മടക്കി പോകും എന്തേ..

സിദ്ധീക്ക.. said... മറുപടി

കുറേ വിവരദോഷികള്‍ ഇങ്ങനെ പൊയ്ക്കൊണ്ടിരിക്കും ..നല്ലൊരു സമകാലീക ലേഖനം.

yoosaf said... മറുപടി

edil paranjadu muyuvanum manddatharangalaanu kaaranam manusiyan eppyanu bombum mattum nirmikkan nirbanddi danaakunnadu avnta nila nilpu apakadathilaakumpoyanu adu manassilakkaanulla kappasitti beemapalli saidinu ella annu thoonunnu karanam nadapuram endanu ennum avida endanu nadakkunnadu ennum manasilakkan said sramichilla allankil sramikkunnilla ennadanu sathiyam, nattil endu nadannaalum karriyangal manassilakkada walladum eyudaka ennadu mandanmaruda paniyanu ennu manassilaakku said

Arimbra said... മറുപടി

ഏതായാലും നാണം കേട്ട ജമാഹത്തിനു ചാവാന്‍ കിടക്കെ മ്യര്‍ത സന്ജീവിനി കിട്ടിയത് പോലെ ആയി നാദാപുരത്തെ 5 യുവാക്കളുടെ മരണം ...നാദാപുരത്തെ രഷ്ട്രീയ സാഹചര്യങ്ങള്‍ അറിയുന്നവര്‍ക്കറിയാം അവിടെ എന്താ നടന്നത് എന്ന് .. കഴിഞ്ഞ പഞ്ചയാത്ത് ഇലക്ഷനില്‍ മുസ്ലി...ം ലീഗിന്റെ 2 സമുന്നത നേതാക്ക ളെ ബോംബ്‌ എറിഞ്ഞു വധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ നാണം മാനവും ഇല്ലാത്ത ജമാഹത് കാര്‍ എവിടെ ആയിരുന്നു ?? ഒരു വിഭാഗത്തെ മാത്രം ബോംബ്‌ എറിയുകയും അവരുടെ സ്വത്തുകള്‍ നശിപ്പിക്കയും അതിനു പോലീസും ഭരണ കൂടവും മൌനനുവതവും നല്‍കിയപ്പോള്‍ ഉള്ള സ്വാഭാവിക പ്രതികരണം ആണ് നാദാപുര ത്തു നടന്നത്.. അതിനെ മൌദൂദി എന്ന രാജ്യ ദ്രോഹിയുടെ അനുയായികള്‍ ഭീകരവാത പ്രവര്‍ത്തനം ആക്കുമ്പോള്‍ മൌദൂദി പടയുടെ ഭീകരവാത പ്രവര്‍ത്തനങ്ങളെ ചെറുതാക്കുകയാണ് ചെയ്യുന്നത്
മുസ്ലിം ലീഗ് എവിടെയും അങ്ങോട്ട്‌ ആക്രമിക്കാന്‍ പോയിട്ടില്ല പക്ഷെ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കയും ഇല്ല അത് ആണും പെണ്ണും കേട്ട വിഭാഗത്തില്‍ പെട്ട ജമാത് കാര്‍ ആയാലും ശരി..........
അതൊന്നും സിപിഎം ആട്ടിയിട്ടും ചവിട്ടിയിട്ടും തുപ്പിയിട്ടും പോവാതെ അവരുടെ പിന്നാലെ വാലും മടക്കി അവരുടെ ഉച്ചിഷ്ടം ഭക്ഷിക്കാന്‍ നടക്കുന്ന ഉളുപ്പും നാണവും മാനവും ഇല്ലാത്ത ജമാഹത് എന്ന ആണും പെണ്ണും കേട്ട വര്‍ഗത്തിന് മനസ്സിലാവില്ല ..............

Rahim's said... മറുപടി

@Arimbra
you said it Arimba...

hafeez said... മറുപടി

വര്‍ഗീയത - തീവ്രത എന്നത് മതത്തില്‍ ബ്രാന്‍ഡ്‌ ചെയ്യപ്പെട്ട ഒന്നല്ല. അന്യ മതസ്ഥനെ വെറുക്കുന്നത് മാത്രമല്ല വര്‍ഗീയത, അന്യ പാര്‍ട്ടിക്കാരനെ വെറുക്കുന്നതും വര്‍ഗീയത തന്നെയാണ്. മറ്റു പാര്‍ട്ടിക്കാരെ കൊല്ലാന്‍ ബോംബുണ്ടാക്കുന്നവരെ വര്‍ഗീയ വാദികള്‍ , ദേശദ്രോഹികള്‍ എന്ന് വിളിക്കാന്‍ നാം മടിക്കേണ്ടതില്ല. അവരുടെ കോടിയുടെ നിറം എന്തായാലും. നാടിനെ അസ്ഥിരപ്പെടുത്തുന്നത് മത വഗീയത മാത്രം അല്ല; രാഷ്ട്രീയ വര്‍ഗീയതയും കൂടി ആണ്.

പഥികന്‍ said... മറുപടി

യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്ന രാജ്യസേവനമെന്ന്‌ പറയുന്നത്‌ തിരി മാറ്റിനല്‍കിയോ രാസമിശ്രിതം തോന്നിയതുപോലെ എടുത്തൊഴിച്ച്‌ സ്വയം പൊട്ടി മരിക്കുന്നതു മാത്രമാണ്.

Noushad Vadakkel said... മറുപടി

ബോംബ്‌ കയ്യിലിരുന്നു പൊട്ടിയ ജയ രാജന്റെ മകന്റെ കാര്യം മറന്നുവോ ..? ബോംബ്‌ സംസ്കാരം കൊണ്ട് കണ്ണൂര്‍ മലീമസമാക്കിയത്തില്‍ സി പി എമ്മിന്റെ പങ്കു വെച്ച് നോക്കിയാല്‍ മറ്റു പാര്ട്ടികളൊക്കെ വെറും കീടങ്ങള്‍ ....ബോംബ്‌ കയ്യിലിരുന്നു പൊട്ടി മരിച്ചവരുടെ 'ആണ്ടു' (രക്ത സാക്ഷി ദിനം ) കൊണ്ടാടുന്നവരാന് സഖാക്കള്‍ ... അതൊക്കെ ഒന്ന് പരാമര്‍ശിച്ചു കൂടായിരുന്നോ ജമാത് സഖാക്കള്‍ക്ക് ?

ലീഗ് ഒരിക്കലും അക്രമ രാഷ്ട്രീയതെയോ , ആരാജകത്വതെയോ പ്രോത്സാഹിപ്പിച്ചിട്ടില്ല ... അത് കൊണ്ടാണല്ലോ ജമാത് കാര്‍ കൂട്ടമായി ഇവിടെ വന്നു ആഘോഷിക്കുന്നത് ... കേരളം മുഴുവന്‍ ലീഗുകാര്‍ ബോംബ്‌ ഉണ്ടാക്കുന്നവരാന് എന്ന് വരുത്തുവാന്‍ കിണഞ്ഞു ശ്രമിക്കുന്നത് ... ജനം കീ(റി)യ മുന്നണി എന്നാ പൊയ്മുഖം തകര്ന്നടിഞ്ഞതിന്റെ നിരാശ മനസ്സിലാകും ...

കണ്ണൂരിലെ സി പി എമ്മിന്റെ ബോംബ്‌ രാഷ്ട്രീയം കാര്യമായി തൊടാതെ ഈ വിഷയത്തില്‍ ലീഗിനെ ഹൈ ലൈറ്റ് ചെയ്യുന്നതിന്റെ പിന്നിലുള്ള ചേതോ വികാരം ജമാത് സഖാക്കളെ ഇത് വായിക്കുന്നവര്‍ക്കൊക്കെ മനസ്സിലാകും ...

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said... മറുപടി

ജമാ-അത്തെ ആശയങ്ങളെ ഞാന്‍ അനുകൂലിക്കുന്നില്ല!. കേരളത്തിലെ ജമാ-അത്തുകാര്‍ ഒരു ബോംബുസ്പോടനം നടത്തിയതായോ, പെണ്‍വാണിഭ കേസില്‍ പ്രതിയായതയോ അറിവില്ല. കണ്ണൂരിലെ സ്പോടനങ്ങളെ ആരും ന്യായീകരിക്കുകയും ഇല്ല. സി.പി.എമ്മിനെക്കാളും , മുസ്ലീം ലീഗിനെക്കളും അധികം സമാധാനപരം ആയി ആണ് "കേരളത്തില്‍ " അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നുന്നു..!

Rahim's said... മറുപടി

ഞങ്ങളുടെ ഉമ്മ പെങ്ങന്മാരുടെ സംരക്ഷണത്തിനായി, അവരുടെ മാനം സംരക്ഷിക്കാന്‍, ശരിക്ക് പറഞ്ഞാല്‍ ചെറുത്തു നില്പിനായുള്ള പോരാട്ടത്തിനിടയില്‍ മരണമടഞ്ഞ നമ്മുടെ പ്രിയ സഹോദരങ്ങളുടെ പരലോകം പടച്ച റബ് ശോഭാനമാക്കട്ടെ, പ്രാണന് വേണ്ടി മല്ലിടുന്ന പ്രിയ സഹോദരങ്ങള്‍ക്ക്‌ പെട്ടെന്ന് തന്നെ ശിഫ നല്‍കി പടച്ച റബ് അനുഗ്രഹിക്കട്ടെ..

പ്രശസ്ത്തമായ ഒരു വാക്യം ഈ വേളയില്‍ ഓര്‍ത്തു പോകുന്നു.

"അവര്‍ ആദ്യം കമ്യുനിസ്ടുകളെ കൊല്ലാന്‍ വന്നു, ഞാനൊരു കമ്യുനിസ്ടല്ലാത്തതിനാല്‍ പ്രതികരിക്കാന്‍ പോയില്ല
പിന്നെ അവര്‍ മുസ്ലിങ്ങളെ കൊല്ലാന്‍ വന്നു, ഞാനൊരു മുസ്ലിമാല്ലാത്തതിനാല്‍ പ്രതികരിക്കാന്‍ പോയില്ല
പിന്നെ അവര്‍ ക്രിസ്താനികളെ കൊല്ലാന്‍ വന്നു, ഞാനൊരു ക്രിസ്താനിയല്ലാത്തതിനാല്‍ പ്രതികരിച്ചില്ല
ഒടുവില്‍ അവര്‍ എന്നെ കൊല്ലാന്‍ വന്നു, അപ്പോള്‍ എനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല"

ഇന്ന് നാമെല്ലാം ഒരു വല്ലാത്ത നിസ്സങ്കതയിലാനെന്നു പറയാം, ഒന്നിനോടും ഒരു പ്രതികരണവും ഇല്ല, ഒന്നും എന്നെയോ എന്റെ കുടുംബത്തെയോ ബാതിക്കുന്നതല്ല എന്ന ഒരു നിലപാട്, സമ്പത്തിന്റെ മടിത്തട്ടില്‍ സുഗലോലുപതയില്‍ മാത്രം ശ്രദ്ദയുന്നുന്ന ഒരു വിഭാഗമായി നാം മാറുന്നു. ഇനി നരിക്കാട്ടെരി സംഭവത്തിലേക്ക് വരാം,
എന്തിനു ഈ യുവത്തങ്ങള്‍ ജീവന്‍ വെടിഞ്ഞു? ഒരു കാര്യം തീര്‍ച്ചയാണ് ഈ മാധ്യമം പത്രവും താങ്കളെ പോലുള്ളവരും പറയുന്ന മാതിരി സ്വാര്‍ത്ത താല്പര്യത്തിനോ, ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ടിയെ വളര്താണോ ആയിരുന്നില്ല മറിച്ചു ഉമ്മ പെങ്ങന്മാരുടെ സംരക്ഷണത്തിനു ഒരു പ്രതികരനത്തിനുള്ള കോപ്പ് കൂട്ടലിനിടയില്‍ ജീവന്‍ വെടിയെണ്ടി വന്നവരാണ്, അവരുടെ കുടുംബങ്ങല്‍ക്കായ് നാമുക്കെന്തു ചെയ്യാം അതാകട്ടെ നമ്മുടെ ചര്‍ച്ച... അല്ലാതെ ഒരു സമുതായം ഒന്നടങ്കം എങ്ങിനെ പ്രതികരിക്കണം അല്ലെങ്കില്‍ ഏതു പറയണം എന്ന് പോലും അറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ ആരുടെയോ താല്പര്യം സംരക്ഷിക്കാന്‍, കയ്യടി നേടാന്‍, പത്രത്തിന്റെ സര്കുലെശന്‍ കൂട്ടാന്‍ ശരിക്കും പറഞ്ഞാല്‍ ഒരു പത്രത്തിന്റെ നല്ലൊരു ഭാഗം (ആദ്യ പേജും, എടിറ്റൊരിയലും, മറ്റു പേജുകളും) നാദാപുരത്തെ ബോംബു നിര്‍മാണ കേന്ത്രത്തെ കുറിച്ചും, ഇതിനു പ്രോത്സാഹനം കൊടുക്കുന്ന ലീഗിനെ കുറിച്ചും, എഴുതി നിറച്ചു സെക്കുലര്‍ മുഖം നേടാന്‍ പായ്‌ ശ്രമം നടത്തുന്ന ഈ മാധ്യമത്തെ കുറിച്ചും നാട്ടിനെ പറ്റി ഒരു ചുക്കും അറിയാത്ത താങ്കളെ കുറിച്ചും ഓര്‍ത്തു നമുക്ക് ലജ്ജിച്ചു തല താഴ്ത്താം...
നാട്ടുകാരായ നമുക്കറിയാം സത്യം, RSS ഭീഗരെരെക്കാളും വര്‍ഗീയം ഉള്ളില്‍ സൂക്ഷിക്കുന്ന നമ്മുടെ നാട്ടിലെ സിപിഎം കാര്‍ നമ്മോടു ചെയ്തു കൂട്ടിയ അല്ലെങ്കില്‍ കൂട്ടുന്ന തോന്ന്യാസങ്ങള്‍.. ഒരു കാര്യം സത്യമാണ് നമ്മുടെ കുട്ടിഅകള്‍ക്ക് അറിയില്ല ഈ ബോംബു കൈകാര്യം ചെയ്യുന്ന പരിപാടി, കാരണം നമ്മുടെ കുട്ടികള്‍ ഈ വിഷയത്തില്‍ സിപിഎം കാരെ പോലെ വിദഗടരല്ല , ഭൂരിപാകവും ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍, അല്ലെങ്കില്‍ എന്തെങ്കിലും ജോലിയില്‍ വ്യാപൃതര്‍, എന്നാല്‍ എതിരാളികലില്‍ ഒരു നല്ല വിഭാഗം ഒരു പണിയും ഇല്ലാതെ എങ്ങിനെ നമ്മുടെ സമുതായത്ത്തിന്റെ മുതലും സമാധാനവും കവരാം എന്ന് ചിന്തിചിരിക്കുന്നവര്‍.. ഈ അടുത്തതായ് നടന്ന എല്ലാ സംഭവങ്ങളിലും എന്തിനു നമ്മുടെ സൂപ്പി നരിക്കാട്ടെരിയെ കൊല്ലാന്‍ നോക്കിയിട്ട് പോലും സമാദാനം മാത്രം മാത്രം പറഞ്ഞവരാണ് നമ്മുടെ നേതൃത്തം, എന്നിട്ടും ഒരു ദാക്ഷിണ്യവും ഇല്ലാതെ മുസ്ലിം വീടുകള്‍ക്ക് ബോംബര് നടത്തു തുടര്‍ കഥയാക്കിയ എതിരാകിളോട് ബോംബിലൂടെ പ്രതികരിക്കാന്‍ ഇറങ്ങി തിരിച്ചപ്പോള്‍ നഷ്ടപ്പെട്ടതോ വിലപ്പെട്ട അഞ്ചു ജീവനും (സൂപ്പിയെ ബോംബെരിഞ്ഞപോയോ, മുലിം വീടുകള്‍ക്ക് നേരെ ബോംബര് പരമ്പര ഉണ്ടായപോയോ ഈ മാധ്യമത്തിന്റെ എടിടോരിയാലോ അല്ലെങ്കില്‍ താങ്കളുടെ തൂലികയോ ചലിച്ച്ചിട്ടില്ല)

നാം എങ്ങിനെ പ്രതികരിക്കണം? എങ്ങിനെ നിലക്ക് നിര്‍ത്തണം ഈ വര്ഘീയ വിഷം മുറ്റി നില്‍ക്കുന്ന സിപിഎം ഭ്രാന്തന്മാരെ....... എന്തിനെന്നല്ലേ നമ്മുടെ ഉമ്മ പെങ്ങന്മാര്‍ക്കു പേടിയില്ലാതെ അന്തിയുറങ്ങാന്‍.... പിറന്ന നാട്ടില്‍ ഭീതിയില്ലാതെ ജീവിക്കാന്‍................


ഇത് എന്റെ ഒരു ബ്ലോഗിന് (www.rahimkalathil.blogspot.com) എന്നാ ലേഖനത്തിന് ഒരു സുഹുര്‍ത്ത് അയച്ച മറുപടിയില്‍ കുറച്ചു മാറ്റം വരുത്തിയത് ആണ്..ലേഖകനും, അദ്ധേഹത്തെ താങ്ങുന്നവരും ഒന്ന് വായിക്കുക.

ചിന്തകന്‍ said... മറുപടി

റഹീം താങ്കൾ ഒരു ലീഗുകാരനാണെന്ന് കരുതട്ടെ...

ചോദ്യം 1)
ഇങ്ങനെ ‘ധീര‘മായ ഒരു പ്രവൃത്തിക്കിടയിൽ കൊല്ലപ്പെട്ടവരെ വാഴ്ത്താൻ എന്താണ് ലീഗ് നേതാക്കളെയൊന്നും കാണാത്തത്? കൊല്ലപെട്ടവരൊന്നും ലീഗുകാരല്ലെന്നാണല്ലോ
നേതാക്കൾ പറയുന്നത്? ഈ ധീരമായ പ്രവൃത്തിയെ വാഴ്ത്തുകയായിരുന്നില്ലേ അവർ ചെയ്യേണ്ടിയിരുന്നത്?

ചോദ്യം 2)
ഉമ്മപെങ്ങന്മാരെ സംരക്ഷിക്കാൻ ഇതാണ് വഴിയെങ്കിൽ പിന്നെ എന്തിനാണ് ലീഗുകാരാ നിങ്ങൾ ഇലക്ഷനിൽ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും? തോക്കും ബോബുമായി മാത്രം നടന്നാൽ പോരെ സംരക്ഷണത്തിന്?

ചോദ്യം 3)
യുവനേതാക്കളായ മുനീറിനും ഷാജിക്കും റഹീമിന്റെ ഈ ആശങ്കകളൊക്കെ ഒന്നയച്ചു കൊടുത്ത് ‘തീവ്രവാദ‘ കഷായത്തിന് ഒന്നു കൂടി കൊഴുപ്പേകാൻ പറയുന്നതല്ലേ നല്ലത്?

ചോദ്യം 4)
നാട്ടിൽ നടക്കുന്ന ഒരു പ്രശ്നത്തെ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം ബോംബുണ്ടാക്കി സ്വന്തം പ്രവർത്തകരെ തന്നെ ബലികഴിച്ചാൽ സമാധാനമുണ്ടാകുമെന്ന് ആരാ ലീഗു സഹോദരാ നിങ്ങളെ പഠിപ്പിച്ചത്? അതും ജനാധിപത്യവും നിയമ വ്യവസ്ഥയും എല്ലാം നിലനിൽക്കുന്ന ഒരു രാജ്യത്ത്?

ചോദ്യം 5)
ആ എസ് എസ് ഭീകരന്മാർ പൊട്ടിച്ച ബോംബിനാൽ തീവ്രവാദികളാക്കപെട്ട് ജയിലടക്കപെട്ട നിരവധി ചെറുപ്പക്കാരെ ... മുൻ പിൻ നോക്കാതെ തീവ്രവാദികളെന്ന് വിളിച്ചിരുന്നില്ലേ നിങ്ങൾ? അസിമാനന്ദമാർ സത്യം തുറന്ന് പറഞ്ഞിട്ടും എന്തേ നിങ്ങളൊന്നും ആ നിരപരാധികളെ പുറത്തിറക്കാൻ ഒരക്ഷരം ഉരിയാടുന്നില്ല...?

6) ആളില്ലാത്ത ഒരു ബസ് കത്തി എന്നതിന്റെ പേരിൽ അന്താരാഷ്ട്ര ഭീകരിയായി പ്രഖ്യാപിക്കപെട്ട ഒരു സ്ത്രീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?


ഇതേ ചോദ്യങ്ങൾ തന്നെയാണ് എനിക്ക് മാർകിസിസ്റ്റുകാരനോടും ചോദിക്കാനുള്ളത്?

ഇനിയും ഒരു പാട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്.. സമയമില്ലാത്തത് കൊണ്ട് ഇവിടെ നിർത്തുന്നു.

RASHEEDALI said... മറുപടി

Priya suhurthe, LDF adhikaram ettathinte udane chaitha kaariyam enthanu enn eee Bhimaapally kaarannu ormmayundo, Bheemaapallyil 6 muslim sahodaranmaaare vedivechu konnille?. athupole ningalude eettillamennu parayunna Kinaasheriyil Kareemum avarude policum koodi chaithath maranno ningal ellaam marakkum athanallo ningalude shaili, Hira centere raidu chaithathum ameerinte naduppuram chenchayamaniyichathumallam ningal valare pettonnu marannille? Enthayaalum eppol irangunna online madyamam vaayichaal deshabhimani vaayikkunnathinnu thaulliyamaanu. eee 2 pathravum orumichu kondupokunnath vallaatha "Vashithirivu" thanneyaanu

EDAVA HASHIMI said... മറുപടി

ലേകനം വളരെ നന്നായിരിക്കുന്നു
മലബാര്‍ മേഗലയിലെ കഴിഞ്ഞ നാളുകള്‍ കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും
--
hashimishafi@yahoo.com
hashkwt@gmail.com
phone( mobile) +965 66658713
ഇജ്ത്തിമ,ഇടവ,വിഷന്‍ 2010
http://keralafancychicken.blogspot.com(up to dated every 15 days )
we are added more options

ചിന്തകന്‍ said... മറുപടി

പ്രിയ സഹോദരൻ റഷീദലീ

ബീമാ പള്ളിയിൽ തിരിച്ചു കൊല്ലാൻ ബോംബുണ്ടാക്കണമായിരുന്നെന്നാണോ സഹോദരൻ പറഞ്ഞുവരുന്നത്? അവിടത്തുകാർ ലീഗുകാരെ പോലെ തീരെ വിവരമില്ലാത്തവരല്ലെന്നതിൽ ഞാൻ സന്തോഷിക്കുന്നു. ...

എങ്കിലും ഒരു വസ്തുത കാണാതിരുന്നു കൂടാ.. ജനാധിപത്യപരമായ പ്രതിഷേധങ്ങൾ അക്കാര്യത്തിൽ ആകാമായിരുന്നു. ലീഗുകാരൊഴിച്ച് മറ്റു സംഘടനകളും ആ നാട്ടുകാരും അത്തരം ഒരു പ്രതിഷേധം നടത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന് നല്ല ഒരു ആയുധമാക്കാമായിരുന്നിട്ടു പോലും എന്തേ ലീഗ് അക്കാര്യത്തിൽ ഒന്നും പ്രതികാരിക്കാതിരുന്നത് എന്ന് സഹോദരൻ ആലോചിച്ചു നോക്കിയിട്ടുണ്ടോ? നാട്ടിലെ ഏറ്റവും നല്ല മതേതരക്കാരും സഹിഷ്ണുക്കളും ഞങ്ങളാണെന്ന് സ്ഥാപിക്കാൻ മുനീ‍റും ഷാജിയും അങ്ങും ഇങ്ങും മണ്ടി നടക്കുമ്പോൾ അതിനൊക്കെ എവിടെ അല്ലേ നേരം?


ഹിറാ സെന്ററിൽ പോലീസ് റെയ്ഡ് നടത്താൻ പാടില്ലാത്ത സ്ഥലമാണെന്ന് ജമാ അത്ത് കാർക്ക് അവകാശമില്ല. സംശയമുണ്ടെങ്കിൽ അന്വേഷണ ഏജൻസികൾക്ക് എപ്പോഴും കയറി പരിശോധിക്കുന്നതിൽ ജമാ അത്ത്കാർക്ക് ഒരെതിർപ്പുമില്ല...... എന്നാൽ മൌദൂതിയാണ് തീവ്രാവാദത്തിന്റെ നാരായ വേരെന്നും ബോംബിന്റെ ഉപജ്ഞാതാവാണെന്നും
അത് കൊണ്ട് ജമാ അത്തിനെ നിരോധിക്കണമെന്നും സ്വന്തം സഹോദരന്മാർ ഇപ്പുറത്ത് നിന്ന് വിളിച്ച് പറയുമ്പോൾ, അവരത്രയല്ലേ ചെയ്തുള്ളൂ?

സഹോദരാ റഷീദലി കാര്യങ്ങളൊക്കെ ശരിക്കൊന്നു വിലയിരുത്തി പഠിക്കാൻ ശ്രമിക്കൂ...

Noushad Vadakkel said... മറുപടി

കണ്ണൂരിനെ ബോംബ്‌ രാഷ്ട്രീയത്തില്‍ മുക്കിയ സി പി എമ്മിനെ നിലക്ക് നിര്‍ത്തിയ ആന്റണി സര്‍ക്കാരിനെതിരില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സഖാക്കളെ കണ്ണുമടച്ചു പിന്താങ്ങി വോട്ട് ചെയ്ത ജമാഅത്ത് നപുംസകങ്ങള്‍ ഇവിടെ മുതല ക്കണ്ണീര്‍ ഒലിപ്പിച്ചു തമ്പടിച്ചിട്ടുണ്ട്‌ ...
നടക്കട്ടെ വേറെ എന്ത് വഴി അല്ലെ ..:(

»¦മുഖ്‌താര്‍¦udarampoyil¦« said... മറുപടി

ലീഗു ചെയ്തെന്ന് വെച്ച് ജമാഅത്തും പോപ്പുലര്‍ഫ്രണ്ടുമൊക്കെ ചെയ്യുന്നത് ന്യായീകരിക്കാനാവില്ല.
ആര് ചെറ്റത്തരം ചെയ്താലും അതു ചെറ്റത്തരം തന്നെ. വിഷയത്തില്‍ നിന്ന് വഴുതി മാറി വ്യക്തി താല്‍പര്യങ്ങല്‍ സ്ഥാപിക്കാന്‍ മെനക്കെടുന്നവര്‍ ഓര്‍ക്കേണ്ടത് ഇതൊന്നും അത്ര സന്തോഷം നല്‍കുന്ന കാര്യങ്ങളല്ല എന്നാണ്. ബോംബുണ്ടാക്കുന്നത് ആരായാലും അത് നേറികേടാണ്. ഇസ്ലാമിക വിരുദ്ധമാണ്.
ഇതിനൊക്കെ പടച്ചോനോട് സമാധാനം പറയേണ്ടി വരുമെന്ന് മറക്കരുത്. പടപ്പുകളെ ബോംബുവെച്ച് കൊന്നും അടുഇച്ചമര്‍ത്തിയും ഇവര്‍ എന്താണ് നേടാന്‍ പോകുന്നത്.
ഇസ്ലാമും ഈമാനുമൊക്കെ വലിയ വായില്‍ പ്രസംഗിച്ചു നടക്കാനുള്ളതല്ല. ജീവിച്ചു കാണിക്കേണ്ടതാണ്.

ഈ ദുരവസ്ഥയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ പടച്ചോന്‍ തന്നെ വിചാരിക്കേണ്ടി വരും.

ചിന്തകന്‍ said... മറുപടി

പ്രിയ മുഖ്താർ ഭായ്

താങ്കളുടെ വിഷമം ഞാൻ മനസ്സിലാക്കുന്നു. അത് പങ്ക് വെക്കുകയും ചെയ്യുന്നു. തെറ്റ് ആരു ചെയ്യുന്നതിനെയും ന്യായീകരിക്കുന്നില്ല. ന്യായീകരിക്കുകയുമില്ല...

എന്നാൽ ഞങ്ങളല്ലാത്തവരെല്ലാം തീവ്രവാദികളും ബോംബുണ്ടാക്കുന്നവരുമാണെന്ന് നാടൊട്ടാകെ മണ്ടി പറഞ്ഞവരുടെ അനുയായികൾ തന്നെയാണ് പ്രധാന ബോംബു കച്ചവടക്കാരനെന്ന് ജനം തിരിച്ചറിയുന്നു.... ആർ എസ് എസിന്റെ കാര്യത്തിലും മുസ്ലീം ലീഗിന്റെ കാര്യത്തിലും മാർകിസ്റ്റുകാരന്റെ കാര്യത്തിലും....

ഇതിൽ ജമാ‍ അത്തിന്റെ തെറ്റ് എന്താണെന്ന് മാത്രം മുഖ്താർഭായ് ഒന്ന് പറഞ്ഞ് തന്നാൽ മതി... :)

.@fth@b said... മറുപടി
This comment has been removed by the author.
.@fth@b said... മറുപടി
This comment has been removed by the author.
.@fth@b said... മറുപടി

മൗദൂദീന്റ വാറോലകൾ ഞമ്മള്‌ ബായിക്കാറില്ല. അതോണ്ടല്ലെ ഞമ്മക്കും എടക്കിടക്ക്‌ ബോംബ്‌ പൊട്ടിക്കാനും പറ്റ്യേത്‌.. ഏത്‌...
പക്ഷെങ്കില്‌ ഈ ജമാഅത്തുകാര്‌ സമാധനപ്രേമികളായു നടക്കണ ഞമ്മക്ക്‌ സഹിക്ക്കൂലാട്ടാ...

ഇനി ആർക്കെങ്കി...ലും ഞമ്മട ബോംബ് പൊട്ടി പരിക്കേറ്റിട്ടുണ്ടെങ്കീ പുരട്ടാൻ ഞമ്മട ഉപ്പാപ്പന്റ് കയ്യില ഐസ്ക്രീം ധാരാളം.

കാര്യം ശരി മൗദൂദീടെ വാറോല വെട്ടിവിഴുങ്ങുന്നോരിൽ ഒന്നാം സ്ഥാനത്ത് ഈ ജമാഅത്തുകാരാണേലും അവർ തീവ്രവാദം പുറത്ത് കാട്ടില്ലാരിക്കും, ക്രിമിനലുകളല്ലാരുക്കും, കൊലയും കൊള്ളിവെപ്പും ചെയ്യില്ലായിരിക്കും, എന്തിന്‌ ഒരു പെറ്റികേസു പോലും ഇല്ലായിരിക്കും... എന്നാലും ഓര്‌ തീവ്രവാദികള്‌ തന്നേണ്‌. പടചോൻ നേരിട്ട് വന്ന് പറഞ്ഞാലും ഞമ്മള്‌ പിന്മാറൂലാ

vavvakkavu said... മറുപടി

അഞ്ച് പേരുടെ തീവ്രവാദപ്രവര്‍ത്തനം തീര്‍ന്നു.

ബിന്‍ഷേഖ് said... മറുപടി

Noushad Vadakkel said...
//കണ്ണൂരിനെ ബോംബ്‌ രാഷ്ട്രീയത്തില്‍ മുക്കിയ സി പി എമ്മിനെ നിലക്ക് നിര്‍ത്തിയ ആന്റണി സര്‍ക്കാരിനെതിരില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സഖാക്കളെ കണ്ണുമടച്ചു പിന്താങ്ങി വോട്ട് ചെയ്ത ജമാഅത്ത് നപുംസകങ്ങള്‍ ഇവിടെ മുതല ക്കണ്ണീര്‍ ഒലിപ്പിച്ചു തമ്പടിച്ചിട്ടുണ്ട്‌ ...
നടക്കട്ടെ വേറെ എന്ത് വഴി അല്ലെ ..:( //

നൌഷാദ് വടക്കേല്‍, താങ്കളുടെ അരിശം മൂത്ത പ്രതികരണം സഹതാപാര്‍ഹം എന്ന് പറയാതെ വയ്യ.എങ്കിലും ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ.
ജമാഅത്ത്,സുചിന്തിത നിലപാടുകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു തീരുമാനിക്കാറുണ്ട്.ലീഗടക്കമുള്ള കക്ഷികള്‍ക്കു വോട്ടു ചെയ്തിട്ടുമുണ്ട്. അതുപോലെ തന്നെ നിലപാടുകള്‍ തുറന്നു പ്രഖ്യാപിച്ചു കൊണ്ട് ഇടതുപക്ഷകക്ഷികള്‍ക്കും വോട്ടു നല്‍കിയിട്ടുണ്ട്.എന്ന് കരുതി ഈ പാര്‍ട്ടികളുടെ എല്ലാ അത്യാചാരങ്ങള്‍ക്കും കുട പിടിച്ചോളാമെന്നോ അവരുടെ അമ്മിക്കടിയില്‍ വാല് തിരുകിക്കോളാമെന്നോ ജമാഅത്ത് ഇന്ന് വരെ തീരുമാനിച്ചിട്ടില്ല.അങ്ങനെ ചെയ്തിട്ടുമില്ല.
സഖാക്കള്‍ക്ക് വോട്ടു ചെയ്യുന്നതിരിക്കട്ടെ, അവരുടെ കൊടിയും പിടിച്ചു നടക്കുന്ന മുജാഹിദ്‌ സുഹൃത്തുക്കളെ താന്കള്‍ എന്താണ് വിളിക്കാറ്?
"നപുംസകം" എന്ന് തന്നെയാണോ?

ഇനി ലീഗിനെ ഒന്ന് ചൂഴ്ന്നു നോക്കുക.രണ്ടിലൊരു സുന്നി,രണ്ടില്‍ രണ്ടു മുജാഹിദും-ലീഗിന്റെ അനുയായികളില്‍ വേറെ വല്ലവരും ഉള്ളതായി അറിവില്ല.ഈ സംഘടനകള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാകട്ടെ ലീഗിനോടൊപ്പം ചേര്‍ന്നും ഒറ്റയ്ക്കും ജമാഅത്തെ ഇസ്ളാമി എന്ന ഘോരവിപത്തിനെപ്പറ്റി ആളുകളെ പറഞ്ഞു പേടിപ്പിക്കാന്‍ ശ്രമിക്കാത്ത ദിവസമില്ല.
തികച്ചും സമാധാനപരമായി മാത്രം തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുന്നു എന്നല്ലാതെ രാജ്യത്തെ സമാധാനാന്തരീക്ഷതിനു കോട്ടമുണ്ടാക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം ഇന്ന് വരെ ജമാഅത്ത്‌ ചെയ്തതായി ആര്‍ക്കും അഭിപ്രായവുമില്ല.രണ്ടു പ്രാവശ്യം അകാരണമായി ആര്‍ക്കൊക്കെയോ വേണ്ടി നിരോധിക്കപ്പെട്ടപ്പോള്‍ പോലും നിയമത്തിന്റെ വഴിയിലൂടെ തന്നെ നിരപരാധിത്വം അവര്‍ തെളിയിക്കുകയും ചെയ്തതാണ്,
ജഡ്ജിമാരെ സ്വാധീനിക്കുകയോ സാക്ഷികളെ വശത്താക്കുകയോ ചെയ്യാതെ തന്നെ.

ശ്രീജിത്ത്‌ കൊണ്ടോട്ടി പറഞ്ഞത് പോലെ-
"സി.പി.എമ്മിനെക്കാളും , മുസ്ലീം ലീഗിനെക്കളും അധികം സമാധാനപരം ആയി ആണ് "കേരളത്തില്‍ " അവര്‍ പ്രവര്‍ത്തിക്കുന്നത്"(കേരളത്തിന്‌ പുറത്തെ കാര്യവും അങ്ങനെതന്നെയാണെന്ന് അനുഭവസ്ഥര്‍ ആരെങ്കിലും പറഞ്ഞു തരും)

ഈ ജമാഅത്തെ ഇസ്ലാമിയും നാദാപുരത്തെ ബോംബു സ്ഫോടനവും തമ്മിലെന്ത് ?
ഒരു ബന്ധവുമില്ല.പക്ഷെ ഒന്നുണ്ട്.അതെക്കുറിച്ച് രണ്ടക്ഷരം പറയാന്‍ മറ്റാരെക്കാളും അര്‍ഹത നിലവില്‍ അവര്‍ക്ക് മാത്രമേ ഉള്ളൂ.അത് മനസ്സിലാക്കാന്‍ ലീഗിനെയും അവരെ താങ്ങി നടക്കുന്ന മതസംഘടനകളുടെയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി.

സ്ഫോടനത്തില്‍ ലീഗിലെ സുന്നിയോ മുജാഹിദോ ആയ അഞ്ചു യുവാക്കള്‍ ദാരുണമായി മരിച്ചു.സ്വാഭാവികമായും ഇതേക്കുറിച്ച് ബന്ധപ്പെട്ട സംഘടനകള്‍ എന്തെങ്കിലും രണ്ടു വാക്ക് പറയും എന്ന് കരുതിയവര്‍ പൊട്ടന്മാര്‍.
അല്ല സുഹൃത്തേ.. ജമാഅത്തിന്റെ ഇല്ലാതീവ്രവാദത്തെ നേരിടാന്‍ പരക്കം പാഞ്ഞു നടക്കുന്ന നിങ്ങള്ക്ക് നാദാപുരത്ത് ബോംബു പൊട്ടിയപ്പോള്‍ നാക്കിറങ്ങിപ്പോയോ?
അതല്ല, നിങ്ങള്‍ ഇത്രകാലവും പാടി നടന്നിരുന്ന തീവ്രവാദം ഇതൊന്നുമല്ലേ?
ഏതൊക്കെയോ പച്ചമനുഷ്യരുടെ നേരെ പ്രയോഗിക്കാന്‍ ഉണ്ടാക്കിയവയായിരുന്നില്ലേ ഈ ബോംബുകള്‍ ? ഇതാണോ ഇസ്ലാം? ഇതാണോ നിങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിക സംസ്കാരം ? തീവ്രവാദവിരുദ്ധ സേനയുടെ അപ്പോസ്തലന്മാരായി സ്വയം ചമഞ്ഞു നിങ്ങള്‍ ഇതുവരെ പറഞ്ഞതത്രയും പച്ചക്കാപട്യം മാത്രമായിരുന്നു എന്നതിന് ഒന്നാംതരം തെളിവല്ലേ ഇപ്പം മിണ്ടാട്ടമില്ലാതെ നില്‍ക്കുന്ന നിങ്ങളുടെ നേതൃത്വങ്ങളുടെ നിലപാട്? ആളെ കൊല്ലാന്‍ ബോംബു പൊട്ടിച്ചു കൊണ്ട് എന്ത് സംയമനവും സമാധാനവുമാണ് നിങ്ങള്‍ ഇവിടെ നടപ്പാക്കുന്നത്? മറുപക്ഷവും ബോംബുപൊട്ടിക്കുന്നവരാണ് എന്നത് കൊണ്ട് ഇതിനെ ന്യായീകരിക്കാമോ? അപ്പോള്‍ പിന്നെ നാട്ടിലെ നീതിന്യായസംവിധാനം നിങ്ങള്‍ അംഗീകരിക്കുന്നില്ലേ ?

ഇതൊക്കെ അങ്ങനെത്തന്നെ കിടക്കുമ്പോഴും താങ്കളുടെയും കൂട്ടരുടെയും അരിശം തീര്‍ക്കേണ്ടത് ജമാഅത്തിന്റെ ചെലവില്‍ തന്നെ അല്ലെ? തങ്ങള്‍ കൂടി താങ്ങി കൊണ്ടുനടക്കുന്ന പ്രമാണിവര്‍ഗതിന്റെ വഴിവിട്ട ചെയ്തികള്‍ക്ക്
നേരെ ഒന്ന് വിരലുയര്താന്‍ പോലും കെല്‍പ്പില്ലാത്ത വ്യക്തികളും "മത"സംഘടനകളും ദയവു ചെയ്തു മറ്റുള്ളവരെ "നപുംസകം" എന്ന് വിളിക്കല്ലേ.സഭ്യമായ ഭാഷയില്‍ സംവദിക്കാന്‍ പോലുമറിയാത്തവര്‍ എന്ന് സ്റ്റെജിലെയും പേജിലെയും പരസ്പരമുള്ള പ്രകടനത്തിലൂടെ വിളിച്ചു പറയുന്നവരാണെന്നറിയാം.എന്നാലും പറഞ്ഞു പോവുകയാണ്.

ബിന്‍ഷേഖ് said... മറുപടി

//ലീഗു ചെയ്തെന്ന് വെച്ച് ജമാഅത്തും പോപ്പുലര്‍ഫ്രണ്ടുമൊക്കെ ചെയ്യുന്നത് ന്യായീകരിക്കാനാവില്ല.
ആര് ചെറ്റത്തരം ചെയ്താലും അതു ചെറ്റത്തരം തന്നെ.//

പ്രിയപ്പെട്ട മുഖ്താര്‍ഭായ്‌, ജമാഅത്തിന്റെ "ആ ചെയ്തികള്‍ക്ക്" ഒരു ഉദാഹരണം പറയാമോ?
കാര്യങ്ങള്‍ തുറന്ന കണ്ണുകളോടെ കാണാന്‍ കഴിയുന്ന താങ്കളെ പോലുള്ളവര്‍ ദയവു ചെയ്തു വരികളില്‍ ദുസ്സൂചന ഒളിപ്പിച്ചു വെച്ച് പ്രതികരിക്കരുത്.

Rahim's said... മറുപടി

@ മുഖ്താര്‍,,,
ഞാന്‍ ഒരു ലീഗുകാരന്‍ തന്നെ.എന്ന് വെച്ച് ഇസ്ലാമികം അല്ലാതെ എന്തെങ്കിലും ലീഗിന്റെ ഭാഗത്ത്‌ നിന്ന് വന്നാലും, അത് തല്ലാനും, അത് ശരിയല്ല എന്ന് പറയാനും ഒരിക്കലും മടി കാട്ടിയിട്ടില്ല, നിങ്ങളെ പോലെ ജാനകി മുന്നനിക്കാരും അവരുടെ താങ്ങികളും പറയുന്നത്, തൊണ്ട വിടാതെ വിഴുങ്ങുന്നവാണോ, ചര്ധിക്കുന്നവാണോ അല്ല എന്നര്‍ത്ഥം..ഇനി താങ്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയട്ടെ..
ചോദ്യം 1)
ഇങ്ങനെ ‘ധീര‘മായ ഒരു പ്രവൃത്തിക്കിടയിൽ കൊല്ലപ്പെട്ടവരെ വാഴ്ത്താൻ എന്താണ് ലീഗ് നേതാക്കളെയൊന്നും കാണാത്തത്? കൊല്ലപെട്ടവരൊന്നും ലീഗുകാരല്ലെന്നാണല്ലോ
നേതാക്കൾ പറയുന്നത്? ഈ ധീരമായ പ്രവൃത്തിയെ വാഴ്ത്തുകയായിരുന്നില്ലേ അവർ ചെയ്യേണ്ടിയിരുന്നത്?
നിങ്ങളുടെ ധീരതയിലെ കോമകള്‍ തിരിച്ചറിയാതെ അല്ലെങ്കിലും, നിങ്ങള്‍ ഒരു ജ ഇ കാരന്‍ ആണെന്ന് മനസ്സിലാകുന്നു.എന്റെ ബ്ലോഗിലെ വാക്കുകളും, ഈ ബ്ലോഗിലെ കമന്റും വായിച്ചിട്ട് താങ്കള്‍ക്കു അവര്‍ മരിച്ചത് ലീഗിനെ വേണ്ടി ആണ് എന്നാണോ താങ്കള്‍ മനസ്സിലാക്കിയത്..അങ്ങിനെ എങ്കില്‍ നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല.ഒരിക്കല്‍ കൂടി പറയട്ടെ, അവിടെ അവര്‍ മരിച്ചത് ഞങ്ങള്‍ക്ക് വേണ്ടിയാണ്, നടാപുരത്തിന്റെ മണ്ണില്‍ മുസ്ലിം കുടുംബങ്ങള്‍ക്ക് മനസ്സമാധാനത്തോടെ ഉറങ്ങാനുള്ള പ്രതിരോധതിനിടയില്‍.ഈ ബ്ലോഗിലും നിങ്ങളുടെ വാക്കുകളിലും ബീമ പള്ളിയില്‍ കൊല്ലപ്പെട്ട ആര് പേരെ വാഴ്ത്തുന്നത് കണ്ടു.അവര്‍ പോലീസുകാരാല്‍ കൊല്ലപ്പെട്ടു, ഇവിടെ സ്വയം പ്രതിരോധിക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന ബോംബു ഉണ്ടാക്കുമ്പോള്‍ കൊല്ലപ്പെട്ടു എന്നാ വ്യത്യാസം മാത്രം. അവര്‍ക്ക് അതിനു ലീഗിന്റെ സര്‍ട്ടിഫിക്കറ്റു വേണ്ട..നടാപുരത്തിന്റെ മണ്ണിലെ ഉമ്മംമാരുടെ, സഹോദരിമാരുടെ മനസ്സില്‍ നിന്നുയരുന്ന പ്രാര്‍ഥനകള്‍ ഉണ്ട്.അത് മതി.അവര്‍ ലീഗിന് വേണ്ടി മരിക്കതിടത്തോളം, ലീഗുകാര്‍ അവരെ ന്യായീകരിക്കെണ്ടാതില്ല. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് വേണ്ടി മരിചിടത്തോളം, അവര്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ ചെറുത്‌ നില്‍പ്പ് തുടരും..
ചോദ്യം 2)
ഉമ്മപെങ്ങന്മാരെ സംരക്ഷിക്കാൻ ഇതാണ് വഴിയെങ്കിൽ പിന്നെ എന്തിനാണ് ലീഗുകാരാ നിങ്ങൾ ഇലക്ഷനിൽ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും? തോക്കും ബോബുമായി മാത്രം നടന്നാൽ പോരെ സംരക്ഷണത്തിന്?
ഉത്തരം മുകളില്‍ വന്നത് കൊണ്ട്, ചോദ്യത്തിനു പ്രസക്തി ഇല്ല.
ചോദ്യം 3)
യുവനേതാക്കളായ മുനീറിനും ഷാജിക്കും റഹീമിന്റെ ഈ ആശങ്കകളൊക്കെ ഒന്നയച്ചു കൊടുത്ത് ‘തീവ്രവാദ‘ കഷായത്തിന് ഒന്നു കൂടി കൊഴുപ്പേകാൻ പറയുന്നതല്ലേ നല്ലത്?
കോട്ടക്കലില്‍ കിട്ടിയ കഷായത്തിന്റെ ചവര്‍പ്പ് ഇതുവരെ മാറിയില്ല അല്ലെ..ഈ സംഭവത്തില്‍ മുനീരിനും ഷാജിക്കും പങ്കില്ലതതിനാല്‍ ഈ ചോദ്യത്തിനും പ്രസക്തി ഇല്ല.ഞങ്ങളുടെ നാട്ടില്‍ പറയുന്ന ഒന്നുണ്ട്, ഗ്രഹണി പിടിച്ചാല്‍, അത് മാറാന്‍ അടുത്ത് കാണുന്ന മുരിക്കില്‍ കയറാന്‍..അതെ നിങ്ങളോടും പറയാനുള്ളൂ..

Rahim's said... മറുപടി

@mukhthaar
ചോദ്യം 4)
നാട്ടിൽ നടക്കുന്ന ഒരു പ്രശ്നത്തെ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം ബോംബുണ്ടാക്കി സ്വന്തം പ്രവർത്തകരെ തന്നെ ബലികഴിച്ചാൽ സമാധാനമുണ്ടാകുമെന്ന് ആരാ ലീഗു സഹോദരാ നിങ്ങളെ പഠിപ്പിച്ചത്? അതും ജനാധിപത്യവും നിയമ വ്യവസ്ഥയും എല്ലാം നിലനിൽക്കുന്ന ഒരു രാജ്യത്ത്?
ഈ രാജ്യത്തു ജനാതിപത്യം ഉണ്ട്. അതിനെ പൂര്‍ണ്ണമായി അംഗീകരിക്കുന്നു. എങ്കില്‍ ഒന്ന് ചോദിക്കട്ടെ, കശ്മീരിലെ പോരാട്ടങ്ങളെ നിങ്ങള്‍ എന്ത് കൊണ്ട് അംഗീകരിക്കുന്നു?
ഗുജറാത്തിലെ വംശഹത്യക്കിടയില്‍ തിരിച്ചു പ്രതിരോധിച്ചതിനെ എങ്ങിനെ ന്യായീകരിക്കുന്നു?
ബീമാപള്ളിയിലെ വെടിവെപ്പിനു കാരണമായ സംഭവത്തെ എങ്ങിനെ ന്യായീകരിക്കുന്നു?
അപ്പോള്‍ പ്രശനം അതല്ല, ലീഗിന്റെ പ്രവര്‍ത്തകര്‍ എന്ന് പത്ര കോളത്തിലൂടെ വയിച്ചരിഞ്ഞപ്പോള്‍, കിട്ടിയ വടി കൊണ്ട് ഒന്ന് അടിക്കാന്‍ നോക്കുന്നു. സഹോദരാ, നിങ്ങളുടെ ദാവീടച്ചന്‍, എന്റെ ഏറ്റവും അടുത്ത കുടുംബം ആണ്, ഹമീട് വനിമേലും അങ്ങിനെ തന്നെ. അങ്ങിനെ ഒക്കെ ഉള്ള ആളുകള്‍ ഉണ്ടായിട്ടും, ഞങ്ങളുടെ നാട്ടില്‍ നിങ്ങള്‍ വളരാത്തത് എന്ത് കൊണ്ട് എന്നത്ന്നു , നിങ്ങളുടെ ഈ സ്വഭാവം തന്നെ കാരണവും..
പിന്നെ ഞങ്ങള്‍ എന്ത് കൊണ്ട് ബോംബു എടുക്കേണ്ടി വരുന്നു എന്ന്.
രണ്ടു മാസം മുന്‍പ് അവിടെ ലീഗിന്റെ നേതാക്കള്‍ ആക്രമിക്കപ്പെട്ടപ്പോള്‍, ഞങ്ങള്‍ എടുത്തിട്ടില്ല , കാരണം നാട്ടില്‍ സമാധാനം വേണം..
എന്നാല്‍ അന്നത്തെ പ്രതികള്‍ തന്നെ, പിന്നീടു ബോംബുണ്ടാക്കുമ്പോള്‍ പൊട്ടി ആശുപത്രിയില്‍ ആയിട്ടും പോലീസ് അവരെ അരസ്സ്ടു ചെയ്തില്ല.
ഇന്നും അവര്‍ നാട്ടിലൂടെ വിലസുന്നത് നിങ്ങള്ക്ക് കാണാം..കഴിഞ്ഞ ദിവസം നബിയെ തെറി പറഞ്ഞ നാദാപുരം പോലീസിന്റെ വാര്‍ത്ത നിങ്ങള്‍ വായിച്ചോ എന്നറിയില്ല.പോലീസ് സ്ടഷനില്‍ വെച്ച് ബോംബു ഉണ്ടാക്കും എന്ന് പറഞ്ഞ മന്ത്രിയില്‍ നിന്നാണോ ഞങ്ങള്‍ നല്ലത് പ്രതീക്ഷിക്കേണ്ടത്?
മകന്റെ കയ്യില്‍ നിന്ന് ബോംബു പൊട്ടിയിട്ടും അതിനെ ന്യായീകരിക്കുന്ന പോലീസ് എമാനില്‍ നിന്നാണോ..?
ഈ സംഭവം നടക്കുന്നതിന്റെ ഒരു ദിവസം മുന്‍പ് പാതി മൂന്നു വീടുകള്‍ ബോംബെറിഞ്ഞു തകര്‍ത്തു..ഭൂരിഭാഗവും സ്ത്രീകള്‍ താമസിക്കുന്നത്. അതില്‍ ലീഗിന്റെ ഉണ്ട്, കൊണ്ഗ്രെസ്സിന്റെ ഉണ്ട്..ലീഗ്-സി പി എം ആണ് പ്രശ്നമെങ്കില്‍ എന്തിനു കൊണ്ഗ്രെസ്സിന്റെ വീട്?
അതിനെതിരെ നടപടി എടുത്തോ.?
ചോദ്യം 5)
ആ എസ് എസ് ഭീകരന്മാർ പൊട്ടിച്ച ബോംബിനാൽ തീവ്രവാദികളാക്കപെട്ട് ജയിലടക്കപെട്ട നിരവധി ചെറുപ്പക്കാരെ ... മുൻ പിൻ നോക്കാതെ തീവ്രവാദികളെന്ന് വിളിച്ചിരുന്നില്ലേ നിങ്ങൾ? അസിമാനന്ദമാർ സത്യം തുറന്ന് പറഞ്ഞിട്ടും എന്തേ നിങ്ങളൊന്നും ആ നിരപരാധികളെ പുറത്തിറക്കാൻ ഒരക്ഷരം ഉരിയാടുന്നില്ല...?
ഞങ്ങള്‍ മാത്രമാണോ വിളിച്ചത്.നിങ്ങള്‍ വിളിച്ചതിന് തെളിവ് ഞാന്‍ നല്‍കണോ?
വെല്ലു വിളി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോ?
ഞങ്ങള്‍ എന്താണ്, ഇന്ത്യയിലെ മുഴുവന്‍ മുസ്ലിംകളെയും ജയിലില്‍ നിന്ന് പുരതെടുക്കെണ്ടാതിന്റെ ആവശ്യകത.ഞങ്ങള്‍ വെറും മലബാറില്‍ മാത്രം ഉള്ള ഒരു തുക്കുട പാര്‍ട്ടി അല്ലെ..?
നിങ്ങളല്ലേ, അങ്ങ് കശ്മീര്‍ മുതല്‍ (സോറി അത് നിങ്ങള്ക്ക് ഇന്ത്യയില്‍ അല്ലല്ലോ ) കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന, ഇന്ത്യയിലെ മുസ്ലിംകളുടെ അത്താണി.നിങ്ങള്ക്ക് എത്റെടുക്കരുതോ?
6) ആളില്ലാത്ത ഒരു ബസ് കത്തി എന്നതിന്റെ പേരിൽ അന്താരാഷ്ട്ര ഭീകരിയായി പ്രഖ്യാപിക്കപെട്ട ഒരു സ്ത്രീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
അതും ലീഗാണോ ചെയ്തത്..നിങ്ങളീ ന്യായീകരിക്കുന്ന പാര്‍ട്ടി തന്നെ അല്ലെ..
നിങ്ങള്‍ പേര് കേട്ടാല്‍ രളിയല്ലഹു അന്ഹും പറയുന്ന കേരളത്തിലെ തൊഗടിയയായ മുഖ്യന്റെ ടീം അല്ലെ..
?

ഇനി ബുദ്ധി പണയം വെച്ചിട്ടില്ലത്തവര്‍ , അത് ആരാണെങ്കിലും മറുപടി ഹരിക..
ചോദ്യം ഒന്ന്- നാടാപുരത്തിന്റെ മണ്ണില്‍ ഇടതു പക്ഷത് നില്‍കുന്ന ഒരു മുസ്ലിമും ഇല്ലാത്തതു എന്ത് കൊണ്ടെന്നു ആലോചിച്ചോ?
ചോദ്യം രണ്ടു-നാടപുരത്തിന്റെ മണ്ണില്‍ ഇടതു പക്ഷത്തിനു ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുസ്ലിം നേതാവും ഇല്ലാത്തതു എന്ത് കൊണ്ട്?
ചോദ്യം മൂന്നു-മധു വിധു ആഘ്ഷിക്കേണ്ട സമയത്ത്, ബോംബുണ്ടാക്കാന്‍ പോകാന്‍ മാത്രം എത്ര അവര്‍ സഹിച്ചിട്ടുണ്ടാവും..?
ഈ മൂന്ന് ചോദ്യത്തിനു ഉത്തരം കിട്ടിയാല്‍, നിങ്ങള്ക്ക് മനസ്സിലാവും, എന്ത് കൊണ്ട് നാടപുരത്തിന്റെ മണ്ണില്‍ ഞങ്ങള്‍ ഇതിനു വിധിക്കപ്പെടുന്നു എന്ന്..

കുറിപ്പ്: രണ്ടായിരത്തില്‍ നടന്ന കലാപത്തില്‍ ഞങ്ങളില്‍ പെട്ട ഒരുമ്മയുടെ മാനം കളഞ്ഞ മാര്കിസ്ട്ടു പാര്‍ട്ടിക്ക് മൂല്യം നോക്കി വോട്ടു ചെയ്ത ജ ഇ യൂടസുകളോട് എന്ത് പറയാന്‍..!!!അങ്ങ് ഈജിപ്തിലും ടുനീസിയിലും നടക്കുന്നതിനെ പിന്താങ്ങുന്ന നിങ്ങള്ക്ക്, ഞങ്ങളുടെ നാട്ടില്‍ നടക്കുന്നത് വെറും ബോംബു രാഷ്ട്രീയം.എന്നാല്‍ ഞങ്ങള്‍ക്ക് അത് അതി ജീവനത്തി
ന്റെ പോരാട്ടവും..

Rahim's said... മറുപടി

sorry above coment is for chinthakan..

Rahim's said... മറുപടി

@ ചിന്തകന്‍..
നിങ്ങള്‍ പറഞ്ഞു കൂട്ടുന്ന കളവുകള്‍ ആരെ ബോധിപ്പിക്കാന്‍ ആണ്.
ബീമ പള്ളി പ്രശ്നത്തില്‍ ലീഗ് ഒന്നും ചെയ്തില്ല എന്നാ നിങ്ങളുടെ വാക്കുകള്‍ കാണുമ്പോള്‍ താങ്കളോട് പുച്ഛം തോന്നുന്നു. പരമ പുച്ഛം..
ഇ ടി മുഹമ്മദ്‌ ബഷീര്‍ സാഹിബിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ നിങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയോ, അല്ലെങ്ങിനെ നിങ്ങളുടെ മാ പത്രം മാത്രം വായിക്കുന്നത് കൊണ്ട് കാണതിരുന്നതോ?
പിന്നെ ഹിറ സെന്റെറില്‍ റൈട് നടത്തിയതും ലീഗ് പറഞ്ഞിട്ടാണ് എന്ന് കൂടി വായിച്ചറിഞ്ഞതില്‍ സന്തോഷം..എവിടുന്നു കിട്ടി ഈ ചിന്തകന്‍ എന്നുള്ള പേര്..നിങ്ങള്‍ ഇത്രയധികം ബോംബുണ്ടാക്കി എന്നൊക്കെ പറഞ്ഞിട്ടും, നാദാപുരത്തെ ലീഗിന്റെ ഒഫ്ഫെസു പോലും ഇതുവരെ റൈട് നടത്തിയിട്ടില്ല. പിന്നെ എന്ത് കൊണ്ട് ഹിറ സെന്റെര്‍ മാത്രം.രണ്ടു പ്രാവശ്യം നിരോധിച്ചതും ലീഗ് പറഞ്ഞിട്ടാണോ?
രശീടലിക്കുള്ള മറുപടിയില്‍ നിങ്ങളുടെ അവസാന വാചകം ഒന്ന് മാറ്റി എഴുതുന്നു..
സഹോദരാ ചിന്തകാ.. കാര്യങ്ങളൊക്കെ ശരിക്കൊന്നു വിലയിരുത്തി പഠിക്കാൻ ശ്രമിക്കൂ...
@ മുഖതാര്‍ ഭായ്..
ഇല്ല ഞങ്ങള്‍ ഇനി ബോംബു ഉണ്ടാക്കുന്നില്ല..നിങ്ങള്‍ പറഞ്ഞു താ ഒരു പോംവഴി..
എന്റെ വീടിന്റെ നീര്‍ ബോംബെരിയുമ്പോള്‍, ഞാന്‍ തിരിച്ചു റോസാ പുഷ്പം കൊടുക്കണോ..
പോലീസിണ്ട് പറഞ്ഞിട്ട് മാസം ഒന്നും രണ്ടും കഴിഞ്ഞിട്ടും നടപടി ഇല്ലാതെ, ആ ബോംബെരിഞ്ഞവാന്‍, ഞങ്ങളെ നോക്കി ഇളിച്ചു കട്ടി മുന്നിലൂടെ നടക്കുകയും, വീണ്ടും പ്രശനം ഉണ്ടാക്കാന്‍ ബോംബെറിയുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ എന്ത് ചെയ്യണം..
നിങ്ങള്‍ പറയൂ..
സഖാവ് ബിനുവിനെ കൊന്നതിനെ ന്യായീകരിക്കുന്നില്ല, കാരണം, നാട് സമാധാനത്തിലേക്ക് വരുമ്പോള്‍, യു ഡി എഫ് സര്‍ക്കാര്‍ ഈ കലാപ കാരികളെ അറസ്റ്റു ചെയ്തു തുടങ്ങിയ സമയത്താണ്, കുറെ പേര്‍ ചേര്‍ന്ന് അദ്ധേഹത്തെ കൊന്നത്.അതിനെ ന്യായീകരിക്കുന്നില്ല.എന്നാല്‍ ഞങ്ങളില്‍ പെട്ട ഒരുമ്മയുടെ മാനം കളഞ്ഞിട്ടു, പിന്നീടു നാട് റോഡിലൂടെ വിലസുമ്പോള്‍, ആ സ്ത്രീയുമായി ബന്ടപ്പെട്ടവരോട്, പ്രസവം എടുക്കാനുള്ള ചെലവ് ഞാന്‍ തരാം എന്ന് പറഞ്ഞാല്‍, ഉമ്മയുടെ മുലപ്പാല്‍ കുടിച്ചവന് അടങ്ങി നില്ക്കാന്‍ ആവുമോ..?
@ ചിന്തകന്‍..
ഇതില്‍ ജ ഇ യുടെ കുറ്റം, യൂദാസ് പണി തന്നെ. കഴിഞ്ഞ കലാപത്തില്‍ സി പി എമ്മുകാരന്റെ ഏറു കിട്ടി തല മുരിഞ്ഞവരില്‍ ഹമീട് വാണിമേലിന്റെ അളിയനും ഉണ്ടായിരുന്നു.അയാളോട് ചോദിക്കൂ, പറഞ്ഞു തരും..
@ബിന്ശൈഖു ..
ജ ഇ യുടെ പങ്കു..
അത് വേറെ ചര്‍ച്ച ആവാം..
താല്പര്യം ഉണ്ടെങ്കില്‍ എന്റെ ബ്ലോഗിലേക്ക് വന്നോളൂ..
www.rahimkalathil.blogspot.com

Rahim's said... മറുപടി

read along with..
latest NEWS
വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേരെ നാദാപുരം ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കായപ്പനിച്ചി വായനശാലയ്ക്കടുത്ത് ഖദീജ മന്‍സിലില്‍ ഖദീജ (65), മക്കളായ ഷംസുദ്ദീന്‍ (34), ഷംസീര്‍ (22) എന്നിവര്‍ക്കാണ് പരിക്ക്.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അക്രമം. ഇരുപത്തഞ്ചംഗ സി.പി.എം. സംഘം അക്രമിച്ചെന്നാണ് പരാതി. അക്രമികള്‍ ജനല്‍ച്ചില്ല് തകര്‍ത്തതായും പരിക്കേറ്റവര്‍ പറഞ്ഞു. വീട്ടിലെ ഫര്‍ണിച്ചറുകള്‍ അലങ്കോലപ്പെടുത്തിയ നിലയിലാണ്.

കഴിഞ്ഞദിവസം കായപ്പനിച്ചിയില്‍ പതാക കെട്ടിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇത് പരിഹരിച്ചതായും പറയപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവര്‍ ലീഗ് അനുഭാവികളാണ്.

Rahim's said... മറുപടി

read along with
വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേരെ നാദാപുരം ഗവ. ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

കായപ്പനിച്ചി വായനശാലയ്ക്കടുത്ത് ഖദീജ മന്‍സിലില്‍ ഖദീജ (65), മക്കളായ ഷംസുദ്ദീന്‍ (34), ഷംസീര്‍ (22) എന്നിവര്‍ക്കാണ് പരിക്ക്.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അക്രമം. ഇരുപത്തഞ്ചംഗ സി.പി.എം. സംഘം അക്രമിച്ചെന്നാണ് പരാതി. അക്രമികള്‍ ജനല്‍ച്ചില്ല് തകര്‍ത്തതായും പരിക്കേറ്റവര്‍ പറഞ്ഞു. വീട്ടിലെ ഫര്‍ണിച്ചറുകള്‍ അലങ്കോലപ്പെടുത്തിയ നിലയിലാണ്.

കഴിഞ്ഞദിവസം കായപ്പനിച്ചിയില്‍ പതാക കെട്ടിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇത് പരിഹരിച്ചതായും പറയപ്പെടുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവര്‍ ലീഗ് അനുഭാവികളാണ്.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said... മറുപടി

@ ബിന്ഷേക്ക്
"ശ്രീജിത്ത്‌ കൊണ്ടോട്ടി പറഞ്ഞത് പോലെ-
"സി.പി.എമ്മിനെക്കാളും , മുസ്ലീം ലീഗിനെക്കളും അധികം സമാധാനപരം ആയി ആണ് "കേരളത്തില്‍ " അവര്‍ പ്രവര്‍ത്തിക്കുന്നത്"

കേരളത്തിന്‌ പുറത്തെ കാര്യവും അങ്ങനെതന്നെയാണെന്ന് അനുഭവസ്ഥര്‍ ആരെങ്കിലും പറഞ്ഞു തരും..

പ്രിയ ബിന്ഷേക്ക്, ഞാന്‍ മുകളിലെ അഭിപ്രായങ്ങള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്നെ അന്ന് പറഞ്ഞതാണ്. അനുഭവസ്ഥര്‍ പറഞ്ഞതും ആണ്.കേരളത്തിന്‌ അകത്തെയും പുറത്തെയും കാര്യങ്ങള്‍ വ്യത്യസ്തം തന്നെ. ചര്‍ച്ച തുടരട്ടെ.. വീക്ഷിക്കുന്നു..

Rahim's said... മറുപടി

ഏന്റെ രക്ത സാക്ഷി സഹോദരങ്ങള്‍ക്കു വേണ്ടി, ഇത്രയെങ്കിലും ...!!!???

new post..
www.rahimkalathil.blogspot.com

യരലവ said... മറുപടി

സി. ദാവൂദിന്റെ ‘മാധ്യമം ദിനപത്രത്തില്‍’ വന്ന പ്രസക്തമായ ലേഖനം : നാദാപുരത്ത് കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്
Published on Sat, 03/05/2011 - 00:41

"ബോംബും ബോംബേറും നാദാപുരത്തിന്റെ അവിഭാജ്യ ഘടകമായിട്ടു കാലമേറെയായി. ഇതിനെ കേവലം ലീഗ്-സി.പി.എം രാഷ്ട്രീയ സംഘര്‍ഷമായി കാണുന്നത് പൂര്‍ണമായും ശരിയല്ല. നാദാപുരത്ത് ലീഗ് എന്നാല്‍ മാപ്ലാരുടെ പാര്‍ട്ടിയാണ്. സി.പി.എം തിയ്യന്മാരുടെ പാര്‍ട്ടിയും. അതായത്, ഞാള്യാളും ഓല്യാളും. (ഞാള്യാള്‍=ഞങ്ങളുടെ ആള്‍. ഓല്യാള്‍=അവരുടെ ആള്‍). ഒരുതരം ഗോത്രപ്പോരിന്റെ ദീര്‍ഘപാരമ്പര്യമുണ്ടിതിന്. സമൂഹത്തിലെ ആഢ്യവിഭാഗമായിരുന്ന മാപ്ലാരുടെ ഫ്യൂഡല്‍രീതികള്‍ക്കെതിരെ കര്‍ഷകത്തൊഴിലാളി/കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെ വഴി തെറ്റിയ ഒരു തുടര്‍ച്ച ഇതില്‍ കാണാം. ഒപ്പം ഗള്‍ഫ് ബൂമിനുശേഷം മുസ്‌ലിംകളുടെ ജീവിതത്തിലുണ്ടായ അഭൂതപൂര്‍വമായ സാമ്പത്തികാഭിവൃദ്ധിയും അതിന്റെ പളപളപ്പും അഹങ്കാരവും സൃഷ്ടിക്കുന്ന സാമൂഹിക അസ്വാരസ്യങ്ങളും. ഇത് രണ്ടും തിരിച്ചറിയാതെ, ബോംബ് പൊട്ടുന്ന മുറക്ക് നാദാപുരം ടി.ബിയില്‍ ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി പിരിഞ്ഞത് കൊണ്ട് നാദാപുരത്ത് സമാധാനം പുലരില്ല.
രണ്ട് സമുദായങ്ങള്‍ കാലങ്ങളായി രണ്ട് സമാന്തര രേഖകളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു."

സ്വം said... മറുപടി

കേരളത്തില്‍ മുസ്ലിം വര്‍ഗീയത ഇത്രയും സമര്‍ത്ഥമായി ഉപയോഗിക്കുന്നത് മുസ്ലിം ലീഗ് ആണ് അത് കൊണ്ട് തന്നെ ആവശ്യം വന്നാല്‍ എത്ര തീവ്രമായും അവര്‍ പ്രതികരിക്കും എന്നതിന്റെ തെളിവാണ് നാദാപുരത്ത് പൊലിഞ്ഞ മനുഷ്യ ജന്മങ്ങള്‍. അതിനു ന്യായീകരിച്ചു എഴുതിയവരൊക്കെ ഉള്ളില്‍ ഇതിനെക്കാള്‍ വലിയ പുകയുന്ന ബോംബുമായി നടക്കുന്നവര്‍ തന്നെ. എളുപ്പം തീ
കൊടുക്കാവുന്നത്. ഈ ബോംബും മനസ്സുകലുമോന്നു എന്തായാലും മൌദൂദിയുടെ സംഭാവന അല്ല, പിന്നെ അരുടെതാനാവോ ?

പൊതു സമൂഹത്തിനു മുന്‍പില്‍ പക്ഷെ മുസ്ലിം തീവ്ര വാദമായി പ്രത്യക്ഷപ്പെടരുള്ളത് ലീഗിനെക്കള്‍ ജമ അത് തന്നെ . അതിനായി ലീഗുകരോടൊപ്പം കോട്ടക്കല്‍ ടീം ഒന്നായി സഹ കാരികലായുണ്ട്. കഥയറിയാതെ അറ്റം കാണുന്ന ചില മതേതര നാട്യക്കാരും . നന്മയില്‍ സഹകരിക്കാനും തിന്മയില്‍ നിസ്സഹാരിക്കനുമുള്ള ഇസ്ലാമിക പാഠം മുസ്ലിം സന്ഗങ്ങള്‍ മറന്നതിന്റെ അനിവാര്യ ദുരന്തമാണിത്.

മുസ്ലിം സഹോദരങ്ങള്‍ തെറ്റ് ചെയ്യുമ്പോള്‍ അവരെ സഹായിക്കണം എന്ന് പ്രവാചകന്‍ പറഞ്ഞത് തിരിച്ചറിയാതെ വിശദീകരണം തേടിയ സഖാക്കളോട് അദ്ദേഹം മൊഴിഞ്ഞു തെറ്റ് ചെയ്ത സഹോദരെന്റെ കൈ പിടിച്ചു കൊണ്ട് എന്നാണ്.

സ്വയം ലജ്ജിക്കാന്‍ ആര്കെങ്കിലും വകയുണ്ടെങ്കില്‍ , ആത്മ പരിശോധന നടത്തേണ്ടുന്ന സമയം തന്നെ

Rahim's said... മറുപടി

പ്രിയപ്പെട്ട സ്വം...
നിങ്ങളോടുള്ള ബഹുമാനം നില നിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ, മടാപുറത്തെ കാര്യം അല്‍പ്പം വ്യത്യസ്തം തന്നെ ആണ്.
അതരിയണം എങ്കില്‍ ഒരു അഞ്ചു വര്ഷം ഇവിടെ ജീവിക്ക്..
എന്നിട്ടാവാം ഈ വാചക കസര്‍ത്ത്.
ഈ ഒരു സംബവതിലോ, മറ്റേതെങ്കിലും നാദാപുരം പ്രശനഗളിലോ , ലീഗ് മാത്രമായി പങ്കെടുത്തിട്ടില്ല.മുസ്ലിം സമുദായം ഒന്നടങ്കം പങ്കെടുത്തു എന്നതാണ് ശരി.
ദാവൂദിന്റെ ലേഖനം വായിച്ചാല്‍, കിട്ടിയ ചിലയിടങ്ങളില്‍ അയാള്‍ കുത്തെണ്ടാവരെ കുത്തുന്നുന്ടെങ്കിലും , ചിലയിടത്തെങ്കിലും സത്യം പറയുന്നുണ്ട്.

സ്വം said... മറുപടി

പ്രിയപ്പെട്ട റഹീം
അപ്പോള്‍ നാദാപുരത്തെ സവിശേഷ സാഹചര്യത്തില്‍ മുസ്ലിം സമുദായം ഒന്നടങ്കം ബോംബുണ്ടാക്കാനും എറിയാനും തീരുമാനിച്ചിരിക്കുന്നു എന്നാണോ കരുതേണ്ടത് ?
സായുധ സന്ഘട്ടതിനു സംഗത്യമുള്ളിടെതോളം വഷളായ അവസ്ഥയിലാണ് ഇന്ത്യന്‍ ജനാടിപത്യം, നാടാപുരെതെങ്കിലും ?
ഇനി അതിനു നേതൃത്വം ലീഗിനും ??
എന്തൊക്കയോ അക്ഷര പിശക്‌.
അകത്തു ന്യായീകരിക്കുകയും പുറത്തു ബോംബുണ്ടാക്കിയതിനെ അപലപിക്കുകയും ചെയ്യുന്നത് എന്തായാലും മുസ്ലിം സ്വഭാവം ആവില്ല തന്നെ
അത് സാമുടയികതയാണ് , അത് ലീഗിന് വേണ്ടുവോളം ഉണ്ടെന്ന്‍ എന്റെ നിരീക്ഷണം , ക്ഷമിക്കുക

CKLatheef said... മറുപടി

>>> .ഇത് ചര്‍ച്ച ചെയ്യാന്‍
മീഡിയകള്‍ മാത്രമല്ല തയ്യാറാവാത്തത്,നമുക്കിടയിലെ ചില ജൂദാസുകളും
ഇത്തരം ഒരു ചര്‍ച്ച ഇഷ്ട്ടപ്പെടുന്നില്ല . നിങ്ങളുടെ
മരണവാര്‍ത്ത പുറത്തു വരുന്നതിനു മുമ്പായി അന്നത്തെ ദിവസം
ഉച്ചയ്ക്ക് ഇതിലൊരു സുഹൃത്ത്‌ നിങ്ങളില്‍ ഒരാളെ വിളിച്ചു
തലേ ദിവസം പരക്കെ നടന്ന ബോംബേറുകളെ കുറിച്ചും നിങള്‍
പ്രതികരിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നാട്ടില്‍ വരാന്‍ തയ്യാറാണ്
എന്നുമൊക്കെ സംസാരിച്ചിരുന്നുവത്രേ ."നിങ്ങള്‍ സമാധാനമായി
അവിടെ ജോലി ചെയ്തോളൂ ഞങ്ങളുടെ ജീവന്‍ തന്നെ ബലി
കൊടുക്കേണ്ടി വന്നാലും ഇനി തിരിച്ചടിച്ചേ വിശ്രമമുള്ളു"
എന്നായിരുന്നുവത്രേ നിങ്ങളില്‍ ഒരാളുടെ മറുപടി !അതേ ഇവിടെയാണ്
നിങ്ങളുടെ രക്ത സാക്ഷിത്വത്തിന്റെമാറ്റ് വര്‍ദ്ധിപ്പിക്കുന്നതും . <<<

ഇവിടെ ലിങ്കിട്ട് പോയ ഒരാളുടെ ബ്ലോഗില്‍ നിന്ന്. ഇത് ഇവിടെ പകര്‍ത്തിയത്, ഇവിടെ ബോംബ് നിര്‍മാണത്തിനിടയില്‍ മരിച്ചവര്‍ക്ക് വെറും രക്തസക്ഷി പരിവേശമല്ല, മാറ്റുകൂടിയ രക്തസാക്ഷിത്വമാണ് എന്ന വാദം കേള്പ്പിക്കാനാണ്.

ഇതാണോ രക്തസാക്ഷിത്വം. അഥവാ ജിഹാദ്. എങ്കില്‍ എന്തിന് വേണ്ടിയാണ് കോട്ടക്കല്‍ ഇതിലുള്‍പെട്ട പാര്‍ട്ടികളൊക്കെ എന്ന് വെച്ചാല്‍ രണ്ട് മുജാഹിദും രണ്ട് സുന്നികളും അതെല്ലാം ഉള്‍പെട്ട ലീഗും യോഗം ചേര്‍ന്ന് തീവ്രവാദത്തിനെതിരെ പ്രമേയം പാസാക്കിയത്. കേരളത്തില്‍ തീവ്രവാദികളായി അറിയപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെത് ആ നിലക്ക് രക്തസാക്ഷിത്വവും ജിഹാദും തന്നെയാകുമല്ലോ. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള ശ്രമങ്ങള്‍ക്ക് വേണ്ടത്ര ശക്തിയില്ലാതെ പോകുന്നതിന്റെ കാരണം മറ്റൊന്നുമല്ല. നേരെ ജമാഅത്തിന് നേരെ തീവ്രവാദാരോപണങ്ങളുമായി തിരിയാനും.

ഏതാലും ഇപ്പോള്‍ കാണിക്കുന്ന ഈ അടവ് പോലും നേരത്തെ കൈവെട്ടിയവരുടെ അതേ തന്ത്രമാണ്. മീഡിയയില്‍ നേതാക്കളുടെ തള്ളിപ്പറച്ചില്‍ നെറ്റിലും നാട്ടിലും അവരെ രക്തസാക്ഷിയായി അവതരിപ്പിച്ച് അനുഭാവം നേടല്‍. ഈ കാപട്യമൊക്കെ മറക്കുന്നത് ഒന്നിച്ച് ജമാഅത്തിനെതിരെ അലറിക്കൊണ്ടും.

CKLatheef said... മറുപടി

അസിമാനന്ദയും കൂട്ടരും നടത്തിയ സ്‌ഫോടനത്തിന് കള്ളകേസില്‍ പിടിക്കപ്പെട്ട് ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ കൊടിയ പീഢനങ്ങള്‍ക്ക് ഇരയാകുമ്പോള്‍. കള്ളക്കേസില്‍ കുടുക്കി മഅ്ദനിയും സൂഫിയയും നരകിക്കുമ്പോള്‍ ഇവര്‍ക്കാര്‍ക്കും അല്‍പം പോലും സമുദായ വികാരം പോലും ഉണ്ടായില്ല. ഇവിടെയുള്ള ശ്രീജിത്തടക്കമുള്ളവര്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഇവിടെ ഈ ബോംബ് സ്‌ഫോടനത്തില്‍ സ്വയം കുടുങ്ങിയവരോട് എന്തൊരു അനുകമ്പ. ഈ നെറികേടിന് കൂട്ടുനില്‍ക്കുന്നവര്‍, അറിയുക ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളല്ല സാക്ഷാല്‍ മതസംഘടനകളാണ്. ലീഗെന്നാല്‍ അവര്‍ക്ക് രാഷ്ട്രീയം കളിക്കാന്‍ ചാടിക്കേറുന്ന പ്ലാറ്റ് ഫോറം മാത്രം. അതുതന്നെയാണ് ലീഗിന് ജമാഅത്തിനോട് ഇത്ര അരിശവും. അത് രാജ്യത്തോടുള്ള സ്‌നേഹമാണ് എന്ന് ചില അമുസ്ലിം സുഹൃത്തുക്കളെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നു. മതസംഘടനകളുടെ കുടിപ്പകമ മാത്രമാണ് ജമഅത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും തീവ്രവാദ ആരോപമങ്ങള്‍ക്കും പിന്നിലെന്ന് മനസ്സിലാക്കാന്‍ സമയമായിരിക്കുന്നു.

CKLatheef said... മറുപടി

റഹീമിന്റെ വിശദീകരണത്തിന് ശേഷം അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതായിട്ടുണ്ട്.
1.മരണപ്പെട്ടവര്‍ ഏത് പാര്‍ട്ടിക്കാരാ?.

2. നാദാപുരത്തുകാര്‍ എന്ന ഒരു ഒറ്റ വിശേഷണം മാത്രമേ അവര്‍ക്ക് ചേരൂ എന്നുണ്ടോ?.

3.പത്രങ്ങള്‍ അവരെ ലീഗുകാര്‍ എന്ന് വിളിച്ചത് തെറ്റായിരുന്നോ?.

4. ഇങ്ങനെ സ്വയം പ്രതിരോധിക്കാന്‍ ബോംബുണ്ടാക്കാമെന്നും അതുണ്ടാക്കുമ്പോള്‍ മരണപ്പെടുന്നവരെ രക്തസാക്ഷികള്‍ എന്നും വാഴ്താമെങ്കില്‍ പിന്നെ താങ്കളുടെ തന്നെ തീവ്രവാദ അരിശത്തിന്റെ പ്രസക്തി എന്താണ്?.

5. ജമാഅത്തിനോട് താങ്കളുടെ വിരോധം എന്തിന്റെ പേരിലാണ്?. നാദാപുരത്തെ ബോംബുണ്ടാക്കിയവരെ സപ്പോര്‍ട്ട് ചെയ്യാത്തതിനാലാണോ?.

6. ലീഗ്കാരനായ താങ്കള്‍ക്ക് സല്‍കര്‍മമായി തോന്നിയത് പാര്‍ട്ടിക്ക് എന്തുകൊണ്ട് സല്‍കര്‍മമായി തോന്നി അവരെ പിന്തുണച്ചില്ല?.

7.അവര്‍ ചെയ്തത് ആവശ്യമായിരുന്നുവെങ്കില്‍ അത്തരം ജീവിതം പണയം വെച്ചും സല്‍കര്‍മമനുഷ്ടിക്കുന്നവര്‍ എന്തുകൊണ്ട് ലീഗുകാരായില്ല?.

8.ലീഗുകാരനായ താങ്കള്‍, ഇതേ മാനദണ്ഡം ഉപയോഗിച്ച് പോപ്പുലര്‍ ഫണ്ടുകാര്‍ ഈ പ്രവര്‍ത്തനം ചെയ്യുന്നതിനെ എങ്ങനെ കാണുന്നു?.

9.താങ്കളുടെ അഭിപ്രായത്തില്‍ മഅ്ദനി ചെയ്ത ഏറ്റവും വലിയ തീവ്രവാദ പ്രവൃത്തി എന്തായിരുന്നു?.

10. അവസാന ചോദ്യം. ബോംബുണ്ടാക്കിയത് ഇങ്ങോട്ട് അക്രമികള്‍ വരുമ്പോള്‍ എറിയാനായിരുന്നോ. അതല്ല പകരം അങ്ങോട്ട് ചെന്ന് എറിയാനോ. ബോംബുണ്ടാക്കുന്നതില്‍ സി.പി.എംന്റെ അത്ര പ്രാക്ടീസില്ലാത്തതിനാലാണ് കയ്യില്‍നിന്ന് പോട്ടിയതെന്ന് ബ്ലോഗില്‍ എഴുതിക്കണ്ടു. ഇത് പരിഹരിക്കാന്‍ ലീഗിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടിക്ക് രൂപം കണ്ടിട്ടുണ്ടോ?.

Rahim's said... മറുപടി

പ്രിയപ്പെട്ട സ്വം...
അപ്പോള്‍ നാദാപുരത്തെ സവിശേഷ സാഹചര്യത്തില്‍ മുസ്ലിം സമുദായം ഒന്നടങ്കം ബോംബുണ്ടാക്കാനും എറിയാനും തീരുമാനിച്ചിരിക്കുന്നു എന്നാണോ കരുതേണ്ടത് ?
അങ്ങിനെ കരുതണം എന്നില്ല.അതാണ്‌ ഞാന്‍ പറഞ്ഞതും, സഹിക്കുന്നതിന്റെ പരമാവധി സഹിച്ചു, നിയമത്തിന്റെ എല്ലാ വഴികളും കൊട്ടിയടക്കപ്പെട്ടു , ഒടുവില്‍, മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ ആണ് ഇങ്ങിനെ സംഭവിച്ചത്..ഒരു ചെറു വിവരണം ഇവിടെ കൊടുക്കട്ടെ..
ഫെബ്രുവരി 25 വെള്ളിയാഴ്ച നേരം വെളുപ്പിന് തന്നെ നാദാപുരത്തുകാര്‍ കേട്ടത് സി.പി.എം പാര്‍ട്ടി ഗ്രാമമായ പയന്തോങ്ങില്‍ നിന്നുള്ള ക്രൂരമായ അക്രമത്തിന്റെ വാര്‍ത്തകളായിരുന്നു.നരിക്കാട്ടെരി അടക്കമുള്ള സമീപ ഗ്രാമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ് വന്നവര്‍ ഹൃദയ ഭേദകമായ കാഴ്ച്ചകള്‍ക്ക് മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്നു. അര്‍ദ്ധ രാത്രി 12നും പുലര്‍ച്ചെ 4നും ഇടക്ക് 17 ബോംബുകളാണ് വര്‍ഷിച്ചത്. അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ നാണിപ്പിക്കുന്ന നാദാപുരം സഖാക്കളുടെ ബോംബാക്രമണം. വിളി കേള്‍ക്കാവുന്ന ദൂരത്തില്‍ കോടിയേരിയുടെ പോലീസുണ്ടെങ്കിലും നിസ്സഹായരായ സഹോദരിമാരുടെ നിലവിളികള്‍ അവരുടെ കര്‍ണപുടങ്ങള്‍ തുറപ്പിച്ചില്ല. നാല് മണിക്കൂര്‍ നീണ്ട പ്രീപ്ലാന്റ്റ് ബോംബേറ് കഴിഞ്ഞ് സഫ്രോണ്‍ സഖാക്കള്‍ സ്വന്തം വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായി, കവര്‍ന്നെടുത്ത മുതലുകള്‍ എണ്ണിത്തിട്ടപ്പെടുത്തി, ഉറങ്ങാന്‍ കിടന്നു എന്നുറപ്പ് വരുത്തിയ നാദാപുരം പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി!!!
അക്രമികള്‍ തെരഞ്ഞെടുത്തത് സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ്. പുരുഷ കേസരികളൊക്കെ എന്നെയും നിങ്ങളെയും പോലെ കടല്‍ കടന്നിക്കരെ പോന്നിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇക്കരെ എത്തിയ നാദാപുരത്തുകാര്‍ പരസ്പര വിശ്വാസവും സഹകരണവും കൊണ്ട് സാമ്പത്തിക ഭദ്രത നേടിയെങ്കിലും ഇന്നും ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടി വരുന്നു. വര്‍ഗ ബോധത്തിന് പകരം വര്‍ഗീയത പഠിച്ച സഖാക്കള്‍ അക്രമത്തിനു പുറമേ കൊള്ളയടി എന്ന ശീലം തുടങ്ങിയതും തുടരുന്നതും ഇവിടെയാണ്‌, കഴിഞ്ഞ കല്ലാച്ചി കൊള്ളക്ക് ശേഷം ചൊറിപിടിച്ച് വിംസ് ഹോസ്പിറ്റലില്‍ വന്ന ഒരു സഖാവിനെ ചുറ്റും കൂടിയവര്‍ കൈകാര്യം ചെയ്ത രസകരമായ ഒരു സംഭവം സ്മരണീയമാണ്. കൊള്ള മുതല്‍ വീതം വെപ്പില്‍ കിട്ടിയ "പിഫ് പഫ്" ബോഡി സ്പ്രേ ആണെന്ന നിയ്യത്തില്‍ ഉപയോഗിച്ചതാണ് സഫ്രോണ്‍ സഖാവിന്റെ ചൊറിക്ക് കാരണമായത്‌.
ആക്രമിക്കപ്പെട്ട വീടുകളില്‍ ചെന്നവരൊക്കെ തലയും താഴ്ത്തിയാണ് തിരിച്ചു പോന്നത്. ഒരു സഹോദരി കരഞ്ഞു പറഞ്ഞത് "പന്ത്രണ്ടു മണി മുതല്‍ തുടങ്ങിയതാ ബോംബിന്റെ ശബ്ദം..ഞാനും ഈ രണ്ടു കുട്ടികളും പേടിച്ചു പിന്‍ ഭാഗത്തുള്ള സ്റ്റോര്‍ റൂമില്‍ കയറി ഇരുന്നതാ.ജനാല ഇല്ലാത്തതിനാല്‍ സ്റ്റോര്‍ റൂം ആണ് നല്ലതെന്ന് തോന്നി.എങ്ങനെ എങ്കിലും രാവിലെ ആകണേ എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടക്ക് ഈ മോള്‍ കരയാനും തുടങ്ങി. കുറെ കഴിഞ്ഞ് രാത്രി രണ്ടു മണിക്കാ ഇവിടെ ബോംബ്‌ പൊട്ടിയത്.ഇതാ ഇവിടെയാ അവരെരിഞ്ഞത് ..ഞാനെന്തു തെറ്റാ ഇവരോട് ചെയ്തത്" ഈ കരച്ചിലിനിടക്ക് ഒരു സ്ത്രീ അല്പം രോഷത്തോടെ പറഞ്ഞത് "ആണുങ്ങളായ നിങ്ങള്‍ക്കൊന്നും ഇത് തടയാന്‍ ആവൂലേല്‍ പെണ്ണുങ്ങളായ ഞങ്ങള്‍ ഇറങ്ങിക്കോളാം" ഈ രോഷപ്രകടനം

അവിടെക്കൂടിയ പുരുഷ വര്‍ഗ്ഗത്തിന്റെ ചങ്കിനു കുത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിനിടക്ക് മറ്റൊരു വാര്‍ത്തയും അവിടെ എത്തി.അക്രമിക്കപ്പെട്ട മറ്റൊരു വീട്ടിലെ സ്ത്രീ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കാന്‍ ചെന്നെങ്കിലും പോലീസുകാര്‍ പരാതി കേള്‍ക്കുന്നതിന് പകരം അവളുടെ കൂടെ പോയ സഹോദരനെ പഴയൊരു
കേസില്‍ പ്രതിയാണെന്ന് പറഞ്ഞു പിടിച്ചു വെച്ചു..ഇത് കണ്ട് ആ സ്ത്രീ പോലിസ് സ്റ്റേഷനില്‍ ബോധം കെട്ട് വീണു" ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിക്കുക, അക്രമികള്‍ക്കെതിരെ സാക്ഷി പറഞ്ഞ യൂത്ത് ലീഗുകാരെ അങ്ങാടിയില്‍ വെച്ച് മര്‍ദ്ധിക്കുക,ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുക,രാത്രി മണിക്കൂറുകള്‍ നീണ്ടു നിന്ന ബോംബേറും കൊള്ളയടിയും നടത്തുക, അതി രാവിലെ വന്നു പോലീസില്‍ കമ്പ്ലയിന്റ് ചെയ്‌താല്‍ വീണ്ടും ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തുക.പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ ചെന്നവരെ പിടിച്ച് കസ്റ്റടിയില്‍ വെക്കുക.അഭിമാനമുള്ള ഏതു സമൂഹമാണ് ചുവപ്പിന്റെയും കാക്കിയുടെയും ഈ കൂട്ടായ നെറികേടിനു മുന്നില്‍ പ്രകോപിതരാവാതെ നില്‍ക്കുക.
കടപ്പാട്..എനിക്ക് കിട്ടിയ ഒരു മെയിലിലെ വിവരണം.എഴുതാനുള്ള സമയക്കുറവു കൊണ്ട് പകര്‍ത്തുന്നു.

Rahim's said... മറുപടി

@Swam..
സായുധ സന്ഘട്ടതിനു സംഗത്യമുള്ളിടെതോളം വഷളായ അവസ്ഥയിലാണ് ഇന്ത്യന്‍ ജനാടിപത്യം, നാടാപുരെതെങ്കിലും ?

ഇനി അതിനു നേതൃത്വം ലീഗിനും ??

ഇവിടെ ലീഗില്ല , മറിച്ചു മുസ്ലിംകള്‍ ഒന്നടങ്കം ആണ്.ഇവിടെ സംഘടനകള്‍ ഇല്ല, മറിച്ചു മുസ്ലിംകള്‍ ആണ്,

നിങ്ങള്ക്ക് കാണാം, ദാവൂദിന്റെ ഒരു ലേഖനത്തില്‍ നാദാപുരത്തെ കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ് എന്നത്.ഇവിടെ ബോംബര് എല്ക്കുന്നവന്‍, എല്ലാ സംഘടനയിലും പെട്ട മുസ്ലിമ്കലുണ്ട്, ലീഗുണ്ട്, കൊണ്ഗ്രെസ്സുണ്ട്, സി പി ഐ ഉണ്ട്, സുന്നികലുണ്ട്, മുജാഹിടുകലുണ്ട് ജ ഇ കാരനുണ്ട് അങ്ങിനെ അങ്ങിനെ..അത് കൊണ്ട്, ഇതൊരു ലീഗ് വിഷയം ആയി കാണേണ്ട..മരിഹു ഞങ്ങള്‍ക്കെതിരെ നടക്കുന്ന ഒരു കലാപം ആയി കണ്ടാല്‍ മതി..കഴിഞ്ഞ അക്രമത്തില്‍ അടിയെല്‍ക്കുമ്പോള്‍, സി പി ഐകാരന്‍ ആയ അബ്ദുള്ള പറഞ്ഞു, എടൊ ഞാന്‍ നിങ്ങളുടെ കൂടെ ഉള്ള കക്ഷി ആണെന്ന്.അപ്പോള്‍ പറഞ്ഞ മറുപടി, നീ സി പി ഐ ആയാലും, പേര് മാപ്പിലയുടെത് അല്ലെ എന്നാണ്..അതാണ്‌ നാദാപുരത്തെ സി പി എം.

Rahim's said... മറുപടി

@ലത്തീഫ്..
ആദ്യമേ പറയട്ടെ, നിങ്ങളുടെ എഴുത്തുകള്‍ മുഴുവന്‍ ലീഗിനെ വിമര്‍ശിക്കാന്‍ ഉള്ളതാണെന്ന് മനസ്സിലായി.അതാവാം..എന്നാല്‍ ഈ വിഷയത്തില്‍ ലീഗിന് യാതൊരു പങ്കുമില്ല.അവിടെ ലീഗിന്റെ പേരില്‍ ഒരു പ്രശനവും ഉണ്ടായിട്ടുമില്ല.ഉണ്ടായിട്ടുനെട്കില്‍ തന്നെ, അതില്ലാതാക്കാന്‍ ആവോളം ലീഗ് നേതാക്കള്‍ ശ്രമിച്ചിട്ടുമുണ്ട്..എന്റെ ബ്ലോഗിലെ ചില വരികള്‍ മാത്രം അടര്‍ത്തി എഴുതുമ്പോള്‍, അതില്‍ പറഞ്ഞ മര്‍മ്മ പ്രധാനമായ മറ്റു ചിലത് നിങ്ങള്‍ മനപ്പൂര്‍വ്വം തമാസ്കരിക്കുകയാണോ ? (കഴിഞ്ഞ മാസങ്ങളില്‍ ആക്രമിക്കപ്പെട്ട ലീഗ് നേതാവിന്റെ മൊഴി അടക്കം..!!!) ആണെങ്കില്‍ സോറി..അല്ലെങ്കില്‍ എന്റെ ബ്ലോഗു മുഴുവനായി ഒന്ന് വായിക്കണം എന്ന് പറയുന്നു, അത് ജ ഇ ക്ക് അടിയറവു വെച്ച ബുദ്ധി ഉപയോഗിച്ച് ആവരുത്, പകരം ഒരു മുസ്ലിമായിട്ടു വേണ്ടെങ്കിലും ഒരു മനുഷ്യനായിട്ടെങ്കിലും മതി.ഇനി നിങ്ങളെ ബാടിച്ചത് കഷായത്തിന്റെ ചവര്‍പ്പ് ആണെങ്കില്‍, ദാവൂടിനോട് പറഞ്ഞ പോലെ, ഒന്നേ പറയാനുള്ളൂ, മുരിക്കില്‍ കയറിയാല്‍ മതി.ഇനി നിങ്ങളുടെ തെട്ടിധരനകളിലേക്ക് വരാം..ഇവിടെ ലിങ്കിട്ട് പോയ അവര്‍ക്ക് ഞങ്ങള്‍ മാറ്റ് കൂടിയ രക്ത സാക്ഷി പരിവേഷം നല്‍കുന്നു എന്നാണല്ലോ നിങ്ങളുടെ പരാതി..
ഒന്ന് ചോദിക്കട്ടെ, അങ്ങ് ഫലസ്തീനിലും, ഈജിപ്തിലും ടുനിശ്യയിലും അടക്കം, ഭരണകൂടതിനെതിരെയും, സ്വന്തം വീടുകളില്‍ ഉറങ്ങാനുള അവകാശത്തിനു വേണ്ടിയും സമരം ചെയ്യുമ്പോള്‍, പ്രടിരോധിക്കുമ്പോള്‍ അവരെ ഇങ്ങു കേരളത്തില്‍ കിടക്കുന്ന നിങ്ങളെ പോലുള്ളവര്‍ക്ക്, എന്നെ പോലുള്ളവര്‍ക്ക് രക്ത സാക്ഷി പരിവേഷം നല്‍കാമെങ്കില്‍ (അങ്ങിനെ ആര്‍ക്കും രക്ത സാക്ഷി പരിവേഷം നല്‍കാന്‍, നമുക്ക് വകാശം ഇല്ല എന്നാണ് എന്റെ അറിവ്, അത് പടച്ചവനു മാത്രം അവകാശപ്പെട്ടതാണ്, എന്നാല്‍ അവരെ അക്കൊട്ടത്തില്‍ പെടുത്താന്‍ നമുക്ക് പ്രാര്തിക്കം, അല്ലാതെ ..) വീട്ടില്‍ കിടന്നുറങ്ങാന്‍, എന്റെ കുടുംബത്തിനു മരിച്ചവന്റെ കുടുംബത്തിനു, വേണ്ടി പ്രതിരോധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മരണപ്പെട്ട സഹോദരങ്ങളെ ഞങ്ങള്‍, ധീരര്‍ എന്ന് വിളിക്കുന്നത്‌, അവരുടെ രാഷ്ട്രീയം ലീഗയത് കൊണ്ടാണോ, നിങ്ങള്ക്ക് പറ്റാത്തത്?എങ്കില്‍ ഇപ്പോള്‍ മരിച്ച അഞ്ചു പേരും, മുന്‍പ് ജ ഇ ആസ്ഥാനമായ കുറ്റ്യാടി പള്ളിയിലെ ഖബര്‍ സ്ഥാനില്‍ വെച്ച് ബോംബുണ്ടാക്കുമ്പോള്‍ മരണപ്പെടുകയും പരിക്കെല്‍ക്കപ്പെടുകയും ചെയ്തവരും, വനിമെളിലെ വര്‍ഗീയ കലാപത്തില്‍ ബോംബുണ്ടാക്കുമ്പോള്‍ മരണപ്പെട്ട കൊണ്ഗ്രെസ്സുകാര്‍ ആയ രണ്ടു സഹോദരങ്ങളും അടക്കം, നാദാപുരത്ത് കൊല്ലപ്പെട്ട ഓരോ മുസ്ലിം പേരുള്ളവനും ഞങ്ങള്‍ക്ക് ധീരര്‍ തന്നെ..
മരണപ്പെട്ട ഞങ്ങളുടെ ഒക്കെ കാരണവര്‍ കൂടിയായ മോഇട് മൌലവി പള്ളിയിലെ ഖതീപ് ആയിരിക്കുമ്പോള്‍ ആണ്, ഖബര്‍ സ്ഥാനില്‍ വെച്ച് ബോംബുണ്ടാക്കുന്നതിന്നിടയില്‍ അവര്‍ കൊല്ലപ്പെടുകയോ പരിക്കെല്‍ക്കപ്പെടുകയോ ചെയ്തത്, അന്ന് നടന്ന രൈഡില്‍ പള്ളിയിലെ മയ്യിത്ത്‌ തട്ടില്‍ നിന്ന് പിടിച്ചെടുത്ത ബോംബുകള്‍ ഞങ്ങളാരും ഭീകരവാടതിന്റെയോ തീവ്ര വാടതിന്റെയോ ബോംബു ആയിട്ടല്ല പരിചയപ്പെടുത്തിയത്, കാരണം അന്നും ഞങ്ങള്‍ക്ക് അറിയാം ആയിരുന്നു അവര്‍ അതിനു ഇറങ്ങി പുരപ്പെടെണ്ടി വന്ന അവസ്ഥ..ഈ ഒരു കാരത്തെ പട്ടി അറിയില്ലെങ്കില്‍ എന്റെ വീടിന്റെ അയല്‍പക്കത് താമസിക്കുന്ന നിങ്ങളുടെ രാഷ്ട്രീയ സെക്രട്ടറിയോട് ചോദിച്ചാല്‍ പറഞ്ഞു തരും.ഒരു കീ ബോര്‍ഡും എഴുതാന്‍ കുറച്ചു സ്ഥലവും കിട്ടിയാല്‍ അലരുന്നതിനു മുന്‍പ്, നാദാപുരത്ത് താമസിക്കുന്ന നിങ്ങളുടേ ഈ നേതാക്കലോടെങ്കിലും ചോദിക്കുക.എന്തിനേറെ, കഴിഞ്ഞ കലാപത്തില്‍ ഏറു കിട്ടി തല പൊട്ടി തകര്ന്നവരുടെ കൂട്ടത്തില്‍ ഈ ഹമീട് വനിമെലിന്റെ അളിയന്‍ കൂടി ഉണ്ടായിരുന്നു എന്ന് മറക്കണ്ട..അപ്പോള്‍ നാദാപുരത്തെ പ്രശനം ലീഗല്ല, മറിച്ചു മുസ്ലിം ആയി പിറന്നാള്‍ മതി..

Rahim's said... മറുപടി

@ലത്തീഫ്.

അസിമാനന്ദയും കൂട്ടരും നടത്തിയ സ്‌ഫോടനത്തിന് കള്ളകേസില്‍ പിടിക്കപ്പെട്ട് ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ കൊടിയ പീഢനങ്ങള്‍ക്ക് ഇരയാകുമ്പോള്‍. കള്ളക്കേസില്‍ കുടുക്കി മഅ്ദനിയും സൂഫിയയും നരകിക്കുമ്പോള്‍ ഇവര്‍ക്കാര്‍ക്കും അല്‍പം പോലും സമുദായ വികാരം പോലും ഉണ്ടായില്ല.
നിങ്ങളീ പറഞ്ഞ മുസ്ലിം ചെറുപ്പക്കാരെ തീവ്ര വാദികള്‍ എന്ന് വിളിച്ച മാധ്യമത്തിന്റെ ലക്കം ഞാന്‍ കാണിച്ചു തരാം.അവരൊക്കെയും അങ്ങിനെ തെറ്റി ധരിപിക്കപ്പെട്ടപ്പോള്‍ അവര്‍ അങ്ങിനെ അല്ല, എന്ന് പറയാത്ത മാധ്യമം, ഇപ്പോള്‍ അസീമനന്ദ കുറ്റം എട്ടു പറഞ്ഞപ്പോള്‍ ഇറങ്ങുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു.കള്ളാ കേസില്‍ കുടുങ്ങി അകത്തായ മദനിയെ രക്ഷിക്കാന്‍ നാദാപുരത്ത് കിടക്കുന്ന ഞങ്ങള്‍ ഇറങ്ങെണ്ടാതില്ല.എന്നാല്‍, ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഞങ്ങള്‍ അത് പറയുകയും ചെയ്തിട്ടുണ്ട്.(ഇവിടെ ഞങ്ങള്‍ എന്നത് നടാപുരതുകാര്‍, മറിച്ചു ലീഗിനെ ആണെങ്കില്‍ , ഉത്തരം വേറെ തരാം.)
ഇവിടെയുള്ള ശ്രീജിത്തടക്കമുള്ളവര്‍ ഇതിനെതിരെ പ്രതിഷേധിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഇവിടെ ഈ ബോംബ് സ്‌ഫോടനത്തില്‍ സ്വയം കുടുങ്ങിയവരോട് എന്തൊരു അനുകമ്പ.
താങ്കളെ പോലുള്ളവര്‍ക്ക് ശ്രീജിത്തും കൃഷ്നയ്യരുമൊക്കെ പറയുന്നത് വേദ വാക്ക് ആവും.എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ അങ്ങിനെ അല്ല. അവര്‍ പറഞ്ഞു എന്നത് കൊണ്ട് ഒരു കാര്യം സത്യം ആവുകയോ, തെട്ടവുകയോ ചെയ്യില്ല.എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി മരിച്ചവരെ ഇകഴ്ത്തിയാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ഞങ്ങള്‍ മുന്നീട്ടുന്ദാവുകയുമ് ചെയ്യും..

Rahim's said... മറുപടി

റഹീമിന്റെ വിശദീകരണത്തിന് ശേഷം അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതായിട്ടുണ്ട്.

അതിന്റെ ഉത്തരങ്ങള്‍..
1.മരണപ്പെട്ടവര്‍ ഏത് പാര്‍ട്ടിക്കാരാ?.
ഉത്തരം തന്നു കഴിഞ്ഞു..നാദാപുരത്ത് ഇത്തരം അക്രമത്തില്‍ പര്ട്ടികാര്‍ ഇല്ല. മുസ്ലിംകള്‍ എന്നെ അവരുടെ ലക്‌ഷ്യം ഉള്ളൂ.
2. നാദാപുരത്തുകാര്‍ എന്ന ഒരു ഒറ്റ വിശേഷണം മാത്രമേ അവര്‍ക്ക് ചേരൂ എന്നുണ്ടോ?.
അതെ.ഉദാഹരങ്ങള്‍ നിരത്തി കഴിഞ്ഞു..
3.പത്രങ്ങള്‍ അവരെ ലീഗുകാര്‍ എന്ന് വിളിച്ചത് തെറ്റായിരുന്നോ?.
യാതൊരു സംശയവും ഇല്ല.
4. ഇങ്ങനെ സ്വയം പ്രതിരോധിക്കാന്‍ ബോംബുണ്ടാക്കാമെന്നും അതുണ്ടാക്കുമ്പോള്‍ മരണപ്പെടുന്നവരെ രക്തസാക്ഷികള്‍ എന്നും വാഴ്താമെങ്കില്‍ പിന്നെ താങ്കളുടെ തന്നെ തീവ്രവാദ അരിശത്തിന്റെ പ്രസക്തി എന്താണ്?.
പ്രതിരോധം എന്നാല്‍ എന്താണെന്നും, തീവ്ര വാദം എന്താണെന്നും താങ്കള്‍ പറയൂ.എന്നിട്ടാവാം എന്റെ വിശദീകരണം..
5. ജമാഅത്തിനോട് താങ്കളുടെ വിരോധം എന്തിന്റെ പേരിലാണ്?. നാദാപുരത്തെ ബോംബുണ്ടാക്കിയവരെ സപ്പോര്‍ട്ട് ചെയ്യാത്തതിനാലാണോ?.
നാദാപുരത്തെ ജ ഇ കാരോട് ഈ കാര്യത്തില്‍ എനിക്ക് എതിര്‍പ്പില്ല.കാരണം ഇത്തരം പ്രശ്നങ്ങളില്‍ എന്നും അവര്‍ കൂടെ നിന്നിട്ടുണ്ട്.എന്നാല്‍ ജ ഇ നല്‍കിയ ഉപ്പിനും ചോറിനും നന്ദി കാണിക്കാന്‍ വേണ്ടി വാലാട്ടുന്ന ചില എഴുത്തുകാര്‍ ഉണ്ടല്ലോ, അവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്.അവരോടാണ് എന്റെ എതിര്‍പ്പ്..പിന്നെ ജ ഇ ആശയങ്ങള്‍, ചിലതിനോട് അനുഭാവം ഉള്ളത് പോലെ പലതിനോടും എതിര്‍പ്പും ഉണ്ട്..
6. ലീഗ്കാരനായ താങ്കള്‍ക്ക് സല്‍കര്‍മമായി തോന്നിയത് പാര്‍ട്ടിക്ക് എന്തുകൊണ്ട് സല്‍കര്‍മമായി തോന്നി അവരെ പിന്തുണച്ചില്ല?.
ലീഗിന് സല്‍കര്‍മ്മം ആയി തോന്നുന്നത് മുഴുവന്‍ എനിക്കോ ഞാന്‍ ഉള്‍കൊള്ളുന്ന നാദാപുരത്തെ നിവാസികല്‍ക്കോ സല്‍കര്‍മ്മം ആയി തോന്നണം എന്നില്ല.അങ്ങിനെ പര് നിയമം ഉണ്ടോ സഹോദരാ..അതുണ്ടാവും, താങ്കളെ പോലെ ചില ആശയങ്ങള്‍ക്ക് ചിന്ത ശക്തി പണയം വെച്ചവര്‍ക്ക്.ഞാന്‍ അക്കൊട്ടത്തില്‍ പെടില്ല.
7.അവര്‍ ചെയ്തത് ആവശ്യമായിരുന്നുവെങ്കില്‍ അത്തരം ജീവിതം പണയം വെച്ചും സല്‍കര്‍മമനുഷ്ടിക്കുന്നവര്‍ എന്തുകൊണ്ട് ലീഗുകാരായില്ല?.
ലീഗുകാര്‍ മാത്രമല്ല അത്തരം സല്‍കര്‍മ്മം ചെയ്തത് എന്ന് ഞാന്‍ തെളിവ് സഹിതം പറഞ്ഞുവല്ലോ.പിന്നെ ലീഗിലുള്ളവര്‍ക്ക് മാത്രേ സല്‍കര്‍മ്മം പാടുള്ളൂ, അല്ലാത്തവര്‍ ഇതിനൊന്നും വരില്ല എന്നാണോ. കുറച്ചു സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കോ സഹോദരാ..
8.ലീഗുകാരനായ താങ്കള്‍, ഇതേ മാനദണ്ഡം ഉപയോഗിച്ച് പോപ്പുലര്‍ ഫണ്ടുകാര്‍ ഈ പ്രവര്‍ത്തനം ചെയ്യുന്നതിനെ എങ്ങനെ കാണുന്നു?.
ഇതേ മാനദണ്ഡം വെച്ച് പോപ്പുലര്‍ ഫ്രാണ്ടോ, നിങ്ങളുടെ മകന്‍ സിമിയോ ആര് നടത്തിയാലും, അതിനെ അന്ഗീകരിക്കും.പക്ഷെ, മാനദണ്ഡം അത് വലുതാണ്‌.
9.താങ്കളുടെ അഭിപ്രായത്തില്‍ മഅ്ദനി ചെയ്ത ഏറ്റവും വലിയ തീവ്രവാദ പ്രവൃത്തി എന്തായിരുന്നു?.
എനിക്കറിയില്ല.ഞാന്‍ മദനി തീവ്ര വാദം പറയുന്ന സമയത്ത് ചെറിയ കുട്ടിയാണ്.എന്നാല്‍ അന്നത്തെ അധീഹത്തിന്റെ പ്രസംഗം, അത് വിഷ വിത്ത് പാകുന്നതാണ് എന്നതില്‍ സംശയം ഇല്ല.അദ്ദേഹം സ്ഫോടനത്തില്‍ പങ്കെടുതോ എന്നുള്ളതൊക്കെ വേറെ വിഷയം.അതുമായി ബന്ദപ്പെട്ട എന്റെ അഭിപ്രായം എന്റെ ബ്ലോഗില്‍ ഉണ്ട്.വായിച്ചാലും..
10. അവസാന ചോദ്യം. ബോംബുണ്ടാക്കിയത് ഇങ്ങോട്ട് അക്രമികള്‍ വരുമ്പോള്‍ എറിയാനായിരുന്നോ. അതല്ല പകരം അങ്ങോട്ട് ചെന്ന് എറിയാനോ. ബോംബുണ്ടാക്കുന്നതില്‍ സി.പി.എംന്റെ അത്ര പ്രാക്ടീസില്ലാത്തതിനാലാണ് കയ്യില്‍നിന്ന് പോട്ടിയതെന്ന് ബ്ലോഗില്‍ എഴുതിക്കണ്ടു. ഇത് പരിഹരിക്കാന്‍ ലീഗിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടിക്ക് രൂപം കണ്ടിട്ടുണ്ടോ?.
ഇതുപോലും അറിയാത്ത താങ്കളാണോ ഈ പ്രശ്നത്തെ പട്ടി വേദി പറഞ്ഞിരിക്കുന്നത്..ആദ്യം പ്രശനം എന്താണെന് പടിക്ക്.എന്നിട്ട് പോരെ ഈ കുതിര കയറല്‍..

സ്വം said... മറുപടി

പ്രിയ Raheem
അപ്പോള്‍ നാദാപുരത് മഹത്തായ മുസ്ലിം ഐക്യം സാധ്യമായി കഴിഞ്ഞു ?
എല്ലാവരും അടി കൊല്ലുന്നവരയത് കൊണ്ട് , ലീഗും ( രണ്ടു വീതം സമസ്തയും, മുജഹിദും ), ജമ അത് മറ്റുള്ളവരും
ഇത് നല്ലൊരു വാര്‍ത്ത തന്നെ !
ഒരു ഗ്രാമത്തിലെ മുസ്ലിങ്ങള്‍ എല്ലാം ഒരുമിച്ചു നിന്നിട്ടും അവരവരുടെ നേതൃത്വങ്ങള്‍ എന്താണാവോ ബോംബ്‌ നിര്‍മാണത്തെ
തള്ളി പ്പരയുന്നത് ?
ഈ കൊലച്ചതിയെ ഗ്രാമക്കാര്‍ ഒന്നടങ്കം എതിരുകുകയും നാദാപുരം മുസ്ലിങ്ങള്‍ എന്നൊരു കൂട്ടം ആവുകയും ചെയ്യുക
എല്ലാ മൂല്യ ച്ചുതിയും ഗ്രഹിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ വാലായി പരസ്പരം പോരടിച്ചും , മലയാളത്തിനു പുതിയ പുതിയ തെറി പ്പദങ്ങള്‍ സംഭാവന ചെയ്തു മുന്നേറുന്ന ബാക്കി മുസ്ലിങ്ങല്കും ഒരു മോഡല്‍ ആയി നാദാപുരം മാറട്ടെ.
എന്തായാലും ഐക്യം ഇല്ലാത്തതിന്റെ പ്രശ്നമാനത്രേ മുസ്ലിങ്ങള്‍ ലോകടിസ്തനത്തില്‍ അനുഭവിക്കുന്നത്
നാടപരുതെങ്കിലും അത് തീര്നല്ലോ
ഇനി എല്ലാം എളുപ്പമാവും
ഇക്യപ്പെട്ടെ മുസ്ലിങ്ങള്‍ അവരുടെ നിര്‍ബന്ധ ഗുണങ്ങളായ കാരുണ്യം, ഗുണകാംക്ഷ, പരസ്പര സ്നേഹം, സഹ ജീവികലോടുള്ള മര്യാദ ഇതൊക്കെ വളര്‍ത്തിയാല്‍ മദീനയുടെ മാതൃക സൃഷ്ടിക്കാം, മദീനയിലെ ജൂതന്മാര്‍ സഹായിച്ച പോലെ സഖാക്കള്‍ ഈ കൂട്ടായ്മയെ സ്നേഹിക്കും !!!!
മുസ്ലിങ്ങള്‍ക് മാറാം അക്യപ്പെടം സ്നേഹിക്കാം, അപ്പൊ പിന്നെ സഖക്കല്കും ആവാം..
സൊ ബീ പോസിറ്റീവ്

CKLatheef said... മറുപടി

പ്രിയ സ്വം,

എനിക്ക് പ്രസ്തുത ഐക്യത്തില്‍നിന്ന് എനിക്ക് മനസ്സിലായ കാര്യം അല്പം വ്യത്യസ്ഥമാണ്. അഥവാ അല്ലാഹുവും അവന്റെ പ്രവാചകനും മുസ്ലിം ഉമ്മത്തിനെ ഏല്‍പിച്ച ദൗത്യനിര്‍വഹണത്തിലേ ഐക്യപ്പെടാന്‍ മുസ്ലിം സംഘടനകള്ക്ക് കഴിയാത്തതുള്ളൂ. ജമാഅത്ത് മുസ്ലിം ഉമ്മയെ ക്ഷണിച്ചത് അതിലേക്കാണ്. പക്ഷെ എല്ലാവരും അതിനെതിരെ തിരിയുകയായിരുന്നു ഫലം ഇന്നെ പുസ്തകം പുറത്തിറങ്ങിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഹമീദ് ചേന്ദമംഗലൂര്‍ രചിച്ചു. മാതൃഭൂമി പുറത്തിറക്കി ലീഗിലെ മുനീര്‍ കോഗ്രസിലെ ആര്യാടന്‍ ഷൗകത്തിന് നല്‍കി പ്രകാശനം ചെയ്തു. യുക്തിവാദി കലാനാഥന്‍ മുഖ്യ പ്രഭാഷണം നടത്തി.

നാഥാപുരത്ത് ഇതാ ഒരു മുസ്ലിം ഐക്യം രൂപപ്പെട്ടിരിക്കുന്നു. ഇവിടെ എല്ലാരുമുണ്ട് (ജമാഅത്ത് അടക്കം എന്നാണ് റഹീമിന്റെ വാദം തെളിവായി കണ്ടത് ഹമീദ് വാണിന്‍മേലിന്റെ അളിയന് കലാപത്തില്‍ തലപൊട്ടിയതാണ്. അങ്ങനെ ഒരു തെളിവ് എടുക്കുന്നതില്‍ വേറെ ചില തട്ടിപ്പുണ്ട് അതിപ്പോള്‍ പറയുന്നില്ല.) പക്ഷെ അവര്‍ ദൗത്യമായി ഏറ്റെടുത്തിരിക്കുന്നത് ഈ ദീനിനെ കഴിവിന്റെ പരമാവധി ജീവിതത്തില്‍ പാലിക്കാനും മഹാഭൂരിപക്ഷം വരുന്ന ഇതര മതസ്ഥരായ സഹോദരങ്ങള്‍ക്ക് ആ ദിവ്യസന്ദേശം എത്തിച്ചുകൊടുക്കാനുമല്ല. മറിച്ച് ഒരുമിച്ച് ബോംബുണ്ടാക്കാനും ഒന്നിച്ച് പൊട്ടി മരിക്കാനുമാണ്. നാദാപുരത്തുകാര്‍ ഖണ്ഡനമണ്ഡനങ്ങള്‍ നടത്തിയത് ഇതിന് വേണ്ടിയായിരുന്നോ. ഏതായാലും നാദാപുരത്തുകാരുടെ ഗതികേട് സകല മുസ്ലിം സംഘടനകളും അവരെ തള്ളിപ്പറഞ്ഞു. അവരിപ്പോള്‍ ഒറ്റക്കാണ്. നാദാപുരം സൃഷ്ടിക്കുന്ന മാതൃക നമ്മുക്ക് കൂടുതല്‍ വ്യക്തമായി വരും കാലങ്ങളില്‍ കാണാം. അത് മദീനാ മാതൃകയാണോ അതല്ല മാറാട് മാതൃകയാണോ എന്ന്.

ബിന്‍ഷേഖ് said... മറുപടി

ഒരു ടിപ്പിക്കല്‍ ലീഗുകാരന്റെ മുട്ടാപ്പോക്ക് ന്യായങ്ങള്‍ എങ്ങനെയായിരിക്കും എന്നതിന് റഹിം നല്ല ഉദാഹരണമാണ്.
നന്ദി റഹീം.

കൊടിയുടെ പേര് പറഞ്ഞു ചേരി തിരിഞ്ഞു വെട്ടും കുത്തും ബോംബേറും നടത്തുമ്പോഴും ഇടയ്ക്കു പുട്ടിനു തെങ്ങയിടുന്നത് പോലെ
വഴിയെ പോകുന്ന നിരപരാധികളെ "തീവ്രവാദീ"
എന്ന് നീട്ടി വിളിക്കാന്‍ ചോട്ടാനേതാക്കന്മാര്‍ക്ക് ചില്ലറ തൊലിക്കട്ടിയൊന്നുമല്ലല്ലോ കിട്ടിയിരിക്കുന്നത്. അവര്‍ക്ക് പറ്റിയ അനുയായികള്‍ തന്നെ.

ലതീഫ്‌ സാഹിബ് പറഞ്ഞ പോലെ
മാതൃഭൂമി പ്രസിദ്ധീകരിച്ച ഹമീദിന്റെ പുസ്തകം കലാനാഥന്റെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തുകൊണ്ട് മുനീര്‍ നടത്തിയ ചാരിത്ര്യ പ്രസംഗം കണ്ടില്ലേ....ഹൌ എന്താ ആര്‍ജവം,മാറാടും നരിക്കാട്ടേരിയും അങ്ങ് ഉഗാണ്ടയിലല്ലേ?

മുനീറിന്റെ പിതാവ്‌ പണ്ട് പറഞ്ഞ ഫലിതം ഇവിടെ ഏറെ യോജിക്കും.
കല്ല്‌-കരട്-കാഞ്ഞിരക്കുറ്റി........!

സ്വം said... മറുപടി

പ്രിയ ലത്തീഫ്
നാദാപുരത്ത് വിശേഷപ്പെട്ട മുസ്ലിം ഐക്യം സാധ്യമായെന്നും അവര്‍ ഒത്തൊരുമിച്ചു ബോംബ്‌ ദആവാ പ്രവര്‍ത്തനം തുടങ്ങി എന്നും ഞാന്‍ വിശ്വസിച്ചിട്ടില്ല . പക്ഷെ രഹീമിന്റെ അവകാശ വാദത്തിനു ആരും മറുപടി പറയാത്തതില്‍ ആശങ്ക ഇല്ലാതുമില്ല.

എല്ലാരും കൂടിയാണ് ബോംബുണ്ടാക്കിയത് എന്ന വാദത്തെ ഞങ്ങള്‍ സലഫികള്‍ അതിലില്ല, ഞങ്ങള്‍ JIH അതിലില്ല എന്ന് ധീരമായി എന്തെ ആരും പറഞ്ഞില്ല . ആ മൌനത്തിന്റെ കട്ടിക്ക് ഒരു ഭീകരതയുണ്ട് ട്ടോ ?

അപ്പൊ ഞാന്‍ രഹീമിനെ പ്രകോപിക്കാന്‍ പറഞ്ഞ മുസ്ലിം ഐക്യം അവിടുണ്ട് ? അവര്‍ മാറാട് മാതൃകയിലാണ് താനും
അപ്പോള്‍ എല്ലാ സംഘടനകളും പ്രതികൂട്ടിലാണ് ! പിന്നെന്തേ ബോംബില്‍ പോട്ടിയവരെ ലീഗുകരാക്കി ?

abdulnazer said... മറുപടി

WHATEVER IS IN THE HEAVENS AND ON EARTH DOTH DECLARE THE PRAISES AND GLORY OF ALLAH TO HIM BELONGS DOMINION AND TO HIM BELONGS PRAISES AND HE HAS POWER OVER ALL THINGS...........!

Beemapally / ബീമാപള്ളി said... മറുപടി

സ്വന്തം മത വിശ്വാസമനുസരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാന്‍ സഘടനാ തലത്തില്‍ അനുയായികളെ പ്രേരിപ്പിക്കുകയും അതൊരു ലക്ഷ്യമായി കാണുകയും ചെയ്യുന്നതാണോ തീവ്രവാദം.

സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവാന്‍ ആഹ്വാനം ചെയ്യുവാനും ആ കമ്മ്യൂണിസത്തിന്റെ പ്രബോധനത്തിനുമായി ഇന്ത്യാ രാജ്യത്തുള്ളത് നൂറുക്കണക്കിനു പാര്‍ട്ടികളാണ്. അതിന്റെ പ്രബോധനവും അതിലേക്കുള്ള ക്ഷണവും ഭീകരവാദമല്ലങ്കില്‍, യേശുവില്‍ വിശ്വസിക്കുക എന്നാല്‍ നീയും നിന്റെ കുടുബവും രക്ഷ പ്രാപിക്കുമെന്നു ബൈബിളിനെ സാക്ഷി നിര്‍ത്തി അതിന്റെ അനുയായികള്‍ക്ക് വിളിച്ചു പറയുവാന്‍ ഈ മണ്ണില്‍ അവകാശമുണ്ടങ്കില്‍, എങ്ങിനായാണ്‌ കൂട്ടരേ ജമാഅത്തെ ഇസ്ലാമിയുടെ ദൈവത്തിലേക്കുള്ള ക്ഷണം മാത്രം ഇവിടെ ഭീകരതയാകുന്നത്.!
.


ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കുക.




ജമാഅത്തെ ഇസ്ലാമിയുടെ ഭീകരവാദം.!

PUNNAKAADAN said... മറുപടി

എനിക്കു തോന്നുന്നു ഇതു സയണിസ്റ്റ്‌,ഫാസിസ്റ്റ്‌,യാങ്കി ,കൂതറകളുടെ ഗോ‍ൂഡാലോചനയെന്ന്.ഇല്ലെങ്കിൽ അഞ്ചു മുസ്ലിം സഹോദരന്മാർ മരിക്കില്ലല്ലോ ?