18 നാള്‍ നീണ്ട ജനകീയ പ്രക്ഷോഭം മുന്നൂറിലധികം രക്തസാക്ഷികള്‍. അവസാനം ഒരു ഏകാധിപതി കൂടി അടിയറവു പറഞ്ഞു.
ഈജിപ്തിലെ വിപ്ലവവേലിയേറ്റത്തില്‍ ഇളകിത്തെറിച്ച ഹുസ്‌നി മുബാറക്കിന്റെ സിംഹാസനം ശ്വസിക്കാനുള്ള മനുഷ്യ സമൂഹത്തിന്റെ അവകാശംപ്പോലും തങ്ങളുടെ കാല്‍പാദത്തിനടിയിലൂടെമാത്രമെന്ന ചിന്തയില്‍ കഴിഞ്ഞ/അങ്ങിനെ ആഗ്രഹിക്കുന്ന ഓരോ ഫറോവമാര്‍ക്കുമുള്ള മുന്നറിയിപ്പാണ്.
ഈ ഭൂമിയില്‍ ജന്മമെടുത്ത ഒട്ടുമിക്ക പ്രവാചകന്മാരുടേയും എതിര്‍ ഭാഗത്ത് നിലയുറപ്പിച്ചത് ഏകാധിപതികളും അവരുടെ സരക്ഷകരുമായിരുന്നു.
പ്രവാചകന്മാരുടെ പോരാട്ടം മനുഷ്യരുടെ സ്വതന്ത്രങ്ങള്‍ക്ക് കൂടിയായിരുന്നു. അത് കൊണ്ട് തന്നയാണ് അക്രമിയായ ഭരണകൂടങ്ങല്‍ക്കെതിരെ ഓരോ ഈജിപ്തിയന്റെയും വിശ്വാസം അവനില്‍ ഒരു വിപ്ലവകാരിയെ സൃഷ്ടിക്കുന്നത്.
കൈറോവിലെയും അലക്‌സാന്‍ഡ്രിയയിലെയും തെരുവോരങ്ങളില്‍ പടര്‍ന്ന പ്രതിഷേധത്തിന്റെ തീജ്വാലകളില്‍ മുഴങ്ങിയത് അഭിനവ ദൈവങ്ങളെ സമ്മതിക്കില്ലന്ന പ്രഖ്യാപനം കൂടിയാണ്.
ജനങ്ങളെ സേവിക്കാന്‍ അധികാരത്തില്‍ വരികയും പിന്നെ മരിക്കുന്നത് വരെയോ അഞ്ചു വര്‍ഷത്തിലോരിക്കാലോ ആ കസേരകള്‍ സ്വന്തമാക്കി വെക്കുകയും ജനവിരുദ്ധമായ ഭരണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഈ ഭൂമിയിലെ എല്ലാ ഭരണകര്‍ത്താക്കള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും ഹുസ്‌നി മുബാറക്കിന്റെ പതനം ഒരുപാഠമാണ്.
ഈ വിജയം ഓരോ മനുഷ്യന്റെതുമാണ് ഈജിപ്തിലെ ക്രൈസ്തവരും മുസ്‌ലിംകളും, മറ്റു വിശ്വാസികളും അവിശ്വാസികളും, കുബേരരും കുചേലരും വിശ്വാസ ആചാരങ്ങല്‍ക്കതീതമായി മാനവികതയ്ക്കായി, നന്മയ്ക്കായി ഒന്നിച്ചപ്പോള്‍ മാറ്റം സാധ്യമായി. ഈജിപ്തിലെ ധീരരായ ജനത നമുക്കായി നല്‍കുന്ന മഹത്തായ സന്ദേശവും ഇതിലുമപ്പുറം വേറെന്താണ്.!

12 comments:
ലോക പോലീസിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത പുതിയ ഒരു നേത്രത്വം ഈജിപ്തിന്റെ മക്കള്‍ക്കുണ്ടാകട്ടെ.!
നൈല്‍ നദിക്കു പുതിയ സൂര്യോദയം ഉണ്ടാവട്ടെ ..!
തുനീഷ്യയിൽ നിന്നു തുടങ്ങിയതാണു- ആരും റാഞ്ചി കൊണ്ട് പോകാതിരിക്കട്ടെ ഈ തുടക്കം- അതിനായി പ്രാർത്ഥിക്കുന്നു
ഈ വിജയം ഓരോ മനുഷ്യന്റെതുമാണ് ഈജിപ്തിലെ ക്രൈസ്തവരും മുസ്‌ലിംകളും, മറ്റു വിശ്വാസികളും അവിശ്വാസികളും, കുബേരരും കുചേലരും വിശ്വാസ ആചാരങ്ങല്‍ക്കതീതമായി മാനവികതയ്ക്കായി, നന്മയ്ക്കായി ഒന്നിച്ചപ്പോള്‍ മാറ്റം സാധ്യമായി. ഈജിപ്തിലെ ധീരരായ ജനത നമുക്കായി നല്‍കുന്ന മഹത്തായ സന്ദേശവും ഇതിലുമപ്പുറം വേറെന്താണ്....
ബീമാപ്പള്ളീ..ഇത് പോലെയുള്ള എഴുത്തുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
എല്ലാം നല്ലതിനായിരിക്കട്ടെ. പോസ്റ്റ് ഇട്ടതിനു നന്ദി.
സമൂഹത്തിലെ വിവിധ തുറയിലുള്ള ആള്‍കാര്‍ ഒന്നിച്ചന്തിയുറങ്ങി നേടിയെടുത്ത വിജയം
ഇല്ല മനുഷ്യന്റെ പോരാട്ട വീര്യം മരിച്ചിട്ടില്ല ,
തങ്ങളാണ് ജനാധിപത്യത്തിന്റെ ആളുകള്‍ എന്ന് പറഞ്ഞ് നടന്നവരെയൊന്നും ഈ ഘട്ടത്തില്‍ ഒരു പ്രസ്താവനകൊണ്ടുപോലും ഈജിപ്തിലെ ജനാധിപത്യത്തിന് വേണ്ടിയുള്ള സമരത്തെ പിന്തുണക്കുന്നില്ല. മറ്റുള്ളവരാല്‍ ജനാധിപത്യവിരുദ്ധര്‍ എന്ന് മുദ്രകുത്തപ്പെട്ട വിഭാഗം മാത്രമാണ് ഈ പ്രക്ഷോപത്തെ അനുകൂലിക്കുന്നതായി കാണുന്നത് എന്തൊരു വിരോധാഭാസം.
ജനാധിപത്യത്തിന് അവസരോചിതമായി നല്‍കപ്പെട്ട ശക്തമായ പിന്തുണ. ലാളിത്യവും വാക്കുളിലെ ശക്തിയും ബീമാപള്ളിയുടെ പോസ്റ്റുകളുടെ പ്രത്യേകതയാണ്. അഭിനന്ദനങ്ങള്‍.
അഭിനവ ഫറോവയുടെ പതനം ലോകത്തെങ്ങും വിമോചന പോരാട്ടങ്ങള്‍ക്ക് ആവേശം പകരട്ടെ ..
ജനാധിപത്യ വിപ്ലവത്തിന്റെ വിജയം .. ഈജിപ്ഷ്യന്‍ ജനതക്ക് അഭിവാദ്യങ്ങള്‍..
പടരുന്ന വിപ്ലവത്തിന്‍റെ ജീന്‍
സഫ്‌വാന്‍ എരൂത്ത് വാണിയമ്പലം
Posted by Distinct Vision at 10:58 PM
Monday, February 28, 2011
http://distinctvision.blogspot.com/2011/02/blog-post_28.html
തുനീഷ്യയിലെ ജാസ്മിന്‍വിപ്ലവം ഒരു ആത്മഹത്യയില്‍ നിന്നുണ്ടായതാണെങ്കില്‍, ഈജിപ്ത് വിപ്ലവം അങ്ങനെ ഒന്നല്ല. കൃത്യമായ ആസൂത്രണവും ദിശാബോധവുമുളള ഒരു മുന്നേറ്റമായിരുന്നു അത്. ഇതുമായി ബന്ധപെട്ടു നമ്മള്‍ ഒരുപാട് പേരുകള്‍ പല മാധ്യമങ്ങളിലൂടെയും വായിച്ചിട്ടുണ്ടെങ്കിലും 'ജീന്‍ ഷാര്‍പിന്‍റെ' "From Dictatorship to Democracy"യെന്ന ബുക്ക് എവിടെയും പരാമര്‍ശിച്ചിട്ടില്ല.
ഇരുപത്തിഒന്നാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ Eastern Europe -ലെ രാജ്യങ്ങളില്‍ ആഞ്ഞുവീശിയ വിപ്ലവം (Colour Revolution) തികച്ചും സമാനമായ ഒന്നായിരുന്നു. അതില്‍ ഷാര്‍പിന്‍റെ കൃതി വഹിച്ച പങ്ക് വളരെ വലുതാണെങ്കിലും ലോകജനത ഷാര്‍പിനെ വല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല. 2009 -തിലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നോമിനേഷന്‍ കിട്ടിയതും ഷാര്‍പിനേയും അദ്ദേഹത്തിന്‍റെ കൃതിയെയും വല്ലാതെ ഒന്നും പ്രശസ്തമാക്കിയില്ല.
അനുസരിക്കാനുള്ള ജനങ്ങളുടെ സന്നദ്ധതയാണ് ഏതൊരു എകാധിപതിയുടെയും ശക്തി എന്ന് ഷാര്‍പ്പ് വാദിക്കുന്നു. എന്നാല്‍ അനുസരിക്കാതിരിക്കാന്‍ ജനങ്ങള്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഏകാധിപത്യം വിഴും. ഇത്തരത്തിലുള്ള ഹിംസാരഹിതമായ 198 ആയുധങ്ങളാണ് ഷാര്‍പിന്‍റെ കൃതിയില്‍, സാങ്കല്‍പ്പിക ശവസംസ്കാരം മുതല്‍ നിറം ഉപയോഗിച്ചുള്ള പല സമരരീതികളും ഷാര്‍പ് പരിചയപെടുത്തുന്നു. ഓരോ രീതികളും പട്ടാളത്തിന്‍റെ ഓരോ ആയുധങ്ങള്‍ക്കും സമാനമായി ഡിസൈന്‍ ചെയ്തവയാണ്. ചരിത്രത്തില്‍ ഉടനീളമുള്ള എകാധിപന്‍മാര്‍ നേരിടേണ്ടി വന്ന പ്രതിരോധങ്ങളെ നന്നായി പഠിച്ചാണ് ഷാര്‍പ് ഓരോ ടെക്നിക്കും വികസിപ്പിച്ചത്.
"ഈ ഹിംസാരഹിതമായ ആയുധങ്ങള്‍ വളരെ പ്രധാനമാണ്, കാരണം അതു ജനങ്ങള്‍ക്ക് അക്രമത്തിന് പകരം മറ്റൊരു മാര്‍ഗ്ഗം നല്കുന്നു." ഷാര്‍പ് പറയുന്നു. "ജനങ്ങള്‍ക്ക് ഈ വഴികള്‍ ഇല്ലെങ്കില്‍, അവര്‍ അവരുടെ ശക്തി കാണാതെ പോയാല്‍, അവര്‍ അക്രമത്തിലേക്കും യുദ്ധങ്ങളിലേക്കും മടങ്ങും"
2009 -തില്‍ ഇറാനില്‍ നടന്ന ഗ്രീന്‍ അപറൈസിങ്ങിലും, ഏറ്റവും ഒടുവില്‍ ഇപ്പോള്‍ നടന്ന ഈജിപ്ത്ത് വിപ്ലവത്തിലും ഷാര്‍പിന്‍റെ കൃതിയിലെ വരികള്‍ നമുക്ക് വായിച്ചെടുക്കുവാന്‍ കഴിയും. ഇറാനില്‍ ഷാര്‍പിന്‍റെ 198 ആയുധങ്ങളില്‍ 100 എണ്ണവും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതെങ്കിലും ഒരു പ്രത്യേക എകാധിപതിയുടെ ഭരണത്തെയോ, ഒരു നാടിനെയോ ലക്ഷ്യം വെക്കാതെ എഴുതപ്പെട്ടതുകൊണ്ടുതന്നെ, ലോകം മുഴുവനുള്ള വിപ്ലവ മുന്നേറ്റങ്ങളും ഈ കൃതിയില്‍ നിന്നും ഹിംസരഹിതമായ വിപ്ലവങ്ങള്‍ക്ക് ജന്മം നല്‍കി. തായ്‌ലന്‍റിലെയും ഇന്തോനേഷ്യയിലെയും പട്ടാള ഭരണകൂടങ്ങള്‍ക്ക് എതിരായുള്ള പ്രക്ഷോഭങ്ങളിലും ഷാര്‍പിന്‍റെ വരികള്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പലപ്പോഴും ഷാര്‍പ് CIA ചാരനായി ആരോപിക്കപ്പെട്ടു. ഇറാനും വെനിസ്വേലയും ഷാര്‍പ്, രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് പ്രഖ്യാപിച്ചു.
ലോകം കണ്ടതില്‍ ഏറ്റവും അച്ചടക്കമുള്ളതും സമാധാനപരവുമായ ഈജിപ്ത് വിപ്ലവത്തിന്‍റെ കേന്ദ്രബിന്ദു ആയിരുന്ന തഹരീര്‍ സ്ക്വയറില്‍ ഷാര്‍പ്പിന്‍റെ കൃതിയുടെ അറബിക് പതിപ്പ് വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഏകാധിപത്യ ഭരണകൂടത്തിന്‍റെ നട്ടെല്ല് എന്താണെന്ന് തിരിച്ചറിയുകയും അതുമായി നല്ല ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്‌താല്‍ ഭരണകൂടത്തിന്‍റെ പതനം എളുപ്പമാകും എന്ന്‍ ഷാര്‍പ് സമര്‍ത്ഥിക്കുന്നു. ഷാര്‍പിന്‍റെ വാദം ഈജിപ്തില്‍ സത്യമായി പുലരുകയും ചെയ്തു. ഹുസ്നി മുബാറക്കിന്‍റെ പട്ടാളവുമായി ജനങ്ങള്‍ക്കുളള സൌഹൃദം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.
വിപ്ലവം ഒന്നിന് പിറകെ ഒന്നായി ജന്മം കൊള്ളുന്ന കാഴ്ചയും കണ്ട് ബോസ്റ്റണിലെ തന്‍റെ പൊടി പിടിച്ച ഓഫീസില്‍ ഇരുന്ന്‍ ഒരുപക്ഷെ ഷാര്‍പ്പ് ഇപ്പോള്‍ പുഞ്ചിരിക്കുന്നുണ്ടാവും. ആയിരം പീരങ്കിയേക്കാളും ശക്തി ഒരു പേനക്കു തന്നെ. കാലം സാക്ഷി.
<<<<<<< നിങ്ങളുടെ അഭിപ്രായങ്ങള്‍ കുറിക്കാന്‍ http://distinctvision.blogspot.com/2011/02/blog-post_28.html ഇവിടെ ക്ലിക്ക് ചെയ്യുക >>>>>>>>>
Other Links:
യുവത്വത്തിന്‍റെ പോരാട്ടം; പുതിയ മാധ്യമങ്ങളുടേതും http://distinctvision.blogspot.com/2011/02/blog-post.html

Post a Comment