2011-02-08

അടിമത്വം, ആരോപണം ഇസ്ലാമിനു നേരെയോ.!

യുക്തിവാദം എന്ന്‌ പറയുന്നത്‌ സാഹചര്യങ്ങളെയും യുക്തിസഹമായി വിലയിരുത്തി കാര്യകാരണങ്ങളെ മനനം ചെയ്യുന്നതും കൂടിയാണു.. എന്തുകൊണ്ടോ ഇസ്ലാമും ഖുര്‍-ആനുമാണു എതിര്‍വശത്തെങ്കില്‍ കേരളക്കരയിലെ യുക്തിവാദി സഹോദരര്‍ക്ക് വെപ്രാളമാണു.

ഇസ്ലാമിനെതിരില്‍ 'യുക്തിവാദം' ചിലവഴിക്കുന്നത് വെറും വിദ്വേഷമാണു. അതുകൊണ്ടാണ് ഇസ്ലാമില്‍ ഇല്ലാത്ത ഒരാരോപണം അവര്‍ പടച്ചു വിടുന്നത്. 'ഇസ്ലാമിലെ അടിമ സമ്പ്രദായം' എന്ന്‌ പറയുന്നത്‌ തന്നെ തെറ്റായസൂചനകള്‍ നല്‍കുന്നതാണു.

കാരണം അടിമ വ്യവസ്ത ഇസ്ലാമിന്റെ സൃഷ്ടിയോ അതിന്റെ നടത്തിപ്പിന്റെ ഉടമയോ അല്ല. യുക്തിവാദികള്‍ ആരാധിക്കുന്ന ഡാര്‍വിന്റെ 'അര്‍ഹരുടെ അതിജീവനവും കീഴടക്കലും' എന്ന നിയമത്തിന്റെ സാധൂകരണം എന്ന്‌ തോന്നുംവിധം, പണ്ട്‌ കാലങ്ങളില്‍ വേട്ടയാടിപ്പിടിക്കലിന്റെയും കീഴടക്കലിന്റെയുമൊക്കെ ഫലമായി എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്ന വിഭാഗമാണു അടിമകള്‍. പിന്നീടവര്‍ ക്രയവിക്രയ ചരക്കുകളും സമ്പത്തിന്റെ മാനദണ്ഠങ്ങളുമായി മാറി. ഈ അടിമ സമ്പ്രദായ-തുടര്‍ച്ഛ ഇസ്ലാം പുനസ്ഥാപിതമാകുന്ന കാലയളവിലും നിലനിന്നിരുന്നുവെന്ന് മാത്രം..

എന്തായിരുന്നു ഇസ്ലാമികേതര മതങ്ങളിലും സംസ്കാരങ്ങളിലും അടിമകള്‍ക്ക്‌ നേരിടേണ്ടിവന്ന ദുര്യോദങ്ങള്‍. വളരെ അകലെയുള്ള കാലഘട്ടങ്ങളിലൊന്നും പോകണ്ട. 1831 ന്യൂ ഓര്‍ലിയന്‍സ്‌ സന്ദര്‍ശിക്കുന്ന സമയത്ത്‌ അബ്രഹാം ലിങ്കന്‍ കാണുന്ന കാഴ്ച്ഛകള്‍ തന്നെ ധാരാളം.

"നീഗ്രോ അടിമകളെ തെരിവിലൂടെ മൃഗങ്ങളെപ്പോലെ വലിച്ഛിഴച്ച്‌ പീഡിപ്പിച്ഛു കൊണ്ട്‌ പോയിരുന്നു. അവരെ ചാട്ടവാര്‍ കൊണ്ട്‌ പ്രഹരിച്ഛിരുന്നു.മുള്ളാണികള്‍ കൊണ്ട്‌ അവരെ കുത്തിനോവിച്ഛിരുന്നു".

പുരാതന റോമില്‍ ആടുമാടുകളെപ്പോലെ ചെയ്യപ്പെടുന്ന വില്‍പ്പനച്ഛരക്കു മാത്രമായിരുന്നു. ഓടിപ്പോകാതിരിക്കാനായി കാലുകളിലണിയിക്കപ്പെട്ട ചങ്ങലകളുമായിട്ടയിരുന്നു അവര്‍ ഭാരിച്ച ജോലികള്‍ പോലും ചെയ്തിരുന്നത് . കാലിത്തോഴുത്തിനു സമാനമായിരുന്നു അവരുടെ വാസസ്ഥലം. ഭക്ഷണമല്ലാതെ മറ്റൊന്നിനും അവര്‍ക്ക് അവകാശമില്ലായിരുന്നു അതും എച്ചിലായിരുന്നു.കാളകല്ക്കിടയിലെന്നപോലെ അടിമകല്‍ക്കിടയിലും പോര് സംഘടിപ്പിക്കുക സാധാരണയായിരുന്നു . പരസ്പരം തല്ലി ചാകുന്നത് കണ്ടു ഉല്ലസിക്കള്‍ എജമാനന്മാരുടെ മുഖ്യ വിനോദമായിരുന്നു.

ആധുനിക കാലത്തും ഈ കിരാതത്തം നടന്നുകൊണ്ടിരിക്കുമ്പോല്‍ അതിനും 1400 വര്‍ഷം മുമ്പ് എന്തായിരുന്നു ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ അടിമകള്‍ അനുഭവിച്ചത്.

ആദ്യമായി അവരെ 'അടിമകള്‍' എന്ന്‌ അഭിസംബോധനം ചെയ്യുന്നതു ഇസ്ലാം വിലക്കി..പ്രവാചകന്‍ മുഹമ്മദ്‌ നബി അടിമകളുടെ ഉടമകളോട്‌ പറയുന്നതു നോക്കൂ.

"അവര്‍ നിങ്ങളുടെ സഹോദരന്‍മാരും ബന്ധുക്കളുമാണു.. നിങ്ങള്‍ ഭക്ഷിക്കുന്നതും അണിയുന്നതും അവര്‍ക്കും ഭക്ഷണമായും അണിയാനും നല്‍കുക.. ആരെങ്കിലും അവരെ വധിക്കുകയോ ഷണ്ഠീകരിക്കുകയോ ചെയ്താല്‍ അതു ചെയ്യുന്നവനും തിരിച്ഛും അതനുഭവിക്കേണ്ടിവരും"

ഇസ്ലാം അടിമത്തത്തെ ഒരടിസ്ഥനത്തിലും അംഗീകരിക്കുന്നില്ല അതിന് അറുതി വരുത്താനാണ് ശ്രമിച്ചത്. ഖുര്‍-ആന്‍ ചോദിക്കുന്നു

"മനുഷ്യന്‍ എന്തുകൊണ്ട് ദുര്‍ഘടമായ പുണ്ണ്യ പാത കടക്കുന്നില്ല എന്താണ് ആ പാതയെന്നു നിനക്കറിയുമോ അടിമയുടെ മോചനം ആണത് (90:11-13)

ലോകത്ത്‌ നിലവിലുള്ള അല്ലെങ്കില്‍ നിലനിന്നിരുന്ന ഏത്‌ വിമോചന ശാസ്ത്രമാണു ഇത്രയും ശക്തമായി അടിമകള്‍ക്ക്‌ വേണ്ടി നിലകൊണ്ടതു... അവരെ മനുഷ്യരായെങ്കിലും കണ്ടിരുന്ന ഏതു സമൂഹമാണു ഈ ഭൂമിയില്‍ ഉണ്ടായിരുന്നതു..

വെറും വര്‍ണ്ണത്തിന്‍റെ പേരില്‍ (സ്വതന്ത്രനായിട്ടൂം) ഒരു കറുത്ത വര്‍ഗ്ഗക്കാരനു, ഏറ്റവും പരിഷ്ക്രിത സമൂഹമെന്ന്‌ വാഴ്ത്തപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ്വാന്‍ താണ്ടേണ്ടി വന്ന വെറിയുടെ കഥകള്‍ സമകാലികമാണു. പക്ഷേ ഇസ്ലാമില്‍ അവര്‍ ഒരു അയിത്ത വിഭാഗമല്ല.. സര്‍വലോക മുസ്ലിം ഖിലാഫത്തിന്റെ തലവന്‍ സ്താനത്ത്‌ ഏറ്റവും തിളക്കമാര്‍ന്ന കാലം രേഖപ്പെടുത്തപ്പെട്ടത്‌ ഒരു ദാസ്യസ്ത്രീയുടെ പുത്രനായിരുന്ന ഹരൂണ്‍ റഷീദ്‌ ആണു. ഉന്നതസ്ഥാനത്തേക്കുള്ള എല്ലാ വാതിലുകളൂം അവര്‍ക്കുമുന്‍പില്‍ ഇസ്ലാം തുറന്നിട്ടിരുന്നു..

പ്രവാചകന്‍ പറയുന്നു " നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക നിങ്ങളുടെ നേതാവായി വരുന്നത് ഉണങ്ങിയ മുന്തിരി പോലുള്ള ശിരസ്സോട് കു‌ടിയ നീഗ്രോ അടിമ അയാള്‍ പോലും"

മക്കാവിജയ ശേഷം 'കഅബ' യില്‍ ആദ്യ പ്രാര്‍ഥനക്കുള്ള ബാങ്ക്‌ വിളിക്കാന്‍ മത്സരിച്ഛുനിന്ന അനുചരന്‍മാരില്‍ നിന്നും പ്രവാചകന്‍ ആ ചരിത്ര മൂഹൂര്‍ത്തം സുരഭിലമാക്കാന്‍ തിരഞ്ഞെടുത്തതു എത്യോപ്യന്‍ അടിമയായ ബിലാലിനെയായിരുന്നു.. ഇസ്ലാമിന്റെ സ്വാതന്ത്രിയ പ്രഖ്യാപനത്തിന്റെ ആദ്യ വിളംബരം അങ്ങനെയായിരുന്നു..

വേദം കേല്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയ്യം ഒഴിക്കണം എന്ന സാഹചര്യം ഉണ്ടായിരുന്ന മണ്ണില്‍ നിന്നാണു നാമിതു യുക്തിസഹമായി അന്വേഷിക്കേണ്ടതു.. അതും ഇരുണ്ടയുഗമെന്ന്‌ ചരിത്രകാരന്‍മാര്‍ വിളിച്ഛിരുന്ന സമൂഹത്തിലാണു ഇസ്ലാം ഈ വിപ്ലവം സാധ്യമാക്കുന്നതു..

മേല്‍ശാന്തി നിയമനം കീഴ്ജാതിയില്‍ നിന്ന്‌ നല്‍കാമോ എന്ന്‌ പ്രശ്നം വയ്ക്കുന്ന കാലത്തില്‍ നിന്നാണു നാമിതു വായിക്കേണ്ടത്.

അടിമകളെ ഒട്ടകങ്ങല്‍ക്ക്‌ സമാനമായി കണ്ടിരുന്ന ഒരു സാമ്പത്തിക ചുറ്റുപാടിലാണു ഇസ്ലാം അവരെ ഉടമകളുടെ സഹോദന്‍മാരായിക്കാണാനുള്ള മനപ്പരിവര്‍ത്തനം സാദ്യമാക്കുന്നതു..

പിന്നെ നിസ്സാരമായ തെറ്റുകളുടെ പ്രതിക്രിയയായി അടിമ മോചനം അതി പുണ്യമുള്ള ഒരു കര്‍മ്മവുമാക്കി. അങ്ങനെ അടിമകളായിരുന്നവര്‍ക്ക്‌ സമൂഹത്തില്‍ മറ്റാരെയും പോലെ മാന്യതയും, ചിലപ്പോല്‍ കൂടുതലും കുലീനതയും ഇസ്ലാം നേടിക്കൊടുത്തു. അങ്ങിനെ അടുത്ത 100 വര്‍ഷങ്ങല്‍ക്കുള്ളില്‍ ഇസ്ലാമിക ഭരണ-സംസ്കാരങ്ങളില്‍ അടിമ സമ്പ്രദായം അവസാനിച്ഛു. അതും മനുഷ്യരാശിയോളം പഴക്കമുള്ള ഒരു സമ്പ്രദായം. പക്ഷേ ഇതര സംസ്കാരങ്ങളിലും മതങ്ങളിലും അടിമ കച്ഛവടവും കൈമാറ്റവും പിന്നെയും തുടര്‍ന്നു.

എന്തു കൊണ്ട്‌ ഇസ്ലാം ഒരു നിയമം മൂലം ഈ അവസ്ഥ ഒറ്റയടിക്ക്‌ നിരോധിച്ഛില്ല എന്നാണു യുക്തിവാദികള്‍ ചോദിക്കുന്നതു.
അതിനുത്തരം എബ്രഹാം ലിങ്കന്റെ അമേരിക്കയില്‍ അന്വേഷിക്കാം.

വിമോചനത്തോട്‌ കൂടി അടിമകള്‍ തെരുവില്‍ അലഞ്ഞു നടന്നു. തൊഴിലും സംരക്ഷണവുമില്ല. അയിത്തവും ദുരവസ്തകളൂം അവരെ വേട്ടയാടി. സ്വാന്ത്ര്യം മാനസികമായി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അവര്‍ യജമാനന്‍മാരെ അന്വേഷിച്ചു തിരികെ വന്നു. വീണ്ടും അടിമകളായി സ്വീകരിക്കപ്പെടാന്‍..

ഈ സന്നിഗ്ദതകളാണു ഇസ്ലാം അതി മഹത്തായരീതിയില്‍ കൈകാര്യം ചെയ്തത്‌. ആദ്യം അവരുടെ യജമാനമാരെക്കൊണ്ട്‌ സഹോദരതുല്യരാക്കി. പിന്നെ അവര്‍ക്ക്‌ അവരുടെ മഹത്വവും കുലീനതയും ബോധ്യപ്പെടുത്തി, കീഴാള മനോഭാവം മാറ്റി, പിന്നെ അവരെ ഭരണാധിപരുമാക്കി. യുഗങ്ങളോളമുള്ള വിവേചനം ഇസ്ലാം തിരുത്തി. പക്ഷെ ഇതൊന്നും ഇസ്ലാമിനെതിരെ മാത്രം തൂലിക ചലിപ്പിക്കുന്ന കേരളത്തിലെ യുക്തിവാദികള്‍ക്ക് അറിയേണ്ടതില്ല. അറിയുമെങ്കിലും അവരുടെ ഹൃദയങ്ങള്‍ പ്രവാചക/ഇസ്ലാം വിരോധത്താല്‍ മൂടപ്പെട്ടിരിക്കുന്നു.!

മാനവികതയെക്കുറിച്ഛുള്ള ഒരു കാര്യം അസന്നിഗ്ദമാണു . അതു ഖുര്‍-ആന്‍ പറയുന്നതാണു.

"ഹേ മനുഷ്യസമുദായമേ നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണു സൃഷ്ടിച്ഛിരിക്കുന്നതു.. നിങ്ങളുടെ ഐടന്റിറ്റി തിരിച്ഛറിയാന്‍ വേണ്ടി വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കി. ദൈവത്തിന്റെടുക്കള്‍ നിങ്ങളില്‍ ശ്രേഷ്ടര്‍ ധര്‍മ്മം പാലിക്കുന്നവരാകുന്നു" (49:13)

അതു പ്രവാചകനും പറയുന്നു.

"ഹേ മനുഷ്യരേ. ഒരറബിക്ക്‌ അനറബിയെക്കാളോ ,വെളുത്തവനു കറുത്തവനെക്കാളോ ,കുടുംബമഹിമകൊണ്ടോ ഭാഷ കൊണ്ടോ ആരും ആരെക്കാളും ഉന്നതരല്ല, അവരുടെ പ്രവര്‍ത്തികളുടെ മാനദണ്ഠം കൊണ്ടല്ലാതെ".

ഈജിപ്തിന്‍റെ ജേതാവും ആ രാജ്യത്തിന്‍റെ പ്രഥമ മുസ്ലിം ഗവര്‍ണറുമായ അമ്രിബുനുല്‍ ആസിന്‍റെ മകന്‍ ഒരു സാധാരണക്കാരനെ അന്യായമായി അടിച്ചതായി പരാതി ലഭിച്ചപ്പോള്‍ ഖലീഫ ഉമര്‍ പ്രതികാരം നടപ്പിലാക്കിയതിന് ശേഷം ഗവര്‍ണറോട് ചോദിച്ചതിതായിരുന്നു

"അമ്രേ നിങ്ങളെപ്പോഴാണ് ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്? അവരുടെ മാതാക്കള്‍ അവരെ സോതന്ത്രരായിട്ടല്ലയോ പ്രസവിച്ചത്" അടിമത്തത്തെ സംബന്തിച്ച ഇസ്ലാമിക സമീപനത്തിന്‍റെ അന്തസത്ത ഉമറിന്‍റെ ഈ ചോദ്യം വിക്തമാക്കുന്നു.

എതാര്‍ത്ഥ വിമോചനം ഉത്ഘോഷിക്കുന്ന ഇസ്ലാം ചരിത്രത്തിലറിയപ്പെടുന്ന അടിമത്തവുമായി ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഇരുണ്ട കാലഘട്ടത്തിലെ മാനവമനസ്സിനു സമാധാനവും ജീവിതത്തിന്‌ വിശുദ്ധിയും കുടുംബത്തിനു സ്വൈര്യവും സമൂഹത്തിനു സുരക്ഷയും രാഷ്ട്രത്തിനു ഭദ്രതയും നല്‍കിയ ഇസ്ലാമിക വിവസ്ഥിതിക്ക് ഇന്നും അതിനൊക്കയുള്ള കരുത്തും പ്രാപ്തിയുമുണ്ട്.

പ്രവാചക കാലത്തോ ലോകത്തിലെ ഒരു മുസ്ലിം രാജ്യത്തിലോ ഇന്നില്ലാത്ത, ഒരു പ്രവാചക അനുയായിയും ഇന്ന് ചെയ്യാത്ത അടിമവല്‍ക്കരണം പിന്നെത്തിനു ഇസ്ലാമിന്റെ പേരില്‍ യുക്തിവാദികള്‍ വെച്ച്കെട്ടുന്നു.

നന്മയും തിന്മയും തിരിച്ചറിയാനുള്ള ഇവരുടെ മനസ്സിന് ഇസ്ലാം വിരോധത്താല്‍ അന്ധത ബാധിച്ചുവോ.?

3 comments:

Beemapally / ബീമാപള്ളി said... മറുപടി

ഈ പോസ്റ്റു ബീമാപള്ളി ബ്ലോഗില്‍ മുമ്പ് പ്രസിദ്ധീകരിച്ചതാണ്..

ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റുകളെക്കുറിച്ച് നിങ്ങള്‍ക്ക് വിവരം ലഭിക്കുവാന്‍ സൈഡ് ബാറിലെ 'പുതിയ പോസ്റ്റുകള്‍ക്കായി' എന്നിടത്തു നിങ്ങളുടെ മെയില്‍ അഡ്രസ്‌ നല്‍കൂ.!

sherriff kottarakara said... മറുപടി

ഈ പോസ്റ്റ് മുന്‍പ് പ്രസിദ്ധീകരിച്ചത് വായിക്കാന്‍ കഴിഞ്ഞിരുന്നില്ല.പുന:പ്രസിദ്ധീകരിച്ചതില്‍ നന്ദി.

Beemapally / ബീമാപള്ളി said... മറുപടി

സ്വന്തം മത വിശ്വാസമനുസരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാന്‍ സഘടനാ തലത്തില്‍ അനുയായികളെ പ്രേരിപ്പിക്കുകയും അതൊരു ലക്ഷ്യമായി കാണുകയും ചെയ്യുന്നതാണോ തീവ്രവാദം.

സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവാന്‍ ആഹ്വാനം ചെയ്യുവാനും ആ കമ്മ്യൂണിസത്തിന്റെ പ്രബോധനത്തിനുമായി ഇന്ത്യാ രാജ്യത്തുള്ളത് നൂറുക്കണക്കിനു പാര്‍ട്ടികളാണ്. അതിന്റെ പ്രബോധനവും അതിലേക്കുള്ള ക്ഷണവും ഭീകരവാദമല്ലങ്കില്‍, യേശുവില്‍ വിശ്വസിക്കുക എന്നാല്‍ നീയും നിന്റെ കുടുബവും രക്ഷ പ്രാപിക്കുമെന്നു ബൈബിളിനെ സാക്ഷി നിര്‍ത്തി അതിന്റെ അനുയായികള്‍ക്ക് വിളിച്ചു പറയുവാന്‍ ഈ മണ്ണില്‍ അവകാശമുണ്ടങ്കില്‍, എങ്ങിനായാണ്‌ കൂട്ടരേ ജമാഅത്തെ ഇസ്ലാമിയുടെ ദൈവത്തിലേക്കുള്ള ക്ഷണം മാത്രം ഇവിടെ ഭീകരതയാകുന്നത്.!
.


ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കുക.




ജമാഅത്തെ ഇസ്ലാമിയുടെ ഭീകരവാദം.!