2011-01-18

മകരജ്യോതികള്‍, ഏര്‍വാടികള്‍, തുടരുന്ന ചൂഷണം.!


ഓരോ ദുരന്തങ്ങളും വേദനയാണ്. മനുഷ്യ മനസ്സുകളെ വല്ലാതെ മുറിപ്പെടുത്തുന്ന വേദന. പക്ഷെ അത് മത വിശ്വാസത്തിന്റെ പേരിലാകുമ്പോള്‍ അതിന്റെ അനുയായികളായി ജീവിച്ചിരിക്കുന്നവരെങ്കിലും അതില്‍ നിന്നു പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.

മനുഷ്യന്റെ ജീവനും ബോധത്തിനും വിശ്വാസത്തിനും മീതെ പണത്തെ പ്രതിഷ്ടിക്കുകയും മതങ്ങളെ കൊലയാളികളാക്കുകയും ചൂഷണത്തിന്റെ വടിയാക്കുകയും ചെയ്യുന്ന വിചിത്രമായ സംസ്കാരമുള്ള ഒരു രാജ്യമാണ്‌ ഇന്ത്യ. അതുകൊണ്ടാണ്‌ 104 പേരെ നമുക്ക്‌ ശബരിമലയില്‍ കൊലക്ക്‌ കൊടുക്കേണ്ടിവന്നത്‌.

ശബരിമലയും അതിലുള്ള വിശ്വാസവും ഓരോ ഹൈന്ദവ സഹോദരനും വിലപെട്ടതാണ്. ആ പുണ്യം നിറഞ്ഞ വിശ്വാസം എന്നും നിലനില്‍ക്കുകതന്നവേണം.

അവിടെ ഒരു പ്രത്വേക സമയത്ത്‌ ഒരു പ്രത്വേക ജ്യോതിയോ അല്ലെങ്കില്‍ വിശ്വാസത്തിലുറച്ച മുഹൂര്‍ത്ത ദര്‍ശനത്തിനോ വിശ്വാസികള്‍ തിക്കിത്തിരക്കി മോക്ഷമോ പുണ്യമോ ആഗ്രഹിച്ച്‌ ശ്വാസം മുട്ടിമരിച്ചിരിന്നെങ്കില്‍ സുരക്ഷാ സംവിധാനത്തിന്റെ മാത്രം വീഴച്ചയെ കുറ്റപ്പെടുത്തി ആ മരണങ്ങളെ നമുക്ക്‌ വിധിക്ക്‌ വിടാമായിരുന്നു.

പക്ഷേ ഇവിടെ പൊന്നംബലമേട്ടില്‍ വളരെ രഹസ്യമായി ഭക്തരുടെ വിശ്വാസത്തെയും ഭക്തിയെയും മലിനപ്പെടുത്തി മൂന്നുപ്രാവശ്യം വിളക്ക്‌ പൊക്കിക്കാണിക്കുന്ന പോലീസിന്റെയും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിര്‍വ്വഹിക്കുന്നത്‌ തട്ടിപ്പിന്റെ ഔദ്യോഗിക നിര്‍വ്വഹണമാണു. അതിനാലാണ്‌ 5 ലക്ഷം രൂപവീതം മൃതദേഹങ്ങള്‍ക്ക്‌ നല്‍കി ഈ കൊലപാതകങ്ങളെ പുണ്യാഹം തളിച്ച്‌ ശുദ്ദീകരിക്കാമെന്നു നാം വച്ചത്‌.

ഈ വിശുദ്ദ കൊലപാതകങ്ങല്‍ ശബരിമലകളില്‍ മാത്രമല്ല നടക്കുന്നത്‌. മതങ്ങളെ വ്യവസായികമായി ചൂഷണത്തിനു ഉപയോഗിക്കുന്ന ഓരോ സ്ഥലങ്ങളിലുമുണ്ട്. ഇന്ത്യയിലുടനീളമുള്ള ചില മുസ്ലിം ജാറങ്ങളിലും യേശുവിന്റെ കണ്ണീരുവരുന്ന പള്ളികളിലും വിശുദ്ധകള്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന, അത്ഭുതങ്ങള്‍ ഒഴുക്കുന്ന ആരാധനാലയങ്ങളിലും ഈ കൊലപാതശ്രമങ്ങള്‍ ഭക്തിയുടെ നിറവില്‍ നടക്കുന്നുണ്ട്‌.

മണ്‍മറഞ്ഞു പോയ മഹത്വക്കള്‍ അസുഖം ഭേദപ്പെടുത്തുമെന്ന വിശ്വാസ ബലത്തില്‍ തമിഴ്നാട്ടിലെ ഏര്‍വാടിയിയിലെ മുസ്ലിം ജാറത്തില്‍ കെട്ടിയിടപ്പെട്ട്‌ ഒന്നനങ്ങാന്‍ പോലുമാവാതെ തീയില്‍ ജീവനോടെ കത്തിത്തീര്‍ന്ന 32 പച്ച മനുഷ്യരുടെ നിലവിളികള്‍ ഇന്നും നമ്മുടെ കര്‍ണ്ണങ്ങളില്‍ നിന്ന്‌ മാഞ്ഞുപോയിട്ടില്ല.

ഇവിടെ പരാജയപ്പെടുന്നത് മതങ്ങളോ മതങ്ങളെ തെറ്റായി മനസ്സിലാക്കിയവരോ.?

പ്രശസ്തമായ പല ഹിന്ദു/മുസ്ലിം/ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ പരസ്യത്തില്‍ കാണുന്ന ഒരു വാചകമുണ്ട്. മാറാരോഗങ്ങള്‍ക്ക് അഭയവും ശമനവും ഇവിടമെന്നു. പിന്നെ നമുക്ക് കാണാനാകുന്നതു അവിടെ വരുന്ന ഭക്തരുടെ ചില്ലിക്കാശുകൊണ്ട് ആ ദേവാലയങ്ങളുടെ പേരില്‍ ഉയര്‍ത്തപ്പെടുന്ന മള്‍ട്ടി സ്പെഷല്‍ ആശുപത്രികളാണ്. ഇനിയേത് അസൂഖം തീര്‍ക്കാനാണ് ഇത്തരം ഒരാശുപത്രി എന്ന ചിന്ത ഭക്തര്‍ക്കുണ്ടാകുന്നുമില്ല.!

കഷ്ടപ്പാടുകളിലും സാമ്പത്തിക ബുദ്ധിമുട്ടുകളിലും രോഗങ്ങളിലും ശമനം നല്‍കാമെന്ന്‌ അവകാശപ്പെട്ട്‌ കെട്ടിപ്പൊക്കപ്പെട്ട അന്ധവിശ്വാസാശ്രമങ്ങളും ആരാധനാലയങ്ങളും, ഭക്തരെ ഇവിടെ മോക്ഷം നല്‍കി നേരിട്ട്‌ ദൈവത്തിങ്കല്‍ സമര്‍പ്പിക്കുന്ന തട്ടിപ്പ്‌ വ്യവസാസായങ്ങളും പരിശോധിക്കില്ലെന്നാണ്‌ സര്‍ക്കാരും പറയുന്നത്‌. പക്ഷേ ഇവര്‍ പ്രതിപക്ഷത്തായിരുന്നെങ്കില്‍ ദൈവത്തെ തന്നെ സ്തംഭിപ്പിച്ചുകളയുന്ന സമര പരിപാടികളുടെ പൂജാക്രമങ്ങല്‍ നമുക്ക്‌ ദര്‍ശിച്ച്‌ പുണ്യം നേടാന്‍ സാധിച്ചേനെ.

മതങ്ങളുടെ പേരില്‍ നമുക്കിടയില്‍ ഇന്നു ആടിത്തിമിര്‍ക്കുന്നത് മത വ്യവസായമാണ്‌ അതിന്റെ പേരിലുള്ള പൌരോഹിത്യവുമാണ്. സ്വയം സൃഷ്ടിക്കപ്പെട്ട ചടങ്ങുകള്‍ മതങ്ങളുടെ നിയമമായത് അത് കൊണ്ടാണ്. അതുകൊണ്ടാണ് കേരള മണ്ണില്‍ ഇന്നേറ്റവും ലാഭമുള്ള കച്ചവടമായി മതം മാറിയത്. അതിലൂടയാണ് വിശുദ്ദ കൈത്തടങ്ങള്‍ അനുയായികള്‍ക്ക് ചുമ്പിക്കാനായി നല്‍കി ഗാന്ധിത്തല നോട്ടുകള്‍ പകരം വാങ്ങുന്ന മത നേതാക്കള്‍ നമുക്കുണ്ടായത്. മലമുകളിലെ കര്‍പ്പൂര ദീപത്തെയും മറമാടിയ മഹത്വക്കളെയും നാം ദൈവമാക്കിയത്.

ശൂന്യതയില്‍ നിന്ന് 'സീക്കോ' വാച്ച് സൃഷ്ടിക്കാന്‍ കഴിയുന്ന നമ്മുടെ ദൈവങ്ങള്‍ സവാളയുടെയും പെട്രോളിന്റെയും മുന്നില്‍ എന്ത് കൊണ്ട് അടിയറവു പറയുന്നുവെന്ന് വിശ്വാസി സമൂഹം ചിന്തിക്കട്ടെ.

ഇവിടെ മാറ്റം ഉണ്ടാകേണ്ടത് ഓരോ മതത്തിന്റെയും അനുയായികള്‍ക്കാണ്. കൃത്രിമമില്ലാത്ത അവരവരുടെ മതത്തിന്റെ യഥാര്‍ത്ഥ ആശയങ്ങളെ അവര്‍ ലോകത്തിനു മുമ്പില്‍ സമര്‍പിക്കട്ടെ. പൂര്‍വികരുടെ ജീവിതത്തില്‍ നിന്നു യാഥാര്‍ത്യമായി പാഠങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട്.

അകലത്തുള്ള അത്തി വൃക്ഷത്തില്‍ പഴമില്ലന്നു മനസ്സിലാക്കാതെ അനുയായികളെയും കൂട്ടി മരത്തിനടുത്തു എത്തുന്ന യേശു‌വിന്റെയും തന്റെ മുമ്പില്‍ വന്നു രാമ ചരിതം ചൊല്ലിയത് തന്റെ മക്കളായ ലവകുശന്മാരെന്ന സത്യം മനസ്സിലാക്കാത്ത ഭഗവാന്‍ ശ്രീരാമന്റെയും തന്റെ പ്രിയ പത്നി ആയിശക്കെതിരെ അപവാധ അരോപണമുണ്ടായപ്പോള്‍ അപ്പാടെ അത് തള്ളിക്കളയാന്‍ ദിവ്യ വെളിപാടുവരെ കാക്കേണ്ടി വന്ന പ്രവാചകന്‍ മുഹമ്മദിന്റെയും അനുയായികള്‍ക്ക് അതിനുള്ള ബാധ്യത വളരെ വലുതാണ്‌.!

ഒന്നു സത്യമാണ്, ഇവിടെ മതങ്ങളുടെ വിലയിടിയുന്നത് അതിന്റെ അനുയായികളെന്നവകാശപ്പെടുന്നവരുടെ പ്രവര്‍ത്തികളിലൂടെ തന്നെ.!

26 comments:

Beemapally / ബീമാപള്ളി said... മറുപടി

ഒന്നു സത്യമാണ്,

ഇവിടെ മതങ്ങളുടെ വിലയിടിയുന്നത് അതിന്റെ അനുയായികളെന്നവകാശപ്പെടുന്നവരുടെ പ്രവര്‍ത്തികളിലൂടെ തന്നെ.!

ചെറുവാടി said... മറുപടി

ശ്രദ്ധേയമായ ലേഖനം.
വിശ്വാസത്തെ ചൂഷണം ചെയ്യുന്നത് ഏതു മതത്തിന്റെ പേരിലായാലും തെറ്റ് തന്നെ.
ഒപ്പം ഒരു മാറ്റത്തിനുവേണ്ടിയുള്ള തുടക്കം സമുദായ നേതൃത്തങ്ങളില്‍ നിന്നും ഉണ്ടാവണം

rasheed said... മറുപടി

പൗരോഹിത്യവും,അയഥാര്‍ത്ഥമായ വിശ്വാസങ്ങളും അടിച്ചേല്‍പ്പിക്കപ്പെടുന്നത് വിശ്വാസികള്‍ തിരിച്ചറിയാതെ വരുമ്പോഴാണ്.. ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്..!

കാട്ടിപ്പരുത്തി said... മറുപടി

കൊള്ളാം- നന്നായി അവതരിപ്പിച്ചിരിക്കുന്നു

ഇസ്മായില്‍ കുറുമ്പടി (തണല്‍) said... മറുപടി

ഫലത്തിനുള്ളിലെ കാമ്പ് തിന്നുതീര്‍ക്കുന്ന കീടത്തെപോലെ , മതങ്ങളിനുള്ളില്‍തന്നെ പുഴുക്കള്‍ ഉണ്ട്. അവയാണ് പുറത്തുനിന്നുള്ളതിനെക്കാള്‍ ശല്യം.
അത്കൂടാതെ , ഇത്തിക്കണ്ണികള്‍ പോലെ സമുദായങ്ങളില്‍ പറ്റിപിടിച്ചിട്ടുള്ള പുരോഹിതന്മാരും!
തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ്.അന്ധവിശ്വാസം അത്രമേല്‍ സമൂഹത്തില്‍ വേരോടിയിട്ടുണ്ട്.
എത്ര എണ്ണം ചവിട്ടേറ്റുമരിച്ചാലും കത്തിയമര്‍ന്നാലും ഇത് ഇവരില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല

ചിന്തകന്‍ said... മറുപടി

[ശൂന്യതയില്‍ നിന്ന് 'സീക്കോ' വാച്ച് സൃഷ്ടിക്കാന്‍ കഴിയുന്ന നമ്മുടെ ദൈവങ്ങള്‍ സവാളയുടെയും പെട്രോളിന്റെയും മുന്നില്‍ എന്ത് കൊണ്ട് അടിയറവു പറയുന്നുവെന്ന് വിശ്വാസി സമൂഹം ചിന്തിക്കട്ടെ. ]

ചുളുവില്‍ സമ്പന്നര്‍ ആകമെന്നും, അസുഖം മാറണമെന്നും മോക്ഷം ലഭിക്കണമെന്നും ഒക്കെ ആഗ്രഹിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ എവിടെ സമയം....?

അവസരോചിതമായ ലേഖനം. നന്നായി പറഞ്ഞിരിക്കുന്നു

YUKTHI said... മറുപടി

ഹജ്ജിനെയും കൂട്ടത്തില്‍ ചേര്‍ക്കാമായിരുന്നു. പലപ്പോഴായി നടന്നിട്ടുള്ള അപകടങ്ങളില്‍ കുറെ വിശ്വാസികള്‍ അവിടെയും കൊല്ലപ്പെട്ടിട്ടുണ്ടല്ലോ!

hafeez said... മറുപടി

അവസരോചിതം. മതം മനുഷ്യന് ഇന്ന് മോക്ഷത്തിനു വേണ്ടിയുള്ളതല്ല; മറിച്ച് കേവല കാര്യസാധനത്തിനാണ്. "ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ" തടിച്ചു കൊഴുക്കുന്ന പൌരോഹിത്യവും പഴി കേള്‍ക്കുന്ന മതവും.

കല്‍ക്കി said... മറുപടി

YUKTHI said...
"ഹജ്ജിനെയും കൂട്ടത്തില്‍ ചേര്‍ക്കാമായിരുന്നു. പലപ്പോഴായി നടന്നിട്ടുള്ള അപകടങ്ങളില്‍ കുറെ വിശ്വാസികള്‍ അവിടെയും കൊല്ലപ്പെട്ടിട്ടുണ്ടല്ലോ!"

എന്തുകൊണ്ട് ഇങ്ങനെ ഒരു കമന്‍റ് ഒരു യുക്തിയും ഇടുന്നില്ല എന്നാശ്ചര്യപ്പെടുകയായിരുന്നു ഞാന്‍. ഇപ്പൊ സമാധാനമഅയി.

പ്രിയ യുക്തീ, ബീമാപള്ളിയുടെ ഈ പോസ്റ്റ് ഏതെങ്കിലും വിശ്വാസത്തെ അധിക്ഷേപിക്കാന്‍ വേണ്ടിയോ വിമര്‍ശിക്കാന്‍ വേണ്ടിയോ അല്ല. അക്കാര്യം ആദ്ദേഹം ആദ്യം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. "ശബരിമലയും അതിലുള്ള വിശ്വാസവും ഓരോ ഹൈന്ദവ സഹോദരനും വിലപെട്ടതാണ്. ആ പുണ്യം നിറഞ്ഞ വിശ്വാസം എന്നും നിലനില്‍ക്കുകതന്നവേണം." എന്ന ബീമാപള്ളിയുടെ പ്രസ്താവന തന്നെ ഇതിന്‍ മതിയായ തെളിവാണ്. ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പേരു പറഞ്ഞ് കബളിപ്പിക്കല്‍ നടത്തുന്നതിനെതിരെയാണ് ബീമാപള്ളി വിരല്‍ ചൂണ്ടുന്നത്.

വായിക്കുന്ന കാര്യങ്ങള്‍ വേണ്ടരീതിയില്‍ മനസ്സിലാക്കാതെ അവര്‍ ഉദ്ദേശിച്ച രീതിയില്‍ മാത്രം മനസ്സിലാക്കുക എന്നത് യുക്തിവാദികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരസുഖമാണ്.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഹജ്ജ് കർമത്തിനിടയിൽ ഹാജിമാർ ഭക്ത്യാദരപൂർവം (പിശാചിനെ) കല്ലെറിയൽ എന്ന ഒരു ചടങ്ങ് ചെയ്തുവരുന്നുണ്ടല്ലോ. കല്ലെറിഞ്ഞാൽ പിശാച് ഓടിമറയുമോ? കല്ലെറിയൽ ചടങ്ങിന് വളരെ പ്രാധാന്യം നൽ കുകയും അതിലൂടെ ഒരു ഭക്തൻ സായൂജ്യമടയുകയും ചെയ്യുമ്പോൾ അതിനെ ശബരിമലയിലെ... 'മകരവിളക്ക്' കണ്ടു സായൂജ്യമടയുന്നതിനോട് സാമ്യപ്പെടുത്താമല്ലോ.

! ഹജ്ജിനിടയിൽ കല്ലെറിയുന്ന സ്ഥാനങ്ങൾ അഥവാ ജംറകൾ പിശാചിന്റെ പ്രതീകങ്ങളാണെന്ന ധാരണ മുസ്ലിം സമൂഹത്തിൽ വ്യാപകമായി നിലനിൽക്കുന്നുണ്ട്. പക്ഷേ, ഇതിന് വിശുദ്ധ ഖുർആനിലോ പ്രാമാണികമായ ഹദീസിലോ ഖണ്ഡിതമായ തെളിവി ല്ല. ജംറകളിൽ പിശാച് കുടിയിരിക്കുന്നുണ്ടെന്നോ അവിടെ എറി ഞ്ഞാൽ പിശാച് തോറ്റോടുമെന്നോ അല്ലാഹുവും റസൂലും (സ) പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ കൽപന പ്രകാരം റസൂൽ (സ) നിർവഹിച്ചു കാണിച്ചുതന്ന ഹജ്ജിൽ ഈ ഏറും ഉൾപ്പെടും എന്നതു കൊണ്ടും 'നിങ്ങളുടെ തീർത്ഥാടന കർമങ്ങൾ എന്നിൽനിന്ന് ഗ്രഹിക്കുക' എന്ന് അദ്ദേഹം നിർദേശിച്ചതുകൊണ്ടുമാണ് മുസ്ലിംകൾ ഈ ഏറ് പ്രാധാന്യപൂർവം നിർവഹിക്കുന്നത്. അല്ലാഹുവും റസൂലും(സ) നിർ

ദ്ദേശിച്ച രീതിയിൽ ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ കഴിഞ്ഞതി ലുള്ള ചാരിതാർഥ്യമല്ലാതെ, മകരവിളക്ക് ദർശിച്ച ഭക്തന്മാർക്ക് അനുഭവപ്പെടുന്നതായി പറയപ്പെടുന്ന സായൂജ്യമൊന്നും ജംറകളിൽ എറിയുന്ന ഹാജിമാർ അവകാശപ്പെടുന്നില്ല. കടലമണിയുടെ വലുപ്പത്തിലുള്ള കല്ലുകൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് എറിയുകയാണ് നബി (സ) ചെയ്തത്. അദ്ദേഹം വിക്ഷ്ുധനാവുകയോ ആക്രോശിക്കുകയോ ചെയ്തിട്ടി ല്ല. ഇപ്പോൾ ചില നാട്ടുകാർ ജംറകളിൽ ചെരുപ്പുകളും ഉരുളൻ കല്ലു കളും ഊക്കോടെ എറിയുകയും വലിയ ശബ്ദമുണ്ടാക്കുകയും തി ക്കും തിരക്കുമുണ്ടാക്കി മറ്റ് തീർഥാടകർക്ക് വിഷമം സൃഷ്ടിക്കു കയും ചെയ്യാറുണ്ട്. അവർ എന്ത്തരം സായൂജ്യമാണ് അനുഭവിക്കു ന്നതെന്ന് അറിഞ്ഞുകൂടാ. എന്തായാലും അതൊക്കെ ഇസ്ലാമിക പ്രമാണങ്ങളിൽ അടിസ്ഥാനമില്ലാത്തതാകുന്നു.

HIFSUL said... മറുപടി

നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങള്‍...
മതങ്ങളുടെ ശാപമാണ് പൌരോഹിത്യം, മതത്തെ തെറ്റായി വ്യാഖ്യാനിച്ചു വിശ്വാസികളെ അന്തവിശ്വാസികള്‍ ആക്കുകയും അതിലൂടെ അവരെ ചൂഷണം ചെയ്യുകയുമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഇതിനെതിരെ ശരിയായ ബോധവല്‍ക്കരണം അത്യാവശ്യമായി വന്നിരിക്കുന്നു.

Akbar said... മറുപടി

good post

Prinsad said... മറുപടി

ഇവിടെ മതങ്ങളുടെ വിലയിടിയുന്നത് അതിന്റെ അനുയായികളെന്നവകാശപ്പെടുന്നവരുടെ പ്രവര്‍ത്തികളിലൂടെ തന്നെ.!

MyDreams said... മറുപടി

(:

YUKTHI said... മറുപടി

@ കല്‍ക്കി

കല്‍ക്കിക്ക് സമാധാനമായി എന്നറിഞ്ഞതില്‍ സന്തോഷം.

ഓരോ ഹൈന്ദവനും വിലപെട്ട പുണ്യം നിറഞ്ഞ വിശ്വാസത്തിന്റെ ഭാഗം തന്നെയാണ് മകരവിളക്കും മകരജ്യോതിയും. ശബരിമല എന്ന തീര്‍ത്ഥാടകേന്ദ്രത്തിലെ മുഴുവന്‍ ഔദ്യോഗിക സംവിധാനങ്ങളും ഈ കൃത്രിമമായ ചടങ്ങില്‍ തങ്ങളുടെ ഭാഗം നിര്‍വ്വഹിക്കുന്നുണ്ട്. ഏതെങ്കിലും അപകടങ്ങളില്‍ മരണമടഞ്ഞ വ്യക്തികളുടെ ആശ്രിതര്‍ക്ക് നഷ്ട്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നതും ആദ്യമായി അല്ല. അതുകൊണ്ട് തന്നെ " 5 ലക്ഷം രൂപവീതം മൃതദേഹങ്ങള്‍ക്ക്‌ നല്‍കി ഈ കൊലപാതകങ്ങളെ പുണ്യാഹം തളിച്ച്‌ ശുദ്ദീകരിക്കാമെന്നു വച്ചു" എന്നൊക്കെ ബീമാപള്ളി പറയുന്നതിനോട് യോജിക്കുവാന്‍ സാധിക്കില്ല.

ശബരിമലയില്‍ "വിശ്വാസികള്‍" പോകുന്നത് ഭ്രാന്തിനു ചികിത്സ തേടി അല്ലല്ലോ. അതുകൊണ്ട് തന്നെ തമിഴ്നാട്ടിലെ ഏര്‍വാടിയിയിലെ മുസ്ലിം ജാറത്തില്‍ മാനസിക രോഗികളെ കെട്ടിയിട്ടു മരണത്തിലേക്ക് തള്ളി വിട്ടതിനെയും ശബരിമല ദുരന്തത്തെയും താരതമ്യം ചെയ്യുന്നതില്‍ യാതൊരു യുക്തിയും ഇല്ല.

ഹൈന്ദവര്‍ക്ക് ശബരിമല തീര്‍ത്ഥാടനം പോലെ അല്ലേ മുസ്ലിങ്ങള്‍ക്ക്‌ ഹജ്ജ് തീര്‍ത്ഥാടനം? രണ്ടു സ്ഥലത്തും അപകടങ്ങളില്‍പ്പെട്ടു അനേകം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു പോയിട്ടുണ്ട്. ശബരിമലയില്‍ മകരജ്യോതി ദര്ശ്ശിക്കുവാന്‍ പോയി അപകടത്തില്‍ പെടുന്നതുപോലെ തന്നെയാണ് കല്ലിനെ ച്ചുംബിക്കുവാനും പിശാചിനെ കല്ലെറിയുവാനും പോയി അപകടത്തില്‍ പെടുന്നതും.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ബഹുദൈവത്വത്തിന്റെയോ അന്ധവിശ്വാസങ്ങളുടെയോ യാതെരുലാ ഞ്ചനയുമില്ല എന്ന് പറയപ്പെടുന്ന ഇസ്ലാമിലെ സുപ്രധാന കർമമായ ഹജ്ജ് വേളയിൽ 'ഹജറുൽ അസ്വദ്എന്ന കല്ലിനെ ആദരവോടും ആവേശത്തോടും മുത്തുന്നതെന്തിനാണ്? കല്ലിനെയും മുള്ളിനെയും ആരാധിക്കരുത്, അവയോടൊന്നും ഒരുതരത്തിലുമുള്ള ആദരവും ബഹുമാനവും പാടില്ലായെന്ന് പഠിപ്പിച്ച നി (സ)തന്നെ ഈ കർമം നട ത്തിയത് എന്തോ ഒരു ബഹുമാനം ആ കല്ലിനോട് ഉള്ളതുകൊണ്ടല്ലേ? നിർജീവമായ ആ കല്ലിനോട് ഒരു ആരാധനാ മനോഭാവമുള്ളത് കൊണ്ട ല്ലേ? ഇന്ന് ജനങ്ങൾ ഈ കല്ലിനോട് കാണിക്കുന്ന ആവേശം അതല്ലേ സൂചിപ്പിക്കുന്നത്? ! പ്രപഞ്ചനാഥനെ മാത്രം ആരാധിക്കാൻവേണ്ടി ഭൂമുഖത്ത് ആദ്യ മായി സ്ഥാപിക്കപ്പെട്ട ആരാധനാലയം എന്നതാണ് പരിശുദ്ധ കഅ് ബയുടെ മഹത്വമെന്ന് വിശുദ്ധ ഖുർആനിൽ (3:96) വ്യക്തമാക്കിയി ട്ടുണ്ട്. കഅ്യെ ലക്ഷ്യമാക്കി ഏകദൈവ വിശ്വാസികളായ തീർ ത്ഥാടകർ പോകുന്നത് ആവേശത്തോടെ തന്നെയാണ്. പക്ഷേ, അ വർ ആരാധിക്കുന്നത് ആ ചതുരക്കെട്ടിടത്തെയല്ല. ലോകരക്ഷിതാവി നെ മാത്രം ആരാധിക്കാനുള്ള സങ്കേതമെന്ന നിലയിൽ ആഭവന ത്തോട് അവർക്കുള്ളത് ആദരവാണ്, ആരാധനയല്ല. കഅ് യുടെതെ ക്കുകിഴക്കെ മൂലയിൽനിന്നാണ് പ്രദക്ഷിണം തുടങ്ങേണ്ടത്. ആ മൂലയിൽ സ്ഥാപിച്ചിട്ടുള്ള ഒരു അടയാള കല്ലാണ് ഹജറുൽ അസ്വദ്. ആകല്ലിൽ ചുിംച്ചുകൊണ്ടോ തൊട്ട്മുത്തിക്കൊണ്ടോ അതിനുനേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടോ പ്രദക്ഷി ണം തുടങ്ങാം. എന്തായാലും തീർഥാടകർ ആ കല്ലിന് ആരാധനയർപ്പിക്കുന്നി ല്ല. ആ കല്ലിനോ മറ്റേതെങ്കിലും കല്ലിനോ കെട്ടിടത്തിനോ അഭൌതി കമായ എന്തെങ്കിലും കഴിവുണ്ടെന്ന് വിശ്വസിക്കുന്നില്ല. ആ കല്ലിൽ നിന്ന് ഉപകാരം പ്രതീക്ഷിക്കുകയോ ഉപദ്രവം ഭയപ്പെടുകയോ ചെയ്യു ന്നില്ല. ആ കല്ലിന്റെയും അത് ഉൾക്കൊള്ളുന്ന കഅ്യുടെയും നാഥനായ അല്ലാഹുവെ മാത്രമാണ് അവർ ആരാധിക്കുന്നത്. ആക ല്ലിനെ ആദരിക്കൽ ഹജ്ജിന്റെയോ ഉംറയുടെയോ നിർന്ധിതക ർമ്മങ്ങളിൽ പെട്ടതല്ല എന്ന കാര്യവും പ്രസ്താവ്യമാകുന്നു. അതി ന്റ നേരെനിന്നുകൊണ്ട് ത്വവാഫ് (പ്രദക്ഷിണം) തുടങ്ങുക മാ ത്രമാണ് നിർന്ധമായിട്ടുള്ളത്. നിലത്ത് നെറ്റിയും മൂക്കും വെച്ചുകൊണ്ടാണ് സത്യവിശ്വാസികൾ സാഷ്ടാംഗ ം ചെയ്യേണ്ടത്. എന്നാൽ മറ്റുചിലർ പറയുന്ന ഭൂമി പൂജ യുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഭൂമിയുടെ സ്രഷ്ടാവി ന്റെ മുമ്പിൽ പരമമായ വണക്കം പ്രകടിപ്പിക്കുക മാത്രമാണ് ഇ തുകൊണ്ട് ഉദ്ദേശിക്കപ്പെട്ടതെന്നും സത്യവിശ്വാസികൾക്കെല്ലാം അറിയം. അതുപോലെ തന്നെയാണ് ഹജറുൽ അസ്വദിനെ ആദരിച്ചുകൊ ണ്ട് അല്ലാഹുവിന് മാത്രമുള്ള ആരാധനയായ ത്വവാഫ് നിർവഹി ക്കുന്ന ഏകദൈവ വിശ്വാസിയുടെ അവസ്ഥയും. സഫാ മർവാ കുന്നുകളോടും മക്കയിലെ മറ്റ് പുണ്യസ്ഥലങ്ങളോടും സത്യവിശ്വാ സികൾക്കുള്ള മനോഭാവവും ഇതുപോലെതന്നെ.

കല്‍ക്കി said... മറുപടി

@YUKTHI
YUKTHI said...

"ഹൈന്ദവര്‍ക്ക് ശബരിമല തീര്‍ത്ഥാടനം പോലെ അല്ലേ മുസ്ലിങ്ങള്‍ക്ക്‌ ഹജ്ജ് തീര്‍ത്ഥാടനം?"

ആണെങ്കില്‍ എന്താ? അവിടെ ഇതുപോലുള്ള കൃത്രിമത്തം എന്തെങ്കിലും നടക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെതിരെ ആദ്യം പ്രതികരിക്കുന്നവരില്‍ ബീമാപള്ളിയും ഉണ്ടായിരിക്കും എന്നു ഞാന്‍ കരുതുന്നു.

"കൃത്രിമമില്ലാത്ത അവരവരുടെ മതത്തിന്‍റെ യഥാര്‍ത്ഥ ആശയങ്ങളെ അവര്‍ ലോകത്തിനു മുമ്പില്‍ സമര്‍പിക്കട്ടെ."

ഇതാണ് ഈ പോസ്റ്റ് നല്‍കുന്ന സന്ദേശം എന്നു ഞാന്‍ കരുതുന്നു. 'യുക്തി' കരുതുന്നതുപോലെയുള്ള ഒരു മാനം ഈ പോസ്റ്റിന് ഇല്ല.

കല്‍ക്കി said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

കൽക്കിയോട് യോജിക്കുന്നു

sherif parapurath said... മറുപടി

പലരും പല കാരണ‍ങ്ങളാല്‍ തുറന്നു പറയാന്‍ മടിക്കുന്ന കാര്യം, മനുഷ്യന്റെ വിശ്വാസത്തിലെ പൊള്ളത്തരങ്ങളേയും ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പൗരോഹിത്ത്യത്തേയും വളരെ ഭംഗിയായി വരച്ചുകാട്ടിയിരിക്കുന്നു.
ഏത് മതമെടുത്തു നോക്കിയാലും അതിന്റെ അടിസ്താനം പരമമായ ഒരു ദൈവത്തിലേക്കെത്തിച്ചേരും. ആ സത്ത്യത്തെ തിരിച്ചറിഞ്ഞാല്‍ പിന്നെ നമ്മള്‍ മതത്തിന്റെ പേരില്‍ കൊലവിളിക്കില്ല. അതുപോലെ പൗരോഹിത്ത്യത്തിന്റെ ചൂഷണങ്ങള്‍കവിടെ സ്താനമുണ്ടാവില്ല. അവിടെ ക്രിഷ്ണനും യേശുവും മുഹമ്മദും എല്ലാം തുല്ല്യര്‍.അവിടെ മുന്‍‌ഗണന നന്മ ചെയ്യുന്നവര്‍ക് മാത്രം!!!!!!

വളരെ നല്ല പോസ്റ്റ്. ആശംസകള്‍.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

മതത്തിന്റെ അനുയായികൾ അവരവരുടെ വിശ്വാസങ്ങൾ സഹിഷ്ണുതയോടെ അനുഷ്ഠിച്ച് ജീവിക്കുക. താന്‍ വിശ്വസിക്കുന്നതും ശെരിയും മറ്റുള്ളവന്‍ വിശ്വസിക്കുന്നതും തെറ്റും എന്ന് വിശ്വസിക്കുന്നതോടൊപ്പം തന്നെ, ആ തെറ്റ് വിശ്വസിക്കാന്‍ മറ്റുള്ളവന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നു കൂടി വിശ്വസിക്കലാണ് സഹിഷ്ണുത.

ബിനോയ്//HariNav said... മറുപടി

വിതക്കുന്നതും കൊയ്യുന്നതും പൗരോഹിത്യം. ചതിയില്പ്പെട്ട് ചാകുന്നത് പാവം വിശ്വാസികളും..
നല്ല പോസ്റ്റ് മാഷേ :)

faiz said... മറുപടി

എര്‍വതിയില്‍ സിയാരത്തിനു പോകുന്നതിനു ഒരു വിരൊധവുമില്ല.അത് ഇസ്ലമില് സൂന്നതാണു..അപകടമുണ്ടായെന്നു കരുതി അതു ഉപേക്ഷിക്കൂണതത് ന്യായീകരണം ആണോ?.ഹാജ്ജിനും അപകടം സമ്ഭവികുന്നില്ലെ ...

Beemapally / ബീമാപള്ളി said... മറുപടി

കണ്ണൂരിന് പിന്നാലെ നാദാപുരവും മനുഷ്യ ജീവനുകള്‍ക്ക് ആയിസ്സു നിര്‍ണ്ണയിക്കുന്ന പാര്‍ട്ടി ഓഫീസുകള്‍ കൊണ്ട് ചരിത്രത്തില്‍ ഇടം നേടുകയാണ്‌. ചേരി തിരിഞ്ഞുള്ള കണക്കു തീര്‍ക്കലുകളിലും രാഷ്ട്രീയ പകയിലും എല്ലാ സ്ഥലത്തുമെന്നപോലെ ഇവിടെയും അമ്മ പെങ്ങന്മാരുടെ വിതുമ്പലുകള്‍ക്ക് അര്‍ത്ഥമില്ലാതാവുന്നു.

കണ്ണൂരിന് പിന്നാലെ നാദാപുരവും മനുഷ്യ ജീവനുകള്‍ക്ക് ആയിസ്സു നിര്‍ണ്ണയിക്കുന്ന പാര്‍ട്ടി ഓഫീസുകള്‍ കൊണ്ട് ചരിത്രത്തില്‍ ഇടം നേടുകയാണ്‌. ചേരി തിരിഞ്ഞുള്ള കണക്കു തീര്‍ക്കലുകളിലും രാഷ്ട്രീയ പകയിലും എല്ലാ സ്ഥലത്തുമെന്നപോലെ ഇവിടെയും അമ്മ പെങ്ങന്മാരുടെ വിതുമ്പലുകള്‍ക്ക് അര്‍ത്ഥമില്ലാതാവുന്നു.

ഇല്ലാത്ത ബോംബിന്റെ നായകനെത്തേടി അനുവാറുശ്ശേരി വളഞ്ഞ പോലീസ്സ്പ്പട എവിടെ. ഇപ്പോഴും നിന്ന് കത്തുന്ന കളമശ്ശേരി ബസ്സിന്റെ സീറ്റില്‍ സൂഫിയ മഅദനിക്കും ഇരിപ്പിടം ഒരുക്കിയവരുമെവിടെ.!

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നായകന്മാര്‍ ചമഞ്ഞു ആശയപ്രതിയോഗികള്‍ക്കെതിരെ ഇല്ലാത്ത തീവ്രവാദവും ഭീകരതയും ആരോപിച്ച് കേരളത്തില്‍ തീവ്രവാദ/ഭീകര വിരുദ്ധയുദ്ധത്തിന്റെ അന്താരാഷ്ട്ര ഉച്ചകോടി മലപ്പുറത്ത് വിളിച്ചുകൂട്ടിയ മുസ്ലിം സംഘടന നേതൃത്വങ്ങള്‍ എവിടെ.

നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെന്നെങ്കിലും പറയാന്‍ അവര്‍ വായ തുറക്കുമെന്ന് പ്രതീക്ഷിക്കുക.!
.

ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കുക.


നാദാപുരം: രാജ്യസ്നേഹത്തിന്റെ ബോംബുകള്‍.??


PUNNAKAADAN said... മറുപടി

ഹജ്ജിനെയും കൂട്ടത്തില്‍ ചേര്‍ക്കാമായിരുന്നു. പലപ്പോഴായി നടന്നിട്ടുള്ള അപകടങ്ങളില്‍ കുറെ വിശ്വാസിതന്നെ .ഹ....ഹ...ഹ.അതാണ്‌ ആദ്യം വേണ്ടിയിരുന്നത് അവിടെ നടക്കുന്നതും അനാചാരമാണല്ലോ. പക്ഷേങ്കില് ഞമ്മന്റെ ബീമാപ്പള്ളി അത് മുണ്ടൂലാ ഓനെ ഓന്റെ കൂടെയുള്ളവര്‍ ശേരിപ്പെടുത്തിക്കളയും കള്‍ അവിടെയും കൊല്ലപ്പെട്ടിട്ടുണ്ടല്ല

suhanamusim said... മറുപടി

even the educated ones belief is very dangerous and superstitious,i hope this type of blogs will be helping in some extent