
വിശ്വാസങ്ങള്‍ പലതാണെങ്കിലും ഒരേസംസ്കാരവും ചിന്തയുടെ ഒരേ സമന്വയവുമായി നൂറ്റാണ്ടുകളോളം ഒരുമിച്ചുകഴിഞ്ഞ ഹിന്ദുവിനും മുസല്‍മാനുമിടയില്‍ വിഭാഗീയതയുടെ മുളകുപൊടി വിതറുകയും അവന്റെ ചുമയില്‍ നിന്ന് രക്തം കിനിയുന്നതുവരെ തമ്മിലടിപ്പിക്കുകയും അതില്‍ നിന്നും അധികാരവും സമ്പത്തും പിഴിഞ്ഞെടുക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തുകയും ദേശസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാരാവുകയും ചെയ്തിരുന്ന ഹിന്ദു സംഘു പരിവാര്‍ ഫാസിസ്റ്റുകള്‍ ദേശദ്രോഹികളും രാജ്യത്തിനെതിരെ യുദ്ധം നടത്തുന്ന ഒറ്റുകാരുമായിരുന്നെന്ന് കാലം തെളിയിക്കുന്നു.
ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം പാക്കിസ്താന്‍ അനുകൂലികളെന്നും ക്രിക്കറ്റില്‍ പാക്കിസ്താന്‍ ജയിക്കുമ്പോള്‍ അവര്‍ കയ്യടിക്കുന്നവരാണെന്നും ഇന്ത്യ ജയിക്കുമ്പോള്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നേരെ ഉടുമുണ്ടുരിഞ്ഞു കാണിക്കുന്നവരാണെന്നും ദേശസ്നേഹത്തിന്റെ ക്ളാസ്സെടുത്തുകൊണ്ടിരുന്നവര്‍ ഇപ്പോല്‍ ദേശദ്രോഹത്തിന്റെ പേരില്‍ കമ്പിയെണ്ണുന്നത് കാണുമ്പോല്‍ എന്തു വികാരമാണ് ശരാശരി ഇന്ത്യക്കാരനില്‍ ഉണ്ടാവുന്നതെന്നറിയില്ല. പക്ഷെ ഒന്ന് സത്യമാണ് ഇന്ത്യയിലെ എല്ലാ സര്‍ സംഘ് ചാലകുകളെയും ജയിലിലടക്കാനുള്ള സ്തലപരിമിതിയുമുണ്ട് ഇന്നാട്ടിലെ ജയിലുകളില്‍.!
കഴിഞ്ഞ ഏഴെട്ടുകൊല്ലമായി പള്ളികളിലും ഗല്ലികളിലും ചന്തയിലും ചാണകത്തിനടിയിലും ടബ്ബകളിലടച്ച് പൊട്ടിച്ച ബോംബുകളുടെ ഉറവിടം ചെന്നവസാനിക്കുന്നത് ഇന്ത്യന്‍ സേനയില്‍ (വിടു)പണിയെടുത്തിരുന്ന സംഘു പരിവാര്‍ ഫാസിസ-വര്‍ഗീയസേനാനായകരിലും സര്‍വ്വവും ത്യജിച്ച സന്യാസ-സന്യാസിനിമാരിലുമാണ്. 'ദേശസ്നേഹികള്‍ക്ക്' വന്നുപെട്ട ദുര്യോഗം.
നൂറ്റാണ്ടുകളായി ഹിന്ദുക്കള്‍ ഇവിടെ പീഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാണെന്ന ഒരു വൈകാരികമായ ഒരു അപകര്‍ഷതാബോധം പാവപ്പെട്ട സാധാരണ ഹിന്ദുവില്‍ കുത്തിവച്ച് അയല്‍വാസിയായ അവന്റെ മുസ്ലിം സഹോദരനെ അകാരണമായി വെറുപ്പുണ്ടാക്കുന്ന വിധ്വംസക ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ അതിക്രൂരമായ ഫലമായിരുന്നു ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണ ഗര്‍ഭിണികളുടെ നിറവയറില്‍ ത്രിശൂലം കുത്തിയിറക്കി ഭ്രൂണവധ പരീക്ഷണങ്ങള്‍ വരെ ഫാസിസം നടപ്പാക്കിയത്. പച്ച മനുഷ്യരെ ബോംബു പൊട്ടിച്ചും ത്രിശൂലം കുത്തിയിറക്കിയും കൊല്ലുമ്പോള്‍ ഇരയുടെ നിലവിളിക്കൊപ്പം ഉയര്‍ത്താന്‍ ഈ ഫാസിസ്റ്റുകള്‍ പഠിപ്പിക്കുന്ന ജയ് ശ്രീരാം വിളികളുണ്ടല്ലോ അതില്‍ പ്രതിപാദിക്കുന്ന ശ്രീരാമന്റെ നാമം പോലും ഉച്ചരിക്കാന്‍ മനുഷ്യരെ പിശാചാക്കുന്ന വെറുപ്പിന്റെ തത്വ ശാസ്ത്രം വിളമ്പുന്ന ഈ ഫാസിസ്റ്റുകള്‍ക്ക് അര്‍ഹത ഇല്ലതന്നെ.! ഇവരുടെ 'ഹിന്ദുത്വ' പ്രത്യശാത്രത്തിനു ഒരു പൊളിച്ചെഴുത്തോ റദ്ദാക്കലോ അടിയന്തിരമായി വേണ്ടി വന്നിരിക്കുന്നു.!

ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിക്കെട്ടാന്‍ നെട്ടോട്ടമോടുന്ന ഇന്ത്യയിലെ പാവപ്പെട്ട ജനതയുടെ കയ്യില്‍ ത്രിശൂലം വച്ചുപിടിപ്പിക്കുന്ന 'സംഘ'ശാസ്ത്രം ഇനി ഈ മണ്ണില്‍ അതിജയിക്കാനാവാത്തവിധം ഓരോ ഇന്ത്യന്‍ പൌരനും ഉണര്‍ന്നെണീക്കേണ്ടതുണ്ട്.
ഫാസിസ്റ്റുകള്‍ ഇന്ത്യയുടെ തെരുവുകളില്‍ നിരപരാധികളുടെ രക്തം വീഴുത്തുമെന്നറിഞ്ഞിട്ടും വീണിട്ടും തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കുകയും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെയും വൃദ്ദരെയും വരെ ഇരുട്ടറക്കുള്ളില്‍ തള്ളുകയും അവരെ എന്നെന്നേക്കുമായി നല്ലജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്തവിധം പിഴിഞ്ഞുകളയുകയും ചെയ്ത നമ്മുടെ പോലീസ് സംവിധാനങ്ങള്‍ ആര്‍ക്കുവേണ്ടിയായിയിരിക്കാം ഇത്രയുംകാലം ഡ്യൂട്ടി നിര്‍വ്വഹിക്കുകയും അതിന്റെ ശമ്പളം പറ്റി, നിരപരാധികളുടെ രക്തക്കറയുള്ള പണത്തിന്റെ അംശം സ്വന്തം കുഞ്ഞുങ്ങള്‍ക്കുപോലും ഊട്ടുകയുമൊക്കെ ചെയ്തത്.
ചാനലുകളും പത്രങ്ങളും വര്‍ഗീയ വികാരങ്ങളുടെ വിസ്പോടനങ്ങള്‍ മുസ്ലിം നാമങ്ങളെയും ഇല്ലാത്ത സംഘടനകളുടെ പേരും ചേര്‍ത്ത് പൂത്തിരികത്തിച്ചത് എന്തിനു വേണ്ടി, എവിടെ സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കുന്ന ചാനലുകളിലെ നെടുനീളന്‍ ചര്‍ച്ചകള്‍. വായന റൂമിലിരുന്നു മുഷ്ടി ചുരിട്ടി ചോദ്യമുന്നയിക്കാന്‍ വാര്‍ത്ത കുമാരി/കുമാരന്മാര്‍ എവിടെ. ആര്യാടന്‍ ഷൌക്കത്തുമാര്‍ പുതിയ തീവ്രവാദ തിരക്കഥകള്‍ രചിക്കുമോ. അനുവാറുശ്ശേരി തേടിയെത്തിയ ചാനല്‍ വാഹന നിരകളും പോലീസു സംവിധാനങ്ങളും ഇനി പുതിയ ഭവനുകള്‍ തേടിപ്പോകുമോ.?
ഉത്തരേന്ത്യന്‍ ബോംബുസ്പോടനങ്ങളുടെ മലയാളി സാനിധ്യമായ സുരേഷ് നായരും ഇന്ദ്രേഷ് കുമാറും മൌനത്തിന്റെയും മറവികളുടെയും സൌകര്യത്തില്‍ പത്രങ്ങളും ചാനലുകളും മുക്കുന്നതെന്തുകൊണ്ട്. ഇന്ത്യയുടെ/കേരളത്തിന്റെ മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങളും കാവിപിടിച്ചുനിന്നാല്‍ മതേതരത്വത്തിന്റെയും നീതിയുടെയും വാതിലുകള്‍ എവിടെതുറക്കും.!
ഇന്ത്യ ഇന്നൊരു വീണ്ടെടുപ്പിന്റെ പാതയിലാണ്. കര്‍ക്കരെയെപ്പോലുള്ളവര്‍ തുടങ്ങിവച്ച മഹത്തായ സ്ഥൈര്യത്തിന്റെ മാര്‍ഗ്ഗം ഇന്ന് അത്യന്തം പ്രകീര്‍ത്തിക്കപ്പെടുകയും പ്രചോദനമാവുകയും ചെയ്യുന്നത് എന്നും നിലനില്‍ക്കുക തന്നെ വേണം. ഈ വീണ്ടെടുപ്പിന്റെ പ്രയാണത്തില്‍ ആര്‍.എസ്സ്.എസ്സ് -നെ പോലുള്ള എല്ലാ മത ഭീകര സംഘങ്ങളെയും നിരോധിക്കുകയും കൂടി ചെയ്താല്‍ ഇന്ത്യക്ക് മതേതരത്വത്തിന്റെയും അഖണ്ഠതയുടെയും പുതിയ പാഠങ്ങള്‍ ഇനിയുമിനിയും അധികമായി കൂട്ടിച്ചേര്‍ക്കാനാവും.!
പക്ഷെ ഇന്നു നമുക്കതിനു വേണ്ടത് തിരിച്ചറിവാണ്. പതിനെട്ടുകാരനായ നിരപരാധിയെ കണ്ട് അക്രമിയായ അസിമാനന്ദ സ്വാമിക്ക് സത്യം വിളിച്ചു പറയാന്‍ തോന്നി. എന്നാല്‍, പരശ്ശതം നിരപരാധികളെ തുറുങ്കിലടച്ച് ഇന്ത്യയില്‍ നടക്കുന്ന മിക്ക സ്പോടനങ്ങളുടെയും നേരന്വേഷണത്തിന്റെ വായ്മൂടിക്കെട്ടുന്ന അധികാരത്തലപ്പുകളിലിരിക്കുന്നവര്‍ക്ക് ഇനിയെന്നാണ് അതുണ്ടാവുക. അത്തരം ഒരു തിരിച്ചറിവ് ഇന്ത്യയിലെ നൂറുക്കണക്കിനു അനുവാറുശ്ശേരികളിലെ തേങ്ങലുകള്‍ക്കു ഒരു പരിഹാരമായെങ്കിലോ.?


38 comments:
പക്ഷെ ഇന്നു നമുക്കതിനു വേണ്ടത് തിരിച്ചറിവാണ്. പതിനെട്ടുകാരനായ നിരപരാധിയെ കണ്ട് അക്രമിയായ അസിമാനന്ദ സ്വാമിക്ക് സത്യം വിളിച്ചു പറയാന്‍ തോന്നി. എന്നാല്‍, പരശ്ശതം നിരപരാധികളെ തുറുങ്കിലടച്ച് ഇന്ത്യയില്‍ നടക്കുന്ന മിക്ക സ്പോടനങ്ങളുടെയും നേരന്വേഷണത്തിന്റെ വായ്മൂടിക്കെട്ടുന്ന അധികാരത്തലപ്പുകളിലിരിക്കുന്നവര്‍ക്ക് ഇനിയെന്നാണ് അതുണ്ടാവുക.
അത്തരം ഒരു തിരിച്ചറിവ് ഇന്ത്യയിലെ നൂറുക്കണക്കിനു അനുവാറുശ്ശേരികളിലെ തേങ്ങലുകള്‍ക്കു ഒരു പരിഹാരമായെങ്കിലോ.?
എവിടെ സാംസ്കാരിക നായകന്മാര്‍ പങ്കെടുക്കുന്ന ചാനലുകളിലെ നെടുനീളന്‍ ചര്‍ച്ചകള്‍. വായന റൂമിലിരുന്നു മുഷ്ടി ചുരിട്ടി ചോദ്യമുന്നയിക്കാന്‍ വാര്‍ത്ത കുമാരി/കുമാരന്മാര്‍ എവിടെ. ആര്യാടന്‍ ഷൌക്കത്തുമാര്‍ പുതിയ തീവ്രവാദ തിരക്കഥകള്‍ രചിക്കുമോ. അനുവാറുശ്ശേരി തേടിയെത്തിയ ചാനല്‍ വാഹന നിരകളും പോലീസു സംവിധാനങ്ങളും ഇനി പുതിയ ഭവനുകള്‍ തേടിപ്പോകുമോ.?
ഒന്നും സംഭവിക്കില്ല. കണ്ണ് മുറുക്കെ അടച്ചു പിടിച്ച് ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യധാര. "കേരളത്തില്‍ തീവ്രവാദികള്‍ പിടിമുറുക്കി: ഐ ബി" എന്ന് ഒന്നാം പേജില്‍ വലിയ വാര്‍ത്ത കൊടുത്ത, പത്രത്തോടൊപ്പം ഒരു സംസ്കാരവും കൂടി പ്രചരിപ്പിക്കുന്ന പത്രം അസീമാനന്ദയുടെ കുറ്റസമ്മതം കൊടുത്തത് പന്ത്രണ്ടാം പേജില്‍ ഒറ്റ കോളം !
ചത്തത് കീച്ചകനല്ലെങ്കിലും കൊന്നത് ഭീമന്‍ തന്നെ ...
വിഷയം പറയുമ്പോള്‍ അല്‍പ്പം വൈകാരികത കൂടി വന്നിരിക്കുന്നു ബീമാപള്ളി ....അത് ഒഴിവാക്കാമായിരുന്നു ...
നമ്മുടെ മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ് വ്യക്തമാണ് .. അനുവാറുശ്ശേരിയില് തടിച്ചു കൂടിയത് പോലെ എതിര്‍ പാലയത്തിലും തടിച്ചു കൂടിയാല്‍ പിന്നെ അവിടം കുരുതിക്കലമാകും എന്നതില്‍ സംശയമില്ല എന്ന് മാത്രവുമല്ല ഈ മാദ്ധ്യമ ഭീരുക്കള്‍ക്ക് അതിനുള്ള ധൈര്യവുമില്ല ...
അതോടൊപ്പം കാണേണ്ട ഒന്ന് സംഘ പരിവാര്‍ വര്‍ഗ്ഗീയതക്കെതിരില്‍ വളരുവാന്‍ ശ്രമിക്കുന്ന പ്രതി വര്‍ഗ്ഗീയതയാണ് . അത് ഇല്ല എന്ന് സ്ഥാപിക്കുവാന്‍ ആര് ശ്രമിച്ചാലും സാധിക്കുമോ ?
കേരളത്തില്‍ ഈ പ്രതി വര്‍ഗ്ഗീയതക്കാര്‍ ഒരേ പ്ലാറ്റ്ഫോമില്‍ അല്ല എങ്കിലും പരസ്പരം മൃദു സമീപനക്കാരാന് ...എല്ലാവരുടെയും തറവാട് ഒന്ന് തന്നെ .
ഒരു മുസ്ലിം എന്ന നിലക്ക് എന്നെ ഭയപ്പെടുതുന്നതും ഈ പ്രതി വര്‍ഗ്ഗീയതയാണ്...
സുഹൃത്തേ
തിവ്രവാദത്തിനു ജാതിയും മതവും ഇല്ല
താല്‍പ്പര്യങ്ങള്‍ മാത്രമേ ഉള്ളു .
സ്ഫോടനങ്ങള്‍ നടത്തുന്നത് രാമന്റെ പേരില്‍ ആണെങ്കിലും,
രഹിമിന്റെ പേരില്‍ ആണെങ്കിലും കൊല്ലപ്പെടുന്നതും
പരിക്കേറ്റു നരകിക്കുന്നതും നിസ്സഹായരായ പാവം മനുഷ്യനാണ്.
സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ സംഘ പരിവര്‍ മാത്രം അല്ല .സംഘ പരിവരുകാരന്‍
ഇന്ദ്രേഷ് കുമാര്‍ ഐ എസ് ഐ എജന്റ്റ് ആണെന്ന് അസിമനന്ദ മൊഴി നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഐ എസ് ഐ ആണ്.
.ഇരു തല മുര്ച്ചയുള്ള ആയുധം ആണ് ഐ എസ് ഐ ഇന്ത്യയില്‍ വര്‍ഗ്ഗിയത വളര്‍ത്തി
ഉപയോഗിക്കുന്നത്.അസിമനന്ദ അല്കിയ ബോംബുകള്‍ മുസ്ലിം
ആരാധനാലയങ്ങളില്‍ സ്ഥാപിച്ചത് മുസ്ലിങ്ങള്‍ തന്നെ ആണ്.
അതി വൈകാരികത നിഴലിക്കുന്ന താങ്കളുടെ വാക്കുകള്‍
ഇന്ത്യയിലെ മുഴുവന്‍ സ്ഫോടനങ്ങളും സംഘ പരിവാറിന്റെ തലയില്‍ കെട്ടിവക്കാന്‍ ശ്രമിക്കുന്നു.
ഇത് മനപുര്‍വ്വം അല്ല എന്ന് കരുതട്ടെ
@SimhaValan
താങ്കളുടെ അഭിപ്രായത്തിന് നന്ദി. ഇവിടെ കയ്യൊപ്പ് ചാര്‍ത്തുകയും ചെയ്യുന്നു
(സ്ഫോടനങ്ങള്‍ നടത്തുന്നത് രാമന്റെ പേരില്‍ ആണെങ്കിലും,
രഹിമിന്റെ പേരില്‍ ആണെങ്കിലും കൊല്ലപ്പെടുന്നതും പരിക്കേറ്റു നരകിക്കുന്നതും നിസ്സഹായരായ പാവം മനുഷ്യനാണ്. സ്ഫോടനങ്ങള്‍ നടത്തുന്നത് രാമന്റെ പേരില്‍ ആണെങ്കിലും,
രഹിമിന്റെ പേരില്‍ ആണെങ്കിലും കൊല്ലപ്പെടുന്നതും പരിക്കേറ്റു നരകിക്കുന്നതും നിസ്സഹായരായ പാവം മനുഷ്യനാണ്).
@hafeez
താങ്കള്‍ കാര്യം വിക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.!
നന്ദി.
മുസ്ലിം സമുദായത്തില്‍ നിന്നുതന്നെ ഉള്ള അര്യാടന്‍ ഷൌക്കത്ത്, മൊയ്തീന്‍, ഷാജി, മുനീര്, ഹമീദ് ചേന്ദമംഗല്ലൂര്‍.... തുടങ്ങി ഭീകരതെക്കെതിരായി ചാനലുകളില്‍ ശക്തമായ പ്രചാരണവുമായി രംഗത്ത് വരാറുണ്ടായിരുന്നവര്‍ പോലും മൌനം നടിക്കുന്നത് കാണുമ്പോള്‍ ഒത്തിരി വേദനയുണ്ട് ഈ മനസ്സില്‍.
ഇവര്‍ യഥാര്‍ത്ഥത്തില്‍ നേരത്തെ ഭീകരതെക്കെതിരായ പോരാട്ടമാണോ നടത്തിയിരുന്നത്?
അക്രമത്തെയും കൂട്ടക്കൊലയെയും തന്നെയാണോ വിമര്‍ശിച്ചിരുന്നത്?
നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നതില്‍ അവര്‍ വിലപിച്ചത് ആത്മാര്‍ത്ഥമായിട്ടായിരുന്നോ?
ഭീകരതക്കെതിരെ അന്നവര്‍ പ്രകടിപ്പിച്ച രോഷം ഭീകരതയ്ക്കെതിരെയുള്ളത് തന്നെ ആയിരുന്നോ?
എങ്കില്‍ ആ രോഷം ഇന്നെവിടെപ്പോയി?
അന്ന് രോഷം പ്രകടിപ്പിച്ചത് നിരപരാധികളോടായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുമ്പോള്‍ ഒരു സോറി പറയാന്‍ പോലും ഇവര്‍ക്ക് മനസ്സ് വരാത്തതെന്ത് കൊണ്ട്?
ഇന്നിവര്‍ കുറ്റവാളികള്‍ക്കെതിരെ പോലും ഒന്നും ഉരിയാടാത്തതെന്ത് കൊണ്ട്?
ഭീകരതയുടെ നിറം മാറാം. പക്ഷെ, രക്തത്തിന്റെ നിറം മാറുമോ?
ഈ പൂന്തോട്ടത്തില്‍ പൂച്ചെടികള്‍ക്കല്ല കരിവണ്ടുകള്‍ക്കാണ് ലാളന.
തീവ്ര വാദത്തിനും ദേശ ദ്രോഹത്തിനും ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് മതമില്ല എന്ന് പറഞ്ഞു മുസ്ലിംകള്‍ പ്രതിരോധത്തിലേക്ക് ഉള്വലിഞ്ഞപ്പോള്‍ കപട ദേശ സ്നേഹം പ്രകടിപ്പിച്ചു നമ്മെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ച ശക്തികള്‍ക്കു ചിദംബരം അന്ന് നല്‍കിയ മറുപടി നാം ഓര്‍ക്കുന്നത് നന്നായിരിക്കും. തെളിവുകള്‍ പുറത്തു വരുന്നത് അന്വേഷണത്തിന്റെ ഭാഗമാണെങ്കിലും ഭരണ കൂടത്തിനു സൂചനകളും തെളിവുകളും മുന്‍പേ ലഭ്യമായിരുന്നു എന്ന് കരുതുന്നത് അതിശയോക്തിയല്ല ..
നല്ല ധീരതയോടെയുള്ള എഴുത്ത് ; അല്പം വൈകാരികമാണ് എങ്കിലും
ദേശ സ്നേഹത്തിന്റെ പേരുപറഞ്ഞു മുസ്ലിം ജനവിഭാഗത്തെ കൊന്നൊടുക്കുന്ന സഘപരിവാരങ്ങള്‍ കാലത്തിന്റെ മുന്നില്‍ ഒരു നാള്‍ സാക്ഷി പറഞ്ഞെ മതിയാകു...! നല്ലൊരു പോസ്റ്റ് മച്ചു നന്ദി
>>> മുസ്ലിം സമുദായത്തില്‍ നിന്നുതന്നെ ഉള്ള അര്യാടന്‍ ഷൌക്കത്ത്, മൊയ്തീന്‍, ഷാജി, മുനീര്, ഹമീദ് ചേന്ദമംഗല്ലൂര്‍.... <<<
ഇവരുടെ പ്രതികരണങ്ങള്‍, മതേതരരാകാനും മാധ്യമ ശ്രദ്ധനേടാനുമാണ് എന്നാര്‍ക്കാണ് അറിയാത്തത്.
കുറവുകളെന്തൊക്കെയുണ്ടെങ്കിലും
കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ കാവിഭീകരതയെ പരാമര്‍ശിക്കാന്‍ പോലും ധൈര്യം ഉള്ളൂ എന്നത് ഒരു വസ്തുത മാത്രമാണ്. ഭീകരതയെ ന്യൂനപക്ഷ-ഭൂരിപക്ഷഭേദമില്ലാതെ ഒരേ കണ്ണുകൊണ്ട് കണ്ട് എതിര്‍ക്കാന്‍ സാധിച്ചാല്‍ മാത്രമേ ഭീകരത അവസാനിക്കുയുള്ളൂ.
ഭീകരത അതു ഏതുമതത്തിലാണെങ്കിലും അതു ഒഴിവാക്കപ്പെടേണ്ടതുതന്നെ....
പക്ഷെ ഭീകരത എന്നു കേള്‍ക്കുമ്പോള്‍ തന്നെ മുസ്ലിം എന്നു മനസ്സില്‍ വരാന്‍ മാത്രം മാധ്യമങ്ങള്‍ അതു മാറ്റിമറിച്ചിരിക്കുന്നു.... ആശംസകള്‍
അക്രമികളുടെ കൈകളിലാണ് കടിഞ്ഞാണുകള്‍ !
നീതിദേവതയുടെ ത്രാസിന് ഇളകിയാട്ടം!
പക്ഷെ ദൈവഹിതം പലരൂപത്തില്‍ പലരീതിയില്‍ വരും.
എന്നാല്‍ അന്നും നമ്മുടെ മാധ്യമങ്ങളുടെ കൊങ്കണ്ണ് ഭേദമാവില്ല.
നമ്മുടെ 'നായകന്മാരുടെ' മണ്ടചീയല്‍ സുഖപ്പെടില്ല.
അതുകൊണ്ട്, സത്യം തുറന്നു പറയാന്‍ മടിക്കുമ്പോള്‍ അവിടെ മരിക്കുന്നത് നമ്മുടെ വ്യക്തിത്വമാണ്. അനീതിക്കെതിരെ ഇനിയും എഴുതുക.
ഉത്തരേന്ത്യന്‍ ബോംബുസ്പോടനങ്ങളുടെ മലയാളി സാനിധ്യമായ സുരേഷ് നായരും ഇന്ദ്രേഷ് കുമാറും മൌനത്തിന്റെയും മറവികളുടെയും സൌകര്യത്തില്‍ പത്രങ്ങളും ചാനലുകളും മുക്കുന്നതെന്തുകൊണ്ട്. ഇന്ത്യയുടെ/കേരളത്തിന്റെ മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങളും കാവിപിടിച്ചുനിന്നാല്‍ മതേതരത്വത്തിന്റെയും നീതിയുടെയും വാതിലുകള്‍ എവിടെതുറക്കും.!
വളരെ വ്യക്തമായ ചിന്താഗതി,, ഇത് ഒക്കെ മനസ്സിലാക്കി,, സമാധാനമായ് ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍,
പേരില്‍ അല്ല,, മനസ്സാണ്.. വലുത് , എന്ന് മനസ്സിലാക്കട്ടെ എന്ന് ആത്മാര്‍ഥമായി മനസ്സില്‍ ആശിക്കുന്നു.. !!!
കഴിഞ്ഞകാല ഭീകരതയുടെയും ബോംബുകളുടെയും നാള്‍വഴികള്‍ പരിശോധിക്കുമ്പോല്‍ 100% -ഉം മുസ്ളിംകളുടെ പങ്കാളിത്തം ഇല്ലായിരുന്നു എന്നു പറഞ്ഞു കൂടാ. എന്നാല്‍ 95% -ഉം മുസ്ളികളുടെതല്ല എന്നുറപ്പിക്കാനാവും.. അതാണിപ്പോല്‍ നാമറിഞ്ഞു തുടങ്ങുന്നതും ..
നിഷ്ക്കളങ്കരായ ആദിവാസികളെപ്പോലും പ്രലോഭിപ്പിച്ച് അവര്‍ക്ക് ത്രിശൂലത്തിന്റെ മൂര്‍ച്ചയും പ്രഹരാത്മകതയും പകര്‍ന്നുനല്‍കി ഇതരമതസ്തനെ അവരുടെ ശത്രുക്കളാക്കിക്കൊടുക്കുന്നതുമുതല്‍ അവര്‍ക്ക് ഇതരമതസ്തര്‍ക്കുമേല്‍ കലാപ രതിയും യഥേഷ്ടം പകര്‍ന്നു നല്‍കിയാണ് മുസ്സോളിനിയുടെ സിദ്ദാന്തം ഗുജറാത്തില്‍ പരീക്ഷിച്ചത്.
അതും പോരാഞ്ഞാണ് (മുസ്ളിംകളെ കൊല്ലുകയും മുസ്ളിംകളെ തന്നെ പ്രതിയാക്കുകയും ചെയ്യുന്ന) ഇരുതല മൂര്‍ച്ചയുള്ള ബോംബ് സ്പോടനങ്ങളും നാഗ്പ്പൂരിലെ ഫാസിസ ഗൂഡാലോചാനാകേന്ദ്രത്തില്‍, 'ഹേ റാം' എന്ന നിലവിളിയൊടുങ്ങാത്ത ഇന്ത്യയില്‍ അരങ്ങേറ്റിയത്.
എന്നാലോ ഇപ്പോല്‍ ഈ ബോംബു സംഘ(ട്ടന) പരിവാരങ്ങളെ തൊട്ടാല്‍ ഇന്ത്യയെ കത്തിച്ചു കളയും എന്ന പോര്‍വിളിയും. ഇന്ത്യക്ക് ശാന്തി നേരാന്‍ പോലും ഉള്‍ഭയമില്ലാതെ ആര്‍ക്കും കഴിയൂന്നില്ലല്ലോ. !!
ആദ്യം പറയേണ്ടതിനെ അവസാനത്തേക്ക് മാറ്റി വെക്കുകയും അവസാനമാകുമ്പോള്‍ ആദ്യത്തേതിനെ മറന്നു പോവുകയും ചെയ്യുന്ന ഒരു വല്ലാത്ത രോഗം ബാധിച്ചവരാണ് നമ്മള്‍ മലയാളികള്‍.
ഈയിടെയായി അത് ഒരു തരം മാനസിക അടിമത്വത്തിന്‍റെ ഭാവമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇനി അഥവാ, ആരെങ്കിലും അതില്‍ വ്യത്യസ്തമായി പ്രതികരിച്ചാല്‍ അതിനി നോവില്‍ നിന്നുയരുന്ന ഒരു തേങ്ങലായി മനുഷ്യന്‍റെ സ്വാഭാവിക ശബ്ദം ആയാലും, വിസമ്മതത്തിന്‍റെ ഒരു തല വെട്ടിക്കല്‍ തന്നെയുമാവട്ടെ, അതും തീവ്രവാദവും വര്‍ഗ്ഗീയവാദവും രാജ്യ ദ്രോഹവുമായി ഗണിക്കപ്പെടുന്ന ഒരു ബോധം വളര്‍ന്നിരിക്കുന്നു.
മിക്കപ്പോഴും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ മടിക്കുന്നതിന്‍റെ ഒരു കാരണം നേരത്തെ സൂചിപ്പിച്ച മാനസികാടിമത്വമോ, അല്ലെങ്കില്‍ ഭയമോ ആണ് കാരണം..
കൂട്ടരേ... ഒന്നോര്‍ക്കുക. അനീതിക്കെതിരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരു പോലെയാണ്.
noushadhinte commentinod njaan yojikkunnu.
noushadhu paranjathinod njaan yojikkunnu.
കുറവുകളെന്തൊക്കെയുണ്ടെങ്കിലും
കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ കാവിഭീകരതയെ പരാമര്‍ശിക്കാന്‍ പോലും ധൈര്യം ഉള്ളൂ എന്നത് ഒരു വസ്തുത മാത്രമാണ്. ഭീകരതയെ ന്യൂനപക്ഷ-ഭൂരിപക്ഷഭേദമില്ലാതെ ഒരേ കണ്ണുകൊണ്ട് കണ്ട് എതിര്‍ക്കാന്‍ സാധിച്ചാല്‍ മാത്രമേ ഭീകരത അവസാനിക്കുയുള്ളൂ.
ഞാന്‍ സി. കെ. ലത്തീഫിന്റെ പക്ഷത്ത്.
ബീമാപ്പള്ളി പറഞ്ഞതും അക്ഷരാര്‍ഥത്തില്‍ ശരിതന്നെ.
ഭൂരിപക്ഷ വര്‍ഗയീത ആണ് ഇഇനു ശരിക്കും നമ്മുടെ ശാപം അത് തിരിച്ചറിയാന്‍ നമുഉടെ നാട്ടിലുള്ള ഒരു നായ നായകന്മാരും മന്ദ മാദ്യമങ്ങളും പെട് കോടതികളും കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ്
ഭീമാപള്ളീ, നന്നായിട്ടുണ്ട്. ഇതും കാണാന്‍ ശ്രമിക്കുമല്ലോ.
മുഖ്യ മന്ത്രിക്കു ഊമക്കത്ത് അയച്ചവന്റെ തീവ്ര വാദ ബന്ധം തേടി പോകുന്ന മാധ്യമങ്ങള്‍..സ്വാമിയും ഐ എസ ഐ യുമായി ബന്ധമുണ്ട് എന്ന് അറിഞ്ഞിട്ടും അറിയാത്ത മാതിരി കാണിക്കുമ്പോള്‍.മാധ്യമങ്ങള്‍ വരട്ടു മൂരാച്ചി ബൂര്ശ്വകലുമായി ബന്ധമുണ്ട എന്നാ കാര്യം അരക്കിട്ട് ഉറപ്പിക്കുകയല്ലേ?
കാര്യങ്ങള്‍ പച്ച വെള്ളം പോലെ വ്യക്തമാകുന്നു...
ഇല്ല സുഹൃത്തേ എന്നും ഇരുളായിരിക്കില്ല..
നാം നമ്മുടെ സമൂഹത്തോട് പറയണം..
ആത്മ വിശ്വാസത്തോടെ ജീവിക്കുവാന്‍..
മതേതര മനസ്സുള്ള ഒരു വലിയ ഇന്ത്യന്‍ സമൂഹം നമ്മോടോപ്പമുണ്ടെന്നു...
അല്‍പ്പം മുമ്പ് മനോരമ ഓണ്‍ലൈനില്‍ നല്‍കിയ വാര്‍ത്ത....
അസിമാനന്ദിനെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു...
പഞ്ച്കുല (ഹരിയാന): സംഝോത എക്സ്പ്രസ് സ്ഫോടനത്തില്‍ കുറ്റസമ്മതം നടത്തിയ സ്വാമി അസിമാനന്ദിനെ 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
പത്തുദിവസമായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന അസിമാനന്ദിനെ
കനത്ത സുരക്ഷയിലാണ് ജഡ്ജിയ്ക്കു മുന്‍പാകെ ഹാജരാക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. പഞ്ച്കുലയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെയുള്ള അംബാല ജയിലിലേക്ക് അസിമാനന്ദിനെ മാറ്റും.
ആര്‍എസ്എസ് കേന്ദ്രകമ്മിറ്റി അംഗം ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെ പല ആര്‍എസ്എസ് നേതാക്കള്‍ക്കും സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് അസിമാനന്ദ് മൊഴി നല്‍കിയിരുന്നു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ ഒാടുന്ന സംഝോത ട്രെയിനില്‍ 2007 ഫെബ്രുവരിയിലാണു ബോംബ് സ്ഫോടനം ഉണ്ടായത് . 68 പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം നവംബര്‍ 19നാണ് ഹരിദ്വാറില്‍ വച്ച് സിബിഐ അസിമാനന്ദിനെ അറസ്ററു ചെയ്തത്.
Story Dated: Thursday, January 13, 2011 14:39 hrs IST (manorama online)
മാലെഗാവിനു മുന്പ് ഭീകരവാദം എന്ന് കേട്ടാല്‍ തന്നെ കേള്‍ക്കാത്ത ഭാവത്തില്‍ നടന്നിരുന്നവര്‍ക്ക് എന്തൊരു ഉത്സാഹമാണ് ഇപ്പോള്‍. രാജ്യത്തെ മൊത്തം സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം സംഘത്തിന്റെ തലയില്‍ കെട്ടിവെച്ചാല്‍ പാകിസ്ഥാനിലെ തങ്ങളുടെ ഭീകരവാദി സഹോദരന്‍മാരെ രക്ഷിക്കാമല്ലോ? അല്ലെ? പ്രതിഭീകരത ഇപ്പോള്‍ ഹിന്ദുക്കളുടെ ഭാഗത്ത് നിന്നുണ്ടായതാണ് . അല്ലാതെ ഹിന്ദുക്കള്‍ ആദ്യം അങ്ങോട്ട് ആക്രമിച്ചതല്ലല്ലോ.ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. മുസ്ലിങ്ങളും കൊല്ലപ്പെടുന്നു എന്ന് വന്നപ്പോള്‍ വല്ലാത്ത വിഷമം തന്നെ അല്ലെ ? A D 712 തുടങ്ങിയതാണ് ഹിന്ദുക്കള്‍ക്ക് എതിരായ ഇസ്ലാമിക ജിഹാദ് . പിന്നെ കമ്മ്യൂണിസ്റ്റുകള്‍; ലീഗുകാര്‍ രാജ്യത്തെ 2 കഷണമാക്കണം എന്ന് പറഞ്ഞപ്പോള്‍ 16 കഷ്ണമാക്കണം എന്ന് പറഞ്ഞ കൂട്ടരാണല്ലോ...
ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം പാക്കിസ്താന്‍ അനുകൂലികളെന്നും ക്രിക്കറ്റില്‍ പാക്കിസ്താന്‍ ജയിക്കുമ്പോള്‍ അവര്‍ കയ്യടിക്കുന്നവരാണെന്നും ഇന്ത്യ ജയിക്കുമ്പോള്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നേരെ ഉടുമുണ്ടുരിഞ്ഞു കാണിക്കുന്നവരാണെന്നും .........
(ഇങ്ങനെയൊക്കെ ആരാണ് സുഹൃത്തേ പറഞ്ഞത്? ഉള്ളിലെ പൂച്ച പുറത്ത് അറിയാതെ വന്നതായിരിക്കും അല്ലെ? നാട്ടില്‍ ഇങ്ങനെയുള്ള കുറച്ചു പേരെ എനിക്കറിയാം... അല്ലാതെ എല്ലാ മുസ്ലിങ്ങളും പാകിസ്താന്‍ വാദികള്‍ ആണ് എന്ന് സംഘം പറഞ്ഞിട്ടില്ല. കുറഞ്ഞ പക്ഷം A P J കലാം എങ്കിലും അങ്ങനെയല്ലെന്നു സന്ഘതിനറിയാം.വെറുതെ വികാരം കുതിയിളക്കാന്‍ ശ്രമിക്കല്ലേ )
ഇവിടെ വായിക്ക്
മുസ്ലിം സമുദായത്തില്‍ നിന്നുതന്നെ ഉള്ള അര്യാടന്‍ ഷൌക്കത്ത്, മൊയ്തീന്‍, ഷാജി, മുനീര്, ഹമീദ് ചേന്ദമംഗല്ലൂര്‍.... തുടങ്ങി ഭീകരതെക്കെതിരായി ചാനലുകളില്‍ ശക്തമായ പ്രചാരണവുമായി രംഗത്ത് വരാറുണ്ടായിരുന്നവര്‍.......
തീര്‍ന്നല്ലോ പേരുകള്‍ . ഇതാണ് പ്രശ്നവും ....മനസ്സിലായോ?
ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നത് ഐ എസ് ഐ ആണ്.
(മുഹമ്മദ് ബിന്‍ കാസിം ഒക്കെ I S I യുടെ ആളായിരിക്കും. ടിപ്പുവും !!!!!)
കഴിഞ്ഞകാല ഭീകരതയുടെയും ബോംബുകളുടെയും നാള്‍വഴികള്‍ പരിശോധിക്കുമ്പോല്‍ 100% -ഉം മുസ്ളിംകളുടെ പങ്കാളിത്തം ഇല്ലായിരുന്നു എന്നു പറഞ്ഞു കൂടാ. എന്നാല്‍ 95% -ഉം മുസ്ളികളുടെതല്ല എന്നുറപ്പിക്കാനാവും.. അതാണിപ്പോല്‍ നാമറിഞ്ഞു തുടങ്ങുന്നതും ..
(ഭാഗ്യം !!!!5 % ശതമാനതിന്റെ കാര്യമെങ്കിലും അവിടുന്ന് സമ്മതിച്ചല്ലോ. ഇനി മരിച്ചാ മതി )
ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം പാക്കിസ്താന്‍ അനുകൂലികളെന്നും...........(മുന്‍പൊരിക്കല്‍ ഇന്ത്യ എടുത്ത 320 ല്‍ പരം runs പിന്തുടര്‍ന്ന് പാകിസ്താന്‍ ജയിച്ചപ്പോള്‍ പിറ്റേന്നത്തെ ചന്ദ്രികയില്‍ വന്നത് "ചരിത്ര വിജയം" എന്നായിരുന്നു. ഉള്ളിലുള്ളത് അറിയാതെ പുറത്തു ചാടിയതല്ലേ ? ഇന്ത്യക്കാരന്റെ മനസ്സില്‍ അത് തോല്‍വിയാണ്. ചരിത്ര വിജയം പാകിസ്ഥാന്കാരനെപ്പോലെ ചിന്തിക്കുന്നത് കൊണ്ട് തോന്നിയതാണ്. ആ ടെസ്റ്റ് പരമ്പരയിലും ചന്ദ്രിക ഇതേ നിലപാട് തുടര്‍ന്നു. യൂനിസ് ഖാന്‍ അടിച്ചു തകര്‍ത്തപ്പോള്‍ ചന്ദ്രിക എഴുതി "ഉശിരന്‍ ബാറ്റിംഗ് ". ഒരു ഇന്ത്യക്കാരന്‍ "ദയനീയ ബൌളിംഗ്" എന്നായിരുന്നു കൊടുക്കേണ്ടിയിരുന്നത്. ഇതൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ഉടന്‍ അവര്‍ക്കെതിരെ വാളെടുക്കും)
ദേശസ്നേഹത്തിന്റെ ക്ളാസ്സെടുത്തുകൊണ്ടിരുന്നവര്‍............(എന്തായാലും പാകിസ്താന്‍ ഭീകരരെ പാകിസ്താന്‍ പോരാളികള്‍ എന്ന് വിശേഷിപ്പിക്കുന്നവരോട് എന്ത് പറയാന്‍?.)
അനുവാറുശ്ശേരിയില് തടിച്ചു കൂടിയത് പോലെ..............(ഇത്ര തടിച്ചു കൂടിയിട്ടില്ല അമിത് ഷായെ അറസ്റ്റു ചെയ്യുമ്പോള്‍ )
ഭീകരവാദം, അത് സനാതന ധർമ്മം ഭീകരവാദമായാലും, ക്രിസ്തുഭീകരവാദമായാലും മുസ്ലിം ഭീകരവാദമായാലും ഒരു പോലെ എതിർക്കപ്പെടണമെന്നാണ് ഈ പോസ്റ്റിലൂടെ ബീമാപള്ളി ഉദ്ദേശിച്ചതെന്ന് വ്യക്തം. പിന്നെ സനാതന ഭീകരരെ ന്യായീകരിച്ച് അഭി ആരെയാണ് വിഢിയാക്കാൻ ശ്രമിക്കുന്നത്? :)
കാലികമായ പോസ്റ്റ്.
പുതിയ വെളിപ്പെടലുകള്‍
മുഖ്യധാരാ മാധ്യമങ്ങളിലും
ചാനലുകളിലും വാര്‍ത്തയും ചര്‍ച്ചയുമാവാതെ
പോകുന്നതീല്‍ സഹതപിക്കാനേ നിവൃത്തിയുള്ളൂ..
സവര്‍ണ മനസ്സുകളാണ്
മീഡിയക്കകത്തെന്ന് വെളിപ്പെടുത്തുക മാത്രമല്ല,
മുസ്ലിം വിരുദ്ധതയാണ് വാര്‍ത്ത നിര്‍മിക്കാനുള്ള
പ്രധാന ചേരുവയെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
വാര്‍ത്തയുണ്ടാക്കാനു അതു കേള്‍ക്കാനും
സുഖമുണ്ടാവണമെങ്കില്‍
അതിനൊരു മുസ്ലിം വിരുദ്ധത വേണം.
അതുകൊണ്ടാണ് സ്വാമിജിയുടെ വെളിപ്പെടുത്തല്‍
എട്ടാം പേജില്‍ ഒറ്റക്കോളത്തില്‍ ഒതുങ്ങുന്നതും,
മഅദനി ഫസ്റ്റ് പേജില്‍ നിറയുന്നതും..
പ്രതി തീവ്രവാദവും എതിര്‍ക്കപ്പെടേണ്ടതു തന്നെ.
മതമേതായാലും
ഏതു ഭാഗത്തു നിന്നായാലും
തീവ്രവാദത്തെയും ഭീകരതയെയും ശക്തമായി നേരിടേണ്ടതുണ്ട്.
പക്ഷേ, ഒരു വിഭാഗത്തോട് മാത്രമുള്ള നീതി നിഷേധത്തിന്
തീവ്രവാദത്തിന്റെ നിര്‍വചനങ്ങള്‍ വളച്ചൊടിക്കപ്പെട്ടുകൂട.
ഒരു ഭാഗത്ത്,
കൃത്യമായ തെളിവില്ലാതെ വിചാരണ തടവുകാരാക്കി വര്‍ഷങ്ങള്‍ പീഡിപ്പിക്കുകയും
മറുവശത്ത് വ്യക്തമായ തെളിവുണ്ടായിട്ടും, പ്രതികള്‍ നെഞ്ചും വിരിച്ച് നടക്കുകയും ചെയ്യുന്ന
അവസ്ഥ ആശാസ്യമല്ല.
ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കേണ്ടതുണ്ട്.
ഗുജറാത്ത് കലാപത്തിലെ പ്രതികള്‍ക്ക് സംഝോത സ്‌ഫോടനങ്ങളിലും പങ്കെന്ന് സംശയം
Posted on: 22 Jan 2011
www.mathrubhumi.com
സുനില്‍ ജോഷിയുടെ കൊല: പുതിയ വെളിപ്പെടുത്തലുകള്‍
ന്യൂഡല്‍ഹി: സംഝോതാ എക്സ്പ്രസ് സ്‌ഫോടനത്തിന് പിന്നില്‍ 2004-ലെ ഗുജറാത്ത് കലാപത്തിലെ പ്രതികളുമുണ്ടെന്ന് സംശയം. ഗുജറാത്ത് ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയിലെ മൂന്ന് പ്രതികള്‍ക്ക് സംഝോതാ സ്‌ഫോടനത്തിലും പങ്കുണ്ടെന്നാണ് ഇതേപ്പറ്റി അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (NIA) സംശയിക്കുന്നത്. സംഝോത അടക്കമുള്ള പല സ്‌ഫോടനങ്ങളിലും ഹിന്ദു തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് കേസില്‍ പ്രതിയായ ആര്‍.എസ്.എസ്. നേതാവ് സ്വാമി അസിമാനന്ദ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണങ്ങളാണ് ഗുജറാത്ത് കലാപകാരികളിലേക്കും നീളാന്‍ കാരണമായത്.
അതിനിടെ, മക്ക മസ്ജിദ്, അജ്മീര്‍ ഷെരീഫ്, സംഝോതാ സ്‌ഫോടനങ്ങളുടെ പ്രധാന ആസൂത്രകനായി സംശയിക്കപ്പെടുന്ന മുന്‍ ആര്‍.എസ്.എസ്. പ്രചാരക് സുനില്‍ ജോഷിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില പുതിയ വിവരങ്ങള്‍ പുറത്തുവന്നു. സുനില്‍ ജോഷി ദുരൂഹമായി കൊലചെയ്യപ്പെട്ട ദിവസം രാത്രി മാലേഗാവ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സാധ്വി പ്രജ്ഞാസിങ് ഠാക്കൂര്‍ ദേവാസിലെ സുനില്‍ ജോഷിയുടെ വീട്ടില്‍ എത്തിയിരുന്നതായും കുടുംബാംഗങ്ങളോട് പറയാതെ ഒരു ബ്രീഫ് കേസ് എടുത്തുകൊണ്ടു പോയതായുള്ള വെളിപ്പെടുത്തല്‍.
സുനില്‍ ജോഷിയുടെ അനന്തിരവള്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്ഞാസിങ് വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നതിനാല്‍ തങ്ങള്‍ക്ക് ഇതില്‍ അസ്വാഭാവികത തോന്നിയില്ലെന്നും ഇവരെ തടയാന്‍ ശ്രമിച്ചില്ലെന്നും അനന്തിരവള്‍ പറയുന്നു. പ്രജ്ഞാസിങ് വീട്ടില്‍ നിന്ന് പോയതിനുശേഷമാണ് സുനില്‍ ജോഷി കൊല്ലപ്പെട്ട വിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞത് -അവര്‍ വെളിപ്പെടുത്തി.
സുനില്‍ ജോഷിയുടെ മരണവിവരം ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്തിരുന്നു. തങ്ങളുടെ പഴയ വസതിയിലെത്തിയ പ്രാദേശിക ആര്‍.എസ്.എസ്. നേതാവ് ടി.വി. ഓഫ് ചെയ്തു. അതിനാല്‍ ജോഷിയുടെ മരണവാര്‍ത്ത ഉടന്‍ അറിഞ്ഞില്ല -അവര്‍ വെളിപ്പെടുത്തി. സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനകള്‍ മായ്ച്ചുകളായാനാണ് സുനില്‍ജോഷിയെ കൊലപ്പെടുത്തിയതെന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.
ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയില്‍ പ്രതികളായ വഡോദരയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ക്കാണ് സംഝോതാ എക്സ്പ്രസ് സ്‌ഫോടനത്തിലും പങ്കെുണ്ടെന്ന് സംശയം ഉയര്‍ന്നത്. ബെസ്റ്റ് ബേക്കറി കേസ് വീണ്ടും അന്വേഷിക്കാന്‍ 2004-ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ രമേഷ്, ജയന്ത്, മഹേഷ് ഗോഹില്‍ എന്നിവര്‍ ഗുജറാത്തില്‍നിന്ന് അപ്രത്യക്ഷരാകുകയായിരുന്നത്രേ.
2007-ല്‍ സുനില്‍ജോഷി കൊല്ലപ്പെടുംവരെ ഇവരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നത് സുനില്‍ജോഷി ആയിരുന്നെന്നാണ് ആരോപണം. ജോഷി കൊല്ലപ്പെട്ട ശേഷം ഇവര്‍ അപ്രത്യക്ഷരായി. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാക് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തിയതിന് ഒരുദിവസം മുമ്പ്, 2007
ഫിബ്രവരി 18-നാണ് ഇന്ത്യയേയും പാകിസ്താനേയും ബന്ധിപ്പിക്കുന്ന സംഝോതാ എക്സ്പ്രസ് തീവണ്ടിയില്‍ സ്‌ഫോടനമുണ്ടായത്. 68 പേര്‍ ഇതില്‍ മരിച്ചു. ഹരിയാണയിലെ പാനിപ്പറ്റിനടുത്ത് ദിവാന സ്റ്റേഷനില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്.
http://www.mathrubhumi.com/story.php?id=154096
മനുഷ്യന്റെ ജീവനും ബോധത്തിനും വിശ്വാസത്തിനും മീതെ പണത്തെ പ്രതിഷ്ടിക്കുകയും മതങ്ങളെ കൊലയാളികളാക്കുകയും ചൂഷണത്തിന്റെ വടിയാക്കുകയും ചെയ്യുന്ന വിചിത്രമായ സംസ്കാരമുള്ള ഒരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടാണ് 104 പേരെ നമുക്ക് ശബരിമലയില്‍ കൊലക്ക് കൊടുക്കേണ്ടിവന്നത്.
ഈ വിശുദ്ദ കൊലപാതകങ്ങല്‍ ശബരിമലകളില്‍ മാത്രമല്ല നടക്കുന്നത്. മതങ്ങളെ വ്യവസായികമായി ചൂഷണത്തിനു ഉപയോഗിക്കുന്ന ഓരോ സ്ഥലങ്ങളിലുമുണ്ട്. ഇന്ത്യയിലുടനീളമുള്ള ചില മുസ്ലിം ജാറങ്ങളിലും യേശുവിന്റെ കണ്ണീരുവരുന്ന പള്ളികളിലും വിശുദ്ധകള്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന, അത്ഭുതങ്ങള്‍ ഒഴുക്കുന്ന ആരാധനാലയങ്ങളിലും ഈ കൊലപാതശ്രമങ്ങള്‍ ഭക്തിയുടെ നിറവില്‍ നടക്കുന്നുണ്ട്.
ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കുക.
മകരജ്യോതികള്‍, ഏര്‍വാടികള്‍, തുടരുന്ന ചൂഷണം.!
Post a Comment