2010-12-21

മുലപ്പാലിന്റെ ഗുണം..ഖുര്‍ആന്റെ കല്‍പ്പന.!

"മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു. ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ്‌ മാതാവ് അവനെ ഗർഭം ചുമന്നുനടന്നത്. അവൻടെ മുലകുടി നിർത്തുന്നതാവട്ടെ രണ്ടു വർഷംകൊണ്ടുമാണ്‌. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എൻടെ അടുത്തേക്കാണ്‌ (നിന്റെ) മടക്കം" (31:14)

ശിശുക്കളുടെ പോഷണത്തിനും അവരെ രോഗബാധയിൽ നിന്നു തടയാനും വേണ്ടി ദൈവം സൃഷ്ടിച്ച തുല്യതയില്ലാത്ത ഒരു മിശ്രിത ദ്രവമാണ്‌ അമ്മയുടെ മുലപ്പാൽ. അതിൽ പോഷകങ്ങൾ വേണ്ട തോതിലും (കുഞ്ഞുങ്ങളുടെ) വളർച്ച പ്രാപിച്ചിട്ടില്ലാത്ത ശരീരത്തിന്‌ യുക്തമായ തോതിലും അടങ്ങിയിരിക്കുന്നു. അതേ സമയം മസ്തിഷ്ക കോശങ്ങളുടെയും നാഡീവ്യൂഹങ്ങളുടെയും വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അത്ഭുതജന്യമായ മുലപ്പാൽ, ആധുനിക സാങ്കേതിക വിദ്യയുടെ സൃഷ്ടിയായ കൃത്രിമ ശിശുവാഹാരത്തിന്‌ മുലപ്പാലിന്‌ പകരം നിൽക്കാൻ ഒരിക്കലും സാധ്യമല്ല.

മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന ശിശുക്കൾക്ക് ശ്വാസകോശങ്ങളെയും ദഹനേന്ദ്രിയങ്ങളെയും ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷണഫലങ്ങൾ വെളിവാക്കുന്നു. രോഗാണുക്കളുടെ വീര്യം കെടുത്തുന്ന പദാർഥം അതിൽടങ്ങിയിക്കുന്നതു കൊണ്ട് രോഗബാധയെ ചെറുത്തുനിൽക്കുന്നു. രോഗാണുക്കൾക്കെതിരിൽ സംരക്ഷണവലയം തീർക്കുന്ന 'പ്രതിരോധാണുക്കൾ' വളരാൻ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

പ്രത്യേകം രൂപകല്പന ചെയ്തുണാക്കിയതുകൊണ്ട് എളുപ്പം ദഹിക്കുന്നു. പോഷകസമൃദ്ധമായതുകൊണ്ട് കുഞ്ഞുങ്ങളുടെ അതിലോലമായ ദഹനവ്യവസ്ഥയ്ക്ക് മുലപ്പാലിനെ പെട്ടെന്നു ദഹിപ്പിക്കാനാവും. ദഹനത്തിന്‌ കൂടുതൽ ഊർജം ചെലവഴിക്കേണ്ടി വരുന്നില്ല. ഊർജത്തിൻടെ സിംഹഭാഗവും അവയവങ്ങളുടെ വളർച്ചയ്ക്കും മറ്റും ശാരീരികാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാവും.

പൂർണ വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിൽ സാധാരണയിൽ കവിഞ്ഞ തോതിൽ കൊഴുപ്പ്, പ്രോട്ടീൻ, സോഡിയം ക്ലോറൈഡ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. കാലമെത്താതെ ജനിച്ച കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തിയൽ കണ്ണിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതായും ബുദ്ധിശക്തിയിൽ മികവ് പ്രകടിപ്പിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

നവജാതശിശുക്കളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ജൈവാമ്ലമടങ്ങിയ ഒമേഗ മൂന്ന് കൂടിയ തോതിൽ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. മസ്തിഷ്കത്തിൻടെയും കണ്ണുകളുടെയും വളർച്ചയ്ക്ക് അവശ്യം വേണ്ട ഒരു സംയുക്തമാണ്‌ ഒമേഗ മൂന്ന്. ഗർഭാവസ്ഥയിലും ജനിച്ച ഉടനെയും മസ്തിഷ്കവും നാഡീവ്യൂഹവും വളർച്ച പ്രാപിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്‌.

രക്തസമ്മർദം വരാതെ കാക്കാൻ മുലപ്പാൽ സഹായകമായതു കൊണ്ട് ഹൃദ്രോഗത്തെക്കുറിച്ചുള്ള വേവലാതി വേണ്ടതില്ല. മുലപ്പാലിലടങ്ങിയ കൊഴുത്ത അമ്ലങ്ങൾ രക്തകുഴലുകൾ കട്ടിയാവാതെ സൂക്ഷിക്കുന്നതുകൊണ്ടും സോഡിയം കുറച്ചു മാത്രം ലഭിക്കുന്നതു കൊണ്ടും ശിശുക്കളുടെ തൂക്കം കണ്ടമാനം വർധിക്കുന്നില്ല. മുലപ്പാലിൽ പ്രോട്ടീൻ ഹോർമോണുകളുണ്ട്. ഇത് കൂടിയ തോതിലാണെങ്കിൽ ഹൃദ്രോഗസാധ്യത കുറയുന്നു. കുറഞ്ഞാൽ പൊണ്ണത്തടിക്ക് സാധ്യതയേറുന്നു. 'ലെപ്റ്റിൻ' എന്നു പേരുള്ള മറ്റൊരു ഹോർമോണും മുലപ്പാലിലടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിന്റെ അപചയത്തിനു കാരണമാകുന്നു. പൊണ്ണത്തടി, പ്രമേഹം രക്തകുഴലുകൾക്കുണ്ടാവാനിടയുള്ള രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കനുസരിച്ച് മുലപ്പാലിന്റെ ഘടനയും മാറേണ്ടത് ആവശ്യമാണ്‌. മുലപ്പാൽ എപ്പോഴും ആവശ്യമായ ചൂടിൽ യഥേഷ്ടം ലഭ്യമാണ്‌. അതിലടങ്ങിയിരിക്കുന്ന കൊഴുപ്പും പഞ്ചസാരയും മസ്തിഷ്കവികാസത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. കാൽസ്യം അസ്ഥികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതം.

പാലെന്നാണ്‌ വിളിക്കുന്നതെങ്കിലും ഇതിന്റെ 90 ശതമാനവും വെള്ളമാണ്‌. പോഷക പദാർഥങ്ങളോടൊപ്പം ശിശുക്കൾക്ക് ജലവും ആവശ്യമുണ്ട്. അത്യന്തം ശുദ്ധമായ ഈ വെള്ളം മറ്റെവിടന്ന് കിട്ടാനാണ്‌? അതും മതിയായ തോതിൽ.

മുലപ്പാൽ കുടിച്ചു വളർന്ന കുട്ടികൾ കുപ്പിപ്പാൽ കുടിച്ചവരേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ടുനിൽക്കുന്നതായി കാണാം. എട്ടു മാസത്തിൽ കുറഞ്ഞ കാലം മാത്രം മുലപ്പാൽ കുടിച്ച് വളർന്ന കുട്ടികളുടെ ബുദ്ധിശക്തി തീരെ മോശമായിരിക്കുമെന്നു പരീക്ഷണങ്ങൾ തെളിയിക്കുന്നു.

മുലപ്പാൽ ശിശുക്കളെ അർബുദം പിടിപെടാതെ കാത്തുസൂക്ഷിക്കുന്നു. പരീക്ഷണശാലയിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാവുന്നത് മുലപ്പാലിൽ അടങ്ങിയിക്കുന്ന പ്രോട്ടീൻ അർബുധകോശങ്ങളെ നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുന്നില്ലെന്നുമാണ്‌.

മുലപ്പാൽ കുടിക്കുന്ന ശിശുക്കളുടെ ആമാശയത്തിലെ ശ്ലേഷ്മകോശങ്ങളെടുത്ത് പരീക്ഷണവിധേയമാക്കി. ന്യൂമോണിയക്ക് കാരണമാക്കുന്ന അണുക്കൾ തീരെ വിപാടനം ചെയ്തതായി കണ്ടെത്തി. കേൾവി പ്രശ്നങ്ങൾ മുല കുടിക്കുന്ന ശിശുക്കളിൽ കുറവായിൽ കണ്ടിട്ടുണ്ട്.

ചെറുപ്രായത്തിൽ കണ്ടുവരുന്ന മേദോവാഹിനികൾക്കുണ്ടാവുന്ന അർബുധരോഗ സാധ്യത കുപ്പിപ്പാൽ കുടിച്ചുവളർന്ന ശിശുക്കൾക്ക് ഒമ്പതിരട്ടി കൂടുതലാണ്‌. മറ്റു അർബുധരോഗ സാധ്യതയും ഇതേപോലെ തന്നെ. മുലപ്പാൽ അർബുധകോശങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു. മുലപ്പാലിന്‌ മധുരം പ്രദാനം ചെയ്യുന്നത് പ്രോട്ടീൻ രൂപം കൊടുക്കുന്ന അൽഫാ-പാക് ആണ്‌.

രണ്ടു കൊല്ലം ശിശുക്കൾക്ക് മുലപ്പാൽ മാത്രം കുടിച്ചു ജീവിക്കാനാവുമെന്നതാണ്‌ അത്ഭുതം. ശാസ്ത്രം അടുത്തിടെ മാത്രം കണ്ടെത്തിയ ഈ വസ്തുത വിശുദ്ധ ഖുർആൻ പതിനാല്‌ നൂറ്റാണ്ടുകൾക്കു മുമ്പേ വെളിച്ചത്തുകൊണ്ടുവരികയുണ്ടായി.

വിശുദ്ധ ഖുര്‍ആനിലെ രണ്ടാമധ്യായം 233-ആം സൂക്തം കാണുക: "മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാകുന്നു. (കുട്ടിയുടെ) മുലകുടി പൂർണമാക്കണം എന്നുദ്ദേശിക്കുന്നവർക്കത്രെ ഇത്....."

അമ്മ സ്വയം വിചാരിച്ചാൽ ഒരിക്കലും പാലുത്പാദിപ്പിക്കാനാവില്ല. അതിലെ പോഷകങ്ങളുടെ അളവ് കൂട്ടാനും കുറയ്ക്കാനുമാവില്ല. സർവശക്തനായ ദൈവമാണ് ഓരോ ജീവിയുടെയും ആവശ്യങ്ങളറിയുന്നവനും അവയോട് കരുണ കാണിക്കുന്നവനും. അവനാണ്‌, അവൻ മാത്രമാണ്‌ അമ്മയുടെ മുലയിൽ പാൽ ഉത്പാദിപിക്കുന്നവനും.

15 comments:

Beemapally / ബീമാപള്ളി said... മറുപടി

മുലപ്പാലിന്റെ ഗുണം..ഖുര്‍ആന്റെ കല്‍പ്പന.!

അവലംബം..ഹാറൂന്‍ യഹിയ

ശ്രദ്ധേയന്‍ | shradheyan said... മറുപടി

വിജ്ഞാനപ്രദമായ ലേഖനം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said... മറുപടി

ഇന്നത്തെ അമ്മമാര്‍ തന്റെ കുഞ്ഞിനെക്കാലേറെ തന്റെ സൌന്ദര്യം ശ്രദ്ധിക്കുന്നത് കൊണ്ടാണോ മാതാപിതാക്കളോട് മക്കള്‍ക്ക്‌ സ്നേഹം കുറഞ്ഞു വരാന്‍ കാരണം?
മുലപ്പാലിനോടോപ്പം അമ്മ പകര്‍ന്നു നല്‍കുന്നത് സ്നേഹം കൂടിയാണ്. മക്കളില്‍ നിന്ന് സ്നേഹം തിരിച്ചു കിട്ടണം എങ്കില്‍ ഇത് രണ്ടും സമാസമം കുഞ്ഞിനു നല്‍കിയെ കഴിയൂ.
മുലപ്പാലുപോലെ നൈര്‍മല്യമുള്ള പോസ്റ്റ്‌....

ചെറുവാടി said... മറുപടി

നല്ല ലേഖനം.
എല്ലാം വിശദമായി പറഞ്ഞിരിക്കുന്നു.
വളരെ ഉപകാരപ്രദം.
നന്ദി

Noushad Koodaranhi said... മറുപടി

സുബുഹാനല്ലഹ്...

ആചാര്യന്‍ said... മറുപടി

ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ്‌ മാതാവ് അവനെ ഗർഭം ചുമന്നുനടന്നത്. അവൻടെ മുലകുടി നിർത്തുന്നതാവട്ടെ രണ്ടു വർഷംകൊണ്ടുമാണ്‌. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എൻടെ അടുത്തേക്കാണ്‌ (നിന്റെ) മടക്കം" (31:14)
നല്ല ലേഖനം..ഇങ്ങനെയുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു ബീമാപള്ളി

Noushad Vadakkel said... മറുപടി

മലയാളത്തില്‍ (ഇന്‍റര്‍നെറ്റില്‍ ) ഇത്തരം ലേഖനങ്ങള്‍ വളരെ കുറവാണ്...(ഞാന്‍ വായിച്ചിട്ടില്ല എന്നാണ് കേട്ടോ ) പരിഭാഷ തയ്യാറാക്കി നല്‍കിയ ബീമ പള്ളിക്ക് നന്ദി ..അല്ലാഹു ഇതൊരു സല്ക്കര്‍മ്മമായി സ്വീകരിക്കുമാരാകട്ടെ ...

വിശ്വാസികള്‍ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുംന്നു പ്രതീക്ഷിക്കുന്നു ...

CKLatheef said... മറുപടി

>>> എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ.<<<

ഗര്‍ഭധാരണത്തെക്കുറിച്ചും മുലകുടിയെക്കുറിച്ചും പറഞ്ഞതിന് ശേഷം ഖുര്‍ആന്റെ മേല്‍ പ്രയോഗത്തിന് വലിയ അര്‍ഥമുണ്ട്. ദൈവത്തോട് നന്ദികാണിക്കണം എന്ന് പറഞ്ഞതിന് തൊട്ടുടനെ മാതാപിതാക്കളോടും നന്ദികാണിക്കണം എന്ന് ചേര്‍ത്ത് പറഞ്ഞിരിക്കുന്നു. ആധുനിക മനുഷ്യന് നഷ്ടപ്പെട്ട ഗുണമാണിത്. ഒരു മനുഷ്യന് പ്രത്യക്ഷമായി ഏറ്റവും ഗുണം ലഭിക്കുന്നത് മാതാപിതാക്കളിലൂടെയാണ്. എന്നാല്‍ മാതാപിതാക്കളില്‍ പോലും കാരുണ്യം നിക്ഷേപിച്ച് നമ്മെ അനുഗ്രഹിച്ച ദൈവത്തോട് നന്ദി കാണിക്കാത്തവന് സ്വാഭാവികമായും മാതാപിതാക്കളെ പരിഗണിക്കാന്‍ കഴിയാതെ വരുന്നതില്‍ അത്ഭുതമില്ല.

വൃദ്ധസദനങ്ങളെക്കുറിച്ച് നാം പറയുമ്പോള്‍ അതിന്റെ പിന്നില്‍ വര്‍ത്തിക്കുന്ന ഇത്തരം വിശ്വാസങ്ങള്‍ ചെലുത്തുന്ന അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളെ പഠനവിധേയമാക്കുമ്പോഴേ ഈ സൂക്തത്തിന്റെ പ്രാധാന്യം നമ്മുക്ക് വ്യക്തമാകൂ.

കുപ്പിപ്പാല്‍ നല്‍കപ്പെടുന്ന കുഞ്ഞ് കാലം കഴിയുമ്പോള്‍ സ്വന്തം മാതാവിനെ വൃദ്ധസദനത്തിലേക്കയച്ചില്ലെങ്കിലാണ് അത്ഭുതത്തിന് വകയുള്ളത്.

മാതൃദിനവും മുലകുടി ദിനാചരണവും കൊണ്ടാടുന്ന ലോകത്തിന് വേണ്ടത് ഇത്തരം സന്ദേശങ്ങളാണ്. എങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ അത്തരം ജാഡകള്‍ നിലനിര്‍ത്തേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ല.

ഹാറൂന്‍ യഹ്'യെയും ഇതിവിടെ വായനക്ക് നല്‍കിയ ബീമാപള്ളിയെയും അല്ലാഹു അനുഗ്രഹിക്കട്ടേ.

അന്വേഷി said... മറുപടി

നല്ല വിഷയം തികച്ചും വിജ്ഞാനപ്രദം ഇപ്പോള്‍ പല സ്തീകളും കുഞ്ഞിനു മുലയൂട്ടിയാല്‍ ശരീര സൌന്ദര്യം നഷ്ട്ടപ്പെട്ടുപോവും എന്നോര്‍ത്ത് പ്രസവിച്ചയുടനെ തന്നെ ഇത് വേണ്ടാന്ന് വെക്കുകയാണ് ചെയ്യുന്നത്

വിജിത... said... മറുപടി

nalla lekhanam..

Abduljaleel (A J Farooqi) said... മറുപടി

ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്ന ഇത്തരം കാര്യങ്ങളില്‍ ആരും അത്ര ബോധവാന്മാരല്ല.ഇത് വളരെ വിജ്ഞാനപ്രദം, രണ്ടു കൊല്ലം മുലയൂട്ടണം എന്ന നിര്‍ദ്ദേശം പാലിച്ചാല്‍ തന്നെ കുട്ടികള്‍ തമ്മില്‍ മൂന്ന് വയസ്സിന്റെ വ്യത്യാസം നില നിര്‍ത്താം.
താങ്ക്സ് ബ്ലോഗര്‍
CK യെ അങ്ങനെ വിളിക്കാം ,ചെരുവാടിയെ അങ്ങനെ എന്നെ നിങ്ങള്‍ AJ എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ ബീമാപള്ളി എന്നത് സ്ഥലപ്പേരും ആണെങ്കിലും അതോടൊപ്പം ഒരു ചുരുക്കെഴുത്ത് കൂടി ചേര്‍ത്താല്‍ ഒരു കമന്റ് പറയുന്നവര്‍ക്കും ഒന്ന് പറയാല്ലോ പരിഗണിച്ചൂടെ.

Mujeeb said... മറുപടി

For its factories were prepared and created by Allah in the mothers' body, its composition excelled the composition of any other milk, in it there is everything needed by the baby from nutrition to protection, it also gives the mother a feeling that strengthens the ties between the mother and her baby. However, the percentage of natural breast feeding in Europe and the US reached a very low level in the fifties, where a large number of mothers – due to negative advertisement- thought that artificial feeding is better than natural breast feeding, and that the artificial milk contains elements not found in mothers' breast milk.
Many of our women in the Arab and Muslim world followed the Western example, and that led to the spread of artificial feeding and natural breast feeding become at that time an old practice. Since then studies and scientific research continued in Europe and the US that proved a single truth that is: Breast Milk is Best.
It shouldn't be strange to see well known medical experts in the world spreading their research, and writing studies about the advantages of breast milk.
"Women ought to know that breast milk is the best nutrition for the baby. Despite the fact that medical science has improved, it still has not been able to, in any way whatsoever, produce an equivalent to breast milk, and there isn't on the face of Earth a biological composite equivalent able to substitute breast milk completely".
"If mammals need their mother's breast milk and a close physical connection with the mother for several years, then human babies should have the priority in receiving their mother's breast milk with all its advantages for four years".
.The West has awakened to this fact recently, and the medical media in Europe and the US started notifying women about the importance of returning back to natural breastfeeding.
The Lancet a famous British medical magazine published an article asking the author: “why isn't the return to breastfeeding go at a higher rate than it currently is, despite the majority of medical opinions supporting the importance of breast milk and its prevalence over artificial milk”.
The author cites the reason for the aforementioned to be the control of artificial milk manufacturers over many organizations that are involved in children matters, and the large scale advertisement done by those manufacturers to convince mothers, despite being a big false truth less lie, that artificial milk supersedes breast milk.
In a time when the use of artificial milk is getting more common in our Islamic and Arab countries, we find that the British Govt. had made, thirteen years ago, an order that bans those companies from advertising the various types of artificial milk and thereafter those ads. disappeared completely from television and other media in Britain.
95% of mothers are able (if they desire) to breastfeed their newborns for a period of 4 to 6 months and they are able to, in this period of time, provide enough milk for their newborns to grow in a natural way.
Mujeeb Rehman,
Beemapally.

മുത്ത്‌/muthu said... മറുപടി

//അമ്മ സ്വയം വിചാരിച്ചാൽ ഒരിക്കലും പാലുത്പാദിപ്പിക്കാനാവില്ല. അതിലെ പോഷകങ്ങളുടെ അളവ് കൂട്ടാനും കുറയ്ക്കാനുമാവില്ല. സർവശക്തനായ ദൈവമാണ് ഓരോ ജീവിയുടെയും ആവശ്യങ്ങളറിയുന്നവനും അവയോട് കരുണ കാണിക്കുന്നവനും. അവനാണ്‌, അവൻ മാത്രമാണ്‌ അമ്മയുടെ മുലയിൽ പാൽ ഉത്പാദിപിക്കുന്നവനും.//

ഉപസംഹാരം ഉചിതമായി.
ഈ പ്രപഞ്ചത്തിലെ ഏതൊരു സംഗതിയെ കുറിച്ചും നേര്‍ക്ക്‌ നേരെ ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണ് അവയെല്ലാം നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവാത്തത്ര മികച്ച രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ടതാണെന്നു.

എന്നിട്ടും നമ്മുടെ യുക്തിവാദി-പരിണാമവാദി സുഹൃത്തുക്കള്‍ യുക്തിയും ബുദ്ധിയും "യാദൃച്ചികതാവാദ"മതത്തിനു അടിയറവു വെച്ച്
ഞെളിയുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.

jayarajmurukkumpuzha said... മറുപടി

aashamsakal....

Beemapally / ബീമാപള്ളി said... മറുപടി

ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം പാക്കിസ്താന്‍ അനുകൂലികളെന്നും ക്രിക്കറ്റില്‍ പാക്കിസ്താന്‍ ജയിക്കുമ്പോള്‍ അവര്‍ കയ്യടിക്കുന്നവരാണെന്നും ഇന്ത്യ ജയിക്കുമ്പോള്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നേരെ ഉടുമുണ്ടുരിഞ്ഞു കാണിക്കുന്നവരാണെന്നും ദേശസ്നേഹത്തിന്റെ ക്ളാസ്സെടുത്തുകൊണ്ടിരുന്നവര്‍ ഇപ്പോല്‍ ദേശദ്രോഹത്തിന്റെ പേരില്‍ കമ്പിയെണ്ണുന്നത്‌ കാണുമ്പോല്‍ എന്തു വികാരമാണ്‌ ശരാശരി ഇന്ത്യക്കാരനില്‍ ഉണ്ടാവുന്നതെന്നറിയില്ല.

പക്ഷെ ഒന്ന് സത്യമാണ് ഇന്ത്യയിലെ എല്ലാ സര്‍ സംഘ്‌ ചാലകുകളെയും ജയിലിലടക്കാനുള്ള സ്തലപരിമിതിയുമുണ്ട്‌ ഇന്നാട്ടിലെ ജയിലുകളില്‍.!

ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കുക.

എല്ലാം രാമന്റെ പേരില്‍.!