
ബീമാപള്ളിയില്‍ പോലീസു വെടിവെച്ചത് ഉന്നതര്‍ അറിയാതെ. അവരുടെ അനുമതിയില്ലാതെ.!
ആറ് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ പൊലീസ് വെടിവെപ്പും ബലപ്രയോഗവും കലക്ടര്‍ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാരുടെ അനുമതിയില്ലാതെയെന്ന് വെളിപ്പെടുത്തല്‍. ജില്ലാ കലക്ടര്‍, സബ്കലക്ടര്‍, എ.ഡി.എം ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടുമാര്‍ ആരും വെടിവെക്കാനോ ജനക്കൂട്ടത്തിന് നേരെ ബലംപ്രയോഗിക്കാനോ ഉത്തരവിട്ടിട്ടില്ല.
ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തുന്ന ജില്ലാ ജഡ്ജി കെ. രാമകൃഷ്ണന്‍ കമീഷന്‍ മുമ്പാകെ കലക്ടര്‍ സമര്‍പ്പിച്ച കാര്യവിവര പത്രികയിലാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുള്ളത്.
ബീമാപള്ളിയില്‍ വെടിവെപ്പും ബലപ്രയോഗവും കലക്ടര്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണ്.
2009 മെയ് 14 മുതല്‍ 17 വരെ സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ സുരക്ഷാ റിപ്പോര്‍ട്ടില്‍ ഈ മേഖലയില്‍ സംഘര്‍ഷമുള്ളതായി അറിയിച്ചിരുന്നെങ്കില്‍ സമാധാന അനുരഞ്ജനയോഗങ്ങള്‍ ചേരാന്‍ നേരിട്ട് പരിശ്രമിക്കുമായിരുന്നുവെന്നും കലക്ടര്‍ സമ്മതിക്കുന്നു.
ആറു നിരപരാധികളായ മനുഷ്യരെ വെടിവെച്ചു കൊന്നിട്ട് വര്‍ഗീയ കലാപം തടയാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതാണെന്ന പേരും നുണ പറഞ്ഞതും ഇതേ പോലീസു തന്നെ.!
കേട്ട് കേള്‍വിയില്ലാത്ത, തുല്യതയില്ലാത്ത ഒരു പോലീസ് ഭീകരതക്കാണ് ബീമാപള്ളി മണ്ണ് അന്ന് സാക്ഷ്യം വഹിച്ചത്. ഒരു ലാത്തിച്ചാര്‍ജ് പോലും വലിയ രാഷ്ട്രീയ, മാധ്യമ കോളിളക്കം സൃഷ്ടിക്കുന്ന ഈ കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോലിസ് വെടിവെപ്പ് ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയത് അത്ഭുതം തന്നയായിരുന്നു.
എന്തുകൊണ്ടാണ് കേരളീയരായ ആറ് മനുഷ്യര്‍ വെടിയേറ്റ് മരിച്ചു വീണിട്ടും, അതിന്റെ എത്രയോ ഇരട്ടി പേര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പറ്റാത്തവിധം ജീവച്ഛവങ്ങളായിട്ടും അത് ഒരു വിഷയമേ ആവാതെ പോയത്?
വെടിയേറ്റ് മരിച്ച ആ പാവപ്പെട്ട നിരപരാധികളെ പുതപ്പിച്ചതു ത്രിവര്‍ണമോ ചെങ്കോടിയോ ചന്ദ്രക്കലപച്ചയോ ഉള്ള തുണികളിലല്ലായിരുന്നു എന്നതായിരിക്കാമോ കാരണം.?
തങ്ങള്‍ ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച് ബാക്കി കൊലപാതകങ്ങളില്‍ മനുഷത്വമില്ലന്നു നിര്‍വചിച്ച് ഹര്‍ത്താലുകള്‍ ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക്, തീരദേശികളയ ആറുപേരുടെ ആത്മാക്കള്‍ അങ്ങിനെ വെറും ദുരാത്മാക്കള്‍ മാത്രമായി.!
ലോഞ്ചര്‍ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വര്‍ഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!
'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്‍മറഞ്ഞുപോയ ഒരു സാഹിത്യ വിമര്‍ഷകന്‍ പറഞ്ഞിരുന്നു. അതു ശരിയാണെങ്കില്‍ ബീമാപള്ളി നിവാസികള്‍ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളില്‍ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അന്‍പതു പേരിലേറെപ്പേര്‍ക്ക് മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന് കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളിക്കാര്‍ അപമാനിച്ചു.!
ഇതോടെ ബീമാപള്ളിയിലെ പൊലീസ് വെടിവെപ്പ് നിയമവിരുദ്ധമാണെന്ന് വ്യക്തമായി. വെടിവെപ്പിന് നിര്‍ദേശം നല്‍കുകയും അത് നടപ്പിലാക്കുകയും ചെയ്ത അക്രമികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ വരെ അന്വേഷണ കമീഷന് ശിപാര്‍ശ ചെയ്യാം.
നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്‍കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര്‍ ഇനി എന്നാണു ഉണങ്ങുക.
വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലര്‍ക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രത്വേകിച്ചും.!
പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികള്‍ക്ക് നേരിട്ട് ഇരയായിട്ടുള്ളവരാണ് ഇന്നത്തെ കേരള ഭരണ കര്‍ത്താക്കളില്‍ പലരും.അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും.!
അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാര്‍ അവരുടെ കൈത്തരിപ്പു തീര്‍ക്കാന്‍ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോള്‍ എന്നുള്ളത് മലയാള നാടിനു അപമാനം തന്നയാണ്.!


6 comments:
പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികള്‍ക്ക് നേരിട്ട് ഇരയായിട്ടുള്ളവരാണ് ഇന്നത്തെ കേരള ഭരണ കര്‍ത്താക്കളില്‍ പലരും.അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും.!
അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാര്‍ അവരുടെ കൈത്തരിപ്പു തീര്‍ക്കാന്‍ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോള്‍ എന്നുള്ളത് മലയാള നാടിനു അപമാനം തന്നയാണ്.!
ഒരു മുന്‍പരിചയവും ഇല്ലാത് 6 പേരെ പോലീസ് വെറുതെ വെടിവെച്ചു കൊല്ലുമോ?
താങ്ങളുടെ ആരോപണം വിസ്വസികാന്‍ ബുദ്ധിമുട്ടുണ്ട്
(കുറച്ചു വര്ഷം ഇതുപോലെ പോലീസീല്‍ ജോഒലി ചെയ്ത ആളിന്റെ അഭിപ്രായം ആണ് ഇതു)
അഭിലാഷ് പറഞ്ഞത് ശരിയാണ്. മുന്‍പരിചമില്ലാതെ വെടിവച്ചുകൊല്ലില്ല. നല്ല മുന്‍പരിചയത്തോടെ തന്നെയാണ് വെടിപൊട്ടിച്ചിരിക്കുന്നത്.
ആല്‍ക്കാരെ പിന്തുടര്‍ന്ന് അവരുടെ ആസനത്തിലും മുതുകിലുമാണ് വെടിവച്ചിട്ടുള്ളതെന്നു റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നു. ഒരു ജനക്കൂട്ടം കാണാത്തെ പോലീസല്ലല്ലോ കേരളത്തിലുള്ളത്.
ബീമാപള്ളിയില്‍ മാത്രം ഒരു പ്രകോപനവുമില്ലാതെ (ഒരു പോലീസുകാരനും പരിക്കേറ്റിരുന്നില്ല) വെടിവച്ചുകൊന്നെങ്കില്‍ നല്ല മുന്‍ പരിചമില്ലാതെ പറ്റുമോ .. ?
ചില ആളുകളെ കീചകന്‍മാരായി തോന്നിയാല്‍ ഏതു കീഴാള പോലീസും ഭീമനായി ഉയിര്‍കൊള്ളുമെന്നാണ് ബീമാപള്ളി വെടിവയ്പ്പ് തരുന്ന പാഠം.
പക്ഷേ ഏത് പരിചമില്ലാത്ത പോലീസായാലും പരിചയമുള്ള പോലീസായാലും ഒരുനാള്‍ ചെളി വെള്ളം കുടിക്കാതെ പോവില്ല എന്നാണ് നക്സല്‍ വര്‍ഗീസ് വിധി നല്‍കുന്ന നീതിയുടെ പാഠം.
മുകളില്‍ നിന്ന് ഉത്തരവുണ്ടായിരുന്നില്ല എന്ന് കരുതുക പ്രയാസം തന്നെ... കാരണം ഇവിടെ സംഭവം വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തത് വെച്ച് നോക്കുമ്പോള്‍ "മുകളില്‍ നിന്ന്" വ്യക്തമായ അറിയിപ്പും ഉത്തരവും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം..
ഒരു കൂട്ടം (സായുധരായ) പോലീസുകാര്‍ക്കെതിരെ ആക്രമിച്ചപ്പോള്‍ ആയിരുന്നത്രെ പ്രതിരോധത്തിലായ പോലീസ് വെടി വെച്ചത്...
wait to get more details about the enquiry ...
>> ഒരുനാള്‍ ചെളി വെള്ളം കുടിക്കാതെ പോവില്ല എന്നാണ് നക്സല്‍ വര്‍ഗീസ് വിധി നല്‍കുന്ന നീതിയുടെ പാഠം <<
that is another case നക്സല്‍ വര്‍ഗീസ് was a criminal
here the case is not similar to varguese
Post a Comment