2010-11-08

മുസ്ലീം സ്ത്രീകള്‍ക്ക് ഹറമുകളും നിഷിദ്ധമോ.?

മസ്ജിദുകളില്‍ ചെന്ന്‌ നമസ്കരിക്കാന്‍ ഒരു സ്ത്രീ ആഗ്രഹിച്ചാല്‍ അവളുടെ ഭര്‍ത്താവിനു പോലും അതിനെ തടയാന്‍ മതപരമായി അവകാശം നല്‍കാത്ത ഇസ്ലാമില്‍ പക്ഷേ, കേരളത്തില്‍ പുരോഹിതന്‍മാര്‍ കയ്യടക്കിയ (പൌരോഹിത്യം ഇസ്ലാമിനന്യം) വിശ്വാസ പ്രമാണങ്ങള്‍ പ്രകാരം ചില പൌരോഹിത്യ സംഘടനകള്‍ പിടിമുറുക്കിയ ഇടങ്ങളിലെ സ്ത്രീകള്‍ക്ക്‌ അത്തരം പ്രാര്‍ത്ഥനയ്ക്ക് അനുവാദമില്ല.

ഈ കുറിപ്പിനാധാരമായി ഇപ്പോല്‍ ഇതുകുറിക്കാന്‍ പ്രേരണയാവുന്നത്‌ തിരുവനന്തപുരത്തുനിന്നും ഹജ്ജ്‌ ചെയ്യാന്‍ ചില സംഘടനകള്‍ വഴിപോയ വൃദ്ദകളായ സ്ത്രീകളുടെ ദുരിതങ്ങളാണ്‌. മക്കയിലും മദീനയിലും അറേബ്യന്‍ നാടുകളിലെവിടെയും സ്ത്രീകള്‍ക്ക്‌ പള്ളിയില്‍ പോയി നമസ്ക്കരിക്കാന്‍ മതപരമായോ സാമൂഹികമായോ ഒരു തടസ്സവുമില്ല. പക്ഷേ തങ്ങളാണ്‌ യഥാര്‍ത്ത വിശ്വാസപ്രമാണങ്ങള്‍ പിന്തുടരുന്നവര്‍ എന്നവകാശപ്പെടുന്ന കേരളത്തിലെ ചില യാഥാസ്ഥിക സംഘടനകളിലോ അവര്‍ മുഖാന്തിരം ഹജ്ജിനു പോകുന്ന അധികംപേര്‍ക്കും അതിനുള്ള സൌഭാഗ്യമില്ല.

ലക്ഷക്കണക്കിനു രൂപ ചിലവാക്കി പുണ്യ സ്ഥലങ്ങളില്‍പ്പോയി നമസ്ക്കരിക്കാനും പുണ്യത്തിന്റെ അംശം തങ്ങള്‍ക്കും ലഭ്യമാവണമെന്ന ആഗ്രഹവുമായി പോയവര്‍ക്ക്‌ മക്കയിലെയും മദീനയിലെയും ഹോട്ടല്‍ മുറികളില്‍ തടവാണ്‌ ചില സംഘടനകള്‍ വിധിച്ചിരിക്കുന്നത്‌. ലോകത്തിലെ എല്ലാ നാടുകളില്‍ നിന്നുമെത്തിയ മുസ്ലിം സ്ത്രീകള്‍ നമസ്ക്കാര സമയങ്ങളില്‍ പള്ളികളില്‍ പോയി പ്രാര്‍ഥനയില്‍ പങ്കെടുക്കുമ്പോല്‍, ഹതഭാഗ്യരാക്കപ്പെട്ട ഈ കേരള സ്ത്രീകളുടെ അവസ്തയെ വിഡ്ഡികളായ ചിലരുടെ മൌഢ്യം വച്ച്‌ പരിഹരിക്കാനാവുമോ ?

ഉത്സവപ്പറമ്പുകളിലും, മഖ്ബറകളിലും, ദു'ആ ധ്യാന പ്രഹസനങ്ങളിലും പുരുഷനോടൊപ്പം ഉരുമ്മിയും ഇഴുകിയും നഗ്നവസ്ത്രധാരികളായി (ചിലര്‍ വസ്ത്രം ധരിച്ചിരിക്കും, പക്ഷേ നഗ്നകളായിരിക്കും) ആട്ടിത്തെളിക്കാനും അതു പുണ്യമായി കരുതുകയും ചെയ്യുന്നവര്‍ക്ക്‌ മക്കയിലെയും മദീനയിലെയും ഏറ്റവും ഭക്തിസാന്ദ്രമായ മാനസികാവസ്തയില്‍ പോലും വൃദ്ധകളുല്‍പ്പെടുന്ന സ്ത്രീകളെ ഇരു ഹറമുകളിലെയും നമസ്കാരങ്ങളില്‍ നിന്ന്‌ വിലക്കുന്ന ഇത്തരം മത സംഘടനകളുടെ പിന്തിരിപ്പന്‍ നിലപാട് അവര്‍ പ്രതിനിധാനം ചെയ്യുന്ന മൃതാശയങ്ങളാണ്‌ വെളിവാക്കുന്നത്‌.

വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന പഴയകാല സാമൂഹികാവസ്തകളില്‍, അവര്‍ പ്രത്വേക സാഹചര്യങ്ങളില്‍ നിലനിര്‍ത്താനുദ്ധേശിച്ച ആചാരങ്ങള്‍ മതത്തിന്റെ ലേബലൊട്ടിച്ച്‌ ഇന്നും നിലനിറുത്തി പരിഹാസ്യരാവുന്നതിന്റെ കാരണമെന്താണെന്ന്‌ അന്വേഷിക്കുമ്പോല്‍ നാമെത്തിച്ചേരുന്നത്‌ സ്വയം സൃഷ്ടിക്കപ്പെട്ട ദൈവീക പരിവേഷത്തിന്റെയുള്ളില്‍ മാടമ്പിമാരായി വിലസുന്ന പുരോഹിതന്‍മാരുടെ ഉദരങ്ങളിലേക്കാണ്‌.

കാരണം മതം വില്‍പ്പനക്ക്‌ വച്ചിരിക്കുന്ന പണം വന്നുവീഴുന്ന, പുണ്യാത്മാക്കളുടെ പേരുകള്‍ ചൂണ്ടിക്കാട്ടി ഖബര്‍ പൂജ വ്യവസായങ്ങള്‍ നടക്കുന്ന ഒരുസ്ഥലങ്ങളിലും ഒരു മഖുബറകളിലും അവിടങ്ങളിലെ ചന്ദനക്കുട മഹോത്സവങ്ങള്‍ക്കും മുസ്ലിം സ്ത്രീകള്‍ക്ക് ഈ വര്‍ഗ്ഗങ്ങള്‍ ഒരു വിലക്കും പ്രഖ്യാപിച്ചിട്ടില്ല. നമസ്ക്കാര സമയങ്ങളില്‍ പോലും കേരളത്തിലെ ഇത്തരം ഇടങ്ങളിലെ പള്ളികളില്‍ ഇവരുടെ ആശയക്കാര്‍ പൂജാരിമാരായി ഖബര്‍ സേവിച്ച്‌ നില്‍ക്കുന്നതും കാണാം.സ്ത്രീകളുടെ തലയില്‍ എണ്ണകൊണ്ട്‌ തിരുമ്മിയും, മയില്‍പ്പീലികൊണ്ട്‌ തഴുകിയും ഇക്കിളിപ്പെടുത്തി കാണിക്കപ്പണത്തിനു പുണ്യം വില്‍ക്കുന്നത്‌ ആര്‍ക്കും ചെന്നുകണ്ട്‌ ബോധ്യപ്പെടാവുന്നതുമാണ്‌.

നമസ്കാര സമയങ്ങളില്‍ റൂമുകളില്‍ കുടുക്കപ്പെട്ടിരിക്കുന്നുവെങ്കിലും, പക്ഷേ ഈ സ്ത്രീകളെ കൃത്യമായി ചില ഖബറുകള്‍ കാണിക്കാനും അവിടങ്ങളിലെ പ്രാര്‍ഥനക്കും മറ്റും കൊണ്ടുപോകുന്നുമുണ്ട്‌.

മക്കയിലെയും മദീനയിലെയും ഇമാമിനോടോപ്പമുള്ള നമസ്കാര പ്രാര്‍ത്ഥനകളില്‍ നിന്ന് തടയപ്പെട്ട ഈ സ്ത്രീകളുടെ കൂട്ടത്തിലെ ഒരാളുടെ (സൌദിയില്‍ തന്നെ ജോലിചെയ്യുന്ന) മകന്‍ ഇതറിയുകയും ഹജ്ജ്‌ സംഘത്തിലെ നേതാവിനെ കണ്ട്‌ ബഹളമുണ്ടാക്കുകയും അയാളെ കയ്യേറ്റം ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി കഴിഞ്ഞ ദിവസം മദീനയില്‍.!

ഒരു പക്ഷേ ഇത്തരം അവസ്ഥ തന്നെയായിരിക്കണം കേരളത്തിലെ ഇതര പ്രദേശങ്ങളില്‍ നിന്നും ഇത്തരം സംഘടനകള്‍ വഴി ഹജ്ജ്‌ ചെയ്യാന്‍ പോയ സ്ത്രീകളുടെ ദൌര്‍ഭാഗ്യകരമായ വിധിയെന്നു അനുമാനിക്കാം.

ഇസ്ലാമിനെ ഖബറിന്റെ മതമായി ചുരുക്കുകയും അതിനെ പണത്തിന്റെയും പുണ്യത്തിന്റെയും വിപണന കേന്ദ്രമാക്കുകയും ചെയ്യുന്ന ബഹുദൈവ ആശയങ്ങള്‍ മതത്തില്‍ തിരുകി ജീവനോപാധിയാക്കുന്ന ഒരു പുത്തന്‍ "മദ്‌യന്‍" മതചിന്ത കേരളത്തെപ്പോലുള്ള പ്രബുദ്ധമായ ഇടങ്ങളില്‍ വളരുന്നത്‌ ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. അതിനാല്‍ മതത്തിന്റെ യതാര്‍ഥമായ ആശയങ്ങള്‍ അവര്‍ക്ക്‌ തികട്ടുന്നത്‌ സ്വാഭാവികമാണുതാനും.!

133 comments:

ബീമാപള്ളി / Beemapally said... മറുപടി

ഈ ഹജ്ജു സംഘത്തില്‍ ഉള്ളവരില്‍ ഈ ബ്ലോഗറുടെ ചില ബന്ധുക്കളും ഉള്‍പ്പെടുന്നു..

ഇത് സത്യമായ ഒരു അനുഭവ സാക്ഷ്യം.!

CKLatheef said... മറുപടി

മലയാള ഖുതുബ നടക്കുന്ന പള്ളിയില്‍ പെട്ടുപൊകുന്ന യാഥാസ്ഥിതികരായ ആളുകള്‍ പറയുന്ന ഒരു വര്‍ത്തമാനമുണ്ട്. പ്രസംഗമൊക്കെ നന്നായി പക്ഷെ ഒരു 'തഖ് വ' കിട്ടിയില്ല. എന്നപോലെ ആളുകള്‍ക്ക് ഒരു 'തഖ് വ' കിട്ടണമെങ്കില്‍ ഇത്തരം സംഘങ്ങളുടെ കൂടെ പോകണം. ആരാധനകള്‍ക്കായി ആരാധന നടത്തുന്നവര്‍ക്ക് അതൊക്കെ മതി.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

വിശുദ്ധ ഹറമിലെ ക‌അബ ആദ്യമായി കണ്ടപ്പോൾ ഒരു സ്ത്രീ പറഞ്ഞത് ഇങ്ങനെയായിരിന്നു “ന്റെ മബർത്ത തങ്ങളെ ഇതാണൊ ക‌അബ”.മദീനയിൽ പോയപ്പോൾ പൈസ ഇടാൻ ബണ്ഡാരപ്പെട്ടി തിരഞ്ഞ സഹോദരന്മാരെയും അത് കേട്ടമാത്രയിൻ ഞാൻ തന്നെ ബണ്ഡാരപ്പെട്ടിയിൽ പൈസയിടാമെന്ന് പറഞ്ഞ് കാശ് വാങ്ങി പോക്കറ്റിലിട്ട പുരോഹിതന്മാരുടെയും കഥ വേറെ.

ഹജ്ജ് അന്താരാഷ്ട്ര ഉറൂസ് ആണ്ട് നേർച്ചയാണെന്നും, മിനായിൽ കൊടുകുത്ത് നേർച്ചയുണ്ടെന്നും, മക്കയിലും മദീനയിലും വിളക്ക് കത്തിക്കാൻ പ്രത്യേകം ജോലിക്കാർ തന്നെ ഉണ്ടെന്നും പറഞ്ഞ മോല്യാര് പാവപ്പെട്ട കൌമിനെ പറ്റിക്കുന്നു.

ഇതുപോലെ എന്തെല്ലാം നടക്കുന്നു. നമുക്ക് സഹതപിക്കാം.

ഹൃദയസ്പര്‍ശിയായ പോസ്റ്റ്

പ്രചാരകന്‍ said... മറുപടി

Beemapally said,

>>മസ്ജിദുകളില്‍ ചെന്ന്‌ നമസ്കരിക്കാന്‍ ഒരു സ്ത്രീ ആഗ്രഹിച്ചാല്‍ അവളുടെ ഭര്‍ത്താവിനു പോലും അതിനെ തടയാന്‍ മതപരമായി അവകാശം നല്‍കാത്ത ഇസ്ലാമില്‍ <<



"അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച്‌ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക്‌ എന്റെ കൂടെ നിസ്കരിക്കാൻ താൽപ്പര്യമുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയിൽ നിസ്കരിക്കുന്നതിലേറെ നിനക്ക്‌ പുണ്യം ലഭിക്കുക നിന്റെ വീട്ടുകാർ മാത്രം നിസ്കരിക്കുന്ന പള്ളിയിൽ അത്‌ നിർവഹിക്കുമ്പോഴാണ്‌. നീ ആ പള്ളിയിൽ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത്‌ നിസ്കരിച്ചാൽ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയിൽ നിസ്കരിക്കുന്നത്‌ ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കട ന്നുവരാൻ സാധ്യതയില്ലാത്ത മുറിയിൽ നിസ്കരിക്കുമ്പോഴാണ്‌" (സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ്‌ അഹ്മദ്‌ 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂടുൽ ഗാബഃ 5/578, ത്വബ്‌റാനി 25/168, മജ്മഉസ്സവാഇദ്‌ 2/34, സ്വഹീഹു ഇബ്നി ഹിബ്ബാൻ 3/488, അദുർറുൽ മൻസൂർ 5/52)


നബി(സ) ചെയ്തത് മത വിരുദ്ധമാണെന്നാണല്ലോ ആധുനിക മൌലവിമാരുടെ കണ്ടെത്തൽ !!

പ്രചാരകന്‍ said... മറുപടി

ബീമാപള്ളി / Beemapally said...

>>ഈ ഹജ്ജു സംഘത്തില്‍ ഉള്ളവരില്‍ ഈ ബ്ലോഗറുടെ ചില ബന്ധുക്കളും ഉള്‍പ്പെടുന്നു.. <<


നാഴികക്ക് നാല്പത് വട്ടം ഖുറാഫികളെന്നും മു‌ശ്‌രിക്കുകളെന്നും എഴുതുകയും പ്രസംഗിക്കുകയും കൊല്ലൽ നിർബന്ധമെന്ന് വരെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനക്കാർ, ഈ ആരോപണങ്ങൾക്കെലാം വിധേയരായ കൂട്ടർ നയിക്കുന്ന ഹജ്ജ് സംഘത്തിൽ ആ സംഘത്തിന്റെ അമീറിന്റെ കീഴിൽ ഹജ്ജിനു പോകുന്നത് വിചിത്രം തന്നെ.

Rashid said... മറുപടി

1 ) “സ്ത്രീ, ജുമുഅക്ക് ഹാജരായാല്‍ അവള്‍ ജുമുഅ നമസ്കരിക്കല്‍ അനുവദനീയമാണ് എന്ന് ഇബ്നുമുന്‍ദിറും മറ്റും മുസ്ലീം സമൂഹത്തിന്റെ ഇജ്മാഅ(ഏകകണ്oമായ അഭിപ്രായം) ഉദ്ധരിച്ചിട്ടുണ്ട്. നബി(സ)യുടെ പള്ളിയില്‍ നബിയുടെ പിന്നില്‍, പുരുഷന്മാരുടെ പിന്നിലായി സ്ത്രീകള്‍ നമസ്കരിച്ചിരുന്നു എന്നകാര്യം അനിഷേധ്യമായതും സ്വഹീഹായതുമായ ഹദീസുകള്‍കൊണ്ട് സ്ഥിരപ്പെട്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്‌:4 – 484 )

Rashid said... മറുപടി
This comment has been removed by the author.
Rashid said... മറുപടി

2) സത്യവിശ്വാസിനികളായ സ്ത്രീകള്‍ നബി(സ)യോടൊപ്പം സുബ്ഹിയുടെ ജമാഅത്തില്‍പോലും പങ്കെടുത്തിരുന്നു എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ്നമ്പര്‍:230 ) വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി(റ) എഴുതുന്നു:
” ഈ ഹദീസില്‍ സ്ത്രീകള്‍ പള്ളിയില്‍ ഹാജറാകല്‍ അനുവദനീയമാണെന്നുണ്ട്”. (ശറഹ് മുസ്ലിം:2 / 280 )

Rashid said... മറുപടി

3) മദീനാ പള്ളിയില്‍ ജമാഅത്തിനായി കൂടിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഉറക്കം ബാധിക്കുന്നത്ര സമയം ഇശാ നമസ്കാരം നബി (സ) വൈകിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന സ്വഹീഹ് മുസ്ലിം ഉദ്ധരിച്ച ഹദീസിനെ (ഹദീസ് നമ്പര്‍:219 ) വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്നതുകൊണ്ട് ഉദ്ദേശ്യം അവരില്‍ നിന്ന് പള്ളിയില്‍ നമസ്കാരത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.” (ശറഹ് മുസ്ലിം 5 /275 )

അപ്പോള്‍ പള്ളിയില്‍ തന്നെയാണ് സ്ത്രീകളും കുട്ടികളും ഉറങ്ങിയത് എന്നും അവര്‍ ഇശാ ജമാഅത്തെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഇമാം നവവി(റ)യുടെ മേല്‍ വ്യാഖ്യാനത്തിലൂടെ വ്യക്തമാകുന്നത്. അഥവാ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാമെന്നും ജമാഅത്ത് നമസ്കാരത്തില്‍ പങ്കെടുക്കാമെന്നും അതിലൂടെ വ്യക്തമായി.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

@ അസത്യ പ്രചാരകർ അറിയാൻ

*അല്ലാഹുവിന്റെ ദാസികളെ(സ്ത്രീകളെ)അല്ലാഹുവിന്റെ പള്ളികളിൽ നിന്നും തടയരുത്.
*നിങ്ങളുടെ സ്ത്രീകൾ പള്ളികളിലേക്ക് പോവാനുള്ള അവരുടെ അവകാശം ചോദിച്ചാൽ നിങ്ങൾ തടയരുത്
*നിങ്ങൾ ആരുടെയെങ്കിലും ഭാര്യ പള്ളിയിലേക്ക് പോവാൻ അനുവാദം ചോദിച്ചാൽ അവൻ അവളെ തടയരുത്
*അബ്ദുല്ലയുടെ ഭാര്യ സൈനബ് പറഞ്ഞു നബി(സ) ഞങ്ങളോട് പറഞ്ഞു നിങ്ങളിലാരെങ്കിലും പള്ളിയിൽ ഹാജരാവുകയാണെങ്കിൽ അവൾ സുഗന്ധം പൂശരുത് മുസ്ലിം 443 നസാഈ
*സൈനബ് നിവേദനം നബി(സ) സ്ത്രീകളോട് പറയുന്നു നിങ്ങളിലാരെങ്കിലും ഇശാ നമസ്കാരത്തിനു ഹാജരാവുകയാണെങ്കിൽ ആ രാത്രി നിങ്ങൾ സുഗന്ധം പൂശരുത്.
ചേകന്നൂരിനെ പിന്തുടർന്ന് ആയിരക്കണക്കിനു ഹദീസിനെ നിശേധിക്കുകയാണ് സമസ്തക്കാർ

Rashid said... മറുപടി

4) ഇതുപോലെ നബി(സ) സ്ത്രീകളടക്കമുള്ള മ’ മൂമുകള്‍ക്ക് ഇമാമായി നിന്ന് നമസ്കരിക്കുമ്പോള്‍ സ്ത്രീകളുടെകൂടെയുള്ള ചെറിയ കുട്ടികള്‍, കരഞ്ഞു ശല്യപ്പെടുത്തുമ്പോള്‍ നബി(സ) നമസ്കാരത്തിന്റെ ദൈര്‍ഘ്യം ചുരുക്കി അവരെകൂടി പരിഗണിച്ചിരുന്നു എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:230 ) വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“ഈ ഹദീസില് സ്ത്രീകള്‍ പള്ളിയില്‍ വെച്ച് പുരുഷന്മാരുടെ നമസ്കാരത്തിന്റെ കൂടെ നമസ്കരിക്കലും കുട്ടികളെ പള്ളിയില്‍ പ്രവേശിപ്പിക്കലും അനുവദനീയമാ‍ണെന്നുണ്ട് .”(ശറഹ് മുസ്ലിം:2 /140 )

Rashid said... മറുപടി

5) നബി(സ)യോടൊപ്പം സ്ത്രീകള്‍ ഗ്രഹണനമസ്കാരത്തില്‍ പങ്കെടുത്തു എന്ന് പറയുന്ന ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:904) വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:
“ഗ്രഹണ നമസ്കാരം സ്ത്രീകള്‍ക്കും സുന്നത്തുണ്ടെന്നും അവര്‍ പുരുഷന്മാരുടെ പിന്നിലായി ഹാജരാവണമെന്നും ഇതില്‍നിന്നു ഗ്രഹിക്കാവുന്നതാണ്. “(ശറഹ് മുസ്ലിം:3 / 481 )

Rashid said... മറുപടി

6 ) പ്രസിദ്ധ സ്വഹാബി വനിതയായ സൈനബ്(റ) പള്ളിയില്‍ വെച്ച രാത്രി നമസ്കാരം നിര്‍വഹിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസ്(സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:784) വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ)പറയുന്നു:
“സ്ത്രീകള്‍ പള്ളിയില്‍ വെച്ച് സുന്നത്ത് നമസ്കരിക്കല്‍ അനുവദനീയമാണെന്ന് ഈ ഹദീസിലുണ്ട്. കാരണം അവര്‍ [സൈനബ്(റ)] സുന്നത്ത് നമസ്കരിച്ചത് പള്ളിയില്‍ വെച്ചായിരുന്നു. നബി(സ) അവരെ എതിര്‍ക്കുകയുണ്ടായിരുന്നില്ല.” (ശറഹ് മുസ്ലിം 3 /332 ).

Rashid said... മറുപടി

7) “സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ്. അബൂ ഹുറൈറ(റ)യുടെ ഹദീസിന്റെ അടിസ്ഥാനത്തില്‍.നബി(സ) പറഞ്ഞു പുരുഷന്മാരുടെ അണികളില്‍ ഏറ്റവും ഉത്തമമായത് ആദ്യത്തേതും ചീത്തയായത് അവസാനത്തേതും ആകുന്നു. സ്ത്രീകളുടെ അണികളില്‍ കൂടുതല്‍ ഉത്തമം അവസാനത്തേതും ചീത്തയായത് ആദ്യത്തേതും ആകുന്നു.”(ശറഹുല്‍ മുഹദ്ദബ് 4 /301 )

Rashid said... മറുപടി

8) ഇമാം ശാഫീ(റ)യുടെ ഏറ്റവും സ്വീകാര്യമായ ജദീദായ (പുതിയ) (അവസാനത്തെ) അഭിപ്രായം അതവര്‍ക്ക്‌ പള്ളിയില്‍വെച്ച് ആകാം എന്നുതന്നെയാണ്. ഇമാം നവവി(റ) തന്നെ അത്‌ ഉദ്ധരിക്കുന്നത് കാണുക:
“സ്ത്രീകള്‍ വീട്ടിലെ പള്ളിയില്‍(വീട്ടില്‍ നമസ്കരിക്കാന്‍ ഒരു സ്ഥലം ഒരുക്കി പള്ളിയാക്കി, ആ പള്ളിയില്‍) ഇഅതികാഫിരുന്നാല്‍ സ്വഹീഹാവുകയില്ല എന്നാണു ഇമാം ശാഫിയുടെ പുതിയ (അവസാനത്തെ) അഭിപ്രായം”(മിന്ഹാജ്:പേജ്:38 )

Rashid said... മറുപടി

9) നബി(സ) യുടെ മരണശേഷം ഭാര്യമാരും ഇഅതികാഫിരുന്നു’ എന്ന ഹദീസിനെ (സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:1172 ) വ്യാഖ്യാനിച്ചുകൊണ്ട് യുക്തിയുക്തം വിശദീകരിക്കുന്നത് കാണുക:

“പള്ളിയിലല്ലാതെ ഇഅതികാഫ് ശരിയാവുകയില്ല എന്ന് ഈ ഹദീസുകളിലുണ്ട് . കാരണം നബി(സ) യും അവിടുത്തെ ഭാര്യമാരും അനുയായികളും പള്ളികളിലാണ് ഇഅതികാഫ് നിര്‍വഹിച്ചിരുന്നത്. പള്ളിയെ തന്നെ അതിന്നായി സ്വീകരിക്കുന്നതില്‍ അവര്‍ക്ക് വിഷമം ഉണ്ടായിട്ടുപോലും അതിലാണ് അവര്‍ ഇരുന്നത്. വീട്ടില്‍ ഇഅതികാഫിരിക്കല്‍ അനുവദനീയമായിരുന്നുവെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അവരത് ചെയ്യുമായിരുന്നു. പ്രത്യേകിച്ചു സ്ത്രീകള്‍! കാരണം, വീടുകളില്‍ ഇഅതികാഫിരിക്കാന്‍ അനുവാദം ലഭിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് വളരെ കൂടുതലാണല്ലോ”

M.A Bakar said... മറുപടി

കാമം കെട്ടഴിക്കാന്‍ ആര്‍ത്തമുള്ള പെണ്ണ്‌ തടസ്സമായല്‍ അതൊരു കാരണമാണ്‌ ചിലര്‍ക്ക്‌ മറ്റൊരു പെണ്ണിനെ കൂടെ കെട്ടല്‍. നീതി കാണിക്കാന്‍ കെല്‍പ്പുള്ളവന്‌ നാലുവരെ കെട്ടല്‍ അനുവദീയമാണെങ്കിലും ഫതുവകള്‍ പോകുന്നത്‌ ഇങ്ങനെയൊക്കെയാണ്‌.

മക്കയില്‍ ലോഡ്ജുകളില്‍ തളച്ചിടപ്പെട്ട്‌ പള്ളികളില്‍ നിന്ന്‌ അല്ലാഹുവിന്‍റെ ദാസിമാരെ അകറ്റിയിരിക്കുന്ന സുന്നീ കൂതറക്കൂട്ടങ്ങള്‍ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ കൂട്ടം കൂട്ടമായി പരപുരുഷന്‍മാരുമായി കലര്‍ന്ന്‌ തെരെഞ്ഞെടുപ്പ്‌ നേരിടുന്ന സ്ത്രീകള്‍ക്ക്‌ നല്‍കാന്‍ ഫതുവയുണ്ടോ.. ? അവരും ചെയ്തുകാണുമല്ലോ ഇത്തരക്കാര്‍ക്ക്‌ വോട്ടുകള്‍ .


സ്ത്രീയുമായി ബന്ധപ്പെടുന്ന എല്ലാ ഹലാക്കിനും ഫതുവയുള്ളവര്‍ ഈ വിഷയത്തില്‍ (ഇതൊരു വ്യക്തിയെ മാത്രം സംബന്ധിക്കുന്നത്തല്ലാത്തതിനാല്‍) നിലപാട്‌ വ്യക്തമാക്കേണ്ടതുണ്ട്‌. ഒരുപക്ഷേ രാഷ്ട്രീയമായി ഒറ്റപ്പെട്ടുപോകുമെന്ന്‌ ഭയന്ന്‌ ഇതില്‍ നിലപാട്‌ വ്യക്തമാക്കാതെ മൌനത്തിലൊളിക്കുന്ന ഇരട്ടത്താപ്പ്‌ സൃഷ്ടിക്കുന്ന പൊള്ളത്തരം എങ്ങനെ മറച്ചുവയ്ക്കാനാവും. !!

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

അല്ലാഹു ഹലാക്കിയതിനെ ഹറാമാക്കുന്നവർ
വിവിധങ്ങളായ തങ്ങളുടെ തട്ടിപ്പുകൾ നിലനിർത്താൻ യാതൊരു മനഃപ്രയാസവും ഇക്കൂട്ടർക്കില്ല.

പ്രചാരകന്‍ said... മറുപടി

ഇതൊക്കെ സ്ഥിരം കോപ്പി പേസ്റ്റുകളാണല്ലോ സഹോദരാ.

ഞാൻ സൂചിപ്പിച്ച സംഭവം

>>"അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച്‌ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക്‌ എന്റെ കൂടെ നിസ്കരിക്കാൻ താൽപ്പര്യമുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയിൽ നിസ്കരിക്കുന്നതിലേറെ നിനക്ക്‌ പുണ്യം ലഭിക്കുക നിന്റെ വീട്ടുകാർ മാത്രം നിസ്കരിക്കുന്ന പള്ളിയിൽ അത്‌ നിർവഹിക്കുമ്പോഴാണ്‌. നീ ആ പള്ളിയിൽ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത്‌ നിസ്കരിച്ചാൽ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയിൽ നിസ്കരിക്കുന്നത്‌ ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കട ന്നുവരാൻ സാധ്യതയില്ലാത്ത മുറിയിൽ നിസ്കരിക്കുമ്പോഴാണ്‌" (സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ്‌ അഹ്മദ്‌ 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂടുൽ ഗാബഃ 5/578, ത്വബ്‌റാനി 25/168, മജ്മഉസ്സവാഇദ്‌ 2/34, സ്വഹീഹു ഇബ്നി ഹിബ്ബാൻ 3/488, അദുർറുൽ മൻസൂർ 5/52) <<

എന്നത് നിങ്ങൾ നിഷേധിക്കുന്നുവോ ഇല്ലയോ ?
ഇല്ലെങ്കിൽ നബി (സ) മത വിരുദ്ധമായി സഹാബി വനിതയെ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിനെ തൊട്ട് തടഞ്ഞു എന്നാണോ ?


ഇപ്പോൾ റഷീദ് കോപ്പി പേസ്റ്റ് ചെയ്ത താഴെ വരികൾ

>> “സ്ത്രീകള്‍ പുരുഷന്മാരുടെ കൂടെ ഒരു ജമാഅത്തായി നമസ്കരിക്കുമ്പോള്‍ അവരുടെ ഇടയില്‍ യാതൊരു മറയും ഇല്ലാതിരുന്നാല്‍ സ്ത്രീകളുടെ സ്വഫ്ഫുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് അവസാനത്തെ വരിയാണ് <<


ജമാ‌അത്ത് മുജാഹിദ് പള്ളികളിൽ ഈ നിലക്കാണോ നിങ്ങൾ നിസ്കാരം സംഘടിപ്പിക്കുന്നത് ? അല്ലെങ്കിൽ അത് നിങ്ങൾ മനസിലാക്കിയതിനു വിരുദ്ദമല്ലേ !


കേരളത്തിൽ മുജാഹിദ് /വഹാബിസം 920 കളിൽ വന്നിട്ടും. 950 കളിലാണല്ലോ ആദ്യമായി സ്ത്രീകളെ പള്ളിയിലെക്ക് ആനയിക്കപ്പെട്ടത്. എന്ത് കൊണ്ടാണത് വരെ ഈ വിവരങ്ങളെല്ലാം മൂടി വെച്ചത് ?

ബീമാപള്ളി / Beemapally said... മറുപടി

@പ്രചാരകന്‍

>>ഈ ഹജ്ജു സംഘത്തില്‍ ഉള്ളവരില്‍ ഈ ബ്ലോഗറുടെ ചില ബന്ധുക്കളും ഉള്‍പ്പെടുന്നു.. <<

നാഴികക്ക് നാല്പത് വട്ടം ഖുറാഫികളെന്നും മു‌ശ്‌രിക്കുകളെന്നും എഴുതുകയും പ്രസംഗിക്കുകയും കൊല്ലൽ നിർബന്ധമെന്ന് വരെ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനക്കാർ, ഈ ആരോപണങ്ങൾക്കെലാം വിധേയരായ കൂട്ടർ നയിക്കുന്ന ഹജ്ജ് സംഘത്തിൽ ആ സംഘത്തിന്റെ അമീറിന്റെ കീഴിൽ ഹജ്ജിനു പോകുന്നത് വിചിത്രം തന്നെ.#########

തീര്‍ച്ചയായും ബന്ധുക്കള്‍ ഈ സംഘത്തില്‍ ഉണ്ട്.. അതുകൊണ്ട് തന്നയാണ് ഈ വിഷയം അറിയാനും പോസ്റ്റാനും ഇട വന്നതും. ഒരു കുടുമ്പത്തിലെ മുഴുവന്‍ പേരുടെയും ചിന്ത ഒരു വഴിക്കല്ല. തിരിച്ചറിവാണ് പ്രധാനം.!

പ്രചാരകന്‍ said... മറുപടി

@ Beemapally

>>..... ഒരു കുടുമ്പത്തിലെ മുഴുവന്‍ പേരുടെയും ചിന്ത ഒരു വഴിക്കല്ല. തിരിച്ചറിവാണ് പ്രധാനം.! <<


നല്ല തിരിച്ചറിവുകൾക്കായി പ്രാർത്ഥിക്കുന്നു.

തന്റെ കൂടെ മദീനത്തെ പള്ളീയിൽ നിസ്കരിക്കാൻ അനുവാദം ചോദിച്ച സഹാബി വനിതയെ തടഞ്ഞ നബി(സ)യുടെ നടപടി വിശദമാക്കുന്ന ഹദീസിനെ പറ്റ് ഒന്നും പറഞ്ഞില്ല !!


സാധാരണയായി നടക്കുന്ന ഒരു കാര്യമായിരുന്നെങ്കിൽ പ്രത്യേകമായി എന്തിനായിരുന്നു അവർ അനുവാദം ചോദിച്ചതെന്നും കൂടി ചിന്തിക്കുക

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>ജമാ‌അത്ത് മുജാഹിദ് പള്ളികളിൽ ഈ നിലക്കാണോ നിങ്ങൾ നിസ്കാരം സംഘടിപ്പിക്കുന്നത് ? അല്ലെങ്കിൽ അത് നിങ്ങൾ മനസിലാക്കിയതിനു വിരുദ്ദമല്ലേ !<<

ഇനി മസ്ജിദ് രണ്ടു നിലയായതിനു ബേസ്മെന്റിൽ നിസ്ക്കാരമൊരുക്കിയതിനൊക്കെ തെളിവ് വേണമായിരിക്കും പ്രചാരകന്?

>>>കേരളത്തിൽ മുജാഹിദ് /വഹാബിസം 920 കളിൽ വന്നിട്ടും. 950 കളിലാണല്ലോ ആദ്യമായി സ്ത്രീകളെ പള്ളിയിലെക്ക് ആനയിക്കപ്പെട്ടത്. എന്ത് കൊണ്ടാണത് വരെ ഈ വിവരങ്ങളെല്ലാം മൂടി വെച്ചത് ? <<<

റോബോട്ടുകളൂടെ മെമ്മറിയിൽ വിജ്ഞാനം നിറച്ച് തെരുവിലോട്ടിറക്കുന്നപോലെ കുറെ പണ്ഡിതന്മാരെ നവോഥാനത്തിനുവേണ്ടി കേരളത്തിലേക്ക് ഇറക്കുമതി ചെയ്തു എന്നാണോ താങ്കൾ പറയുന്നത്. ഇന്നത്തെ മുജാഹിദ് നേതാക്കളിൽ ഏറിയപങ്കും സമസ്തയിൽ നിന്നു സത്യം മനസ്സിലാക്കി വന്നവരാണല്ലോ. സത്യം മനസ്സിലാവുമ്പോൾ തെറ്റ് തിരുത്തി അത് അംഗീകരിക്കുകയാണ് വേണ്ടത് അല്ലാതെ തെറ്റിനെ ന്യായികരിക്കുന്നത് മുസ്ലിമിനു ചേർന്ന പരിപാടിയല്ല. എന്ത് മൂടി വെച്ചത് പുറത്ത് കൊണ്ട് വന്നത്കൊണ്ടാണ് സമസ്തക്കാർ 920 നു ശേഷം ഈ പ്രസ്ഥാനത്തിൽ നിന്നും അടർന്നു പോയത്?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

പ്രചാരകാ പള്ളിയിൽ പോവൽ ഹറാമാണെന്ന് ആ ഹദീസിൽ നിന്ന് എവിടെ കിട്ടുന്നു?

മുജാഹിദ് വാദം സ്ത്രീകൾ പള്ളിയിൽ പോവൽ നിർബന്ധമാണെന്നല്ല എന്ന് മനസ്സിലാക്കുക

പ്രചാരകന്‍ said... മറുപടി

@അബ്ദുല്‍ അസീസ് വേങ്ങര

>> സത്യം മനസ്സിലാവുമ്പോൾ തെറ്റ് തിരുത്തി അത് അംഗീകരിക്കുകയാണ് വേണ്ടത് അല്ലാതെ തെറ്റിനെ ന്യായികരിക്കുന്നത് മുസ്ലിമിനു ചേർന്ന പരിപാടിയല്ല <<

സത്യം മനസിലാക്കാൻ 30 ലധികം വർഷം. !!

അപ്പോൾ 50 നു മുമ്പ് സ്ത്രീകൾ കേരളത്തിൽ പള്ളിയിൽ പോയി നിസ്കരിച്ചിട്ടില്ല എന്ന് താങ്കൾ സമ്മതിക്കുന്നു. നല്ല കാര്യം.. അത് വരെ കഴിഞ്ഞ് പോയവരെല്ലാം സത്യം മനസിലാക്കാതെ മരണപ്പെട്ടു എന്നും അല്ലേ.. കഷ്ടം !!

>> പ്രചാരകാ പള്ളിയിൽ പോവൽ ഹറാമാണെന്ന് ആ ഹദീസിൽ നിന്ന് എവിടെ കിട്ടുന്നു? <<

മുജാഹിദ് വാദം സ്ത്രീകൾ പള്ളിയിൽ പോവൽ നിർബന്ധമാണെന്നല്ല എന്ന് മനസ്സിലാക്കുക <<

സ്ത്രീകൾക്ക് പള്ളിയിൽ പോവൽ നിർബന്ധമില്ലെങ്കിൽ പിന്നെ എന്തിനാണവരെ നിർബന്ധിക്കുന്നത് ?

പുണ്യത്തിനാണോ ? എങ്കിൽ പുണ്യമുള്ള ഒരു കാര്യം നബി(സ) തടഞ്ഞത് എന്തിനായിരിക്കും ?

സ്ത്രീകൾ പള്ളിയിൽ വരുന്നതിനെ തടയണം എന്നതല്ല വിഷയം ഇവിടെ.. പരപുരുഷന്മാരുമൊത്ത് ജുമു‌അ ജമാ‌അത്തിനു സ്ത്രീകൾ പള്ളിയിൽ വരേണതില്ല അത് നിരബന്ധം പോയിട്ട് കേവലം ആവശ്യവുമല്ല മറിച്ച് അനാവശ്യമാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് അത് തന്നെയാണ് നബി(സ) തങ്ങൾ ഉപദേശിച്ചതും

പ്രചാരകന്‍ said... മറുപടി

@ Latheef,

>>ആരാധനകള്‍ക്കായി ആരാധന നടത്തുന്നവര്‍ക്ക് അതൊക്കെ മതി. <<

പിന്നെ എന്തിനാണ് ആരാധന നടത്തുന്നത് ? ഇലക്ഷനിൽ മത്സരിക്കാനോ ?

ബീമാപള്ളി / Beemapally said... മറുപടി

തിരുവനന്തപുരത്തു നിന്ന് ചില ഹജ്ജു ഗ്രൂപ്പുകള്‍ ഹജ്ജിനായി കൊണ്ടുവന്ന വനിതകളെ നമസ്കാര സമയങ്ങളില്‍/ജുമുഅ ഉള്‍പ്പടെ മക്കയിലെയും മദീനയിലെയും പ്രാര്‍ഥനയില്‍ പങ്കെടുപ്പിക്കാതെ റൂമുകളില്‍ നമസ്കരിപ്പിക്കുന്ന സംഭവമാണ് ഈ പോസ്റ്റിനു നിധാനം.

ഇവിടെ നടക്കുന്ന ചര്‍ച്ച ആ വിഷയത്തില്‍ നിന്ന് വഴുതി മാറരുത്. നല്ല വാക്കുകള്‍ കൊണ്ട് സംസാരിക്കുക.!

ഇസ്മായില്‍ കുറുമ്പടി (തണല്‍) said... മറുപടി

ബധിരകര്‍ണ്ണങ്ങലാണ് ചുറ്റും .നമുക്കാവുന്നത് ചെയ്യുക

Rashid said... മറുപടി

യാതൊരു മറയും ഇല്ലാതിരുന്നാല്‍ എന്നു പറഞ്ഞത് മനസ്സിലായില്ല അല്ലേ ? മുണ്ടില്ലെങ്കിൽ പാന്റുടുക്കാം എന്നു പറഞ്ഞാൽ...... പാന്റേ ഉടുക്കാവൂ എന്നാണോ ഖുബൂരീ ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഈ പറഞ്ഞ കൊട്ടക്കണക്കിനു ആയത്തുകൾക്കും ഹദീസുകൾക്കുമൊക്കെ വൈരുദ്ധ്യമായി ഒരിക്കലും ഒരു ഹദീസും വരികയില്ല.

സ്ത്രീകൾ പള്ളിയിൽ പോവൽ നിർബന്ധമില്ലെങ്കിൽ പിന്നെ എന്തിനു അവരെ നിർബന്ധിക്കണം എന്ന ചോദ്യം ഒരു കുറാഫിയുടെ തന്നെ. ആരാണിവിടെ സ്ത്രീകളെ പള്ളിയിലേക്ക് കെട്ടിവലിച്ച് കൊണ്ടുപോയി. ആണുങ്ങളെപോലെ സ്ത്രീകൾക്ക് പള്ളിയിൽ പോയി ജമാ‌അത്തിൽ പങ്കെടുക്കൽ നിർബന്ധമില്ല.അവർക്ക് പോവണമെന്ന് കരുതിയാൽ തടയാൻ പാടില്ല. അവർക്കതിൽ പുണ്യമുണ്ട്. അതുകൊണ്ടാണല്ലോ സഹാബ വനിതകൾ പോയത്.

പിന്നെ നിങ്ങൾ പറയുന്ന പോലെ ഹറാമാണ് പള്ളിയിൽ പോവൽ, പോവുകയാണെങ്കിൽ കിളവിയുടെ വേഷത്തിൽ വേഷമാറിപോവണം എന്നൊക്കെ പറഞ്ഞിരുന്ന നിങ്ങൾ നൂറ്റാണ്ടോടടുക്കുന്ന സമയത്ത് സ്ത്രീകൾക്കായി പള്ളി നിർമ്മിക്കാൻ തുടങ്ങി. ഒരു നൂറ്റാണ്ടാണോ നിങ്ങൾക്ക് തെറ്റ് തിരുത്താനുള്ള സമയം?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>>അപ്പോൾ 50 നു മുമ്പ് സ്ത്രീകൾ കേരളത്തിൽ പള്ളിയിൽ പോയി നിസ്കരിച്ചിട്ടില്ല എന്ന് താങ്കൾ സമ്മതിക്കുന്നു. നല്ല കാര്യം.. അത് വരെ കഴിഞ്ഞ് പോയവരെല്ലാം സത്യം മനസിലാക്കാതെ മരണപ്പെട്ടു എന്നും അല്ലേ.. കഷ്ടം !!<<<

താങ്കളുടെ വാദത്തിനു ഞാൻ പറഞ്ഞത് സമ്മതിച്ചു എന്ന് വെക്കുക. അപ്പോൾ ഈ ‘കഷ്ടം‘ എന്നത് ഇസ്ലാമിലെ ഏതു വിധിയാണ്? ഇങ്ങനെ ഒരു വിധി എവിടെയും കേട്ടിട്ടില്ലല്ലോ. ശിർക്കൻ സബീന ഏടുകൾ വല്ലപ്പുഴയിൽ വെച്ച് തള്ളിയപ്പോൽ അലവി ഈ വാക്കു തന്നെ ഉപയോഗിച്ചു. ഇത്ര വർഷം ഈ ഏട് ഓതിയ ഉമ്മാമമാരുടെ അവസ്ഥ എന്തായിരിക്കും എന്ന് ചോദിച്ചപ്പോൾ അതിനവർക്ക് കുറ്റമില്ല എന്ന് പറഞ്ഞു. വായി തോന്നുന്നതാണോ നിങ്ങൾക്ക് ശരീ‌അത്തിലെ വിധി? വല്ലപ്പുഴയിൽ നിന്നും വന്നതിനു ശേഷം ഒരൊറ്റ മൌലീദ് കിതാബു സഹീഹാക്കി ഇറക്കിയിട്ടില്ലല്ലോ? ഇനി എന്നാണാവോ 3333 വകയിലെ 4എണ്ണമൊഴികെയുള്ള ബക്കിയുള്ളത് സഹീഹാക്കി കിട്ടുക. കാരന്തൂരിൽ നിന്ന് അടവെച്ച് വിരിയുന്നവർ രാപ്പകൽ പണിയെടുത്തും ഒറ്റൊന്നുമങ്ങോട് സഹീഹാവുന്നില്ലെ?

വിഷയത്തിന്റെ മർമ്മത്തിലേക്ക് തന്നെ വരട്ടെ

പ്രചാരകന്‍ said... മറുപടി

പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾ പള്ളിയി പോയി നിസ്കരിക്കുന്നത് പുണ്യമുള്ളതാണെന്നതിനു ഖുർ‌ആൻ ,ഹദീസ് വല്ലതും ?


@Rashid,അസീസ് വേങ്ങര

ഖുബൂരി ,ഖുറാഫി,കാഫിൽ,മുശ്‌ർക്ക് ..ഇത് മാത്രം ഉരുവിട്ട് മരണ സമയത്തും അതേ വാക്കുകൾ തൊണ്ടയിൽ വരുന്നത് സൂക്ഷിക്കുക..
അല്ലാഹു നിങ്ങൾക്ക് നല്ല വഴി കാണിച്ച് തരട്ടെ..

@ അസീസ് വേങ്ങര

>ആണുങ്ങളെപോലെ സ്ത്രീകൾക്ക് പള്ളിയിൽ പോയി ജമാ‌അത്തിൽ പങ്കെടുക്കൽ നിർബന്ധമില്ല.<

പിന്നെയെന്തിനീ കോലാഹലം ?


>>അവർക്ക് പോവണമെന്ന് കരുതിയാൽ തടയാൻ പാടില്ല. അവർക്കതിൽ പുണ്യമുണ്ട്. <<

പുണ്യമുണ്ടായിട്ട് നബി(സ) തങ്ങൾ അനുവാദം കൊടുത്തില്ല . ??

>>അതുകൊണ്ടാണല്ലോ സഹാബ വനിതകൾ പോയത്. <<

ഇസ്‌ലാമിന്റെ ആദ്യ ഘട്ടത്തിൽ പോയി.. പിന്നെ പോയിട്ടില്ല. പിന്നീട് പോയവരെ സഹാബത്ത് തടഞ്ഞു .അവരും ഖുറാഫിയോ ??


സ്ത്രീകൾക്കായി പള്ളി എവിടെയും കാണാൻ കഴിയില്ല. അത്യവശ്യ ഘട്ടത്തിൽ യാത്രയിലും മറ്റും നിസ്കാരം നഷടപ്പെടുന്നത് ഒഴിവാക്കാൻ ‘നിസ്കരിക്കാനുള്ള സൌകര്യം’ അഥവാ മുസല്ല നിസാ‌അ് ആണ് ഒരുക്കുന്നത് (അറബ് രാജ്യത്തടക്കം) അല്ലാത് നിങ്ങള്ള് സ്ത്രികളുടെ പള്ളി അഥവാ മസ്‌ജിദുനിസാ‌അ് കാണാൻ കഴിയില്ല

നബി(സ)തങ്ങൾ പുണ്യം ഏതാണെൻ പഠിപ്പിച്ചത് പിന്തുടരലാണ് മുസ്ലിമിന്റെ കടമ..

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>ഖുബൂരി ,ഖുറാഫി,കാഫിൽ,മുശ്‌ർക്ക് ..ഇത് മാത്രം ഉരുവിട്ട് മരണ സമയത്തും അതേ വാക്കുകൾ തൊണ്ടയിൽ വരുന്നത് സൂക്ഷിക്കുക..
അല്ലാഹു നിങ്ങൾക്ക് നല്ല വഴി കാണിച്ച് തരട്ടെ..<<<

നിങ്ങളുടെ നേതാവ് അഹ്സനി ഒരു പ്രസംഗത്തിൽ ഒരു ചോദ്യത്തിനുത്തരം പറഞ്ഞത് മൊയ്തീൻ ശൈഖെ എന്ന് മരണ സമയത്ത് മൊയ്തീശൈഖിനെ വിളിച്ചാലും ഒരു കുഴപ്പവുമില്ല എന്നാണ്.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

നിസ്ക്കരിക്കാനുണ്ടാക്കിയ സ്ഥലത്തിനു നിങ്ങൾ ഇനി സിനിമാ തീയേറ്റർ എന്ന് വിളിച്ചാലും അത് മസ്ജിദല്ലാതാവുമോ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>ഇസ്‌ലാമിന്റെ ആദ്യ ഘട്ടത്തിൽ പോയി.. പിന്നെ പോയിട്ടില്ല.<<

ഇതിനെവിടെ തെളിവ്? ആയിശ ബീവി നബിയുടെ കാലത്തും അല്ലത്തപ്പോഴും റമദാനിൽ അവസാന പത്തിൽ പള്ളിയിൽ ഭജനമിരുന്നതിനു തെളിവുണ്ടല്ലോ. അവരൊക്കെ ബാങ്ക് വിളി കേട്ടാൽ പള്ളിയിൽ നിന്ന് ഇറങ്ങി ഓടലാണോ?

ഇനി നബി(സ)യുടെ മരണത്തോടെ ദീൻ പുർത്തിയായിട്ടില്ല എന്ന് വല്ല വാദവും ഉണ്ടെങ്കിൽ പിന്നെ ഞാനൊന്നും ചോദിച്ചിട്ടുമില്ല താങ്കളൊന്നും പറഞ്ഞിട്ടുമില്ല.

Rashid said... മറുപടി

1. There is not a single verse in the Qur’an, which prohibits ladies from entering mosques. There is not a single authen­tic Hadith which I am aware of which states that the Prophet (pbuh) prevented or forbade women from going to mosques.

There is only one Hadith, which perhaps could have been misunderstood to mean that women should not go to the mosque. That Hadith is as follows:

Abdullah Bin Mas’ud reported the Prophet (pbuh) as saying: It is more excellent for a woman to pray in her house than in her courtyard, and more excellent for her to pray in her private chamber than in her house. [Sunan Abu Dawood Vol.1 Chapter 204 Hadith No.570]

If you base your conclusion only on this single Hadith, then you may wrongly conclude that it is not advisable or preferable for women to go to the mosque. However, your conclusion cannot be based only on one Hadith neglecting or ignoring all the other Ahadith. The context of the Hadith is also very important.

The Prophet (pbuh) said that if a person prays in the mosque he gets 27 times more blessings (Sawab). Some women argued that they had infants at home and other household work and therefore could not go to the mosque. Thus, the men would have a greater advantage than women for receiving such blessings. It is then that the Prophet (pbuh) said the above Hadith.

Hence, the conclusion is that in situations where women have infants and household work, which too is an important duty that cannot be neglected, women would not be deprived of the sawaab (blessings) if they pray in their own homes.

2. There are several Ahadith which prove that both men and women used to go to the mosques during the life of the prophet (pbuh):

(i) The Prophet (pbuh) said, ‘Do not prevent the female servants of Allah from going to the mosque of Allah.’ [Sahih Muslim Vol.1 Chapter 177 Hadith No.886]

(ii) And husbands were specifically told by him, “If the wife of any one of you asks permission (to go to the mosque) do not forbid her.” (Sahih Bukhari Volume 1, Book of Salaah, Chapter 80, Hadith No. 832)

(iii) From the time the Prophet (pbuh) entered Madinah, after Hijra, till his demise, he never prevented women from entering the mosque.

(iv) During the time of the Prophet (pbuh), women not only went to the mosques for prayer but also for religious education and liter­ary discussions as the mosque was the centre of community. Several Ahadith tell us that the Prophet (pbuh) addressed people in the mosque, and the audience consisted of both Muslim men and women. Women many a times asked questions to the Prophet (pbuh) in the mosque.

(v) During the Prophet’s (pbuh) time, mosques had separate entrances for ladies. Women filled the mosques from behind while men had sepa­rate entrances and filled the mosques from the front. In between the two sections were children.

(vi) It is reported by Abu Hurairah that the Prophet (Pbuh) said: “The best rows for men are the first rows, and the worst ones are the last. The best rows for women are the last ones, and the worst ones for them are the first.” [Sahih Muslim Vol.1 Chapter 175 Hadith No.881)

3. Islam permits women to pray in mosques. Ladies should have separate and equal facilities. Islam does not permit the inter­mingling of sexes. Otherwise, there will be a similar scene in mosques like other places of worship where some people even come for ‘bird-watching’ and eve teasing.

4. In recent times, women are not allowed in mosques in a few countries especially in India and its neighbouring countries. Otherwise, in most of the other countries, women are allowed in mosques. Women are allowed in mosques in Saudi Arabia, in U.A.E; in Egypt, in U.S.A; in the U.K and in Singapore. Women are also allowed in the sacred mosques, Masjid-e-Haram in Makkah and in Masjid-e-Nabawi in Madinah.

Allahamdulillah, the trend is now changing in India. We have several mosques in India and a few in Mumbai in which women come to pray in mosques (masaajid).

Answered by Dr Zakir Naik

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

കേരളത്തിൽ ഇസ്‌ലാം മുഹമ്മദ് നബിയുടെ കാലത്ത് തന്നെ പ്രചരിച്ചിട്ടുണെന്ന് ചരിത്രം പഠിപ്പിക്കുന്നു. യഥാർത്ഥ ഇസ്‌ലാം സഹാബത്ത് വഴി ലഭിക്കുമ്പോൾ ഒരു പുണ്യമായ കാര്യം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് ജനങ്ങൾക്ക് പഠിപ്പിച്ചില്ല എന്ന് വരുമല്ലോ !!

ഒരു കൂട്ടർക്കിപ്പോൾ പഴയ ശിർക്ക് മാറി പുതിയ തൌഹീദ് വന്നപോലെ കാലം ചെല്ലുമ്പോൾ എല്ലാറ്റിനും ഇനിയും മാറ്റം ഉണ്ടാവുമായിർക്കും

പഴയ കാലത്ത് ഉതപതിഷ്ണു (?) നേതാക്കാൾ സ്ത്രികൾ പള്ളിയിൽ പോയി നിസ്കരിക്കേണ്ടതില്ല എന്ന് ഫത്‌വ കൊടുത്തിരുന്നു എന്നും അറിയുന്നു. കഴിഞ്ഞ ഹജ്ജിനു സൌദി പണ്ഡിതൽ സ്ത്രീകളെ ഹറമിൽ നിന്ന് നിസ്കരിക്കുന്നതിനെ വിമർശിക്കുന്ന ഫത്‌വ പത്രത്തിൽ വായിച്ചതും ഓർക്കുന്നു.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>കേരളത്തിൽ ഇസ്‌ലാം മുഹമ്മദ് നബിയുടെ കാലത്ത് തന്നെ പ്രചരിച്ചിട്ടുണെന്ന് ചരിത്രം പഠിപ്പിക്കുന്നു. യഥാർത്ഥ ഇസ്‌ലാം സഹാബത്ത് വഴി ലഭിക്കുമ്പോൾ ഒരു പുണ്യമായ കാര്യം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച് ജനങ്ങൾക്ക് പഠിപ്പിച്ചില്ല എന്ന് വരുമല്ലോ !!<<<<

പൌരോഹിത്യത്തിന്റെ കൈ ക്രയകൾകൊണ്ട് ലോകത്ത് എന്തെല്ലാം നടക്കുന്നു. അതൊക്കെ ഇസ്ലാമിക നിയമങ്ങളെ മാറ്റി മറിക്കാനുതകുന്നതാണോ? കേരളത്തിലല്ല മക്കയിൽ തന്നെ ഇസ്ലാം പ്രചരിച്ചിട്ടില്ല എന്നാണോ താങ്കൾ പറയുന്നത് കാരണം അവിടെയല്ലെ മദ്‌ഹബി പക്ഷപാതികൾ ഹറമിൽ 4 മിംബറും ഓരോ വക്തിനും നാല് ജമാ‌അത്തും ഒക്കെ സ്ഥാപിച്ചത്. ഇതിനർത്ഥം അവിടെ ഇസ്ലാം പ്രചരിച്ചിട്ടില്ല എന്നാണോ? ഒരു തിന്മയും സമൂഹത്തിൽ കടന്നു കൂടില്ല എന്ന് നബി(സ) പഠിപ്പിച്ചിട്ടില്ലല്ലോ? ഇനി ക‌അബയിൽ വിഗ്രഹപുജ തിരിച്ചു വന്നാൽ അന്ന് താങ്കൾ പറയുമോ മുഹമ്മദ്(സ)യുടെ കളിതൊട്ടിലിൽ എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന്?

നല്ലവരായ പൂർവ്വീകരെ ഓർക്കാൻ വേണ്ടി ഒരു തലമുറ പ്രതിമയുണ്ടാക്കിയാൽ , അടുത്ത തലമുറ അതിനെ ആരാധിക്കാൻ തുടങ്ങുന്നു, അതിനടുത്ത തലമുറം അതിനെ വിളിച്ചു തേടി കൊടും ശിർക്ക് നടത്തുന്നു. സമൂഹത്തെ ബാധിക്കുന്ന ഇത്തരം കേടുപാടുകൾ തീർക്കുകയാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ലക്ഷ്യം അവിടെ ഒരു സംഘടനയില്ല, ആ കൂട്ടായ്മയിലേക്ക് ആരെയും വരാൻ നിർബന്ധിക്കുന്നുമില്ല, സത്യം മനസ്സിലാക്കി ഖുർ‌ആനും സുന്നഃത്റ്റും അനുസരിച്ചു ജീവിക്കാൻ ഉപദേശിക്കുന്നു എന്ന് മാത്രം.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി
This comment has been removed by the author.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

> അസീസ് വേങ്ങര

ആകെ കണഫ്യൂഷനാ‍ായല്ലോ ഭായ്,

കേരളത്തിൽ സഹാബത്തിന്റെ കാലത്ത് യഥാർത്ഥ ഇസ്‌ലാം, (നിങ്ങളുടെ ഭാഷ്യത്തിൽ ആണും പെണ്ണും പള്ളിയിൽ പോയി നിസ്കരിക്കുന്നത് അടക്കമുള്ള ഇസ്‌ലാം ) നിലവിൽ ഉണ്ടായിരുന്നു . പീ‍ന്നീട് ആരോ കൈ കടത്തിയോ മറ്റോ പെണ്ണുങ്ങളെ പള്ളിയിൽ നിന്ന് പുറത്താക്കി. പിന്നെ മുജാഹിദ് വന്ന് പെണ്ണുങ്ങളെ പള്ളിയിലേക്ക് കൂട്ടികൊണ്ട് പോയി പഴയ ഇസ്ലാം സ്ഥാപിച്ചു. അതല്ലേ പറഞ്ഞ് വന്നത്

അപ്പോൾ ചില സംശയങ്ങൾ

1) ആദ്യമായി കേരളത്തിൽ ഉണ്ടാക്കിയ പള്ളികളിൽ സ്ത്രീകൾക്ക് നിസ്കരിക്കാൻ പ്രത്യേക കമ്പാർട്ട് മെന്റുകൾ ഉണ്ടായിരുന്നതായി കാണുന്നില്ല. അപ്പോൾ എല്ലാവരും (ആണും പെണ്ണും ) ഒരുമിച്ച് ആമിനാ വുദൂദ് സ്റ്റൈലിൽ ആയിരുന്നോ നിസ്കാരം ?


2) ആദ്യത്തെ ശരിയായ ഇസ്‌ലാമിൽ കൈ കടത്തി എന്ന് മുതലാണ് സ്ത്രികൾ പള്ളിയിൽ നിസ്കരിക്കുന്നത് നിർത്തിയത് ? വർഷം ? ആരാണതിനു പിന്നിൽ പ്രവർത്തിച്ചത് ?

3) മുജാഹിദ് പ്രസ്ഥാനം നിലവിൽ വന്നപ്പോൾ അതിനെ പറ്റി അറിവുണ്ടായിട്ടും എന്ത് കൊണ്ട് അവർ അന്ന് തന്നെ സ്ത്രീകളെ പള്ളിയിലെക്ക് നയിച്ചില്ല ?

4) സ്ത്രീകളെ പള്ളിയുടെ ഒരു മൂലയിലൊരുക്കിയ അല്ലെങ്കിൽ മുകൾ തട്ടിലൊരുക്കിയ സ്ഥലത്ത് പ്രവേശിപ്പിക്കുന്നതായിരുന്നോ പഴയ രീതി ? അല്ലെന്ന് ഇവിടെ എഴുതിയതിൽ നിന്ന് കാണാൻ കഴിഞ്ഞു. ആദ്യം പുരുഷന്മാർ നില്കുക പിറകിൽ സ്ത്രികൾ അങ്ങീനെ.. എന്ത് കൊണ്ടാണ് ആ രീതി അവലംബിക്കാത്തത് ?

5) സ്ത്രീക്കും പുരുഷനും തുല്യതയല്ലേ ഇസ്‌ലാമിൽ ? എന്നിട്ടും ഒരു ഇമാമായി സ്ത്രീകളെ പരിഗണിക്കുക പോയിട്ട് ഒന്ന് വാങ്ക് വിളിക്കാൻ പോലും അവരെ അനുവദിക്കുന്നില്ല .എന്ത് കൊണ്ട് ? അവർക്ക് വാങ്ക് വിളിക്കുന്നതിന്റെയും ഇമാമത്ത് നിൽകുന്നതിന്റെയും പുണ്യം ലഭിക്കണ്ടെ ഭായ് ?

അവരുടെ ശബ്ദം മറ്റുള്ളവർ കേൾക്കുന്നത് നിശിദ്ദമാണോ ? എങ്കിൽ പിന്നെ നമ്മുടെ പ്രസ്താനക്കാർ പെണ്ണുങ്ങളെ സ്റ്റേജിൽ കയറ്റി പ്രസംഗിക്കുന്നതിനു ഖുർ‌ആനിലും ഹദീസിലും തെളിവുണ്ടായിട്ടാണോ ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ആദ്യകാലത്ത് പെണ്ണിനു കയ്യെഴുത്ത് പഠിക്കൽ ഹറാമായിരിന്നു

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

കേരളത്തിലെ നാലുവിഭാഗം സുന്നികളിൽ(വ്യാജ സുന്നി)കളിൽ വികടിത സുന്നിയായ കാന്തപുരം സമസ്തയുടെ മർക്കസിൽ നിന്നു ബിരുദമെടുത്ത പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ പുതിയവാദം. പെണ്ണിനു പള്ളിയിലേക്ക് പുറപ്പെട്ട് പോവാൻ പാടില്ല എന്നായി മാറി.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

നബിയുടെ കാലത്ത് പള്ളിയിൽ ആദ്യം പുരുഷന്മാർ പിന്നെ കുട്ടികൾ പിന്നെ സ്ത്രീകൾ എന്ന നിലക്കായിരിന്നു നിന്നിരുന്നത്. സ്ത്രീകൾക്ക് ഏറ്റവും പുണ്യമുള്ള വരി പിറകിലെ വരിയും പുരുഷന്മാർക്ക് ഏറ്റവും പുണ്യമുള്ള വരി ഒന്നാമത്തെ വരിയുമാണ്. ദരിദ്രരായിരുന്ന സഹാബികൾ വസ്ത്രം ഔറത്ത് മാത്രം മറക്കാൻ മാത്രമുണ്ടായിരുന്നവരുള്ളത് കൊണ്ട് റസൂൽ പിന്നി നിൽക്കുന്ന സ്ത്രീകളോട് സൂജൂദിൽ നിന്നും എഴുന്നേൽക്കുമ്പോൾ അല്പം കഴിഞ്ഞ് എഴുന്നേറ്റാൽ മതിൻ എന്ന് വരെ പറഞ്ഞ ചരിത്രം ഉണ്ട്.

ഇവിടെ ആദ്യകാലത്ത് സ്ത്രീകൾ പള്ളിയിൽ പോയിരിന്നു എന്ന് പറഞ്ഞല്ലോ എങ്കിൽ പിന്നെ എന്നാണത് നിരോധിച്ചത്. അതിനൊരു തെളിവ് സമസ്തക്കാർ കൊണ്ടുവരൂ. അങ്ങനെ കൊണ്ടുവരുകയാണെങ്കിൽ അതിന്റെ അടുത്ത ദിവസം പള്ളിയിൽ പോയത് തെളിവ് തരാൻ സാധിക്കും.

ഹദീസിനു പകരം തെളിവായി മലയാളം ന്യൂസൊന്നും കൊണ്ടുവരാതിരുന്നാൽ നന്ന്.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>സ്ത്രീകൾക്കായി പള്ളി എവിടെയും കാണാൻ കഴിയില്ല. അത്യവശ്യ ഘട്ടത്തിൽ യാത്രയിലും മറ്റും നിസ്കാരം നഷടപ്പെടുന്നത് ഒഴിവാക്കാൻ ‘നിസ്കരിക്കാനുള്ള സൌകര്യം’ അഥവാ മുസല്ല നിസാ‌അ് ആണ് ഒരുക്കുന്നത് (അറബ് രാജ്യത്തടക്കം) അല്ലാത് നിങ്ങള്ള് സ്ത്രികളുടെ പള്ളി അഥവാ മസ്‌ജിദുനിസാ‌അ് കാണാൻ കഴിയില്ല<<<

മസ്ജിദുന്നിസാഇ് പോലെ അറേബ്യുയിൽ മസ്ജിദു രിജാലും(പുരുഷനുള്ള പള്ളി) ഇല്ല. മുസ്ലിങ്ങൾക്കുള്ള പള്ളിയെ ഉണ്ടാവൂ. നിങ്ങളുടെ യാത്രകാരികൾക്ക് നിസ്കരിക്കാനുള്ള സ്ഥലത്ത് നിങ്ങൾ പരിശേധന ഏർപ്പെടുത്തിയിട്ടുണ്ടോ? യാത്രക്കാരിയാണൊ അല്ലെ എന്ന് തെളിയിക്കുന്ന രേഖ സമർപ്പിക്കേണ്ടി വരുമോ? ഇത്രകാലം ആരും യാത്ര ചെയ്തിട്ടിലായിരുന്നോ?

എന്നാൽ സൌദിയിൽ ഇവിടെ പല പെണ്ണുങ്ങളും പണ്ഡിതന്മാരെ പറ്റിച്ച് തറാവീഹിനു ജുമു‌അക്കൊക്കെ അടുത്ത വീട്ടിൽ നിന്ന് വരുന്നുണ്ട്(യാത്രക്കാരികളൊന്നുമല്ല) അവരുടെ നമസ്കാരം സഹീഹാവുമോ? കാന്തപുരം 8 റ‌കാ‌അത്ത് തറാവീഹ് നമസ്കരിച്ച ബഹ്‌റൈനിലെ അറാദ് മസ്ജിദിലും യാത്രക്കാരികളായ സ്ത്രീകളല്ല നമസ്കരിക്കാൻ വരുന്നത്. കണ്ണടച്ച് ഇരുട്ടാക്കുകയോ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

> അസീസ് വേങ്ങര

>ഇവിടെ ആദ്യകാലത്ത് സ്ത്രീകൾ പള്ളിയിൽ പോയിരിന്നു എന്ന് പറഞ്ഞല്ലോ എങ്കിൽ പിന്നെ എന്നാണത് നിരോധിച്ചത്. അതിനൊരു തെളിവ് സമസ്തക്കാർ കൊണ്ടുവരൂ <

സമസ്ത എന്നത് ഒരു പണ്ഡിത സംഘടനയാണ്. ഞാൻ അതിൽ ഒരു മെമ്പറല്ല എന്ന് ആദ്യം ഉണർത്തട്ടെ.

പിന്നെ എന്റെ സംശയങ്ങൾക്കൊന്നും മറുപടി കാണുന്നില്ല. എന്നിട്ടൊരു ഭയങ്കര ചോദ്യം ഇങ്ങോട്ട്

സുഹൃത്തേ,ആദ്യകാലത്ത് നടന്നിരുന്നത് നിർത്തിയതിനു ഇവിടെ പ്രചാരകൻ ആദ്യം ക്വോട്ട് ചെയ്ത ഹദീസ് തന്നെ ഒരു തെളിവ്...പിന്നെ വിശുദ്ധ ഖുർ‌ആൻ സൂറത്ത് അഹ്‌സാബ് താഴെ സൂക്തം നോക്കുക

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

And stay quietly in your houses, and make not a dazzling display, like that of the former Times of Ignorance; and establish regular Prayer, and give regular Charity; and obey Allah and His Messenger. And Allah only wishes to remove all abomination from you, ye members of the Family, and to make you pure and spotless.

അപ്പോൾ വീട്ടിൽ ഒതുങ്ങിയിരുന്നു നിസ്കാരം നിർവഹിക്കാനാണ് ഖുർ‌ആൻ കല്പിക്കുന്നത് .ജാഹിലിയാ കാലത്തെപ്പോലെ മറ്റ് ആളുകൾക്ക് കളിപ്പാട്ടമാവാൻ നിന്ന് കൊടുക്കരുതെന്ന്.

ഇപ്പോൾ ബോദ്യമായോ ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>4) സ്ത്രീകളെ പള്ളിയുടെ ഒരു മൂലയിലൊരുക്കിയ അല്ലെങ്കിൽ മുകൾ തട്ടിലൊരുക്കിയ സ്ഥലത്ത് പ്രവേശിപ്പിക്കുന്നതായിരുന്നോ പഴയ രീതി ? അല്ലെന്ന് ഇവിടെ എഴുതിയതിൽ നിന്ന് കാണാൻ കഴിഞ്ഞു. ആദ്യം പുരുഷന്മാർ നില്കുക പിറകിൽ സ്ത്രികൾ അങ്ങീനെ.. എന്ത് കൊണ്ടാണ് ആ രീതി അവലംബിക്കാത്തത് ?<<<

നബി(സ) മണലിൽ ഈന്തപന പട്ട വിരിച്ചു നമസ്കരിച്ചാൽ നമ്മൾ അതെ പോലെ ചെയ്യണമെന്നോ?

നബി(സ) അറബി എന്ന നിലക്ക തലമറച്ചിട്ടുണ്ട് നമ്മളും തലമറക്കണമെന്നോ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>5) സ്ത്രീക്കും പുരുഷനും തുല്യതയല്ലേ ഇസ്‌ലാമിൽ ? എന്നിട്ടും ഒരു ഇമാമായി സ്ത്രീകളെ പരിഗണിക്കുക പോയിട്ട് ഒന്ന് വാങ്ക് വിളിക്കാൻ പോലും അവരെ അനുവദിക്കുന്നില്ല .എന്ത് കൊണ്ട് ? അവർക്ക് വാങ്ക് വിളിക്കുന്നതിന്റെയും ഇമാമത്ത് നിൽകുന്നതിന്റെയും പുണ്യം ലഭിക്കണ്ടെ ഭായ് ?<<

തുല്ല്യത എന്ന് പറഞ്ഞാ എന്താ? നീ 2 കുട്ടികളെ പ്രസവിച്ചു ഇനി ഇനി ഞാൻ 2 കുട്ടികളെ പ്രസവിക്കാം ഇതാണോ തുല്ല്യത? അല്ലാഹു നീതിമാനാണ്

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>ഇപ്പോൾ ബോദ്യമായോ ?<<<

കാലഘട്ടം എന്നത്കൊണ്ടുദ്ദേശിച്ചത് ഹിജറയുടെ എത്രാം മാസം അല്ലെങ്കിൽ വർഷം, നബിക്കു ശേഷം അല്ലെങ്കിൽ ഇന്ന സഹാബിയുടെ വഫാത്തിനു ശേഷം അല്ലെങ്കി മുൻപ്, ഇങ്ങനെ എന്തെങ്കിലും തരുമെന്നാ ഞാൻ കരുതിയത്.

ആചാര്യന്‍ said... മറുപടി

എന്തൊരു വിരോധാഭാസം ആണ് ഇവിടെ ആള്‍കാര്‍ കമ്മന്റുന്നത്‌ ...ഇങ്ങനെ പോയാല്‍ ഒരാളുടെ ഒരേ കമന്റുകള്‍ അവസാനം വരെ ഉണ്ടാകും എന്നാണു തോന്നുന്നത് സംവാദങ്ങള്‍ പോലെ ഒരേ ചോദ്യം ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു ...ഉത്തരം കിട്ടുന്നില്ലെങ്കില്‍ ആ ഹദീസ് വിട്ടു വേറെ ചോദിക്കൂ പ്രചാരക..എന്തെ വേറെ ഇല്ലേ?ഏതായാലും ഹറമില്‍ നിസ്കരിക്കാന്‍ വിടാത്തത്‌ തെറ്റാണ് എന്നെ പറയാനുള്ളൂ..പിന്നെ കൂടെ പോകുന്ന മൊഇലാക്കന്മാക് "കൊറച്ചു കായി കൊടുത്തു നോക്ക്" അപ്പൊ പറയും "ചില അത്യാവശ്യ ,നിര്‍ബന്ധ ,അനിവാര്യ,--------കാരണങ്ങളാല്‍ സ്ത്രീക്കും നിസ്കരിക്കാം "ഇപ്പോള്‍ നിങ്ങള്‍ ഈ "ഖുരാഫി"എന്ന് പറയുന്ന ആള്‍ക്കാര്‍ ഏറെ ഉള്ള കാസരകോട് തന്നെ ഇപ്പോള്‍ മിക്ക പള്ളികളിലും നിസ്കാരത്തില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം ,അതിനുള്ള സ്ഥല സൌകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട് .അപ്പോള്‍ ഇവര്‍ക്ക് ഇപ്പോള്‍ ആണോ ബുദ്ദി വന്നത് എന്ന് മറ്റവര്‍ ചോദിച്ചാല്‍ ? അപ്പൊ ഒക്കെ പിന്നെ കാണാം

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഇമാമുമാർ പറഞ്ഞത്‌

* അബൂഹനീഫ റമിമഹുല്ല
oooo സ്വഹീഹായ ഒരു ഹദീസ്‌ കിട്ടിക്കഴിഞ്ഞാൽ അതാണെന്റെ മധബ്‌ (ഇബ്നു ആബിദീൻ ഫിൽ ഹാശിയ, 10/63)
oooo നാം എവിടെ നി‍ാണ്‌ എടുത്തത്‌ എന്ന‍്‌ നോക്കാതെ നമ്മുടെ വാക്കുകളെടുത്ത്‌ അഭിപ്രായം പറയാൻ ആർക്കും പാടുള്ളതല്ല.
oooo എന്റെ തെളിവുകൾ മനസ്സിലാക്കാതെ ന്നെ എന്റെ അഭിപ്രായങ്ങൾ കൊണ്ട്‌ ഫത്‌വ കൊടുക്കൽ നിഷിദ്ധമാണ്‌.
oooo യഅ‍്ഖൂബേ(അബൂയൂസുഫ്‌) നിനക്ക്‌ നാശം. എന്ന‍ിൽ നിന്ന‍ും കേൾക്കുന്നതെല്ലാം നീ എഴുതിവെക്കരുത്‌. കാരണം ഇന്ന‍്‌ ഞാനൊരു അഭിപ്രായം കണ്ടാൽ നാളെ ഞാനത്‌ ഉപേക്ഷിക്കും. നാളെ കാണുന്ന അഭിപ്രായം മറ്റന്ന‍ാൾ ഉപേക്ഷിക്കും
oooo ക്വുർആനിന്ന‍ും റസൂലിന്റെ ഹദീസിന്ന‍ും വിരുദ്ധമായ ഒരു കാര്യം ഞാൻ പറഞ്ഞാൽ ഞാൻ പറഞ്ഞതിനെ നിങ്ങൾ ഉപേക്ഷിക്കണം. (ഇബ്നുൽ ഖയ്യിം ഫിൽ ഇഅ‍്ലാം, 2/309)
* മാലിക്ബ്നു അനസ്‌ റഹിമഹുല്ല
oooo ഞാനൊരു മനുഷ്യ മാത്രമാണ്‌. തെറ്റും ശരിയും ഉണ്ടാകും. അതുകൊണ്ട്‌ എന്റെ അഭിപ്രായത്തെ നിങ്ങൾ നോക്കണം. ക്വുർആനിനോടും സുന്നത്തിനോടും യോജിച്ചതെന്തുണ്ടോ അതു സ്വീകരിക്കുക. ക്വുർആനിനോടും സുന്നത്തിനോടും വിയോജിക്കുന്നതെന്തുണ്ടോ അത്‌ തള്ളുക (ഇബ്നുഹസം ഫീ ഉസൂലിൽ അഹ്കാം, 6/149)
oooo നബി(സ)ക്ക്‌ ശേഷമുള്ള എല്ലാവരുടെയും വാക്കുകളിൽ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ടാകും (ഇബ്നു അബ്ദിൽ ഹാദി ഫീ ഇർശാദിസ്സാലിക്‌, 2/277)
* ശാഫിഈ റഹിമഹുല്ലാ
oooo ആരുടെ വാക്കുകളിലും റസൂലിന്റെ സുന്നത്തിനോടും യോജിക്കുന്നതും അല്ലാത്തതുമുണ്ടാകും. ഞാൻ പറഞ്ഞതിന്‌ വിരുദ്ധമായി റസൂലിൽ നിന്ന‍്‌ നിങ്ങൾ എന്ത്‌ കണ്ടാലും

റസൂലിന്റെ വാക്കാണ്‌ ശരിയായ വാക്ക്‌. അതുതന്നെയാണ്‌ എന്റെയും അഭിപ്രായം. ഞാൻ പറഞ്ഞതിനെ നിങ്ങൾ ഒഴിവാക്കുക-മറ്റൊരു റിപ്പോർട്ടിൽ-അതിനെ(റസൂൽ പറഞ്ഞത്‌)നിങ്ങൾ പിൻപറ്റുക. ആരുടെയും അഭിപ്രായങ്ങളിലേക്ക്‌ ഭനിങ്ങൾ തിരിഞ്ഞ്‌ നോക്കരുത്‌(നവവി ഫിൽ മജ്മൂഅ‍്‌, 1/63).

*
oooo ഞാൻ പറഞ്ഞ കാര്യങ്ങൾ റസൂലിന്റെ ഹദീസുകൾക്ക്‌ വിരുദ്ധമായി വന്ന‍ാൽ റസൂലിന്റെ ഹദീസാണ്‌ സ്വീകാര്യയോഗ്യം. നിങ്ങളെന്നെ അന്ധമായി തഖ്ലീദ്‌ ചെയ്യരുത്‌ (ഇബ്നു അസാകിർ, 10/152).
* അഹ്മദ്ബ്നു ഹമ്പൽ റഹിമഹുല്ലാ
oooo നിങ്ങളെന്നെ തഖ്ലീദ്‌ ചെയ്യരുത്‌. മാലികിനെയും ശാഫിഈയേയും ഔസാഇയെയും സൗരിയെയും തഖ്ലീദ്‌ ചെയ്യരുത്‌. അവർ എവിടെ നിന്ന‍്‌ എടുത്തോ അവിടെ നിന്ന‍്‌ നിങ്ങളും എടുക്കുക (ഇബ്നുൽ ഖയ്യിം ഫിൽ ഇഅ‍്ലാം, 2/302).
oooo നിന്റെ ദീനിന്റെ കാര്യത്തിൽ ഇവരിൽ ആരെയും തഖ്ലീദ്‌ ചെയ്യരുത്‌. റസൂലിൽ നിന്ന‍ും റസൂലിന്റെ സഹാബികളിൽ നിന്ന‍ും വന്നത്‌ നിങ്ങൾ സ്വീകരിക്കുക. പിന്നെ താബിഉകളിൽ നിന്ന‍ും. ശേഷമുള്ളവരുടെ കാര്യത്തിൽ ഒരാൾക്ക്‌ തനിക്കിഷ്ടമുള്ളത്‌ സ്വീകരിക്കാം (അബൂദാവൂദ്‌ ഫീ മസാഇലിൽ ഇമാം അഹ്മദ്‌, പേജ്‌: 276,277).
oooo ഔസാഇയുടെ അഭിപ്രായം മാലികിന്റെ അഭിപ്രായവും അബൂഹനീഫയുടെ അഭിപ്രായവും, എല്ലാം അഭിപ്രായങ്ങൾ മാത്രമാണ്‌. അവയെല്ലാം എന്റെ അടുക്കൽ സമമാണ്‌. തെളിവുള്ളത്‌ ക്വുർആനിലും ഹദീസിലും മാത്രമാണ്‌ (ഇബ്നു അബ്ദിൽ ബര്റ്‌ ഫിൽ ജാമിഅ‍്‌, 2/149).
oooo റസൂലിന്റെ ഒരു ഹദീസിനെ ആരെങ്കിലും തള്ളിയാൽ അവൻ നാശത്തിന്റെ വക്കിലാണ്‌ (ഇബ്നുൽ ജൗസി ഫീ മനാഖിബിൽ ഇമാം അഹ്മദ്‌, പേജ്‌: 182).

പ്രചാരകന്‍ said... മറുപടി

@ ആചാര്യൻ

ചോദിച്ചതിനു ഉത്തരം കിട്ടാതെ വരുമ്പോൾ ആവർത്തിച്ച് ചോദിക്കുക സ്വഭാവികമാണ്.

ഹറമിൽ നബി തങ്ങളോടൊത്ത് നിസ്കരിക്കുന്നതിനു സമ്മതം ചോദിച്ച (അന്ന് അങ്ങിനെ നിലവിൽ ഇല്ലാതിരുന്നത് കൊണ്ടാണ് ഈ സമ്മതം ചോദിക്കൽ എന്ന് കൂടി ഓർകുക)സഹാബി വനിതയെ നബി(സ) നിങ്ങളുടെ വീട്ടിൽ നിസ്കരിക്കുന്നതാണുത്തമം എന്ന് പറഞ്ഞ് മടക്കി അയച്ചത് ശരിയായില്ല എന്നാൺ ആചാര്യൻ പറയുന്നത്..!!

അന്ന് ബ്ലോഗുണ്ടായിരുന്നെങ്കിൽ സഹോദരൻ ബീമാപള്ളിയെപോലുള്ളവർ ഇതേ തലക്കെട്ടിൽ ഒരു പോസ്റ്റിടുമായിരുന്നിരിക്കാം !!


@ അസിസ് വേങ്ങര

നബി(സ)തങ്ങളുടെ ഹദീസിനെ തള്ളുന്നത് ആരാണെന്ന് വ്യക്തമായല്ലോ.. അല്ലാഹു കാത്ത് രക്ഷിക്കട്ടെ


ഇനി ഹറമിലെ പണ്ഡിതന്മാർ (സമസ്തക്കാരല്ല) ഈ വിഷയത്തിൽ എന്താണ് പറയുന്നതെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഒന്ന് വായിക്കൂ‍ൂ ഇവിടെ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

> അബ്ദുൽ അസീസ് വേങ്ങര,

ഞാൻ തന്ന ഹദീസും ആയത്തും വ്യാജമാണോ ?
ആണെന്നാണ് വാദമേങ്കിൽ ഞാൻ വിട്ടു.

അല്ല എന്നാണെങ്കിൽ പിന്നെ അതിന്റെ ഡേറ്റ് ഓഫ് ബർത്ത് കിട്ടിയാൽ പ്രശ്നങ്ങൾ തീരുമോ ?

ഇത് ഒരു കുട്ടിക്കളിയിലെ വാശി പോലെയല്ലേ.. സത്യം മനസിലാക്കിയാൽ അത് അംഗീകരിക്കലല്ലേ ഒരു വിശ്വാസിക്ക് നല്ലത്

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഞങ്ങൾ തന്ന ആയത്തുകളും ഹദീസുകളും ഒക്കെ വ്യാജമാണോ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

നിങ്ങൾ എന്നാണ് സ്ത്രീ പള്ളിയിൽ പോക്ക് നിരോധിച്ചത് എന്ന് പറയൂ അതിന്റെ പിറ്റെ ദിവസം പോയതിനുള്ള തെളിവ് കാണിച്ചു തരാം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

> അസിസ് വേങ്ങര


ഇങ്ങിനെ ചിരിപ്പിക്കല്ലേ :)


പോയതും പോകാതിരിക്കുന്നതും വിഷയമല്ല ഭായ്..

അനുവദിച്ചതും നിരോധിച്ചതുമാണ് വിഷയം. ആദ്യം അനുവദിച്ചിരുന്നു എന്നത് തർക്കമില്ല. അതിനു താങ്കളുടെ തെളിവും വേണ്ട.. പിന്നെ നിരോധിച്ചതിനാണ് താഴെ ഖുർ‌ആൻ ആയത്ത് ഞാൻ ക്വോട്ട് ചെയ്തത്.


وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

ഇനി നിങ്ങൾ ചെയ്യേണ്ടത് , കേരളത്തിൽ മുന്നെ പോയിരുന്നു അത് പിന്നെ ഇല്ലാതാക്കിയത് എന്നാണ് ? ആരാ‍ണാ കൈക്രിയ ചെയ്തത് എന്നാണ് ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

സ്ത്രീകൾക്ക് വീടാണുത്തമം എന്ന് എന്നതിൽ നിന്ന് ‘പള്ളിയിൽ പോവാൻ പാടില്ലാ എന്ന് ‘ ഏത് മുഫസിർ അർത്ഥം പറഞ്ഞു?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഈ ആയത്തിനു ഇറങ്ങിയതിനു ശേഷവും സ്ത്രീകൾ പള്ളിയിൽ പോയതിനു തെളിവുണ്ടല്ലോ . അത് ഉസ്താദിന്റെ അടുത്തേക്ക് വെള്ളം മന്ത്രിക്കാൻ പോയത് പോലെ പോയതാണോ? അതോ ജാറത്തിൽ പോയത് പോലെ പോയതാണോ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>ഇങ്ങിനെ ചിരിപ്പിക്കല്ലേ :)<<
ഇങ്ങനെ സൈക്കിളിൽ നിന്ന് വീണ ചിരി ചിരിക്കല്ലേ

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്‌. നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകൻറെ ) വീട്ടുകാരേ! നിങ്ങളിൽ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. വി.ഖു 33:33


ഇതിൽ സകാത്ത് കൊടുക്കുക എന്ന് അതിന്റെ അടുത്ത വാചകത്തിൽ പറയുന്നുണ്ട്. അതിനർത്ഥം അതും വീട്ടിൽ നിന്ന് തന്നെ കൊടുക്കണം എന്നാണോ?

HIFSUL said... മറുപടി

തികച്ചും കാലിക പ്രസക്തമായ ഒരു നല്ല പോസ്റ്റ്‌. ഇത്തരത്തിലുള്ള ഗ്രൂപ്പില്‍ ഹജ്ജിനു വരുന്നവര്‍ മുഴുവനും അവരുടെ ആശയക്കാര്‍ തന്നെ ആകണമെന്നില്ല. നാട്ടിലെ സാഹചര്യത്തില്‍ ഗവണ്മെന്റ് കോട്ടയിലും മറ്റും ഹജ്ജിനു അവസരം കിട്ടാതിരിക്കുമ്പോള്‍ അവസാന ഓപ്ഷന്‍ എന്ന നിലയില്‍ പലരും ഇത്തരത്തിലുള്ള ഗ്രൂപുകളില്‍ പുറപ്പെടെണ്ടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഹറമില്‍ എത്തിയ ശേഷമാണ് പലര്‍ക്കും അമളി മനസ്സിലാകുന്നത്.
താഴെ കൊടുത്ത ലിങ്ക് സ്ത്രീ ജുമാ ജമാത്തിനെ പറ്റി പരാമര്‍ശിക്കുന്നു.
http://www.scribd.com/full/41525893?access_key=key-12sdzzf8cdnkzcre07k

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

@ ABDUL AZEEZ,

>സ്ത്രീകൾക്ക് വീടാണുത്തമം എന്ന് എന്നതിൽ നിന്ന് ‘പള്ളിയിൽ പോവാൻ പാടില്ലാ എന്ന് ‘ ഏത് മുഫസിർ അർത്ഥം പറഞ്ഞു? <


സ്ത്രീകൾക്ക് നിസ്കരിക്കാൻ അവരുടെ വീടാണ് ഉത്തമം. അതിലാണ് അവർക്ക് പുണ്യം എന്ന് നബി(സ) പറഞ്ഞാൽ പിന്നെ പള്ളിയിൽ പോവാൻ പാടില്ല എന്നല്ല .നിസ്കരിക്കാൻ വേണ്ടി ,പള്ളിയിൽ പോയി നിസ്കരിക്കുന്നതിൽ പുണ്യമുണ്ടെന്ന് കരുതി, അതാണ് ഉത്തമം എന്ന് കരുതി പോകണ്ട എന്ന് അർത്ഥം..



>>ഈ ആയത്തിനു ഇറങ്ങിയതിനു ശേഷവും സ്ത്രീകൾ പള്ളിയിൽ പോയതിനു തെളിവുണ്ടല്ലോ <<


അങ്ങിനെ പോയവരെ സഹാബത്ത് തടഞ്ഞതിനും പിന്നെ അവർ മരണം വരെ പോകാ‍ത്തതിനും തെളിവുണ്ട്..


>>സകാത്ത് കൊടുക്കുക എന്ന് അതിന്റെ അടുത്ത വാചകത്തിൽ പറയുന്നുണ്ട്. അതിനർത്ഥം അതും വീട്ടിൽ നിന്ന് തന്നെ കൊടുക്കണം എന്നാണോ <<


സകാത്ത് നാട്ടിൽ നടന്ന് പിരിച്ച് കൊടുക്കണമെന്ന് അർഥമുണ്ടോ ? എനിക്കറിയില്ല

ചിന്തകന്‍ said... മറുപടി

وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا

ബഷീർ സാഹിബ്
ഈ സൂക്തത്തിന്റെ സന്ദർഭം ഒന്ന് വിവരിക്കാമോ... ഈ സൂക്തത്തിൽ സ്ത്രീകൾ പള്ളിയിൽ പോകുന്നത് ഹറാമാണെന്ന് എവിടെയാ പറഞ്ഞത്?

ജാഹിലിയാ കാലത്തെ പോലെ സ്ത്രീകൾ പുറത്തുപോകരുതെന്നല്ലേ പറഞ്ഞത്. ശരിക്കും ഈ സൂക്തം ഫിറ്റാകുന്നത് ജാറങ്ങളിലും നേർച്ചകളിലും മഖാമുകളിലും നേരം വെളുക്കുവോളം സ്ത്രീകൾ അനാവശ്യമായി ചുറ്റിത്തിരിയുന്നതിനെ കുറിച്ചല്ലേ? സ്ത്രീകൾ പള്ളിയിൽ പോകുന്നതിനെ എതിർക്കുന്നവർ ഇതിനെതിരെ ഒരക്ഷരം ഉരിയാടാറുമില്ല.

മാന്യമായി സ്ത്രീ പുറത്തിറങ്ങുന്നതിനെ വിലക്കുന്ന എന്തെങ്കിലും സൂക്തങ്ങളുണ്ടോ ഖുർ ആനിൽ? അങ്ങിനെ പുറത്തിറങ്ങാൻ പാടില്ലാത്തതാണെങ്കിൽ പിന്നെയെന്തിനാ സഹോദരാ ഹജ്ജിന് കൊണ്ട് പോണത്?

പള്ളിയിൽ പോകുന്നതിൽ നിന്ന് മാത്രമേ മുകളിലുള്ള സൂക്തം സ്ത്രീകളെ വിലക്കുന്നുള്ളോ?

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

>ചിന്തകൻ

>>ജാഹിലിയാ കാലത്തെ പോലെ സ്ത്രീകൾ പുറത്തുപോകരുതെന്നല്ലേ പറഞ്ഞത്. ശരിക്കും ഈ സൂക്തം ഫിറ്റാകുന്നത് ജാറങ്ങളിലും നേർച്ചകളിലും മഖാമുകളിലും നേരം വെളുക്കുവോളം സ്ത്രീകൾ അനാവശ്യമായി ചുറ്റിത്തിരിയുന്നതിനെ കുറിച്ചല്ലേ? സ്ത്രീകൾ പള്ളിയിൽ പോകുന്നതിനെ എതിർക്കുന്നവർ ഇതിനെതിരെ ഒരക്ഷരം ഉരിയാടാറുമില്ല.<<





സുന്നീ പ്രസ്ഥാനവും പണ്ഡിതന്മാരും നേർച്ചയുടെയും മറ്റും പേരിൽ നടക്കുന്ന എല്ലാ അനാചാരങ്ങളെയൂം പണ്ട് മുതലേ എതിർക്കുന്നു. പലയിടത്തും അത് പിന്നെ ദേശോത്സവം എന്ന പേരിൽ ഉത്പതിഷ്ണുക്കളെന്ന് സ്വയം പരിചയപ്പെടുത്തുന്ന കക്ഷികളുടെ സഹായത്തോടെ നടന്ന് വരുന്നു.

സുന്നീ നിലപാട് ഈ വിഷയത്തിൽ അറിയാൻ ഈ ക്ളിപ് ഒന്ന് കാണുക എന്നിട്ട് താങ്കൾ ഇപ്പോൾ തെറ്റിദ്ദരിപ്പിക്കാൻ എഴുതിയ മേൽ വാചകങ്ങൾ പിൻവലിക്കുക.
ബാക്കി പിന്നെ ഇൻശാ അല്ലാഹ്

click here to watch

പ്രചാരകന്‍ said... മറുപടി

@ ചിന്തകന്‍


ഇസ്ലാമിന്റെ ആവിർഭാവകാലത്ത്‌ പർദ്ദാനിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ വനിതകൾക്ക്‌ പള്ളിയിൽ പോകുന്നതിന്‌ നബി(സ്വ)അനുമതി നൽകുകയും അവർ അനുവാദം ചോദിച്ചാൽ അനുമതി നൽകണമെന്നും അവരെ തടയേണ്ടതില്ലെന്നും അവിടുന്ന്‌ നിർദ്ദേശിച്ചുവെന്നത്‌ യാഥാർഥ്യം തന്നെ. ഇതു തന്നെയാണ്‌ ഇന്നത്തെ പലരുടെയും അവലംബം.

എന്നാൽ പർദ്ദാനിയമം പ്രാബല്യത്തിൽ വന്നതോടെ നിരുപാധികമായുള്ള അനുമതി തടയുകയാണുണ്ടായതെന്നും അതുകൊണ്ടു തന്നെ ജുമുഅഃ ജമാഅതുകൾക്ക്‌ വേണ്ടി പള്ളിയിൽ ഹാജരാകാറുണ്ടായിരുന്ന സ്വഹാബി വനിതകൾ അത്‌ നിർത്തിവെക്കുകയാണുണ്ടായതെന്നും ശേഷം വല്ല വനിതകളും വല്ലപ്പോഴും പള്ളിയിൽ ഹാജരായെങ്കിൽ ചോദ്യം ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും അവർ വിധേയരാവുകയാണുണ്ടായതെന്നും ഇക്കൂട്ടർക്കറിയില്ല.അറിഞ്ഞവർ എന്തിനോ അത് മൂടി വെക്കുന്നു



പ്രശസ്ത ഹനഫീ പണ്ഢിതനായ ഇമാം അലാഉദ്ദീനുൽ കാസാനി(റ) പറയുന്നത്‌ "ജുമുഅഃ, രണ്ട്‌ പെരുന്നാൾ, മറ്റു നിസ്കാരങ്ങൾ എന്നിവക്കൊന്നിനും തന്നെ യുവതികൾ പുറപ്പെടുന്നത്‌ തീരെ അനുവദനീയമല്ല. പണ്ഢിതന്മാരുടെ ഇജ്മാഅ​‍്‌ (ഏകോപനം) ഉണ്ട്‌. നിങ്ങൾ വീടുകൾക്കുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന വനിതകളോടുള്ള നിർദ്ദേശമടങ്ങുന്ന (സൂറതുൽ അഹ്സാബിലെ) സൂക്തമാണ്‌ ഇതിന്‌ നിദാനം. വീടുകൾക്കുള്ളിൽ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന ആജ്ഞ അവിടെ നിന്ന്‌ പുറപ്പെടുന്നതിനുള്ള വിലക്കാണല്ലോ. മാത്രമല്ല, പുറപ്പെടുന്നത്‌ നിശ്ചയം നാശത്തിന്‌ കാരണമാണെന്നതിൽ സന്ദേഹമില്ല. നാശം വരുത്തുന്നത്‌ നിഷിദ്ധമാണ്‌ താനും. നിഷിദ്ധമായ ഒന്നിലേക്ക്‌ വഴിവെക്കുന്നതും നിഷിദ്ധം തന്നെ (ബദാഇഉസ്സ്വനാഇഅ​‍്‌ വാ:1, പേ.275).

സൂറഃ അഹ്സാബിലെ പ്രസ്തുത സൂക്തം വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം ഖുർത്വുബി(റ) എഴുതുന്നു. നിർബന്ധ ആവശ്യങ്ങൾക്കല്ലാതെ സ്ത്രീകൾ വീട്ടിൽ നിന്ന്‌ പുറപ്പെടുന്നത്‌ തടയുകയും അവർ വീടുകളെ അനിവാര്യമാക്കാൻ കൽപിക്കുകയുമാണ്‌ ഇസ്ലാമിക ശരീഅത്‌ ചെയ്തിട്ടുള്ളത്‌. മഹതിയായ ആതിക(റ)പ്രസ്തുത സൂക്തം പാരായണം ചെ യ്യുമ്പോൾ മുഖമക്കന നനയും വിധം കരയാറുണ്ടായിരുന്നുവെന്ന്‌ സഅ​‍്ലബി(റ)യും മറ്റും പ്രസ്താവിച്ചിട്ടുണ്ട്‌. ജമൽ യുദ്ധവേളയിൽ (മുസ്ലിംകൾക്കിടയിൽ സ്വുൽഹുണ്ടാക്കുന്നതിന്ന്‌ വേണ്ടി) ആഇശഃ(റ) യാത്ര ചെയ്തതിലുള്ള അപാകത ചിന്തിച്ചായിരുന്നു അവർ കരഞ്ഞിരുന്നതെന്ന്‌ ഇബ്നു അത്വിയ്യഃ(റ) പറയുന്നു. തങ്ങളുടെ വീട്ടിൽ ഒതുങ്ങി ഇരിക്കാനായിരുന്നില്ലെ അല്ലാഹു ആജ്ഞാപിച്ചതെന്ന്‌ ആഇശഃ(റ)കരയുമ്പോൾ അമ്മാർ (റ) പറയുകയുണ്ടായി (തഫ്സീറുൽ ഖുർത്വുബി വാ:14, പേ.179, 180).

മുൻകാല മുജാഹിദ്-ജമാഅത്ത് നേതാക്കളുടെ നിലപാടുകൾ, അവർ എഴുതി വെച്ചത് എല്ലാം ഇന്നും ജീവിക്കുന്ന തെളിവാണീ വിഷയത്തിൽ പിന്നീട് അത് എന്ത് കൊണ്ട് മാറ്റി എന്നത് വിഷയം വേറെ

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

حدثنا يحيى بن بكير قال أخبرنا الليث عن عقيل عن ابن شهاب قال أخبرني عروة بن الزبير أن عائشة أخبرته قالت كُنَّ نِسَاءُ الْمُؤْمِنَاتِ يَشْهَدْنَ مَعَ رَسُول ِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَاةَ الْفَجْرِ مُتَلَفِّعَاتٍ بمُرُوطِهنَّ ثمّ يَنْقَلِبْنَ إلى بُيُوتِهنَّ حِينَ يَقْضِينَ الصَّلَاةَ لَا يَعْر ِفُهُنَّ أَحَدٌ مِنْ اْلغَلَسആയിശ (റ) നിവേദനം. സത്യവിശ്വാസിനികളായ സ്ത്രീകൾ നബി(സ)യുടെ കൂടെ അവരുടെ പട്ടു പുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബഹ് നമസ്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്കാരം നിർവഹിച്ചു കഴിഞ്ഞാൽ അവർ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകും. ഇരുട്ടുകാരണം ആരും തിരിച്ചറിയില്ല. (ബുഖാരി - 578, മുസ്ലിം - 230)

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഇപ്പോഴും പർദ്ദാ നിയമം എന്ന് വന്നു എന്ന് പറയാൻ സാധിക്കുന്നില്ലെ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

പുരുഷൻമാരെ​പോലെ സ്ത്രീകൾ പള്ളിയിൽപോയി നിര്ർബന്ധമായും ജുമുഅ ജമാഅത്തു
കളില്‍ പ​ങ്കെ ടുക്കണമെന്ന് മുജാഹിദുകളാരൂം പറയുന്നില്ല. സ്ത്രീകൾക്ക് ഈവിഷയത്തിൽ
അവര്ർക്ക് സൗകര്യപ്രദമായതെന്തോ അത് തിരഞ്ഞെടുക്കാനുള്ള അനുമതി നൽകിയത്
അല്ലാഹു ദീൻ പഠിപ്പിക്കാനായി തെരഞ്ഞെടുത്തയച്ച മുഹമ്മത് നബി(സ) യാണ്.
അവൾക്ക് വീടുകളില്‍ നമസ്ക്കരിക്കാം അതാണവൾക്ക് കൂടുതൽ സൗകര്യം. എന്നാൽ
എല്ലാവിധ മര്യാദകളും പാലിച്ച് പള്ളിയിൽ നടക്കുന്ന ജുമുഅ: ജമാഅത്തുകളില്‍
പ​ങ്കെടുക്കുവാനും സ്ത്രീകൾക്ക് അനുമതിയുണ്ട്. അതാണ് പ്രമാണങ്ങൾ പഠിക്കുന്നവർ
മനസ്സിലാക്കിയിട്ടുള്ളത്. സുഗന്ധം പൂശരുത്, തന്റെ ഭംഗി മററുള്ളവരെ കാണിച്ച്
ആഢംബരം കാട്ടി നടക്കരുത്, ഇസ്ലാമികമായ വസ്ത്രമായിരിക്കണം. പുരുഷൻമാരുമായി
കൂടിക്കലരാതിരിക്കാൻ ശ്രമിക്കണം. ഇതൊക്കെ പാലിച്ചുകൊണ്ട് ഒരു സ്ത്രീ ജുമുഅ
ജമാഅത്തുകൡ പ​ങ്കെടുത്താൽ ഫിത്നയുടെ പേരും പറഞ്ഞ് അത് റദ്ദാക്കാൻ ഒരു
മുസ്ള്യാര്ർക്കും അവകാശമില്ല. ഫിത്നയുണ്ടെങ്കിൽ അത് ഉണ്ടാക്കുന്നവരെ തടയണം.
ശിക്ഷിക്കണം. എല്ലാവരേയും തടയുകയല്ല വേണ്ടത്. അതാണല്ലോ നീതി.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

നിങ്ങൾ സ്ത്രീകൾക്ക് രാത്രിയിൽ പള്ളികൡക്ക് പോകാൻ അനുമതി നൽകുവിൻ എന്ന്
റസൂൽ(സ) പറഞ്ഞതായി ഇബ്നു ഉമർ (റ) പറഞ്ഞ​പ്പോൾ വാഖിദ് എന്ന് പേരുള്ള
അ​ദ്ദേഹത്തിന്റെ മകൻ പറഞ്ഞു. അ​പ്പോഴവരതു കുഴപ്പത്തിന്നു കാരണമാക്കും - ഇബ്നു
ഉമർ മകന്റെ നെഞ്ചിൽ ഇടിച്ചു. ശേഷം പറഞ്ഞു. ഞാൻ നബി(സ) യിൽ നിന്ന് ഹദീസ്
ഉദ്ധരിച്ച് സംസാരിക്കുന്നു., നീ പറയുന്നൂ വിടില്ലെന്ന്. മുസ്ലിം 138


അബ്ദുല്ലാഹിബ്നുഉമർ(റ) പറഞ്ഞു. ഉമർ(റ)വിന്റെ ഭാര്യ പള്ളിയിൽ സുബ്ഹിനും
ഇശാക്കും ജമാഅത്തിൽ പ​ങ്കെടുക്കാറുണ്ടായിരുന്നു. അ​പ്പോൾ അവരോട് പറയ​പ്പെട്ടു:
നിങ്ങളെന്തിനാണ് പള്ളിയിൽ വരുന്നത്.? ഉമർ(റ) അത് ഇഷ്ട​പ്പെടുന്നില്ലെന്നും അ​ദ്ദേഹ
ത്തിന് അതിൽ രോഷമുണ്ടെന്നും നിങ്ങൾക്കറിഞ്ഞുകൂടെ.? അവർ പറഞ്ഞു.എങ്കിൽ എന്നെ
തടയാൻ അ​ദ്ദേഹത്തിന് എന്താണ് പ്രതിബന്ധം.? അയാൾ പറഞ്ഞു- അല്ലാഹുവിന്റെ
ദാസികളെ (സ്ത്രീകളെ) നിങ്ങൾ അല്ലാഹുവിന്റെ പള്ളികൡ നിന്നും തടയരുത് എന്ന
നബി صَلَّى اللَّه عَلَيْهِ وَسَلَّم യുടെ കൽപനയാണ്. ഉമർ(റ)വിനെ തടസ്സപ്പെടുത്തുന്നത് (സ്വ.ബുഖാരി.)


അബ്ദുല്ലാഹിബ്നുഉമർ(റ) പറഞ്ഞു. നബി(സ)അരുഌ: നിങ്ങളിലൊ രാളുടെ ഭാര്യ പള്ളിയി
ലേക്ക് വരാൻ അനുവാദം ചോദിച്ചാൽ അവളെ തടയരുത്. ഉമർ(റ)വിന്റെ ഭാര്യ പിയിൽ
വെച്ച് നമസ്ക്കരിക്കാറുണ്ട്. അവരോട് അ​ദ്ദേഹം ചോദിച്ചു ഞാനിത്
ഇഷ്ട​പ്പെടുന്നില്ലെന്ന് നിനക്കറിയാമല്ലോ.? അ​പ്പോൾ അവർ പറഞ്ഞു. താങ്കൾ എന്നെ
തടയുന്നതുവരെ ഞാൻ അതിൽ നിന്ന് വിരമിക്കുകയില്ല. - ഉമർ(റ)വിന് കുത്തേററ
സന്ദര്ർഭത്തിൽ അവർ പള്ളിയിൽ ഉണ്ടായിരുന്നു.


ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ആത്വിഖ(റ)യുടെ സംഭവം ഉദ്ധരിക്കുമ്പോൾ
പല മുസ്ള്യാക്കൻമാരും വാചാലമായിക്കൊണ്ട് യാതൊരു ബഹുമാനവുമില്ലാതെ ഏതോ ഒരു
പൊട്ടിത്തെറിച്ച പെണ്ണ് പോയി എന്ന മട്ടിലാണ് ഒരു പെണ്ണ് പോയി അവളെ അടിച്ചു
നിര്ർത്തിച്ചു എന്നൊക്കെ പറയാറുള്ളത്. (ഉദാ: പേരോടിന്റെ കണ്ണൂർ പിലാത്തറ പ്രസംഗം)
ആരാണ് ആത്വിഖ(റ).. ? സ്ത്രീധനം എന്ന ഹറാമ് ഹലാലാക്കാൻവേണ്ടി അല്ലാഹു മഹർ
കൊടുക്കാൻ പറഞ്ഞ സൂറ: നിസാഇലെ 4​‍ാമത്തെ ആയത്ത് വെട്ടിത്തിരുത്തിയിട്ട് അർത്തം
മാററിപ്പറഞ്ഞ പേരോടിന്റെ കൂട്ടത്തിലെ ഹറാം തിന്നുന്ന കൗമിൽപെട്ട ആരുടെയെങ്കിലും
ഭാര്യയാണോ ? അല്ല. മറിച്ച് അല്ലാഹു സര്ർട്ടിഫിക്കററ് നൽകിയ ഏററവും ഉത്തമരായ
മുഹാജിറുകൡപെട്ട മഹതിയാണവർ. സ്വർഗ്ഗം കൊണ്ട് സന്തോഷവാര്ർത്ത അറിയിക്ക​‍െ?ട്ട
സഈദ്(റ)വിന്റെ സഹോദരിയാണ്. സ്വർഗ്ഗം കൊണ്ട് സന്തോഷവാര്ർത്ത അറിയിക്ക​‍െ?ട്ട
ഉമർ(റ)ന്റേയും സുബൈർ(റ)ന്റേയും ഭാര്യാപദം അലങ്കരിച്ചവരാണ്. അവരെ വിവാഹം
കഴിക്കാൻ ഉമർ(റ) ആഗ്രഹം പ്രകടിപ്പ‍ിച്ച​പ്പോൾതന്നെ പള്ളിയിൽപോയി നമസ്ക്കരിക്കുന്ന
തിൽ നിന്ന് തടയാൻ പാടില്ല എന്ന് അവർ ശര്ർത് വെച്ചിരുന്നു.


സമസ്തക്കാരായ മുസ്ല്യാക്കൻമാർ വാചകമടിക്കുന്നപോലെ ഹിജാബിന്റെ(പര്‍ദ്ദാ നിയമം) ആയത്തോടെ സ്ത്രീകൾ പള്ളി
യിൽ പോയി ജുമുഅ ജമാഅത്തുകളില്‍ പ​ങ്കെടുക്കുന്നത് ഹറാമാക്കിയിരുന്നുവെങ്കിൽ
മുഹാജിറത്തായ മഹതി ആത്വിഖ(റ) ഖുര്ർആനിന്റെ ആ കൽപന ലംഘിച്ചുവെന്ന്
പറയേണ്ടിവരും. മുസ്ല്യാക്കൻമാരുടെ വാചകമടി പ്രമാണമാക്കിയാൽ ഒരു സ്ത്രീയെ
കല്യാണം കഴിക്കാൻ വേണ്ടി മഹാനായ ഉമർ(റ)വും സുബൈർ(റ)വും ഖുര്ർആനിലെ
കൽപ്പന മൂടിവെച്ചു എന്ന് കുടി സമ്മതിക്കേണ്ടി വരും. (അല്ലാഹുവിൽ ശരണം)

Saifu.kcl said... മറുപടി

Muslimkalile nuna pakshamaya Mujaahid puthan vaadikal sunnikalude qabar aadaravine pooja akki maattunna bashayil paranjal... Sthreekale palliyilek thelich kond vann mujus,movlavikalude 'shaareerikavum maanasikavumaaya avarude paripaadikal mudangumenn pedich anallo... Engane naadu muzhuvan nadann thonda kaarunnath.....shame..

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

@ സൈഫു കെ.സി.എൽ

ഇസ്ലാഹി പ്രവർത്തകരെ ഇകൈത്താനെന്ന പേരിൽ താങ്കൾ തട്ടിവിടുന്ന നീചമായ വാക്കുകൾ ആരുടെ നേരെ ചെന്ന് തറക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മോല്യാക്കന്മാരുടെ ഏലക്കം പാട്ട് കേട്ട് ഇവിടെ വന്ന് ഛർദ്ദിക്കുന്ന ഈ ഏർപ്പാടിനു പകരം സ്വന്തം ബുദ്ധികൊടുത്ത് ചിന്തിച്ചുകൂടെ. താങ്കൾക്ക് ചിന്തിക്കാനുള്ള കഴിവുണ്ടായിട്ടും ഒരു പണ്ഡിതനെ അന്തമായി പിന്തുടർന്ന് തെറ്റിന്റെ വഴിയെ നടന്നാൽ നാളെ ഒരാളും താങ്കളുടെ രക്ഷക്കെത്തില്ലെന്ന് ഓർമ്മ വേണം.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

കാന്തപുരം ലോകത്തെവിടെയും സ്ത്രീകൾ പള്ളിയിൽ പോവുന്നില്ല എന്ന് പറയുന്നു

പ്രചാരകന്‍ said... മറുപടി

@ Abdul Azeez vengara

>> ആയിശ (റ) നിവേദനം. സത്യവിശ്വാസിനികളായ സ്ത്രീകൾ നബി(സ)യുടെ കൂടെ അവരുടെ പട്ടു പുതപ്പ് മൂടിപ്പുതച്ചുകൊണ്ട് സുബഹ് നമസ്കാരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. നമസ്കാരം നിർവഹിച്ചു കഴിഞ്ഞാൽ അവർ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകും. ഇരുട്ടുകാരണം ആരും തിരിച്ചറിയില്ല. (ബുഖാരി - 578, മുസ്ലിം - 230) <<

ശരിയാണ്. ആദ്യകാലത്ത് അങ്ങിനെ നടന്നിരുന്നു. ഇവിടെയും രാത്രി /ഇരുട്ടിന്റെ മറവിൽ ആരും ശ്രദ്ധിക്കപ്പെടാതെ !! അപ്പോൾ പകൽ വെളിച്ചത്തിൽ അന്നും പോയിരുന്നില്ല !!


>>പുരുഷൻമാരെ​പോലെ സ്ത്രീകൾ പള്ളിയിൽപോയി നിര്ർബന്ധമായും ജുമുഅ ജമാഅത്തു
കളില്‍ പ​ങ്കെ ടുക്കണമെന്ന് മുജാഹിദുകളാരൂം പറയുന്നില്ല <<


പുണ്യമുള്ള കാര്യം അവരെ നിർബന്ധിപ്പിച്ച് ചെയ്യിക്കയല്ലേ വേണ്ടത്. പള്ളിയിൽ വന്ന് നിസ്കരിക്കേണ്ടവരുടെ കൂട്ടത്തിൽ സ്ത്രികൾ പെട്ടിരുന്നെങ്കിൽ ,അവർ എന്നിട്ടും പള്ളിയിൽ വരുന്നില്ലെങ്കിൽ ആ ഭവനങ്ങൾ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നാണ് ഹദീസ് വ്യക്തമാക്കുന്നത് ?


>>അവൾക്ക് വീടുകളില്‍ നമസ്ക്കരിക്കാം അതാണവൾക്ക് കൂടുതൽ സൗകര്യം<<

സൌകര്യം അല്ല .പുണ്യം.. എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പുണ്യം ഉപേക്ഷിച്ച് വീടു വിട്ടിറങ്ങുന്നത് ചുരുക്കി പറഞ്ഞാൽ മണ്ടത്തരം അല്ലേ.!

>>ഫിത്നയുണ്ടെങ്കിൽ അത് ഉണ്ടാക്കുന്നവരെ തടയണം.
ശിക്ഷിക്കണം. എല്ലാവരേയും തടയുകയല്ല വേണ്ടത്. അതാണല്ലോ നീതി. <<


ഫിത്ന ഒതായി പള്ളി മുതൽ തുടങ്ങിയതല്ലേ ! എന്നിട്ട് ആരു നിർത്തി ? ഇപ്പോഴും തുടരുകയല്ലേ ! ഇന്നലെയും അത്തരത്തിൽ ഒരു വാർത്ത കണ്ടിരുന്നു. മാതൃഭൂമി റിപ്പോർട്ട്.

ഉത്തമ നൂറ്റാണ്ടിൽ ഫിത്ന ഭയന്ന് പണ്ഡിതന്മാർ വിലക്കിയത് ഇന്നത്തെ കാലത്ത് അനുവദിക്കാൻ ഉത്സുകത കാട്ടുന്നവർ എന്തിനു വേണ്ടിയാണിത് ചെയ്യുന്നത് ആലോചിക്കുക.



>>അബ്ദുല്ലാഹിബ്നുഉമർ(റ) പറഞ്ഞു. ഉമർ(റ)വിന്റെ ഭാര്യ പള്ളിയിൽ സുബ്ഹിനും
ഇശാക്കും ജമാഅത്തിൽ പ​ങ്കെടുക്കാറുണ്ടായിരുന്നു. അ​പ്പോൾ അവരോട് പറയ​പ്പെട്ടു:
നിങ്ങളെന്തിനാണ് പള്ളിയിൽ വരുന്നത്.? ഉമർ(റ) അത് ഇഷ്ട​പ്പെടുന്നില്ലെന്നും അ​ദ്ദേഹ
ത്തിന് അതിൽ രോഷമുണ്ടെന്നും നിങ്ങൾക്കറിഞ്ഞുകൂടെ.? <<

ഇവിടെയും പോയത് ഇരുളിന്റെ മറവിൽ , എന്നിട്ടും ഉമർ (റ) ഇഷ്ടപ്പെട്ടില്ല. പിന്നീട് തടയുകയും മഹതി ആ പോക്കും നിറുത്തുകയും ചെയ്തു. ഉമർ (റ)ന്റെ ഇഷ്ടാനിഷ്ടമാണ് മുസ്‌ലിം ലോകത്തിന്റെ ഇഷ്ടാനിഷ്ടം. എന്റെ സഹാബാക്കൾ നക്ഷത്ര തുല്യരാ‍ാണ് അവരിൽ ആരെ പിൻ‌പറ്റിയാലുംനിങ്ങൾ വിജയിച്ചു. എന്ന തിരു നബി(സ)യുടെ പ്രഖ്യാപനമാണ് മുസ്‌ലിം ഉമ്മത്ത് ഹൃദയത്തിലേറ്റുന്നത്.


>> ഉമർ(റ)വിന് കുത്തേററ
സന്ദര്ർഭത്തിൽ അവർ പള്ളിയിൽ ഉണ്ടായിരുന്നു.<<

കുത്തേറ്റ വിവരമറിഞ്ഞപ്പോൾ പള്ളിയിലേക്ക് ഓടി വന്നു . അല്ലാതെ പള്ളിയിൽ ഉണ്ടായിരുന്നതല്ല. സ്വന്തം ഭർത്താവിന് കുത്തേറ്റു എന്നറിഞ്ഞാൽ അത് എവിടെ വെച്ചായാലും അങ്ങോട്ട് ഓടിചെല്ലുക എന്നത് സ്നേഹമയിയായ ഒരു ഭാര്യ ചെയ്യുന്ന പ്രവൃത്തി മാത്രം. അതും പെണ്ണിനു പള്ളിയിൽ പോയി നിസ്കരിക്കാനുള്ള തെളിവായി കൊണ്ടു നടക്കുന്ന ക്ഷീ‍ീണിച്ച മസ്തിഷ്കങ്ങളെ കുറിച്ച് സഹതപിക്കാനേ നിർവാഹമുള്ളൂ



>>മറിച്ച് അല്ലാഹു സര്ർട്ടിഫിക്കററ് നൽകിയ ഏററവും ഉത്തമരായ
മുഹാജിറുകൡപെട്ട മഹതിയാണവർ. സ്വർഗ്ഗം കൊണ്ട് സന്തോഷവാര്ർത്ത അറിയിക്ക​‍െ?ട്ട
സഈദ്(റ)വിന്റെ സഹോദരിയാണ്. സ്വർഗ്ഗം കൊണ്ട് സന്തോഷവാര്ർത്ത അറിയിക്ക​‍െ?ട്ട
ഉമർ(റ)ന്റേയും സുബൈർ(റ)ന്റേയും ഭാര്യാപദം അലങ്കരിച്ചവരാണ്. <<


ആദരവ് സുന്നികളെ പഠിപ്പിക്കേണ്ട ആവശ്യമില്ല. അവർക്കറിയാം ആദരവ് എന്താണെന്നും അനാദരവ് എന്താണെന്നു. ആദരവും അനാദരവു ആരാധനയും വേറ്തിരിച്ചറിയാത്തവർ പക്ഷേ സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട ഉമർ (റ) ആതിഖ ബീവിയെ തടഞ്ഞതും പിന്നീട് ബീവി മരണം വരെ പുറത്തേക്ക് പോകാതിരുന്നതും സൌകര്യപൂർവ്വം മറക്കുന്നതെന്തേ !!


ഇങ്ങിനെയെല്ലാം തെളിവുകൾ വെളിവുണ്ടായിട്ടും നബി(സ) തങ്ങൾ തന്നോട് പള്ളിയിൽ വന്ന് നിസ്കരിക്കാൻ സമ്മതം (അന്ന് അത് സാധരണയല്ലാത്തതിനാൽ) ചോദിച്ച സഹാബി വനിതയോ‍ട് ,നിന്റെ വീട്ടിന്റെ ഉള്ളിന്റെ ഉള്ളിൽ നിസ്കരിക്കുന്നതാണ് നിനക്ക് പുണ്യം. അതിനു നിനക്ക് പുരുഷന്മാർ പള്ളിയിൽ വന്ന് നിസ്കരിക്കുന്നതിന്റെ പുണ്യം കിട്ടുമെന്ന് പറഞ്ഞ് മുടക്കിയത് ശരിയായില്ല എന്നാ‍ായിരിക്കും. !!


സഹോദരൻ അസീസ് ,
ക്ലിപ്പുകളും മറ്റു സ്റ്റോക്കില്ലാഞിട്ടല്ല. എന്ന് മാത്രം ഉണർത്തട്ടെ

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>ശരിയാണ്. ആദ്യകാലത്ത് അങ്ങിനെ നടന്നിരുന്നു. ഇവിടെയും രാത്രി /ഇരുട്ടിന്റെ മറവിൽ ആരും ശ്രദ്ധിക്കപ്പെടാതെ !! അപ്പോൾ പകൽ വെളിച്ചത്തിൽ അന്നും പോയിരുന്നില്ല !!<<<

താങ്കളുടെ ബഡായി ദീനിൽ തെളിവല്ല. പ്രമാണമുദ്ധരിക്കുക.

പകലാണോ രാത്രിയാണൊ ഫിത്ന കൂടുക എന്ന് ആർക്കും മനസ്സിലാവും. രാത്രി പോയാൽ പകൽ എന്തായാലും പോവാം എന്നല്ലെ വരിക.ഇത്രക്ക് മസ്തിഷകം മരവിച്ചു പോയോ????!!!!

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>പുണ്യമുള്ള കാര്യം അവരെ നിർബന്ധിപ്പിച്ച് ചെയ്യിക്കയല്ലേ വേണ്ടത്. പള്ളിയിൽ വന്ന് നിസ്കരിക്കേണ്ടവരുടെ കൂട്ടത്തിൽ സ്ത്രികൾ പെട്ടിരുന്നെങ്കിൽ ,അവർ എന്നിട്ടും പള്ളിയിൽ വരുന്നില്ലെങ്കിൽ ആ ഭവനങ്ങൾ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നാണ് ഹദീസ് വ്യക്തമാക്കുന്നത് ?<<<

താങ്കൾക്ക് പ്രചാരകൻ അല്ലെങ്കിൽ പ്രബോധകൻ എന്നൊക്കെയാണല്ലോ അവകാശപ്പെടുന്നത്. താങ്കാളെകൊണ്ട് അത് നിർബന്ധിച്ച് ചെയ്യിക്കാൻ പറ്റുമോ? അങ്ങനെ ഗുണ്ടായിസം കാണിച്ച് ദീനുണ്ടാക്കുന്നവരല്ല മുജാഹിദുകൾ. അങ്ങനെ സ്റ്റേജ് തകർക്കുന്നവരും പ്രഭാഷകരുടെ വായ് പൊത്തിപിടിക്കുന്നവരും ആരാണെന്ന് എല്ലാവർക്കുമറിയാം.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>സൌകര്യം അല്ല .പുണ്യം.. എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പുണ്യം ഉപേക്ഷിച്ച് വീടു വിട്ടിറങ്ങുന്നത് ചുരുക്കി പറഞ്ഞാൽ മണ്ടത്തരം അല്ലേ.!<<<

ഒറ്റക്ക നമസ്കരിക്കുന്നതിനെക്കാൾ 27 ഇരട്ടി പുണ്യം ജമാ‌അത്തിനുണ്ട്. ജുമുഅക്ക് ഖുതുബ കേട്ടാൽ പുണ്യമുണ്ട്. മലയാളത്തിലായാൽ അതുകൊണ്ട് കാര്യവുമുണ്ട്. പിന്നെ പെരുന്നാൾ നമസ്കാരം ഗ്രഹണ നമസ്കാരം അതിനൊക്കെ പുണ്യമുണ്ട്. ഭജനമിരിക്കുന്നതിനു പുണ്യമുണ്ട്. ഈ പുണ്യമൊക്കെ അല്ലെങ്കിൽ ഇതിനെക്കാൾ പുണ്യം വീട്ടിലിരുന്നാൽ കിട്ടുമെന്ന് പ്രമാണം കൊണ്ട് തെളിയിക്കാമോ?

പ്രചാരകന്‍ said... മറുപടി

@ അസീസ്

ഇസ്‌ലാമിന്റെ ആദ്യകാലത്ത് കള്ള് കുടിച്ച് നിസ്കരിക്കാ‍ൻ വന്നിരുന്ന. പലിശകച്ചവടം നടത്തിയിരുന്നവരുണ്ടായിരുന്നു സഹാബികളുടെ കൂട്ടത്തിൽ

ഇനി ആ തെളിവ് വെച്ച് എന്നാണ് നിങ്ങൾ പ്രസംഗം തുടങ്ങുക ?? !!

പ്രചാരകന്‍ said... മറുപടി

അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് തന്നെ തെളിവ്.

വീട്ടിൽ നിസ്കരിക്കുന്നതാണ് പെണ്ണിനു പുണ്യമെന്നത്.

പ്രചാരകന്‍ said... മറുപടി

പര പുരുഷന്മാർ ജുമു‌അ ജമാ‌അത്തിനു സംബന്ധികുന്ന പള്ളികളിൽ വന്ന് നിസ്കരിക്കുന്നതാണ് സ്ത്രീകൾക്ക് പുണ്യം എന്നതിനു ഒരു ഖുർ‌ആൻ ആയത്തോ ഹദീസോ തെളിവ് നൽകാമോ ??

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>ഫിത്ന ഒതായി പള്ളി മുതൽ തുടങ്ങിയതല്ലേ ! എന്നിട്ട് ആരു നിർത്തി ? ഇപ്പോഴും തുടരുകയല്ലേ ! ഇന്നലെയും അത്തരത്തിൽ ഒരു വാർത്ത കണ്ടിരുന്നു. മാതൃഭൂമി റിപ്പോർട്ട്.

ഉത്തമ നൂറ്റാണ്ടിൽ ഫിത്ന ഭയന്ന് പണ്ഡിതന്മാർ വിലക്കിയത് ഇന്നത്തെ കാലത്ത് അനുവദിക്കാൻ ഉത്സുകത കാട്ടുന്നവർ എന്തിനു വേണ്ടിയാണിത് ചെയ്യുന്നത് ആലോചിക്കുക. <<<

അപ്പോൾ ഉത്തമ നൂറ്റാണ്ടിലാണോ വിലക്കിയത്? താങ്കളല്ലെ പറഞ്ഞത് പർദ്ദയുടെനിയമം വന്നപ്പോഴാണെന്ന്. ജാറത്തിലുള്ള ആണ്ടു നേർച്ചക്ക് ഫിത്നയുണ്ടാവുന്നതിനെക്കാൾ ഫിതനയോ പള്ളിയിൽ? മോരു മുതിരയും പോലെ ആണ്ടു നേർച്ചക്ക് കൂടി കലർന്നു ഇസ്ലാമിക വസ്ത്രമില്ലാതെ പോവുന്നതൊ അതോ അടക്കത്തോടെ ഒതുക്കത്തോടെ പർദ്ദ ധരിച്ച് പോവുന്നതോ ഫിത്ന? മുജാഹിദ് പള്ളിയിൽ പുട്ടിനു തേങ്ങയിടുന്നത് പോലെ ഒരു ആൺ പിന്നെ ഒരു പെൺ അങ്ങനെ അല്ല ജമാ‌അത്ത്.

മുജാഹിദുകൾക്ക് സുജൂദ് തല ചെരിച്ച് ചെയ്തിട്ട് നെറ്റിയിലല്ല ചെന്നിയിലാണ് നമസ്കാര തയംബ് എന്നൊക്കെ പറഞ്ഞ് പരിഹസിക്കാറുണ്ട് എന്നത് ഇവിടെ ഓർക്കുന്നു

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഞാൻ നൽകിയ ഓരോ തെളിവുകളും മുകളിൽ ബാക്കി നിൽക്കുന്നു. കള്ള് നിരോധിച്ചത് പോലെ സ്ത്രീകളെ പള്ളിയിൽ നിന്ന് വിലക്കിയത് എന്നാനെന്ന് പറയൂ. അങ്ങനെ ഒരു സന്ദർഭം ഉണ്ടാവുമല്ലോ? ഇനി മദ്യം നിരോധിച്ചത് പോലെ ഘട്ടം ഘട്ടമായി നിരോധിച്ചതാണെങ്കിൽ അതും പ്രമാണങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നുണ്ടാവും . നമസ്കാരവുമായി ബന്ധപ്പെട്ട് ധാരാള കണക്കിനു ഹദീസുകൾ വന്നിട്ടും അവകൾ തന്നെ ഒരുമിച്ച് എടുത്ത് വെച്ചാൽ ഒരെ പോലെ ഇരിക്കുന്ന പല റിപ്പോർട്ടുകൾ തന്നെ ധാരാളം. ഒരു കർമ്മത്തെ കുറിച്ച് ഇത്രയധികം സഹാബത്തിന്റെ വാക്കുകൾ ഉദ്ദരിക്കാനുണ്ടെങ്കിൽ തീർച്ചയായും സ്ത്രീ പള്ളിയിൽ പോക്ക് നിരോധിച്ച് നിശിദ്ധമാക്കിയ സന്ദർഭവും അതിന്റെ അനുബന്ധ സംഭവങ്ങലും ഹദീസുകളിൽ രേഖപ്പെട്ട് കിടക്കുന്നുണ്ടാവും.

faisu madeena said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>ഇവിടെയും പോയത് ഇരുളിന്റെ മറവിൽ , എന്നിട്ടും ഉമർ (റ) ഇഷ്ടപ്പെട്ടില്ല. പിന്നീട് തടയുകയും മഹതി ആ പോക്കും നിറുത്തുകയും ചെയ്തു. ഉമർ (റ)ന്റെ ഇഷ്ടാനിഷ്ടമാണ് മുസ്‌ലിം ലോകത്തിന്റെ ഇഷ്ടാനിഷ്ടം. എന്റെ സഹാബാക്കൾ നക്ഷത്ര തുല്യരാ‍ാണ് അവരിൽ ആരെ പിൻ‌പറ്റിയാലുംനിങ്ങൾ വിജയിച്ചു. എന്ന തിരു നബി(സ)യുടെ പ്രഖ്യാപനമാണ് മുസ്‌ലിം ഉമ്മത്ത് ഹൃദയത്തിലേറ്റുന്നത്. <<<

പള്ളിയിൽ മൂത്രമൊഴിച്ച സഹാബിയെ പിന്നെ എന്തിനു നിങ്ങൾ പഴി പറയുന്നത്? ഉമർ (റ) ഇഷ്ടമാണല്ലോ കല്ലേ നീ വെറുമൊരു കല്ലാണ് എന്ന സംഭവം. അവിടെ നബി(സ) കല്പിച്ചു എന്നതുകൊണ്ടല്ലെ ഉമർ അതിനെ ചുമ്പിച്ചു എന്ന് പറഞ്ഞത്?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>കുത്തേറ്റ വിവരമറിഞ്ഞപ്പോൾ പള്ളിയിലേക്ക് ഓടി വന്നു . അല്ലാതെ പള്ളിയിൽ ഉണ്ടായിരുന്നതല്ല. സ്വന്തം ഭർത്താവിന് കുത്തേറ്റു എന്നറിഞ്ഞാൽ അത് എവിടെ വെച്ചായാലും അങ്ങോട്ട് ഓടിചെല്ലുക എന്നത് സ്നേഹമയിയായ ഒരു ഭാര്യ ചെയ്യുന്ന പ്രവൃത്തി മാത്രം. അതും പെണ്ണിനു പള്ളിയിൽ പോയി നിസ്കരിക്കാനുള്ള തെളിവായി കൊണ്ടു നടക്കുന്ന ക്ഷീ‍ീണിച്ച മസ്തിഷ്കങ്ങളെ കുറിച്ച് സഹതപിക്കാനേ നിർവാഹമുള്ളൂ<<<

കുത്തേറ്റപ്പോൾ ഓടിക്കിതച്ചു വന്നു എന്ന് എവിടെയാണ് ഉള്ളതെന്ന് ഒരു വിശദീകരിക്കാമോ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

@ഫൈസു

കേരളത്തിലെ സമസ്തക്കാരുടെ ആചാരങ്ങൾ മുഴുവൻ നോക്കിയാലും ഏറ്റവും കൂടുതൽ അടുപ്പം ശിയാക്കളോടാണ്. അതിന്റെ ഒന്നാമത്തെ ഉദാഹരണമാണ് കുത്താറാത്തീബ്(കത്തിയെടുത്ത് കുത്തുക എന്നപേരിൽ കത്തികൊണ്ട് ശരീരം ചൊറിഞ്ഞ് വൃത്തികേടാക്കുക). പിന്നെ ആയിശ(റ) ഹദീസുകളോടുള്ള വിരോധവും etc...

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

സ്വന്തം മൂള ഉപയോഗിക്കാതെ ജാഥ പോവുന്നപോലെ ഒരാളുടെ വയ്യാലെ കൂടുന്ന ഈ തത്വം വിശ്വാസ കാര്യങ്ങളിലുമുണ്ട് അത് പകർന്ന് കിട്ടിയത് സൂഫികളിൽ നിന്നാവാം

പ്രചാരകന്‍ said... മറുപടി

ഹറമിലെ പണ്ഡിതന്മാർ സ്ത്രീകളോട് വീട്ടിൽ വെച്ച് നിസ്കരിക്കാൻ പറയുന്നത് അവർ സമസ്തയിൽ മെമ്പർഷിപ്പ് എടുത്തത് കൊണ്ടാണെന്നാണോ അതോ മുന്നെ സുന്നിയായിരുന്നെന്നാണോ ? ഇതൊന്ന് വായിച്ചാലും

faisu madeena said... മറുപടി
This comment has been removed by the author.
അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഇവരുടെ ഒരു ഗതികേട്. അവസാനം തെളിവ് പ്രമാണങ്ങളൊക്കെ വിട്ട് മഞ്ഞപത്രത്തിലെത്തി-അതിനു തന്നെ ഊരും പേരുമില്ല ഡേറ്റ് ഒന്നുമില്ല.

ഇതിനു തതുല്യമായ അറബി ഇംഗ്ലീഷ് വാർത്തകൾ അന്നേ ദിവസം മറ്റു ഓൺലൈനോ അല്ലാത്തതോ ആയ പത്രങ്ങളിൽ വന്നിട്ടുണ്ടാവുമല്ലോ? അതൊന്ന് കാണിക്കാമോ? ഒന്നു വായിക്കാൻ വേണ്ടിയാണ്. എത്രത്തോളം വളച്ചൊടിച്ചു എന്നറിയാനാണ്.

abdul said... മറുപടി

السؤال: سئل فضيلة الشيخ محمد بن صالح العثيمين هل صلاة المرأة في بيتها أفضل أم في المسجد الحرام ؟


الاجابة: صلاة النافلة في البيت أفضل سواء كان ذلك في حق الرجال أو في حق النساء لعموم قول النبي (صلى الله عليه وسلم) : *(أفضل صلاة المرء في بيته إلا المكتوبة )* ، ولهذا كان النبي (صلى الله عليه وسلم) يصلي النوافل في بيته ، وهو الذي قال :*( صلاة في مسجدي هذا خير من ألف صلاة فيما عداه إلا المسجد الحرام )* ، وعلى هذا فنقول :لو أذن الظهر وأنت في بيتك وأنت في مكة تريدين صلاة الظهر في المسجد الحرام فالأفضل أن تصلي راتبة الظهر في بيتك ثم تأتي إلى المسجد الحرام وتصلي فيه تحية المسجد ، ومن ثم ذهب بعض العلماء إلى أن مضاعفة الصلاة في المساجد الثلاثة خاص بمضاعفة الصلاة المفروضة ، لأنها هي التي تفعل في هذه المساجد ،وأما النوافل فليس فيها هذا التضعيف ،ولكن الصحيح أنه عام ويشمل صلاة الفريضة وصلاة النافلة ،ولكن لا يعني ذلك أن الصلاة النافلة في المسجد الحرام أو المسجد النبوي ، أو المسجد الأقصى أفضل من صلاتها في البيت ، بل صلاتها في البيت أفضل ، لكن لو دخل الإنسان المسجد الحرام وصلى تحية المسجد في المسجد الحرام خير بمائة ألف تحية في المساجد الأخرى ، وتحية المسجد في المسجد النبوي خير من ألف تحية فيما عداه إلا المسجد الحرام ، وكذلك لو أتيت ودخلت المسجد الحرام وصليت تحية المسجد ولم يحن وقت صلاة الفريضة وبقيت تتطوع بالنافلة فإن هذه الصلاة خير من مائة ألف صلاة وعلى هذا فقس . بقيت الفقرة الثانية من السؤال وهي صلاة القيام وهل الأفضل في المسجد الحرام أم في بيتها ؟ فالجواب : أما صلاة الفريضة فإن صلاتها في بيتها أفضل كغيره من المساجد ، وأما قيام رمضان فإن من أهل العلم من يقول : إن الأفضل للنساء حضور القيام في المساجد مستدلين لذلك بأن النبي (صلى الله عليه وسلم) جمع أهله وصلى بهم في قيام رمضان وبأنه روي عن عمر رضي الله عنه وعلي بن أبي طالب رضي الله عنه ، أنهما كانا يأمران رجلاً يؤم النساء في المسجد وعندي في هذا توقف فإن الأثرين المرويين عن عمر وعثمان ضعيفان لا تقوم بهما حجة وكون النبي (صلى الله عليه وسلم) يجمع أهله ليس بصريح أنه يجمعهم في المسجد الحرام أو في بيتها ؟ والأفضل أن بيتها أفضل إلا إذا ورد نص واضح على أن صلاتها في المسجد الحرام أفضل ، ولكن لو جاءت وحضرت فيرجى لها أن تنال الأجر الذي قال عنه الرسول (صلى الله عليه وسلم) : *( صلاة في المسجد الحرام بمائة ألف صلاة )* ، أما إذا كان يترتب على حضورها فتنة فلا ريب أن بقاءها في بيتها أفضل . (1 ) .

(1 )فتاوى ودروس الحرم المكي للشيخ ابن عثيمين 3/228 .

സ്വം said... മറുപടി

നമസ്കാര്‍ക്കര്ക് നാശം എന്ന് ഖുരാനിലുണ്ടല്ലോ?
അപ്പോള്‍ എല്ലാവരും നമസ്കാരം നിര്തുകയല്ലേ ?

കഷ്ടം
ഈ അടികൂടല്‍ എന്ന് നിര്‍ത്തും ?

Baiju Elikkattoor said... മറുപടി

ങേ.... ഇതിനു ഇതുവരെ ഒരു തീരുമാനം ആയില്ലേ.....!?

ashiq said... മറുപടി

ബൈജു ബൈജൂന്റെ പണി നോക്ക്, ഇത് ഞങ്ങള് തീരുമാനിച്ചോളാം

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

@ashiq

ആശിക്കേ ഇങ്ങനെയൊക്കെ പറയാവോ? മുസ്ലിമിനു ചേര്‍ന്നതാണോ ഈ ചോദ്യം?

ബീമാപള്ളി / Beemapally said... മറുപടി

ഏറ്റവും അവസാനം ലഭിച്ച വിവരം എന്റെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന ഹജ്ജു സംഘത്തില്‍ നിന്ന് പള്ളിയില്‍ പോകല്‍ തടയപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഇപ്പോള്‍ അതിനു തടസ്സമില്ല എന്നതാണ്, അതിനു കാരണമായി മനസ്സിലാകുന്നത്‌ ഈ സ്ത്രീകളുടെ ബന്ധുക്കളും (സൗദിയില്‍ ജോലി ചെയ്യുന്ന) മറ്റും അവരുടെ താമസ സ്ഥലത്ത് ചെന്ന് ഉണ്ടാക്കിയ പ്രതിഷേധമായിരിക്കാം.

ഇപ്പോള്‍ അവരുടെ നമസ്കാരങ്ങള്‍ ഇമാമിനോടൊപ്പം ഹറമുകളില്‍ തന്നയാണ്....

സ്ഥിരം പദപ്രയോഗങ്ങള്‍(കുറാഫി,വഹാബി,ഖുബൂരി)ഒഴിവാക്കി മാന്യമായി വാദങ്ങള്‍ നിരത്തിയ പ്രചാരകനും അബ്ദുല്‍ അസീസിനും ഇവിടെ കമന്റിയ മറ്റു എല്ലാ സഹോദരന്മാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി...

എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. കുറച്ചു ദിവസം നിഷിദ്ധമായിരുന്ന ഒരു സംഭവം ഇപ്പോള്‍ എങ്ങിനെ ആ സ്ത്രീകള്‍ക്ക് അനുവധനീയമായി..?

Abduljaleel (A J Farooqi) said... മറുപടി

അഭിനന്ദനങള്‍ ഈ പോസ്റ്റിനും വിശദമായ ചര്‍ച്ചക്കും. (സജീവം ആയവര്‍ക്ക്)ഇപ്പോള്‍ ഫലം കണ്ടല്ലോ.ആശ്വസിക്കാം മക്കയിലും മദീനയിലും പള്ളികളില്‍ നമസ്കരിച്ചാല്‍ കിട്ടുന്ന പ്രതിഫലം ഇക്കൂട്ടര്‍ തമസ്കരിക്കുന്നു.

പ്രചാരകന്‍ said... മറുപടി

@ Beemapally,


>>ഏറ്റവും അവസാനം ലഭിച്ച വിവരം എന്റെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന ഹജ്ജു സംഘത്തില്‍ നിന്ന് പള്ളിയില്‍ പോകല്‍ തടയപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഇപ്പോള്‍ അതിനു തടസ്സമില്ല എന്നതാണ്, അതിനു കാരണമായി മനസ്സിലാകുന്നത്‌ ഈ സ്ത്രീകളുടെ ബന്ധുക്കളും (സൗദിയില്‍ ജോലി ചെയ്യുന്ന) മറ്റും അവരുടെ താമസ സ്ഥലത്ത് ചെന്ന് ഉണ്ടാക്കിയ പ്രതിഷേധമായിരിക്കാം. <<

പുതിയ തെളിവ് കിട്ടിയിട്ടല്ല ! ബന്ധുക്കൾ പ്രശനങ്ങളുണ്ടാക്കിയപ്പോൾ അവർക്കിഷ്ടമുള്ളത് പോലെ ചെയ്യട്ടെ എന്ന് തീരുമാനിച്ചിരിക്കാം !


> ഇപ്പോള്‍ അവരുടെ നമസ്കാരങ്ങള്‍ ഇമാമിനോടൊപ്പം ഹറമുകളില്‍ തന്നയാണ്....<


ഹറമിലെ പണ്ഡിതന്മാരും പറയുന്നു. സ്ത്രീകൾ വീട്ടിൽ നീസ്കരിച്ചൽ മതിയെന്ന്.



>> കുറച്ചു ദിവസം നിഷിദ്ധമായിരുന്ന ഒരു സംഭവം ഇപ്പോള്‍ എങ്ങിനെ ആ സ്ത്രീകള്‍ക്ക് അനുവധനീയമായി..? <<

ആദ്യകാല മുജാഹിദുകൾ നിഷിദ്ധമാക്കിയത് പിൽകാലത്ത് പുണ്യമാക്കിയതും നിസ്കാരത്തിന്റെ ശർത്തും ഫർളും ഇടയ്ക്കിടയ്ക്ക് കൂട്ടിയും കുറച്ചും വരുന്നതും എല്ലാം എന്ത് കൊണ്ടാണെന്നുള്ള സംശയങ്ങൾ ഇന്നും അതേ പടി നില നിൽക്കുകയാണെന്ന് കൂടി ഓർക്കുക. ഇവിടെ സംഭവിച്ച് എന്ന് പറയുന്നതിന്ന്റ്റെ കാരണം കൂടി ബീമാപള്ളി തന്നെ എഴുതിയിട്ടുണ്ടല്ലോ !! പിന്നെ സംശയിക്കെണ്ട ആവശ്യമുണ്ടോ ?



@ അബ്ദുൽ അസീസ്

താങ്കൾ ന്യൂസിന്റെ അറബി ചോദിചിരുന്നല്ലോ.

ഇവിടെ അബ്ദുൽ എന്ന സഹോദരന്റെറ്റ് കമന്റ് ഒന്ന് മലാ‍ാളത്തിലേക്ക് മാറ്റി പോസ്റ്റ് ചെയ്താൽ നന്നായിരുന്നു. അല്ലെങ്കിൽ അതിന്റെ രത്നചുരുക്കമെങ്കിലും.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ആദ്യകാല മുജാഹിദുകൾ നിഷിദ്ധമാക്കിയത് പിൽകാലത്ത് പുണ്യമാക്കിയതും നിസ്കാരത്തിന്റെ ശർത്തും ഫർളും ഇടയ്ക്കിടയ്ക്ക് കൂട്ടിയും കുറച്ചും വരുന്നതും എല്ലാം എന്ത് കൊണ്ടാണെന്നുള്ള സംശയങ്ങൾ ഇന്നും അതേ പടി നില നിൽക്കുകയാണെന്ന് കൂടി ഓർക്കുക.

‘ആദ്യകാലത്ത് ഇപ്പോൾ‘ എന്ന് പലവട്ടം ആവർത്തിക്കുന്നുണ്ടല്ലോ?
ആദ്യകാലത്ത് സമസ്തക്കാരിപ്പെണ്ണുങ്ങൾക്ക് കയ്യെഴുത്ത് ഹറാമായിരിന്നു.
ഇംഗ്ലീഷ് നരകത്തിലെ ഭാഷയായിരിന്നു
മദ്രസ്സ് സബ്രദായം തെറ്റാണെന്ന് വാദിച്ചവരായിരിന്നു.
മുടി വളർത്താൻ അനുവാദം ഉണ്ടായിരുന്നില്ല.
അടിപ്പാവാട ഉടുക്കാൻ അനുവാദമുണ്ടായിരുന്നില്ല.
ഖുർ‌ആൻ പരിഭാഷപ്പെടുത്തുന്നത് കാഫിറാവുന്നതിനു തുല്ല്യമായിരിന്നു.
പ്രസവിക്കുന്ന പെണ്ണുങ്ങളെ റാത്തീബ് ചൊല്ലിയാണ് പ്രസവിപ്പിച്ചിരുന്നത്(ഇന്ന് കാരന്തൂരികളുടെ ആശുപത്രകളിലൊന്നും ഇത്തരം ഒരു സെക്ഷൻ കാണുന്നില്ല) ബുർദ്ദ ചൊല്ലി പ്രസവിക്കൽ റൂം ഉണ്ടോ?
ആദ്യകാലത്ത് 3333 വകയും 4444 വകയും ഏടുകളൊക്കെ ഉണ്ടായിരിന്നു ഇപ്പോൾ വെറും അഞ്ചെണ്ണം മാത്രം.
യത്ഥീഖാനയെ എതിർത്തിരുന്നു.


ഓർമ്മയുണ്ടോ മുസ്ലിം മക്കളുടെ പോയകാലം
നമ്മെ അന്തകാരത്തിൻ ചുഴിയിൽ തെളിച്ച കോലം
ഖാല കീല പറഞ്ഞ് ശിർക്കിനെ വെള്ളപൂശി യന്നു-
പണ്ഡിതർ നയിച്ചതോ ബിദ‌അത്തിലേക്ക്
(ഓർമ്മയൂണ്ടോ....)
കഞിപ്രാക്ക് ധരിച്ച മാപ്പിള മൊട്ടയാണ്
തലയിൽ തലമുടി നീട്ടുന്നവൻ വഹ്‌ഹാബിയാണ്.
കയ്യെഴുത്ത് സ്ത്രീകൾക്കന്ന് നിശിദ്ധമാണ്.
കാരണം പ്രേമലേഖനം എഴുതുമെന്ന് കരുതിയാണ്.(2)
(ഓർമ്മയൂണ്ടോ....)
സ്ത്രീകൾക്ക് അക്ഷര വിദ്യ ദീനിൽ വെറുത്തതാണ്
മണ്ണാർക്കാട് വെച്ച് സമസ്തയന്ന് പറഞ്ഞതാണ്
മദ്രസ്സ പദം തുടങ്ങുന്നത് മീമിലാണ്
അതിനാൽ ജഹന്നമിന്റെ മീമൊടുക്കവും നരകമാണ്.
(ഓർമ്മയൂണ്ടോ....)
കുട്ടികൾ മദ്രസയിൽ പോയാൽ നരകമാണ്
അതിനാൽ ഓത്തുപള്ളിമാത്രമാണന്ന് പഠന കേന്ദ്രം
ഇംഗ്ലീഷ് പഠനമന്ന് നിശിദ്ധമാണ്
കാരണം നരകത്തിൽ സംസാരിക്കും ഭാഷയാണ്(2)
(ഓർമ്മയൂണ്ടോ....)
ബുർദ്ദ ചൊല്ലലും നഫീസമാലയും ഏറെയാണ്
പ്രസവിക്കാത്ത പെണ്ണുങ്ങൾക്കിതേറെ പത്യമാണ്
ഉറുക്കു മന്ത്രവും പിഞ്ഞാണമെഴുത്തു ചികിത്സയാണ്
ശൈത്വാൻ കൂക്കും ജിന്ന് കൂടലും പതിവായതാണ്.
(ഓർമ്മയൂണ്ടോ....)
ഡോക്ടറ്മാരുടെ ചികിത്സ തേടൽ വിരളമാണ്
നാട്ടിൽ ജനങ്ങളേറെ ചെയ്തത് മന്ത്രവാദമാണ്.
മഴക്ക് വേണ്ടി മംബുറം കൊടിവഹിക്കലാണ്
പിന്നെ വസൂരി കോളറ അകറ്റാനായി കൂട്ട ബാങ്കുമാണ്.
(ഓർമ്മയൂണ്ടോ....)
ബദറ്മാലയും മുഹ്‌യുദ്ദീൻ മാലയും ചൊല്ലലാണ്
വീട്ടിൽ പതിവാക്കാത്തോരൊക്കെയും മുജാഹിദാണ്.
നമ്മുടെ സമുദായമിന്നും പിറകിലാണ്
കാരണം സമസ്ത പണ്ഡിതർ കൌമിനെ തടഞ്ഞതാണ്.
(ഓർമ്മയൂണ്ടോ....)
അന്ധവിശ്വാസത്തിനെതിരെ ഏറെയന്ന്
പൊരുതിയ ഏക പ്രസ്ഥാനം മുജാഹിദ് മാത്രമാണ്
ഇനിയുമുണ്ട് സമുദ്ധരിക്കാൻ കാര്യമേറെ
അതിനായി ശക്തിനൽകി റബ്ബ് നമ്മെ തുണച്ചിടട്ടെ
(ഓർമ്മയൂണ്ടോ....)


മുജാഹിദ് പ്രസ്ഥാനം എന്നത് ഒരു മദ്‌ഹബിനെ അന്ധമായി അംഗീകരിക്കുന്നവരല്ല. എല്ലാ മദ്‌ഹബിലും നല്ലതിനെ സ്വീകരിക്കുന്നവരാണ്.മുജാഹിദ് പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന ഏറിയ പണ്ഡിതന്മാരും സമസ്തയിൽ നിന്ന് സത്യം മനസ്സിലാക്കി മാതൃപ്രസ്ഥാനത്തിലേക്ക് തിരിച്ചു വന്നവരാണ്. മുജാഹിദുകൾ എന്തെങ്കിലും കാര്യത്തിൽ മാറ്റം വരുത്തി എന്ന്തെ ളിയിക്കാൻ സാധിച്ചാൽ തന്നെ മുൻപ് അത് തെറ്റായി മനസ്സിലാക്കിയവർക്ക് അല്ലാഹു പൊറുത്തുകൊട്ടെ എന്നെ പറയാനൊക്കൂ. എന്ന് കരുതി പഴയകാല പണ്ഡിതന്മാരെ ആ തെറ്റ് സംഭവിച്ചു എന്നതിന്റെ പേരിൽ ഇകൈത്തുന്നവരല്ല മുജാഹിദ് പ്രസ്ഥാനം. മാത്രമല്ല ദീനിനു വേണ്ടി സേവനം ചെയ്തവർ എന്ന നിലക്ക് അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. ശാഫി ഇമാമിനു വരെ പഴയ കൌലും പുതിയ കൌലും ഉണ്ടല്ലോ? ഒരോ പണ്ഡിതനും ഒന്നാം ക്ലാസ്സുമുതൽ മരണം വരെ പഠിച്ചുകൊണ്ടിരിക്കുകയാവും. മുൻ‌കാലതെറ്റുകൾ ശ്രദ്ധയിൽ പെട്ടാൽ കൌമിനെ വഞ്ചിക്കാൻ വേണ്ടി അവരത് മറച്ച് വെക്കാറില്ല. ഇസ്ലാമിക രീതി എന്ന നിലക്ക് അത് തിരുത്തി മാതൃക കാണിച്ചു തരികയാണ് ചെയ്തിട്ടുള്ളത്. ഉദാഹരണം ശാഫി ഇമാം തന്നെ.അല്ലാഹുവിന്റെ റസൂലൊഴികെ(സ) മറ്റാരിലും തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ട്. എന്നാൽ ഒരു ഇമാമിനെ മാത്രം അന്ധമായി പിൻപറ്റി ജീവിക്കുന്ന എന്ന് അവകാശപ്പെടുന്ന സമസ്ത പുരോഹിതന്മാർക്ക് ഇത് പറയാൻ അവകാശമില്ല. (അങ്ങനെ ചെയ്യുന്നുണ്ടോ എന്നത് വേറെ കാര്യം, കാരണം ശാഫി ഇമാം തന്നെ ഖബർ കെട്ടിപൊക്കാൻ പാടില്ല എന്ന് പറഞ്ഞിരിക്കുന്നല്ലോ)

പ്രചാരകന്‍ said... മറുപടി

@ അബ്ദുൽ അസീസ്

എന്റെ ചോദ്യത്തിനു മറുപടി ഇല്ലാതെ താങ്കൾ നിലകൊള്ളുന്ന അല്ലെങ്കിൽ താങ്കളുടെ സംസ്കാരം (?) വെളിവാക്കുന്ന രീതിയിൽ പുലഭ്യം പറയുന്നതിനു മറുപടി എഴുതാൻ തത്കാലം സമയമില്ല.

അല്ലാഹു നല്ല ബുദ്ധി നൽകട്ടെ ആമീൻ

പ്രചാരകന്‍ said... മറുപടി

ഒരു കാര്യം ഉണർത്താൻ മാത്രം സൂചിപ്പിക്കട്ടെ

>>അല്ലാഹുവിന്റെ റസൂലൊഴികെ(സ) മറ്റാരിലും തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ട് <<


അപ്പോൾ സഹാബത്ത് ഔട്ട് !!!

“എന്റെ സഹാബത്ത് നക്ഷത്ര തുല്യരാണ്. അവരിൽ ആരെ പിൻ‌പറ്റിയാലും നിങ്ങൾ വിജയിച്ചു.(ഹദീസ്)

അല്ല. അവരിൽ തള്ളേണ്ടവും കൊള്ളേണ്ടവരുമുണ്ട് ( മുജാഹിദ്)

അപ്പോൾ റസൂലും ഔട്ട് !!!

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

പ്രചാരക ചോദ്യം ഞാനും ചോദിച്ചിട്ടുണ്ട്.അതിനൊന്നും ഉത്തരം കണ്ടില്ലല്ലോ? പിന്നെ സഹാബിയെ ഔട്ടാക്കാൻ വരട്ടെ ഇത് നിങ്ങളുടെ ഇമാം പറഞ്ഞതാണ്

o ആരുടെ വാക്കുകളിലും റസൂലിന്റെ സുന്നത്തിനോടും യോജിക്കുന്നതും അല്ലാത്തതുമുണ്ടാകും. ഞാൻ പറഞ്ഞതിന്‌ വിരുദ്ധമായി റസൂലിൽ നിന്ന‍്‌ നിങ്ങൾ എന്ത്‌ കണ്ടാലും റസൂലിന്റെ വാക്കാണ്‌ ശരിയായ വാക്ക്‌. അതുതന്നെയാണ്‌ എന്റെയും അഭിപ്രായം. ഞാൻ പറഞ്ഞതിനെ നിങ്ങൾ ഒഴിവാക്കുക-മറ്റൊരു റിപ്പോർട്ടിൽ-അതിനെ(റസൂൽ പറഞ്ഞത്‌)നിങ്ങൾ പിൻപറ്റുക. ആരുടെയും അഭിപ്രായങ്ങളിലേക്ക്‌ ഭനിങ്ങൾ തിരിഞ്ഞ്‌ നോക്കരുത്‌(നവവി ഫിൽ മജ്മൂഅ‍്‌, 1/63).

>>അപ്പോൾ സഹാബത്ത് ഔട്ട് !!!<< സഹാബത്ത് എന്നാൽ ഒരു സഹാബിയെ കുറിച്ചാണോ അതോ സഹാബാക്കാളെ കുറിച്ചാണോ? സഹാബിയാണെങ്കിൽ ഒരു സഹാബിയുടെ വാക്ക് ദീനിൽ തെളിവാകുന്നത് എങ്ങനെ?

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഇസ്ലാമിക പ്രമാണങ്ങളിൽ സഹാബിയുടെ വാക്ക് എവിടെ വരുന്നു?

ഖുർ‌ആൻ, നബിചര്യ, പണ്ഡിതന്മാരുടെ ഏകോപനം, ഖിയാസ് ഇത്രയുമോ ഇസ്ലാമിക പ്രമാണങ്ങളായി നമുക്കുള്ളൂ. പിന്നെ ആരുടെ യെങ്കിലും സ്വപ്നം വാക്ക് ഇതൊന്നും ഇസ്ലാമിൽ തെളിവല്ല സഹോദരന്മാരെ.

പ്രചാരകന്‍ said... മറുപടി

@ Abdul Azeez


ഖുർ‌ആൻ ,നബിചര്യ ഇത് രണ്ടും നേരിട്ട് അല്ലാഹു അറിയിച്ച് കൊടുത്തതാണോ മുജാഹിദുകൾക്ക് ?

സഹാബത്തിനെ അവിശ്വസിക്കുന്നവർ ഏത് ഖുർ‌ആനിലാണ് വിശ്വസിക്കുന്നത് ?

“എന്റെ സഹാബത്ത് നക്ഷത്ര തുല്യരാണ്. അവരിൽ ആരെ പിൻ‌പറ്റിയാലും നിങ്ങൾ വിജയിച്ചു.(ഹദീസ്)


ഒരു സഹാബിയുടെ വാക്ക് ദീനിൽ തെളിവാകുന്നത് എങ്ങനെ? (മുജാഹിദ്)

അല്ല. അവരിൽ തള്ളേണ്ടവും കൊള്ളേണ്ടവരുമുണ്ട് ( മുജാഹിദ്)



അറബിയിലുള്ള കമന്റിന്റെ മലയാളം മനസിലായെങ്കിൽ അറിയിക്കണം.
മറ്റുള്ളതിൽ സഹതപിക്കയല്ലാതെ മറുപടിയില്ല

പ്രചാരകന്‍ said... മറുപടി

@ beemapally

കമന്റ് (# 103 )താങ്കൾ മുന്നെ സൂചിപ്പിച്ച നല്ല സംവാദത്തിന്റെ തലത്തിലാണെന്ന് കരുതുന്നുവോ

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

എങ്കിൽ പള്ളിയിൽ മൂത്രമൊഴിച്ച സഹാബിയെ നിങ്ങൾ എന്തിനു ഇകൈത്തുന്നു?

സഹാബി സഹാബാക്കൾ രണ്ടും വ്യത്യാസമുണ്ട്.

>>ഖുർ‌ആൻ ,നബിചര്യ ഇത് രണ്ടും നേരിട്ട് അല്ലാഹു അറിയിച്ച് കൊടുത്തതാണോ മുജാഹിദുകൾക്ക് ?<<<

അല്ല സലഫു സ്വാലിഹുകളിലൂടെയാണ് കിട്ടിയത്.


>>>അറബിയിലുള്ള കമന്റിന്റെ മലയാളം മനസിലായെങ്കിൽ അറിയിക്കണം.<<<
മനസ്സിലായില്ല അർത്ഥം വെച്ചു തന്നാൽ ഉപകാരം. രത്ന ചുരുക്കം ആവശ്യമില്ല.

“”ഇതിനു തതുല്യമായ അറബി ഇംഗ്ലീഷ് വാർത്തകൾ അന്നേ ദിവസം മറ്റു ഓൺലൈനോ അല്ലാത്തതോ ആയ പത്രങ്ങളിൽ വന്നിട്ടുണ്ടാവുമല്ലോ? അതൊന്ന് കാണിക്കാമോ? ഒന്നു വായിക്കാൻ വേണ്ടിയാണ്. എത്രത്തോളം വളച്ചൊടിച്ചു എന്നറിയാനാണ്.“”

എന്നാണ് സ്ത്രീ പള്ളി പ്രവേശനം ഹറാമാക്കിയത്? ഘട്ടം ഘട്ടമായിട്ടാണോ?
പിന്നെ ഇതു പോലെ കുറെ ചോദ്യത്തിനു മറുപടി കിട്ടിയില്ല

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

ഞാനെഴുതിയ കമാന്റ് 103 കണ്ടിട്ട് പ്രചാരകന് ഓക്കാനം വരുന്നുണ്ടോ? ഇതൊക്കെ ഞങ്ങളുടെ വാപ്പ കാരണവന്മാർ ചെയ്തതാണോ എന്നായിരിക്കും ചിന്തിക്കുന്നത്? ബഷീർ വെള്ളർക്കാട് ചോദിച്ചപോലെ ഇസ്ലാം 100% അതെ പോലെ നബി(സ)യുടെ അനുചരന്മാർ കേരളത്തിൽ അവതരിപ്പിച്ചിട്ട് എങ്ങനെ സ്ത്രീകൾക്ക് കയ്യെഴുത്ത് ഹറാമായി?

1അറബി മലയാളം അൽ-ബയാൻ1930 പേജ് 1

2അറബി മലയാളം അൽ-ബയാൻ1930 പേജ് 2

M.A Bakar said... മറുപടി

good references ... thanks abdul azeez

പ്രചാരകന്‍ said... മറുപടി

@ Abdul Azeez

>> എങ്കിൽ പള്ളിയിൽ മൂത്രമൊഴിച്ച സഹാബിയെ നിങ്ങൾ എന്തിനു ഇകൈത്തുന്നു? <<

ഒരു സഹാബി പള്ളിയിൽ മൂത്രമൊഴിച്ചതായി എനിക്കറിയില്ല. ഒരു അ‌അ്റാബി ചെയ്തതായി അറിയാം നജ്ദിയ്നയായ ഒരാൾ ..അവന്റെ പിൻ‌തലമുറക്കാരനാണ് ഇബ്‌നു അബ്ദുൽ വഹാബ് എന്ന മുജാദുകളുടെ നേതാവ് എന്നും അറിയാം. നബി(സ)യുടെ സദസിൽ മുനാഫിഖുകളും വരാറുണ്ടായിരുന്നു എന്നും ഓർക്കുക


>> അല്ല സലഫു സ്വാലിഹുകളിലൂടെയാണ് കിട്ടിയത്. <<

അത് ആരാണ് ? ?


>>മനസ്സിലായില്ല അർത്ഥം വെച്ചു തന്നാൽ ഉപകാരം. <<

അറബിയിലുള്ള ന്യൂസ് ചോദിച്ച താങ്കൾക്കിപ്പോൾ അറബി അറിയില്ല എന്ന് പറയുന്നു.

വീണ്ടും അറബി ന്യൂസ് ചോദിക്കുന്നു. !!


എന്റെ സംശയം ഒരിക്കൽ കൂടി പങ്ക് വെച്ച തത്കാലം വിട..

സഹാബത്തിനെ അംഗീകരിക്കാത്ത മുജാഹിദുകൾ ഏത് ഖുർ‌ആനാണ് അംഗീകരിക്കുക.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>അത് ആരാണ് ? ?<<
സലഫു സ്വാലിഹ് അറിയാത്ത താങ്കൾ എന്ത് ദീനാണ് അറിയുക?
പിന്നെ എനിക്ക് അറബി അറിയില്ല എങ്കിൽ ഞാൻ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിക്കോളാം? എനിക്കറിയില്ല എങ്കിൽ താങ്കൾ പ്രചാരകനാണെങ്കിൽ താങ്കളുടെ ബാധ്യത എനിക്ക് പഠിപ്പിച്ച് തരിക എന്നതാണല്ലോ?

പ്രചാരകന്‍ said...