2010-10-31

ഖുര്‍ആനില്‍ വൈരുദ്ധ്യം തേടുന്നവര്‍.!

ഏതെങ്കിലും ഒരു വിഷയത്തെ സംബന്ധിച്ച പ്രതിപാദ്യങ്ങളുടെ സമാഹാരമോ കുറേ സംഭവങ്ങളുടെ വിവരണങ്ങളോ അല്ല ഖുര്‍ആനിലുള്ളത്. ഖുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങള്‍വളരെ വിപുലവും ബൃഹത്തുമാണ്.

ദൈവത്തിന്റെ ഏകത്വത്തെ സംബന്ധിച്ച പ്രതിപാദനങ്ങള്‍, സൃഷ്ടിപൂജയുടെ നിരര്‍ത്ഥകത വ്യക്തമാക്കുന്ന പരാമര്‍ശങ്ങള്‍, മരണാനന്തര ജീവിതത്തെക്കുറിച്ച സമര്‍ത്ഥനങ്ങള്‍, പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍, പ്രവാചക കഥനങ്ങള്‍, ചരിത്രപാഠങ്ങള്‍, ധര്‍മികോപദേശങ്ങള്‍, കുടുംബകാര്യങ്ങള്‍, സാമൂഹിക ബാധ്യതകള്‍, സാമ്പത്തിക-രാഷ്ട്രീയ നിയമങ്ങള്‍ തുടങ്ങിയ മനുഷ്യ ജീവിതത്തിലെ എല്ലാ മേഘലയിലും ഖുര്‍ആന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ആ മാര്‍ഗം ഒരു മനുഷ്യനെ നന്മയിലേക്ക് മാത്രം വഴി നടത്തുന്നു.

മാനവരാശി കണ്ടുപിടിച്ച എല്ലാ ശാസ്ത്ര സത്യങ്ങളും ഖുര്‍ആനിലുണ്ടന്നോ എല്ലാ കണ്ടുപിടുത്തങ്ങളും അതിനു മുമ്പു തന്നെ ഖുര്‍ആനില്‍ പ്രവചിച്ചിട്ടുണ്ടന്നോ അതിന്റെ അനുയായികള്‍ അവകാശപ്പെട്ടിട്ടില്ല. മനുഷ്യന്റെ പരീക്ഷണ നിരീക്ഷണ കണ്ടെത്തലുകള്‍ വിശദീകരിക്കുവാനുള്ള ഗ്രന്ഥവുമല്ല ഖുര്‍ആന്‍.

ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണമായത്. അവ അവതരിക്കപ്പെട്ട ഉടനെ തന്നെ പ്രവാചകന്റെ എഴുത്തുകാര്‍ അവ രേഖപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ നിരക്ഷരനായ പ്രവാചകന്‍ ഓരോ സൂക്തം അവതരിക്കുമ്പോഴും മുമ്പ് അവതരിച്ച സൂക്തങ്ങള്‍ പരിശോധിച്ചു നോക്കിക്കൊണ്ടോ അവയുമായി പൊരുത്തപ്പെടുന്നുണ്ടായെന്ന് ഒത്തു നോക്കിക്കൊണ്ടോ ആയിരുന്നില്ല അവ രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നത്. വിവിധ സാഹചര്യങ്ങളില്‍ അവയുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ അവതരിക്കുകയായിരുന്നു പതിവ്.

ഒരേ സാഹചര്യത്തിലും പരിതസ്ഥിതിയിലും തന്നെ എഴുതപ്പെടുന്ന കൃതികളില്‍ പോലും വൈരുധ്യങ്ങളുണ്ടാകാറുണ്ട്. ഇന്നീ ഭൂമിയില്‍ അതിനു തെളിവുകളും ധാരാളം.ഖുര്‍ആന്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഖുര്‍ആനിലെ ഒരു സൂക്തവും മറ്റൊരു സൂക്തവുമായി യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഒരു മനുഷ്യന്‍ നടത്തിയ പ്രസ്താവനകളായിരുന്നു ഖുര്‍ആനിലുള്ളതെങ്കില്‍ അവയിലെ പരാമര്‍ശങ്ങള്‍ തമ്മില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. സര്‍വജ്ഞനായ സ്രഷ്ടാവില്‍ നിന്നുള്ളതാണ് ഖുര്‍ആന്‍ എന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് എത്ര ശരി!

അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹുവല്ലാത്ത വല്ലവരുടെയും പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു. (വി.ഖു.4:82)

ഖുര്‍ആന്‍ ദൈവവചനമാണ്. അതില്‍ യാതൊരുവിധ വൈരുധ്യവുമില്ല. മനുഷ്യനിര്‍മ്മിതമായ ഒരു വചനമെങ്കിലും ഖുര്‍ആനില്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഖുര്‍ആനിന്റെ മറ്റു ഭാഗങ്ങളുമായി സാരമായ വൈരുധ്യങ്ങള്‍ ഉള്ളതാകുമായിരുന്നു. എന്നാല്‍ മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് ദൈവം തമ്പുരാന്‍ തന്നെ തന്റെ അന്തിമ വേദഗ്രന്ഥത്തെ സംരക്ഷിച്ചിട്ടുണ്ട്; ഇനിയും അന്ത്യനാളുവരെ അത് സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇത് ദൈവത്തിന്റെ വാഗ്ദാനമാണ്. അതിനു പുതിയപുതിയ പരിഷ്ക്കരിച്ച പതിപ്പുകള്‍ ഇല്ല. പരിമിതിയുള്ളവക്ക്‌ മാത്രമേ പരിഷ്ക്കാരങ്ങള്‍ ആവശ്യമുള്ളു.

തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത്. നിശ്ചയം നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്. (വി.ഖു.15:9)

ഈ ഗ്രന്ഥത്തെപ്പോലോന്നു അതിലെ വചനങ്ങള്‍ക്ക് സമാനമായതോന്നു കൊണ്ട് വരുവാന്‍ ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു. മനുഷ്യ കുലത്തെ മുഴുവനും, ഈ ഗ്രന്ഥത്തില്‍ തെറ്റുകള്‍ പരതുന്ന അതിന്റെ പേരില്‍ പോസ്റ്റുകള്‍ ഇറക്കുന്ന മലയാള ബ്ലോഗു ലോകത്തെ 'പുലികള്‍ക്കും' ഈ വെല്ലുവിളി ബാധകം. വെല്ലുവിളി ഏറ്റെടുക്കാന്‍ ആണ്‍ കുട്ടികള്‍ ഉണ്ടോന്നാണ് ചോദ്യം.!

"ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും." (വി.ഖു 17:88)

അന്നത്തെ ഖുര്‍-ആന്‍ വിമര്‍ഷകരോടും ശത്രുക്കളോടും നടത്തപ്പെട്ട വെല്ലുവിളിയും ഇനിയും സ്വീകരിക്കപ്പെടാതെ കിടക്കുന്നു. വെറുതെ കാടിളക്കി മുഷ്ടിചുരുട്ടുന്ന താന്‍പോരിമയില്‍ അഭിരമിച്ചിരുന്ന ഒരു അലസ സമൂഹത്തിന്റെ പ്രതിനിധികളോട്‌ ക്രിയാത്മകമായി സംവാദിക്കാനും ഭൗതികതലത്തില്‍ അതിന്റെ ഊര്‍വ്വരമായ മൂല്യങ്ങളോടെ ഉണരാനുമായിരുന്നു ഖുര്‍-ആന്‍ അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

"അതല്ല, അദ്ദേഹം ( നബി ) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? ( നബിയേ, ) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണുു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.." - (വി.ഖു 10:38)

ഏറ്റവും വലിയ രോമാഞ്ചകവികളും കാല്‍പ്പനിക കവികളും അന്നുണ്ടായിരുന്നിട്ടുപോലും അവരും അവരുടെ കാരണമില്ലാത്ത നീരസം പ്രകടിപ്പിക്കയല്ലാതെ മറ്റൊന്നിനുമായില്ല. ഇസ്ലാം അതിന്റെ പ്രത്യശാസ്ത്രം പരുവപ്പെടുത്തുന്ന കാലത്തുണ്ടായിരുന്നതിനേക്കാള്‍ വെല്ലുവിളി മറ്റൊരുകാലത്തും ഉണ്ടാവാനുള്ള സാധ്യയില്ല. ഏതൊരു ദര്‍ശനത്തിന്റെയും അനുഭവം ഇതുതന്നെയാണ്‌. അപ്പോല്‍ ഇന്ന്‌ ഏതെങ്കിലും മത പ്രതിനിധികളോ കൂലി എഴുത്തുകാരോ നെറികെട്ട ഭാഷയില്‍ നന്മയുടെ വാഹകനായ ലോകത്തിന്റെ ആ നിത്യ ഗുരുവിനെതിരെ ബ്ലോഗു ലോകത്ത് നടത്തുന്ന അവഹേളനങ്ങളും പരാജയപ്പെടുകയെ ഉള്ളൂ.!

മനുഷ്യരുടെ കൈകടത്തലുകളുണ്ടായപ്പോഴാണ് പൂര്‍വ്വവേദങ്ങള്‍ വികലമാക്കപ്പെട്ടത്; പ്രസ്തുത വൈകല്യത്തിന്റെ അനിവാര്യതയായിരുന്നു അവയിലെ വൈരുധ്യങ്ങള്‍. വ്യത്യസ്ത വ്യക്തികള്‍ ഒരേ കാര്യത്തെ കുറിച്ചു തന്നെ പ്രതിപാദിച്ചാലും അവയില്‍ വൈരുധ്യങ്ങളുണ്ടാവുക സ്വാഭാവികമാണ്.

ബൈബിളിലും മറ്റു വേദഗ്രന്ഥങ്ങളിലുമെല്ലാം കാണപ്പെടുന്ന വൈരുധ്യങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. വൈരുധ്യങ്ങളാല്‍ നിബിഡമായ വേദഗ്രന്ഥങ്ങളുടെ സ്വന്തക്കാര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രസ്തുത ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങള്‍ വിശദീകരിക്കുവാന്‍ പ്രയാസപ്പെടുകയാണ് ചെയ്യുന്നത്.

പ്രസ്തുത വൈരുധ്യങ്ങള്‍ മറച്ചുവെക്കാനും അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് ഖുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി അത്തരക്കാര്‍ യുക്തിവാദികളുടെ/വിശ്വാസികളുടെ പേരില്‍ രംഗത്തിറങ്ങുന്നത്.

ഖുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന് പറയുമ്പോള്‍ അതില്‍ വൈവിധ്യങ്ങളില്ലെന്ന് അര്‍ത്ഥമാക്കിക്കൂടാത്തതാണ്. വൈവിധ്യവും വൈരുധ്യവും ഒന്നല്ല; അവ തികച്ചും വ്യത്യസ്തങ്ങളാണ്. വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഖുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി വിമര്‍ശകന്‍മാര്‍ രംഗത്തുവരാറുള്ളത്. ബൈബില്‍ വക്താക്കളാണ്‌ പ്രധാനമായും ഈ കാര്‍റ്റഗറിയില്‍ വരുന്നതെന്നതാണ്‌ പരിതാപകരമായ ഒരു വസ്തുത. അതിനാല്‍ അവരിലേക്ക്‌ തന്നെ നമുക്ക്‌ നോക്കേണ്ടിവരുന്നു.

ഒരു ഉദാഹരണം: ബൈബിള്‍ പുതിയ നിയമത്തിലെ പ്രധാനപ്പെട്ട വൈരുധ്യമാണ് വംശാവലിയിലെ വൈരുധ്യങ്ങള്‍. മത്തായിയും (1:6-16) ലൂക്കോസും (3:23-31) രേഖപ്പെടുത്തിയ യേശുവിന്റെ വംശാവലികള്‍ തമ്മില്‍ കുറേയധികം വൈരുധ്യങ്ങളുണ്ട്.

അതിനുകാരണം മത്തായി, ദാവീദിന്റെ പുത്രനായ സോളമന്റെ പുത്ര പരമ്പരയിലും ലൂക്കോസ്, ദാവീദിന്റെ മകനായ നാഥാന്റെ പുത്രപാരമ്പര്യത്തിലും യേശുവിനെ പ്രതിഷ്ഠിക്കാന്‍ പരിശ്രമിച്ചതാണ്. മത്തായിയുടെ വംശാവലി പ്രകാരം ദാവീദു മുതല്‍ യേശുവരെ 28 പേരാണ് ഉള്ളതെങ്കില്‍ ലൂക്കോസ് നല്‍കിയ വംശാവലി പ്രകാരം 43 പേരാണുള്ളത്. യേശുവിന്റെ പിതാവായി അറിയ പ്പെട്ട യോസേഫിന്റെ പിതാവ് ആരാണെന്ന പ്രശ്നം മുതല്‍ വൈരുധ്യങ്ങള്‍ ആരംഭിക്കുന്നു. മത്തായി പറയുന്നത് യാക്കാബാണെന്നും ലൂക്കോസ് പറയുന്നത് ഹേലിയാണെന്നുമാണ്. ഒരാള്‍ക്ക് ഒരൊറ്റ പിതാവേയുണ്ടാവൂയെന്നതിനാല്‍ ഇതൊരു വ്യക്തമായ വൈരുധ്യമാണ്. എന്നാല്‍ മത്തായിയും ലൂക്കോസും യോസേഫിന്റെ സഹോദരന്റെ പേരായിരുന്നു പറഞ്ഞതെങ്കിലോ? മത്തായി യോസേഫിന്റെ സഹോദരന്‍ യാക്കോബു എന്നും, ലൂക്കോസ് യോസേഫിന്റെ സഹോദരന്‍ ഹേലിയെന്നും പറഞ്ഞുവെന്നിരിക്കട്ടെ. ഈ പരാമര്‍ശങ്ങള്‍ തമ്മില്‍ തവൈരുധ്യം ആരോപിക്കുന്നത് ശരിയായിരിക്കുകയില്ല. ഒരാള്‍ക്ക് രണ്ടു സഹോദരന്‍മാര്‍ ഉണ്ടാവുക സ്വാഭാവികമാണല്ലോ. മത്തായി, യോസേഫിന്റെ യാക്കോബ് എന്ന സഹോദരനെ കുറിച്ചും ലൂക്കോസ്, ഹേലിയെന്ന സഹോദരനെ സംബന്ധിച്ചുമാണ് പറഞ്ഞതെന്ന് വിചാരിക്കാവുന്നതാണ്‌. ഇത് രണ്ടു പേരുടെ പരാമര്‍ശങ്ങളിലുണ്ടാകാവുന്ന വൈവിധ്യത്തിന് ഉദാഹരണമാണ്; ഈ വൈവിധ്യം വൈരുധ്യമല്ലെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.

ഖുര്‍ആന്‍ ഒരു ചരിത്രഗ്രന്ഥമല്ല. എന്നാല്‍ ചരിത്ര സംഭവങ്ങളെകുറിച്ച പ്രതിപാദനങ്ങള്‍ ഖുര്‍ആനിലുണ്ട്. പ്രസ്തുത പ്രതിപാദനങ്ങള്‍ ബൈബിളിലേതുപോലെ ഓരോന്നും സംഭവിച്ച ക്രമത്തിലല്ല ഖുര്‍ആനില്‍ പ്രത്യക്ഷപ്പെടുന്നത്. അതിന്ന് കാരണമുണ്ട്, ഇസ്റാഈല്‍ സമുദായത്തിന്റെ ചരിത്രമാണ് ബൈബിള്‍ പഴയനിയമത്തിന്റെ പൊതുവായ പരാമര്‍ശം. ഉല്‍പത്തി മുതല്‍ മോശയുടെ മരണം വരെയുള്ള സംഭവങ്ങളാണ് പഞ്ചപുസ്തകത്തിലുള്ളത്. മറ്റു പ്രവാചകന്‍മാരുടെയും ദീര്‍ഘദര്‍ശിമാരുടെയും ചരിത്രങ്ങള്‍ മറ്റു പഴയ നിയമ ഗ്രന്ഥങ്ങളില്‍ കാണാം. പുതിയ നിയമത്തിലെ സുവിശേഷങ്ങളിലാകട്ടെ യേശുവിന്റെ കഥയാണ് നമുക്ക് കാണാന്‍ കഴിയുക. ഇവയെല്ലാം ചരിത്ര പ്രതിപാദനഗ്രന്ഥങ്ങളായതിനാല്‍ സംഭവവിവരണത്തിന്റെ രീതിയാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആനാകട്ടെ സംഭവവിവരണത്തിന്റെ രീതിയിലല്ല ചരിത്രങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നത്.

ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന ധാര്‍മ്മിക നിര്‍ദേശങ്ങള്‍ക്ക് ഉപോല്‍ബലകമായ ചരിത്രസംഭവങ്ങള്‍ എടുത്തുദ്ധരിക്കുകയാണ് അത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതിപാദ്യ വിഷയങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് ചരിത്രത്തിലെ സംഭവങ്ങള്‍ എടുത്തുദ്ധരിക്കുന്ന രീതിയാണ് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ ഉദ്ധരിക്കുമ്പോള്‍ ചരിത്രത്തിലെ കാലക്രമം ഖുര്‍ആന്‍ പരിഗണിക്കുന്നേയില്ല. അത്തരമൊരു പരിഗണന അനാവശ്യമാണല്ലോ.

ചരിത്ര പ്രതിപാദനത്തിന് ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന രീതിയുടെ സവിശേഷത മറച്ചുവെച്ചുകൊണ്ടാണ് ചില വൈരുധ്യങ്ങള്‍ അതിന്മേല്‍ ആരോപിക്കപ്പെടുന്നത്. മോശയുടെ ചരിത്രം പറഞ്ഞതിനു ശേഷമായിരിക്കും ഖുര്‍ആന്‍ ചിലപ്പോള്‍ അബ്രഹാമിന്റെ ചരിത്രത്തില്‍ നിന്നുള്ള സംഭവങ്ങള്‍ ഉദ്ധരിക്കുന്നത്. അബ്രഹാമിനു മുമ്പാണ് മോശ ജീവിച്ചത് എന്ന് ഖുര്‍ആന്‍ ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. മോശയുടെ ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളേണ്ടകാര്യങ്ങള്‍ പ്രതിപാദിക്കുമ്പോള്‍ അത് ഉദ്ധരിക്കപ്പെടുന്നു; അബ്രഹാമിന്റ ജീവിത സംഭവങ്ങള്‍ പറയേണ്ടിവരുമ്പോള്‍ അതും ഉദ്ധരിക്കുന്നു. അവയെ കാലിക ക്രമത്തില്‍ എടുക്കേണ്ടതില്ല. അങ്ങനെ എടുക്കണമെന്ന് ഖുര്‍ആന്‍ ഒരിടത്തും ആവശ്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ അത്തരം സംഭവവിവരണങ്ങള്‍ വൈരുധ്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നില്ല.

ദൈവീക ഗ്രന്ഥമെന്നു സ്വയം അവകാശപ്പെടുന്ന ഈ പ്രപഞ്ചത്തില്‍ ഇന്നുള്ള ഏക ഗ്രന്ഥം. ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഈ ഗ്രന്ഥത്തിനെ കഠിനമായി വിമര്‍ശിച്ചവര്‍ തന്നെ അതിന്റെ വക്താക്കളായ ചരിത്രവും ഈ മലയാള നാടിനു സ്വന്തം. ഇസ്ലാം നിലകൊള്ളുന്നത്‌ ചില നിലപാടുകള്‍ക്ക്‌ വേണ്ടിയാണ്‌. സമൂഹത്തിന്റെ നീതിക്ക്‌ വേണ്ടിയുള്ള പോരാട്ടവും സമൂഹത്തിന്റെ താഴേക്കിടയില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനവുമാണ്‌ അത്‌ ലക്ഷ്യം വയ്ക്കുന്നതും. തിന്നും കുടിച്ചും മദിച്ചും പുലഭ്യം പറഞ്ഞും ജീവിതം തീര്‍ക്കാനുദ്ധേശിക്കുന്നവര്‍ക്ക്‌ വേണ്ടി ഇസ്ലാമിന് ഒന്നും ചെയ്യാനില്ല. സഹതപിക്കാനല്ലതെ.

പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പു ജീവിച്ച ഒരു നിരക്ഷരന്റെ സര്‍ഗവൈഭവത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്ന വചനങ്ങളായിരുന്നു ഖുര്‍ആനിലുള്ളതെങ്കില്‍ പ്രപഞ്ചത്തേയും പ്രകൃതിയേയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഏറെ അബദ്ധങ്ങള്‍ കാണേണ്ടതായിരുന്നു. എന്നാല്‍ ഖുര്‍ആനില്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് ഏറെ വര്‍ണിച്ചിട്ടും യാതൊരു അബദ്ധങ്ങളുമില്ലന്നത് അതിന്റെ ദൈവീകത വിക്തമാക്കുന്നു.

ഇസ്ലാമിന്റെ വിമര്‍ശകര്‍ എപ്പോഴും ആത്മാവില്‍ പകയും വെറുപ്പും നിറച്ചു വരുന്നവരായിരിക്കും. അതിനാലവര്‍ നിന്ദയായിരിക്കും വിമര്‍ഷനമാക്കി കൊണ്ടുവരിക. അവര്‍ പ്രവാചകനെ തെറിവിളിക്കും. വ്യക്തിജീവിതത്തെ കരിതേച്ചുകാണിക്കും. നേര്‍ക്കുനേര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന തത്വശാസ്ത്രങ്ങളെ ഇസ്ലാമുമായി സംവാദത്തിലേര്‍പ്പെടാന്‍ അവര്‍ക്കാവുകയുമില്ല, ആഗ്രഹവുമില്ല.!

അതുകൊണ്ടാണല്ലോ നൂറുക്കണക്കിനു സ്ത്രീകള്‍ ഭാര്യമാരായി ഉണ്ടായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നവര്‍ ദൈവങ്ങളെന്നു വിശ്വസിക്കുമ്പോള്‍ തന്നെ ഇസ്ലാമിന്റെ പ്രവാചകന്‍ കെട്ടിയ പെണ്ണുങ്ങളുടെ എണ്ണം മലയാള ബ്ലോഗുലോകം ചര്‍ച്ച ചെയ്യുന്നത്..

അതുകൊണ്ടാണല്ലോ മതത്തിന്റെ ലേബലില്‍ ആരാധിക്കപ്പെടുന്ന പ്രായമേറിയ വൃദ്ധര്‍ വരെ കൊച്ചു പെണ്‍കുട്ടികളെ ഭാര്യമാരാക്കിയ ചരിത്രം ചില വേദഗ്രന്ഥങ്ങളില്‍ ഇപ്പോഴുമുള്ളപ്പോള്‍ ഇസ്ലാമിന്റെ പ്രവാചകന്റെ ഭാര്യമാരുടെ പ്രായം തേടി മലയാള ബ്ലോഗിലെ പുലികൂട്ടങ്ങള്‍ ഉറക്കമിഴിക്കുന്നത്.!

ഖുര്‍ആനോ അതിന്റെ പ്രവാചകനോ വിമര്‍ശനത്തിനതീതമല്ല. പക്ഷെ അതിന്റെ പേരില്‍ മലയാള ബ്ലോഗു ലോകത്ത് നടക്കുന്ന അവഹേളനങ്ങള്‍ തിരിച്ചറിയപ്പെടെണ്ടതുണ്ട്.!

ഖുര്‍ആനു നേരെ ഇതര മത വിശ്വാസികളും മത/ദൈവ നിഷേധികളും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുസ്ലിം പണ്ഡിതര്‍ നല്‍കിയ മറുപടികള്‍ ബീമാപള്ളി ബ്ലോഗില്‍ തുടര്‍ പോസ്റ്റുകളില്‍ വായിക്കുക.!

(ഈ പോസ്റ്റുകളുടെ പൂര്‍ത്തീകരണത്തിനു ചില മുസ്ലിം പണ്ഡിതര്‍ എഴുതിയ ഗ്രന്ഥങ്ങളും അവലംബമാക്കുന്നുണ്ട്)

25 comments:

ബീമാപള്ളി / Beemapally said... മറുപടി

അതുകൊണ്ടാണല്ലോ നൂറുക്കണക്കിനു സ്ത്രീകള്‍ ഭാര്യമാരായി ഉണ്ടായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നവര്‍ ദൈവങ്ങളെന്നു വിശ്വസിക്കുമ്പോള്‍ തന്നെ ഇസ്ലാമിന്റെ പ്രവാചകന്‍ കെട്ടിയ പെണ്ണുങ്ങളുടെ എണ്ണം മലയാള ബ്ലോഗുലോകം ചര്‍ച്ച ചെയ്യുന്നത്..

അതുകൊണ്ടാണല്ലോ മതത്തിന്റെ ലേബലില്‍ ആരാധിക്കപ്പെടുന്ന പ്രായമേറിയ വൃദ്ധര്‍ വരെ കൊച്ചു പെണ്‍കുട്ടികളെ ഭാര്യമാരാക്കിയ ചരിത്രം ചില വേദഗ്രന്ഥങ്ങളില്‍ ഇപ്പോഴുമുള്ളപ്പോള്‍ ഇസ്ലാമിന്റെ പ്രവാചകന്റെ ഭാര്യമാരുടെ പ്രായം തേടി മലയാള ബ്ലോഗിലെ പുലികൂട്ടങ്ങള്‍ ഉറക്കമിഴിക്കുന്നത്.!

ഖുര്‍ആനോ അതിന്റെ പ്രവാചകനോ വിമര്‍ശനത്തിനതീതമല്ല. പക്ഷെ അതിന്റെ പേരില്‍ മലയാള ബ്ലോഗു ലോകത്ത് നടക്കുന്ന അവഹേളനങ്ങള്‍ തിരിച്ചറിയപ്പെടെണ്ടതുണ്ട്.!

സ്വതന്ത്ര ചിന്തകന്‍ said... മറുപടി

ബീമാപ്പള്ളി,
ഇസ്ലാമിനെയും ഖുറാനെയും പ്രവാചകനെയും നിന്ദാര്‍ഹമാക്കി അവതരിപ്പിക്കുന്ന ബ്ലോഗുകളില്‍ ഏറ്റവും പ്രധാനം കാളിദാസന്റെ സമകാലിക പ്രശ്നങ്ങളാണല്ലോ! പക്ഷേ അതില്‍ വസ്തുതാപരമായും യുക്തിപൂര്‍വകവുമായി അവതരിപ്പിക്കുന്നുവെന്ന് മുസ്ലിങ്ങളല്ലാത്തവര്‍ക്ക് തോന്നുന്ന നിരവധി ആരോപണങ്ങളുണ്ട്. അതിന് ഇന്നുവരെ ഒരു മുസ്ലിം ബ്ലോഗര്‍ക്കും മറുപടി പറയാനായിട്ടില്ല എന്ന വാസ്തവവും നിലനില്‍ക്കുന്നു. നിഷ്കളങ്കന്‍ എന്ന ബ്ലോഗറാണ് അവസാനമായി ചില മറുപടികള്‍ നല്‍കാന്‍ ശ്രമിച്ചത്. അയാളെയും പിന്നെ കാണാനില്ല. താങ്കളുള്‍പ്പെടെയുള്ളവര്‍ ആ പോസ്റ്റുകള്‍ കാണാത്തതാവില്ല. താങ്കള്‍ക്കും അവിടെ വന്ന് മറുപടി എഴുതാനാവാത്തതെന്തേ? കാളിദാസനെ പച്ചത്തെറി വിളിക്കുന്ന കമന്റകുള്‍ക്കുവരെ അവിടെ സ്ഥാനമുള്ളപ്പോള്‍ താങ്കളുടെയും കൂട്ടരുടെയും മൌനം മറുപടി ഇല്ലാത്തതിനാലുള്ള ഒളിച്ചുകളിയായേ നിക്ഷ്പക്ഷമതികള്‍ക്കു തോന്നൂ.

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

>>>പക്ഷേ അതില്‍ വസ്തുതാപരമായും യുക്തിപൂര്‍വകവുമായി അവതരിപ്പിക്കുന്നുവെന്ന് മുസ്ലിങ്ങളല്ലാത്തവര്‍ക്ക് തോന്നുന്ന നിരവധി ആരോപണങ്ങളുണ്ട്.<<<

അതിവിടെ പേസ്റ്റൂ ഓരോന്ന് ഓരോന്നായി നമുക്ക് ചർച്ച ചെയ്യാം

ബീമാപള്ളി / Beemapally said... മറുപടി

@സ്വതന്ത്ര
ചിന്തകന്‍


കാളിദാസന്‍ എന്ന ബ്ലോഗര്‍ ഖുര്‍ആനോ പ്രവാചകനോ നേരെ നടത്തുന്നത് വിമര്‍ശനമല്ല അവഹേളനമാണ് .

ആ സഹോദരന്റെ പല ചോദ്യങ്ങള്‍ക്കും ബ്ലോഗുലോകത്ത് മറുപടികള്‍ ധാരാളം നല്‍കിയതുമാണ് മറ്റു പല സഹോദരന്മാരും.

അതിലൊന്നും അദ്ദേഹം തൃപ്തനല്ല. അദ്ദേഹത്തിന്റെ ലക്ഷ്യം മറ്റു പലതുമാണ്.

അവഹേളനം മാത്രം കൈമുതലാക്കിയ ഒരുവനോട് എന്ത് സംവാദം. എന്ത് ചര്‍ച്ച

»¦മുഖ്‌താര്‍¦udarampoyil¦« said... മറുപടി

സത്യം.
ശക്തമായ പോസ്റ്റ്.


പ്രാര്‍ഥനകള്‍!

Raj said... മറുപടി

കാളിദാസനെ തൃപ്തനാക്കുന്നതല്ലല്ലോ കാര്യം. അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ വസ്തുനിഷ്ഠമായി വിശദീകരണം നല്‍കുവാന്‍ പോലും ആര്‍ക്കും കഴിയുന്നില്ലല്ലോ. അപ്പോള്‍ സാധാരണക്കാരായ എന്നെപ്പോലുള്ളവര്‍ കാളിദാസന്‍ എഴുതുന്നത് എല്ലാം സത്യം എന്നല്ലേ കരുതുക.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

പ്രവാചകനെ കേവലം ഒരു സാധാരണക്കാരനായി ജനങ്ങളുടെ മുന്നിൽ വിവരിക്കുന്നവരും ഒരു വേള ചെയ്യുന്നത് അവഹേളനം തന്നെ. സാധാരണക്കാരനാവുമ്പോൾ ആ സാധാരണക്കാരനിൽ വന്നേക്കാവുന്ന കുറ്റങ്ങളും കുറവുകളും മറുപക്ഷം ആരൊപിക്കുമ്പോൾ അവരെ അതിനു പ്രേരിപ്പിച്ചവർക്കും അതിൽ തീർച്ചയായും പങ്കുണ്ട്. അത്തരക്കാരുടെ അവഹേളനങ്ങൾ കൊണ്ടോ ആക്ഷേപങ്ങൾ കൊണ്ടോ പൊലിയുന്നതല്ല പ്രവാചകർ (സ.അ)യുടെ മഹത്വം.

ആരോപണങ്ങൾക്ക് മറുപടി പറയാം. പക്ഷെ വെറും ആക്ഷേപങ്ങൾക്കും അവഹേളനങ്ങൾക്കും മറുപടി കൊടുത്താലും അവർ അത് ആവർത്തിച്ച് കൊണ്ടേയിരിക്കും. കാരണം സത്യ അറിയുക എന്നതല്ല അവരുടെ ലകഷ്യം എന്നത് തന്നെ.

പ്രവാചകരുടെ മഹത്വം വിവരിക്കാൻ വേണ്ടി മറ്റ് മതസ്ഥർ വിശ്വസിക്കുന്ന (അത് എന്തായാലും ) ആരാധാന മൂർത്തികളെയോ മറ്റ് വിശ്വാസങ്ങളെയോ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതും പ്രവാചക അധ്യാപനങ്ങൾക്ക് വിരുദ്ധമാണെന്നോർക്കുക

ആശംസകൾ

സലാഹ് said... മറുപടി

അല്ലാഹു അര്ഹമായ പ്രതിഫലം നല്കട്ടെ

അബ്ദുല്‍ അസീസ് വേങ്ങര said... മറുപടി

@ബഷീര്‍ പി.ബി.വെള്ളറക്കാട്‌

>>>പ്രവാചകനെ കേവലം ഒരു സാധാരണക്കാരനായി ജനങ്ങളുടെ മുന്നിൽ വിവരിക്കുന്നവരും ഒരു വേള ചെയ്യുന്നത് അവഹേളനം തന്നെ.<<<

താങ്കൾ വാദിക്കുന്നത് അസാധാരണ മനുഷ്യനാണെന്നാണല്ലോ അതൊന്ന് വിശദീകരിക്കാമോ? നബി(സ)‌യെ പ്രകാശം കൊണ്ടാണോ സൃഷ്ടിച്ചിട്ടുള്ളത്.

ബീമാപള്ളി / Beemapally said... മറുപടി

സഹോദരന്മാരോട്,

ഈ പോസ്റ്റിന്റെ വിഷയവുമായി ബന്ധമില്ലാത്ത കമന്റ്സുകള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ അഭ്യാര്‍ത്ഥന.!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said... മറുപടി

@ അബ്ദുൽ അസീസ് വേങ്ങര

ഞാൻ വാദിക്കുന്നതല്ല. വിശുദ്ധ ഖുർആനും ഹദീസുകളും പ്രാമാണിക ഗ്രന്ഥങ്ങളും വിവരിക്കുന്നതാണ് പ്രവാചകർ അസാധാരണത്വമുള്ളവരായിരുന്നു എന്നത്. (അസാധാരണത്വം എന്നാൽ ദൈവികത എന്നല്ല എന്ന് കൂടു ഉണർത്തട്ടെ).

ഈ പോസ്റ്റുമായി ബന്ധപ്പെട്ട വിഷയം ,മുഹമ്മദ് നബി(സ)യുടെ വിവാഹത്തിന്റെ വിഷയം തന്നെ സാധാരണക്കാരനുമായി തുലനം ചെയ്യുന്ന മറ്റുള്ളവർക്കും പറ്റിയത് ഒരു പക്ഷെ പ്രവാചകനെ കേവലം ഒരു സാധാരണക്കാരനായി എണ്ണിയതും ആവാം.

പ്രവാചകർ(സ) വെറും ഒരു സാധാരണക്കാരനാണെന്നാണ് താങ്കളുടെ വാദമെങ്കിൽ എനിക്കൊന്നും പറയാനില്ല.ബീമാപള്ളിയുടെ അഭ്യർത്ഥന മാനിച്ച് കൂടുതൽ എഴുതുന്നില്ല.ആ വിഷയത്തിൽ താങ്കൾ പഠനം നടത്തുവാൻ അഭ്യർത്ഥിക്കുന്നു.

ചിന്തകന്‍ said... മറുപടി

കാളിദാസനെ തൃപ്തനാക്കുന്നതല്ലല്ലോ കാര്യം. അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ വസ്തുനിഷ്ഠമായി വിശദീകരണം നല്‍കുവാന്‍ പോലും ആര്‍ക്കും കഴിയുന്നില്ലല്ലോ. അപ്പോള്‍ സാധാരണക്കാരായ എന്നെപ്പോലുള്ളവര്‍ കാളിദാസന്‍ എഴുതുന്നത് എല്ലാം സത്യം എന്നല്ലേ കരുതുക.

കാളിദാസൻ എഴുതുന്നതാണ് സത്യം എന്ന് തോന്നുന്നവർക്ക് അങ്ങിനെ കരുതാവുന്നതാണ്.

വിദ്വേഷവും വെറുപ്പും മാത്രം പ്രചരിപ്പിക്കാൻ നടക്കുന്ന ഒരാളോട് സംവാദം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. ചില പുതിയ ബ്ലോഗർമാർ അവിടെ അബദ്ധത്തിൽ എത്തിപെട്ട് പോകുന്നതാണ്. ഒരനോണിയായ കാളിദാസന് എന്തും വിളിച്ച് പറയാം. സ്വന്തം ഊരും പേരും വെളിപെടുത്താൻ ധൈര്യമില്ലാത്ത ഓരോരുത്തർ വിളിച്ച് പറയുന്നതക്കെ സത്യമായി തോന്നുന്നവർക്ക് അങ്ങിനെ കരുതാനുള്ള സ്വാതന്ത്ര്യത്തെ വകവെച്ചു തരുന്നു.

സ്വതന്ത്ര ചിന്തകന്‍ said... മറുപടി

തീര്‍ച്ചയായും കാളിദാസന്‍ എഴുതുന്നതു പൂര്‍ണമായും ശരിയാണെന്ന വിശ്വാസം ഉണ്ടായിട്ടല്ല. എന്നാല്‍ കാളിദാസന്റെ ആരോപണങ്ങള്‍ക്ക് മുസ്ലിങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള മറുപടികള്‍ പര്യാപ്തമാണെന്ന് മുസ്ലിങ്ങളൊഴികെ മറ്റാര്‍ക്കെങ്കിലും തോന്നുന്നുണ്ടോ എന്നറിയില്ല.അവഹേളനമാണെന്ന് വെറുതെ പറഞ്ഞതുകൊണ്ടായോ? ആ പോസ്റ്റില്‍ അങ്ങനെ സ്ഥാപിക്കാന്‍ നിങ്ങളാരും തയ്യാറാകാത്തതെന്തേ? നിഷ്കളങ്കന്‍ ഒരുവിധം നന്നായി ശ്രമിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെയും കാണുന്നില്ല. ഇപ്പോള്‍ ഒരാള്‍ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നു എന്ന പറഞ്ഞമാതിരി പച്ചത്തറിയുമായി ഇറങ്ങിയിരിക്കുന്നു. ശരിയായ സംവാദത്തിന്റെ വാതില്‍ കാളിദാസന്‍ അടച്ചിട്ടില്ല. പക്ഷേ എല്ലാ കമന്റിനും അങ്ങോര്‍ മറുപടി പറയും . കാളിദാസന് മുസ്ലങ്ങളില്‍ പലരെയുംകാള്‍ ,ഖുറാനെയും ഹദീസിനെയും മറ്റും പറ്റി ധാരണയുണ്ടെന്നാണ് വായനക്കാര്‍ക്കു തോന്നുന്നത്.
കാളിദാസന്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ അപ്പടി വിശ്വസിച്ചിട്ടല്ല ഇതെഴുതുന്നത്. പക്ഷേ മുസ്ലിങ്ങളുടെ മറുപടികള്‍ തൃപ്തികരമായി തോന്നുന്നില്ല. അതാണ് ചൂണ്ടിക്കാട്ടിയത്.

ചിന്തകന്‍ said... മറുപടി

പ്രിയ സ്വതന്ത്ര ചിന്തകൻ

മറുപടിയില്ലാഞ്ഞിട്ടല്ല സഹോദരാ

മറഞ്ഞിരുന്നു തനിക്ക് തോന്നുന്നതെന്തും വിളിച്ചു പറയുന്നതിന് മറുപടി പറയുന്നത് തന്നെ വിഡ്ഢിത്തമാണെന്നാണെന്റെ എന്റെ അഭിപ്രായം. അനോണികളിടുന്ന അത്തരം പോസ്റ്റുകളിൽ ഒരു ആദർശത്തെ സംബന്ധിച്ച സീരിയസായ ചർച്ച അസാധ്യമാണ്.

കൂടുതൽ പറഞ്ഞാൽ ഈ ചർച്ച കാളിദാസനായി മാറും. അത് കൊണ്ട് സ്വതന്ത്ര ചിന്തകന് ഈ പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വല്ല വിയോജിപ്പോ സംശയമോ ഉണ്ടെങ്കിൽ അതിവിടെ പങ്ക് വെച്ചോളൂ. താങ്കൾ സൂചിപിച്ച പോസ്റ്റിൽ വസ്തു നിഷ്ടമായ ആരോപണങ്ങളുണ്ടെങ്കിൽ അതിനെ കുറിച്ചും ചോദിച്ചോളൂ.

ബീമാപള്ളി / Beemapally said... മറുപടി

@സ്വതന്ത്ര ചിന്തകന്‍

###ആ പോസ്റ്റില്‍ അങ്ങനെ സ്ഥാപിക്കാന്‍ നിങ്ങളാരും തയ്യാറാകാത്തതെന്തേ?### കാളിദാസന്റെ പല പോസ്റ്റിലും വേണ്ട ഇടപെടലുകള്‍ നടത്തിയവരാണ് മലയാള ബ്ലോഗിലെ പല മുസ്ലിം എഴുത്തുകാരും, ഇപ്പോള്‍ അവരെ പിന്നോട്ടടിപ്പിക്കുന്നത് ആ ബ്ലോഗറിന്റെ ഭാഷാ പ്രയോഗങ്ങളും മറുപടികള്‍ ഉള്‍കൊള്ളാനുള്ള മനസ്സില്ലായ്മയുമാണ്. മാന്യതയുടെ അതിര്‍വരമ്പുകള്‍ലംഘിക്കുന്നു പ്രവാചകനെക്കുറിച്ചുള്ള ആ ബ്ലോഗറുടെ പല വരികളും...

ഖുര്‍ആനെയും പ്രവാചകനെയും സംബന്ധിച്ച സംശയങ്ങള്‍ക്ക് ഉറപ്പായിട്ടും മറുപടി നല്‍കേണ്ടത് അതിന്റെ വക്താക്കള്‍ തന്നയാണ്..

അബ്ദുല്‍ അസീസ് വേങ്ങര said...
>>>പക്ഷേ അതില്‍ വസ്തുതാപരമായും യുക്തിപൂര്‍വകവുമായി അവതരിപ്പിക്കുന്നുവെന്ന് മുസ്ലിങ്ങളല്ലാത്തവര്‍ക്ക് തോന്നുന്ന നിരവധി ആരോപണങ്ങളുണ്ട്.<<<

അതിവിടെ പേസ്റ്റൂ ഓരോന്ന് ഓരോന്നായി നമുക്ക് ചർച്ച ചെയ്യാം

ചിന്തകന്‍ said...
പ്രിയ സ്വതന്ത്ര ചിന്തകൻ

മറുപടിയില്ലാഞ്ഞിട്ടല്ല സഹോദരാ

മറഞ്ഞിരുന്നു തനിക്ക് തോന്നുന്നതെന്തും വിളിച്ചു പറയുന്നതിന് മറുപടി പറയുന്നത് തന്നെ വിഡ്ഢിത്തമാണെന്നാണെന്റെ എന്റെ അഭിപ്രായം.

ഈ പോസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വല്ല വിയോജിപ്പോ സംശയമോ ഉണ്ടെങ്കിൽ അതിവിടെ പങ്ക് വെച്ചോളൂ. താങ്കൾ സൂചിപിച്ച പോസ്റ്റിൽ വസ്തു നിഷ്ടമായ ആരോപണങ്ങളുണ്ടെങ്കിൽ അതിനെ കുറിച്ചും ചോദിച്ചോളൂ...

രണ്ടുപേരുടെയും വരികള്‍ വളരെ പ്രസക്തം...താങ്കള്‍ ചോദിക്കൂ!

അപ്പൂട്ടൻ said... മറുപടി

ബീമാപ്പള്ളി,

ഇസ്ലാമിന്റെ വിമർശകർ എപ്പോഴും ആത്മാവിൽ പകയും വെറുപ്പും നിറച്ചു വരുന്നവരായിരിക്കും. അതിനാലവർ നിന്ദയായിരിക്കും വിമർഷനമാക്കി കൊണ്ടുവരിക. അവർ പ്രവാചകനെ തെറിവിളിക്കും. വ്യക്തിജീവിതത്തെ കരിതേച്ചുകാണിക്കും. നേർക്കുനേർ അവർ പ്രതിനിധാനം ചെയ്യുന്ന തത്വശാസ്ത്രങ്ങളെ ഇസ്ലാമുമായി സംവാദത്തിലേർപ്പെടാൻ അവർക്കാവുകയുമില്ല, ആഗ്രഹവുമില്ല.!

ഇങ്ങിനെ ആദ്യമേ എഴുതിവെച്ചാൽ പിന്നെ എന്ത്‌ വിമർശനമാണ്‌ സാധ്യമാകുക? ഒരു വിമർശനം ഉന്നയിയ്ക്കുന്ന ഏതൊരാളും പകയും വെറുപ്പും നിറച്ചുകൊണ്ടാണ്‌ വരുന്നതുതന്നെ എന്ന ചിന്താഗതി ഉണ്ടെങ്കിൽ എന്ത്‌ സംവാദമാണ്‌ താങ്കൾ പ്രതീക്ഷിക്കുന്നത്‌?

ചർച്ചകൾ ധാരാളം കണ്ടിട്ടുണ്ട്‌. ചിരി വരുന്ന തരത്തിൽ ധാരാളം പ്രസ്താവനകളും കാണാം. അവ വായിച്ച്‌ ചിരിച്ചാലും അതിനോട്‌ അൽപം തമാശ കലർത്തി പ്രതികരിച്ചാലും ഇതേ ലൈനിൽ ആണ്‌ വിശ്വാസികൾ ചിന്തിക്കുന്നത്‌. ആ പരിഹാസം അത്തരം വ്യാഖ്യാനങ്ങളോടാണ്‌, പ്രസ്താവനകളോടാണ്‌ എന്നതുകൂടി ചിന്തിക്കേണ്ടതില്ലേ? (എല്ലാവരും അങ്ങിനെയാണെന്ന് പറയുന്നില്ല)

Subair said... മറുപടി

കാളിദാസന്റെ ബ്ലോഗില്‍ എന്ത് കൊണ്ട് മറുപടി പറയുന്നില്ല എന്ന ചോദ്യം കണ്ടു. കാളിദാസന് സംവാദ സംസ്കാരം ഇല്ല എന്നത് കൊണ്ടാണ് ഉത്തരം.

മറുപടി പറയുന്ന ആള്‍ ഇപ്പൊ പകലാണ് എന്ന് പറഞ്ഞാല്‍ അല്ല, രാത്രിയാണ് എന്ന് പറയുന്നതാണ് അയാളുടെ പ്രകൃതം. ഇത്തരം ഒരാളുമായി സംവാദം സാധ്യമല്ല.

കാളിദാസനുമായി അയാളുടെ, ഈ ശൈലി അറിഞ്ഞു കൊണ്ട് തെന്നെ ഞാന്‍ തര്‍ക്കിച്ചിരുന്നു. മുസ്ലിംകള്‍ വീണ്ടും മുഖമൂടി അണിയുന്നു എന്നാണു പോസ്റ്റിന്റെ പേര്‍. തര്‍ക്കത്തിന്റെ അവസാനം, അയാള്‍ എന്റെ മറുപടികള്‍ അപ്പ്രൂവ് ചെയ്യാന്‍ വിസംമാടിക്കുകയാണ് ഉണ്ടായത്. അവസാനം ആ മറുപടികള്‍ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ പുതിയ ഒരു ബ്ലോഗ്‌ തുടങ്ങി (ആ പോസ്റ്റു പിന്നീട് പിന്നീട് ഡിലീറ്റ് ചെയ്തു: എന്റെ ബ്ലോഗ്‌ ഇവിടെ വായിക്കാം)

കാളിടാന്റെ പോസ്ടുകളിലെ വിഷയങ്ങള്‍ മിക്കവാറും എല്ലാം തെന്നെ ക്രിസ്ത്യന്‍ മിഷനറി വെബ്സൈറ്റുകളില്‍ നിന്നും അതെ പോലെ മലയാളത്തിലേക്ക് പകര്തുന്നതാണ് എന്നും അറിയുക. പല വെബ്സൈറ്റുകളില്‍ നിന്നും പകര്‍ത്തുന്നത് കൊണ്ട്, അവ തമ്മില്‍ വൈരുധ്യങ്ങലുള്ളത് പോലും അയാള്‍ മനസ്സിലാക്കാറില്ല.

മൈപ് said... മറുപടി

യുക്തിവാദികളുടെ വൈരുധ്യങ്ങള്‍ മറച്ചുവെക്കാനും അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് ഖുര്‍ആനില്‍ വൈരുധ്യങ്ങളുണ്ടെന്ന വാദവുമായി രംഗത്തിറങ്ങുന്നത്.

yes, u said it!!

Subair said... മറുപടി

Tracking..

സ്വതന്ത്ര ചിന്തകന്‍ said... മറുപടി

>>>>"കാളിടാന്റെ പോസ്ടുകളിലെ വിഷയങ്ങള്‍ മിക്കവാറും എല്ലാം തെന്നെ ക്രിസ്ത്യന്‍ മിഷനറി വെബ്സൈറ്റുകളില്‍ നിന്നും അതെ പോലെ മലയാളത്തിലേക്ക് പകര്തുന്നതാണ് എന്നും അറിയുക. പല വെബ്സൈറ്റുകളില്‍ നിന്നും പകര്‍ത്തുന്നത് കൊണ്ട്, അവ തമ്മില്‍ വൈരുധ്യങ്ങലുള്ളത് പോലും അയാള്‍ മനസ്സിലാക്കാറില്ല. "<<<<
@സുബൈര്‍,
ശരിയായിരിക്കാം. എന്നാല്‍ ഇങ്ങനെ പറഞ്ഞതുകൊണ്ടായില്ല. അങ്ങനെ പകര്‍ത്തുന്നത് ഏതെല്ലാം കാര്യങ്ങള്‍, അവയിലെ വൈരുധ്യങ്ങളേവ ഇതെല്ലാം വസ്തുതാപരമായി താങ്കളെപ്പോലുള്ളവര്‍ കാളിദാസന്റെ ബ്ലോഗിലോ താങ്കളുടെ ബ്ലോഗിലോ തെളിയിക്കണം. എന്നാലേ എന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാക്കാനാവൂ.

Subair said... മറുപടി

ശരിയായിരിക്കാം. എന്നാല്‍ ഇങ്ങനെ പറഞ്ഞതുകൊണ്ടായില്ല. അങ്ങനെ പകര്‍ത്തുന്നത് ഏതെല്ലാം കാര്യങ്ങള്‍, അവയിലെ വൈരുധ്യങ്ങളേവ ഇതെല്ലാം വസ്തുതാപരമായി താങ്കളെപ്പോലുള്ളവര്‍ കാളിദാസന്റെ ബ്ലോഗിലോ താങ്കളുടെ ബ്ലോഗിലോ തെളിയിക്കണം. എന്നാലേ എന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാക്കാനാവൂ
================


സ്വതന്ത്ര ചിന്തകന്‍, ഞാന്‍ പറഞ്ഞ പോസ്റ്റ്‌ വായിച്ചോ ? അത് വായിച്ചിട്ട് പറയൂ, ഒരു സംവാദം അദ്ദേഹവുമായി സാധ്യമാണോ എന്ന്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് പറയുന്നവരോടും, വിദ്വേഷ പ്രാചാരകരോടും സംവദിക്കുക സാധ്യമല്ല. തര്ക്കിക്കാനെ പെറ്റൂ, സമയമുള്ളപ്പോള്‍ അത് ചെയ്യാറുണ്ട്, ഒരിക്കല്‍ തര്‍ക്കിച്ചപ്പോളാണ് കാളിദാസന്‍ കമ്മന് ബോക്സ്‌ പൂട്ടി പോയത്.

എനിക്ക് മനസ്സിലാക്കിയ കാര്യങ്ങള്‍ ആയുമായും ചര്‍ച്ച ചെയ്യുന്നതിനും എനിക്ക് വിരോധമില്ല, അത് പക്ഷെ മാന്യമായും, പരസ്പര ബഹുമാനത്തോദു കൂടിയും ആയിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. സമവടിക്കുന്ന ആളെ മാനസിക രോഗി, വളര്‍ച്ചയില്ലത്ത്തവന്‍, ഇസ്ലാമിക ഭീകരന്‍ എന്നൊക്കെ ചീത്ത വിളിക്കുന്നവരോട് സംവദിക്കാന്‍ കഴിയില്ല. അതെ പോലെ തെന്നെ സംവദിക്കാന്‍ വരുന്നവര്‍ മുഖം മൂടിക്കു പിന്നില്‍ ഒളിച്ചിരുന്ന് ചെളിവാരിയെരിയുന്നവരായിരിക്കരുത്. സ്വന്തം ആദര്‍ശം വെളിപ്പെടുത്താന്‍ മാത്രം ധൈര്യമുല്ലവരായിരിക്കണം അവര്‍.

സ്വതന്ത്ര ചിന്തകന്, വിഷയത്തില്‍ താല്പര്യമുണ്ട് എങ്കില്‍, മാന്യമായി സംവദിക്കാന്‍ താല്പര്യമുള്ള യാളാനെങ്കില്‍, കാളിദാസന്റെ വക്കലാത് ഏറ്റെടുക്കുന്നതിന്‌ പകരം നമ്മുക്ക് കാര്യങ്ങള്‍ താങ്കളുടെ തെന്നെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്, എനിക്ക് അറിയാത് പടിക്കുകയും ആവാമല്ലോ.

ചിന്തകന്‍ said... മറുപടി

അങ്ങനെ പകര്‍ത്തുന്നത് ഏതെല്ലാം കാര്യങ്ങള്‍, അവയിലെ വൈരുധ്യങ്ങളേവ ഇതെല്ലാം വസ്തുതാപരമായി താങ്കളെപ്പോലുള്ളവര്‍ കാളിദാസന്റെ ബ്ലോഗിലോ താങ്കളുടെ ബ്ലോഗിലോ തെളിയിക്കണം. എന്നാലേ എന്നെപ്പോലുള്ളവര്‍ക്ക് മനസ്സിലാക്കാനാവൂ.

പ്രിയ സ്വതന്ത്ര ചിന്തകൻ

കാളിദാസൻ ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതാ പരമായി താങ്കൾക്ക് തോന്നുന്നത് ഇവിടെ ചോദിക്കൂ. കാളിദാസന്റ് ടിന്റുമോൻ സറ്റൈൽ യുക്തി വാദപ്രതിവാദത്തിന് മറുപടി അർഹിക്കുന്നില്ല. അതിന്റെ കാരണം എന്ത് എന്നത്, ഇവിടെ പലരും വ്യക്തമാക്കി കഴിഞ്ഞു.

സ്വതന്ത്ര ചിന്തകൻ എന്ന താങ്കളുടെ ഐഡി സത്യ സന്ധമാണെങ്കിൽ, ഇസ്ലാമിനെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം നടത്തിയതിന് ശേഷം ഒരു തീരുമാനത്തിൽ എത്തുന്നതായിരിക്കും ഉചിതം. ഇനി കാളിദാസനാണ് എല്ലാത്തിലും ആധികാരികമായത് എന്ന് താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതും താങ്കളുടെ ഇഷ്ടം.

സസ്നേഹം.

സ്വതന്ത്ര ചിന്തകന്‍ said... മറുപടി

കാളിദാസന്റെ വക്കാലത്തേറ്റെടുത്തു വന്നതല്ല. കാളിദാസന്റെ ഇസ്ലാം-മുസ്ലിം വിമര്‍ശന ശൈലിയോടും അദ്ദേഹത്തിന്റെ പല വാദങ്ങളോടും വിയോജിപ്പുമുള്ള ആളാണ് ഞാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് തൃപ്തികരമായ മറുപടികള്‍ മുസ്ലിം പക്ഷത്തുനിന്ന് ഉണ്ടാവുന്നില്ല എന്നു തോന്നിയതു കൊണ്ട് അതു ചൂണ്ടിക്കാണിച്ചതാണ്. അദ്ദേഹം ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളാണെങ്കില്‍ അതു തിരുത്താനുള്ള ബാധ്യത മുസ്ലിം ബ്ലോഗര്‍മാര്‍ക്കുണ്ടെന്നു ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ.
ഈ വിഷയകമായി ഇനി കമന്റില്ല.

Beemapally / ബീമാപള്ളി said... മറുപടി

ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം പാക്കിസ്താന്‍ അനുകൂലികളെന്നും ക്രിക്കറ്റില്‍ പാക്കിസ്താന്‍ ജയിക്കുമ്പോള്‍ അവര്‍ കയ്യടിക്കുന്നവരാണെന്നും ഇന്ത്യ ജയിക്കുമ്പോള്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നേരെ ഉടുമുണ്ടുരിഞ്ഞു കാണിക്കുന്നവരാണെന്നും ദേശസ്നേഹത്തിന്റെ ക്ളാസ്സെടുത്തുകൊണ്ടിരുന്നവര്‍ ഇപ്പോല്‍ ദേശദ്രോഹത്തിന്റെ പേരില്‍ കമ്പിയെണ്ണുന്നത്‌ കാണുമ്പോല്‍ എന്തു വികാരമാണ്‌ ശരാശരി ഇന്ത്യക്കാരനില്‍ ഉണ്ടാവുന്നതെന്നറിയില്ല.

പക്ഷെ ഒന്ന് സത്യമാണ് ഇന്ത്യയിലെ എല്ലാ സര്‍ സംഘ്‌ ചാലകുകളെയും ജയിലിലടക്കാനുള്ള സ്തലപരിമിതിയുമുണ്ട്‌ ഇന്നാട്ടിലെ ജയിലുകളില്‍.!

ബീമാപള്ളി ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വായിക്കുക.

എല്ലാം രാമന്റെ പേരില്‍.!

PUNNAKAADAN said... മറുപടി

കാളി ദാസനെ ഇത്രയ്ക്ക് പേടിയോ ?കഷ്ടം