ഇസ്ലാം വിശ്വാസികള്‍ക്ക് മതം അനുവധനീയമാക്കിയത് രണ്ടേ രണ്ടു ആഘോഷ ദിനങ്ങള്‍ മാത്രമെന്നാണ് വിശ്വാസം. വലുതും ചെറുതുമായി അറിയപ്പെടുന്ന രണ്ടു ഈദുകളാണവ..
ആ വെള്ളിരേഖ ചാടിക്കടന്നു മതം പ്രബോധനം ചെയ്യാന്‍ വന്ന പ്രവാചകന്റെ ജന്മദിനം തന്നെ ഏറ്റവും വലിയ ആഘോഷ ദിനമാക്കി മാറ്റിയവര്‍, എണ്ണിയാല്‍ തീരാത്ത ബീവിമാരുടെയും മാഹാത്മാക്കളുടെയും പേരുകളില്‍ ജാറങ്ങളില്‍ തകര്‍ത്താടുന്ന ഉറൂസു പൂര ആഘോഷങ്ങള്‍ക്ക് കടിഞ്ഞാണ്‍ പിടിക്കുന്നവര്‍...ആ സമൂഹമാണ് ഓണാഘോഷത്തിനു ഊണ് കഴിക്കുന്നതിലെ, മറ്റു സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതിലെ ഹലാലും ഹറാമും മുണ്ട് മുറുക്കി മലയാളക്കരയില്‍ ചര്‍ച്ച ചെയ്യുന്നത്.
നന്മയുടെയും ഐശ്വര്യത്തിന്റെയും വസന്തകാല ഓര്‍മ്മപ്പെടുത്തലുകലാണ് ഓരോ ഓണത്തിന്റെയും പിന്നിലുള്ളതെങ്കില്‍ അതാഘോഷിക്കുന്ന ഓരോ സഹോദരര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!!
2011-09-08
Subscribe to:
Posts (Atom)

